ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാലം

By Admin

ഇരുചക്ര വാഹനങ്ങളുടെ മൈലേജ് ആയിരുന്നു ഒരുകാലത്ത് വാഹന നിര്‍മ്മാതാക്കള്‍ പരസ്യം ചെയ്തിരുന്നത്. ഫോര്‍ സ്‌ട്രോക്ക് ബൈക്കുകള്‍ വിപണിയില്‍ എത്തിയതോടെയാണ് മികച്ച ഇന്ധനക്ഷമതയുള്ള ഇരുചക്ര വാഹനങ്ങള്‍ ചര്‍ച്ചാവിഷയമായത്. 100 കിലോമീറ്റര്‍വരെ മൈലേജുളള ബൈക്കുകള്‍ വിപണിയിലെത്തി. വിലകുറഞ്ഞ, ഇന്ധന ക്ഷമതയുള്ള ബൈക്കുകളും സ്‌കൂട്ടറുകളും നിരവധിപേര്‍ സ്വന്തമാക്കി. അപ്പോഴും പെട്രോള്‍ കുടിയന്മാരായ ടൂസ്‌ട്രോക്ക് ബൈക്കുകളെ ചിലര്‍ കൈവിട്ടില്ല. അവയെല്ലാം ഇന്ന് പഴങ്കഥ ആയിരിക്കുന്നു. ഇലക്ട്രിക്ക് സ് കൂട്ടറുകളാണ് ഇന്ന് വിപണിയിലെ താരം.

പെട്രോള്‍ വാഹനത്തെക്കാള്‍ കുറഞ്ഞ ചിലവ് മാത്രമാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആകര്‍ഷണമെന്ന് കരുതേണ്ട. പരിസ്ഥിതിയെ മുറിവേല്‍പ്പിക്കാത്ത ഇ.വികള്‍ നല്‍കുന്ന നേട്ടങ്ങള്‍ നിരവധി. ഡ്രൈവിങ് ലൈസന്‍സും റോഡ് നികുതിയും പോലുംവേണ്ട ഇ.വി ഓടിക്കാന്‍. ഭാരക്കുറവും നിശബ്ദമായ പ്രവര്‍ത്തനവും നല്‍കുന്ന സൗകര്യങ്ങള്‍ വേറെയും.

അമേരിക്കയിലും ചൈനയിലും ജപ്പാനിലും നേരത്തെതന്നെ വ്യാപകമായ ഇ.വികള്‍ ഇന്ത്യക്കാര്‍ക്ക് സ്വീകാര്യമായത് അടുത്തിടെ മാത്രം. അടിക്കടി ഉയരുന്ന ഇന്ധന വിലയും അന്തരീക്ഷ മലിനീകരണം ഉയര്‍ത്തുന്ന ഭീഷണിയുമാണ് വികസിത രാജ്യങ്ങളില്‍ ഇ.വിയെ പ്രിയങ്കരമാക്കിയത്. നഗര പ്രദേശങ്ങളിലെ ഗതാഗത കുരുക്കും, പരമ്പരാഗത സ്‌കൂട്ടറുകളുടെ ഉയര്‍ന്ന മെയ്ന്റനന്‍സ് ചിലവും ഇ.വികളെ ഇന്ത്യക്കാര്‍ക്കും പ്രിയങ്കരമാക്കുമെന്ന് ഉറപ്പാണ്.

ബാറ്ററികൊണ്ട് ഓടുന്ന ഇരുചക്ര വാഹനങ്ങളാണ് ഇ.വികള്‍. റീച്ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററികളാണ് ഇവയില്‍ ഉപയോഗിക്കുന്നത്. വീട്ടിലെ വൈദ്യുതി ഉപോയഗിച്ച് ഇവ അനായാസം ചാര്‍ജ്ജു ചെയ്യാം. അതിവേഗം വളരുകയാണ് ഇന്ത്യയിലെ ഇലക്ട്രോണിക് വാഹന വിപണിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷനും ആവശ്യമില്ലെന്നതാണ് ഇവയുടെ മുഖ്യ ആകര്‍ഷണം. ലളിതമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇവയ്ക്ക് ഭാരം വളരെ കുറവാണ്. ഭാരിച്ച യന്ത്രഭാഗങ്ങള്‍ ഇല്ലാത്തുതന്നെ ഭാരക്കുറവിനു കാരണം. ഭാരം കുറവായതുമൂലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം അനായാസം ഉപയോഗിക്കാം എന്ന പ്രത്യേകതയുണ്ട്. പെട്രോള്‍ വാഹനത്തെക്കാള്‍ ഓടിക്കാനുള്ള ചിലവും കുറവാണ്.


പിന്‍ചക്രത്തിനടുത്ത് ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോറാണ് ഇ.വിയുടെ ഹൃദയം. ഇലക്ട്രോണിക് ആക്‌സിലറേറ്ററാണ് ഇവയിലുളളത്. ആക്‌സിലറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുസരിച്ച് ഇത് മോട്ടോറില്‍ വൈദ്യുതോര്‍ജ്ജം എത്തിക്കുന്നു. സാധാരണ സ് കൂട്ടറിലെ ഇന്ധന ടാങ്കിനു പകരം ഒരു ബാറ്ററി പായ്ക്കാണ് ഇവയില്‍ ഉപയോഗിക്കുന്നത്. ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുള്ള ചാര്‍ജ്ജറും സ് കൂട്ടറിനൊപ്പം ലഭിക്കും. ടി.വി.എസ്, ഹീറോ, അറ്റ്‌ലസ്, എ വണ്‍, ലോഹിയ തുടങ്ങിയ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ ഇ.വികള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. 25,000 രൂപമുതല്‍ വിവിധ മോഡലുകള്‍ ലഭ്യമാകും. മണിക്കൂറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗം. ഒരുതവണ ചാര്‍ജ്ജ് ചെയ് താല്‍ 70 കിലോമീറ്റര്‍വരെ സഞ്ചരിക്കാവുന്ന മോഡലുകള്‍ വിപണിയിലുണ്ട്. സാധാരണ സ്‌കൂട്ടറിലേതുപോലെ ഭാരം കയറ്റാമെന്ന പ്രതീക്ഷവേണ്ട. ഓരാള്‍ക്കൊപ്പം ഒരു കുട്ടിയ്ക്കും പിന്നിലിരുന്ന് യാത്ര ചെയ്യാമെന്നാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

Related Articles

One Comment on “ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാലം”

  • K.M.Rahul Nmbeesan. wrote on 8 March, 2011, 0:54

    I’m Rahul from Thalassery,i’m a +1 student.one Electric skuterinte Rs?
    Electric skuter’s engin can be set to a Bike?

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 7 + 13 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.