THE ‘MAN’ AMONG THE DEALERS

By Admin

poomkudy showroom

കൈകാര്യം ചെയ്യുന്ന വാഹനങ്ങള്‍ക്കനുസൃതമാണത്രേ,  മനുഷ്യരുടെ മനസ്. അങ്ങനെയങ്കില്‍ ഫോഴ്സ് മോട്ടോഴ്സിന്റെയും മാന്‍ ട്രക്കുകളുടെയും മറ്റും വിപണനം ചെയ്യുന്ന സഖറിയാസ് പൂങ്കുടിയുടെ മനസ് എങ്ങനെയായിരിക്കും?

കര്‍ക്കശക്കാരനായ ഒരു ഗൃഹനാഥനെയാണ് പൂങ്കുടി ഹൌസില്‍ പ്രതീക്ഷിച്ചത്. പക്ഷെ നിറചിരിയോടെ വാതില്‍ തുറന്നുവന്ന ആശുഭ്രവേഷധാരി എന്റെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി.
കോട്ടയം ജില്ലയിലെ പാലയിലുള്ള, രാമപുരം എന്ന ഗ്രാമപ്രദേശത്താണ് സഖറിയ ജനിച്ചു വളര്‍ന്നത്. കര്‍ഷകനായ അഗസ്റിന്റെയും ബ്രിജിറ്റിന്റെയും ഏഴു മക്കളില്‍ നാലാമന്‍. തികഞ്ഞ ദൈവവിശ്വാസികളായിട്ടാണ് ആ പിതാവ് തന്റെ മക്കളെ വളര്‍ത്തിയത്. അതാവാം തികഞ്ഞ സത്യസന്ധതയിലും മാനുഷിക മൂല്യങ്ങളിലും അടിയുറച്ച ബിസിനസ് കെട്ടിപ്പടുക്കാന്‍ സഖറിയാസിന് പ്രചോദനം നല്‍കിയത്.

പാലാ സെന്റ് തോമസ് കോളേജിലെ ബികോം പഠനത്തിനു ശേഷം, എറണാകുളത്ത് വര്‍മ ആന്റ് വര്‍മയില്‍ സിഎ പഠനത്തിന് എത്തിയതാണ്, സഖറിയാസിന്റെ ജീവിതത്തില്‍ വഴിത്തിരിവായി  മാറിയത്.

സിഎ അവസാന വര്‍ഷം പഠനത്തിനിടയിലാണ് സഹോദരന്‍ ജോണുമായി ചേര്‍ന്ന് ഓട്ടോമൊബൈല്‍ സ്പെയര്‍പാര്‍ട്സ് വിതരണ രംഗത്ത് തുടക്കം കുറിച്ചത്.

ഉപഭോക്താവ് ഒരിക്കലും വഞ്ചിക്കപ്പെടാന്‍ പാടില്ല, ഇതായിരുന്നു സഖറിയാസിന്റെ നിലപാട്. ഈടുനില്‍ക്കുന്ന കുറ്റമറ്റ ഉപകരണങ്ങള്‍ വിപണനം നടത്താനാണ് തുടക്കം മുതല്‍ക്കേ സഖറിയാസ് ശ്രദ്ധ കൊടുത്തിരുന്നത്. പൂങ്കുടി ഏജന്‍സീസ് എന്ന പേരില്‍ 1979 ലാണ് സ്പെയര്‍പാട്സ് വിതരണം ആരംഭിച്ചത്. നിലവില്‍ കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ 10 ബ്രാഞ്ചുകളിയാലി മൊത്തം 21 വന്‍കിട ഓര്‍ഗനൈസിഡ് കമ്പനികളുടെ ഡീലര്‍ഷിപ്പുണ്ട് പൂങ്കുടി ഏജന്‍സീസിന്. ഇതില്‍ 16 എണ്ണത്തോളം പ്രമുഖ മള്‍ട്ടി- നാഷണല്‍ കമ്പനികളുടെ ഉല്‍പ ന്നങ്ങളാണ്. സ്പെയര്‍പാര്‍ട്സ് ബിസിനസില്‍ 60 ശതമാനത്തോളം അണ്‍ ഓര്‍ഗനൈസ്ഡ് സെക്ടറില്‍ നിന്നുള്ളതാണെന്നാണ് പൂങ്കുടി ഏജന്‍സീസസ് ജനറല്‍ മാനേജര്‍ അനീഷ് വര്‍ക്കിയുടെ അഭിപ്രായം.
1983 ലാണ് സഖറിയാസ് പൂങ്കുടിയുടെ വിവാഹം.

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു എന്നാണല്ലോ !!!
എന്നാല്‍ ഈ സ്വര്‍ഗം ഇവിടെ ,ഈ പൂങ്കുടി വീട്ടിലാണെന്ന് , മിസിസ് അനിത സഖറിയ പറയും.
വീട്ടില്‍ ബിസിനസ് പാടില്ല ,അതാണ് പൂങ്കുടി ഹൌസിലെ അലിഖിത നിയമം. തികഞ്ഞ കുടുംബിനിയായ അനിത, വീട് അതിമനോഹരമായി സൂക്ഷിച്ചിരിക്കുന്നു. എല്ലാ കാര്യങ്ങളിലും വാശി പിടിക്കാറില്ലെങ്കിലും വീട്ടിലൊരു അടുക്കും ചിട്ടയും ഉണ്ടാവണമെന്നുള്ളത് സഖറിയാസിന് നിര്‍ബന്ധമാണെന്ന് അനിത പറയുന്നു. രണ്ടു മക്കളാണിവര്‍ക്ക്. മകള്‍ റിയ, വിവാഹിതയാണ്. മകന്‍ റോഷന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് കഴിഞ്ഞ എംബിഎ ചെയ്യുന്നു. പൂങ്കുടി ബിസിനസുകളുടെ അടുത്ത  അമരക്കാരനാണ് റോഷന്‍.

പൂങ്കുടി ഏജന്‍സീസിന്റെ ജൈത്രയാത്ര തുടരുന്നതിനിടയിലാണ് 2002ല്‍ ഫോഴ്സ് മോട്ടോഴ്സിന്റെ  അംഗീകൃത ഡീലര്‍ഷിപ്പ് പൂങ്കുടിക്കു ലഭിക്കുന്നത്.  ഫോഴ്സിന്റെ കേരളത്തിലെ ഡിപ്പോ ഓപ്പറേറ്ററു കൂടിയാണ് പൂങ്കുടി ഫോഴ്സ്. ഡീലര്‍ഷിപ്പ് തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ഫോഴ്സ് മോട്ടോഴ്സിന്റെ സ്റാര്‍ ഡീലറാകാന്‍ പൂങ്കുടി ഫോഴ്സിന് കഴിഞ്ഞു. ഫോഴ്സ് മോട്ടോഴ്സിന്റെ എല്‍സിവി, എംയുവി, എസ്യുവി, എസ് സിവി വിഭാഗത്തിലെ വാഹനങ്ങളാണ് പൂങ്കുടി ഫോഴ്സ് വിപണനം നടത്തുന്നത്. എല്‍സിവി വിഭാഗത്തില്‍ ട്രാവലറാണ് ബെസ്റ് സെല്ലര്‍.  ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് പൂങ്കുടി ഫോഴ്സിന്റെ പ്രവര്‍ത്തനം.

ട്രക്ക് വിപണിയില്‍ കേരളത്തിലെ സാധ്യതകള്‍ മുന്‍ നിര്‍ത്തി 2007ല്‍ ജര്‍മന്‍ കമ്പനിയായ മാന്‍ ട്രക്കുകളുടെ ഡീലര്‍ഷിപ്പും പൂങ്കുടി ഫോഴ്സ് ആരംഭിച്ചു. ഡെന്നി ഡേവിസാണ് വെഹിക്കിള്‍ വിഭാഗം ജനറല്‍ മാനേജര്‍.
വ്യത്യസ്തമായ പാതയിലൂടെ കേരളത്തിലെ വിപണന മേഖല തിരിച്ചറിഞ്ഞ പൂങ്കുടി ഫോഴ്സ് എം.ഡി. സഖറിയാസ് പൂങ്കുടി ഓവര്‍ടേക്കിനോട് മനസു തുറക്കുന്നു….
കാര്‍ ഡീലര്‍ഷിപ്പുകള്‍ക്കിടയില്‍ വേറിട്ടൊരു പാതയായിരുന്നു ട്രക്ക് ഡീലര്‍ഷിപ്പ് . ആദ്യം വിപണി നേരിട്ടതെങ്ങനെ?
അര്‍ഹരായ ഉപഭോക്താവിനെ കണ്ടെത്തുക എന്നതായിരുന്നു ബിസിനസിന്റെ ആദ്യപടി. ശരിയായ കരങ്ങളിലാണ് ഉല്‍പന്നം എത്തുന്നതെങ്കില്‍ അതിന്റെ വളര്‍ച്ചയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നതായിരുന്നു എന്റെ മതം.
ഉല്‍പ്പന്നം എന്ത് ? അതിന്റെ ഉപയോഗം എങ്ങനെ ? എന്നൊക്കെ ശരിയാംവണ്ണം അറിയാത്തവരാണ് എന്റെ ഉപഭോക്താവ് എങ്കില്‍, അത് ബിസിനസിനെ ഡൌണാക്കും. അതുകൊണ്ടു , ശരിക്കും ഒരു  മാര്‍ക്കറ്റ് സ്റഡി തന്നെ നടത്തിയിരുന്നു. യോഗ്യരായ കസ്റമേഴ്സിന്റെ ലിസ്റ് തയ്യാറാക്കി, അവരെ സമീപിച്ചു. എന്റെ ഉല്‍പ്പന്നം ,അവര്‍ക്ക് എപ്രകാരം ഉപകാരപ്രദമാകുമെന്ന് ബോധ്യപ്പെടുത്തി.
അങ്ങനെ കേരളത്തിലെ വമ്പന്‍ ബിസിനസുകാരായ പോബ്സ്, ശ്രീധന്യ ഹോംസ് തുടങ്ങിയവര്‍ പൂങ്കുടി ഫോഴ്സിന്റെ ആദ്യ ഉപഭോക്താക്കളായി മാറി. പോബ്സ് ആദ്യം  ഒരു മാന്‍ ട്രക്കാണ് വാങ്ങിയത്. പിന്നീടവര്‍ 35 എണ്ണം വാങ്ങി. ശരിയായ കസ്റമേഴ്സിലൂടെ കൃത്യമായ വിപണന ശ്യംഖല  പൂങ്കുടി ഫോഴ്സ് നേടിയെടുത്തു.

ട്രക്ക് വിപണിയില്‍ കേരളത്തിലെ സാധ്യതകള്‍?
മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പൊതുവേ മന്ദഗതിയിലാണ് വികസനങ്ങള്‍ നടക്കുന്നത്. കാരണങ്ങള്‍ പലതാകാം. എന്നിരുന്നാലും  ഹെവി ഡ്യൂട്ടി വെഹിക്കിള്‍സ് മേഖലയില്‍ കേരളത്തില്‍ അനന്ത സാധ്യതകളാണുള്ളത്.
മാന്‍ ഡീലര്‍ഷിപ്പിനെക്കുറിച്ച് ?
2006 ലാണ് ജര്‍മ്മന്‍ കമ്പനിയായ മാന്‍ ട്രക്കുകളുടെ ഡീലര്‍ഷിപ്പ് ലഭിക്കുന്നത്. കേരളത്തിലെ മാനിന്റെ ഏക അംഗീകൃത ഡീലറാണ് പൂങ്കുടി. ഇപ്പോള്‍ 4 ബ്രാഞ്ചുകളുള്ള ഡീലര്‍ഷിപ്പ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ബ്രാഞ്ചുകള്‍ ആരംഭിക്കും.
മാന്‍ പ്രൊഡക്റ്റുകള്‍ ?
പൂങ്കുടിയുടെ മൊത്തം വില്‍പ്പനയില്‍ 90 ശതമാനത്തോളം ടിപ്പറുകളാണ്. മാനിന്റെ 16,25,31 ടണ്ണര്‍ ടിപ്പറുകളാണ് നിലവിലുള്ളത്.  കൂടാതെ ഹോളേജ് വെഹിക്കിള്‍സില്‍ 25 ടണ്‍ പ്ളാറ്റ്ഫോം ട്രക്ക്, 40, 49 ടണ്‍ ട്രാക്റ്റര്‍ ട്രെയിലറുകള്‍, സ്പെഷ്യല്‍ ആപ്ളിക്കേഷന്‍ വെഹിക്കിള്‍സ് (റെഡിമെയ്ഡ് കോര്‍ക്രീറ്റ്, ഫയര്‍ ഫൈറ്റിങ്, ബൂം പമ്പ്) മുതലായവ നല്ല വിപണി കാഴ്ച വയ്ക്കുന്നു. മാനിന്റെ ബസുകളും 2011 ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും.

സര്‍വീസ് സ്റേഷനുകളുടെ പ്രവര്‍ത്തനം ?
എക്സലന്റ് ടീം വര്‍ക്കാണ് പൂങ്കുടി വിപണന ശ്യംഖലയിലെ ഓരോ വിഭാഗത്തിന്റെയും വിജയരഹസ്യം. ഓരോ സ്റാഫും സ്വന്തം കമ്പനി എന്ന നിലയിലാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുനടക്കുന്നത്. മെചപ്പെട്ട സര്‍വീസ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിലേയ്ക്കായി ഇന്‍ഹൌസ് ട്രെയിനിങ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.  ഇടപ്പള്ളിയിലാണ് ഹെഡ് ഓഫീസ്. തൃക്കാക്കരയില്‍, 3500 സ്ക്വയര്‍ ഫീറ്റില്‍ അതിവിശീലവും അതിവിശാലവുമായ വര്‍ക്ക് ഷോപ്പ്  പ്രവര്‍ത്തിക്കുന്നുണ്ട്. 200 കോടിരൂപയാണ് ഈ വര്‍ഷത്തെ വാര്‍ഷിക ടേണ്‍ഓവര്‍.

ഭാവി പരിപാടികള്‍ ?
കേരളത്തില്‍ വന്‍മാറ്റങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത് ടൂറിസം, ഐടി, കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ്. ഭാവിയില്‍ റിയല്‍ എസ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, റിസോര്‍ട്ട്  രംഗത്ത് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനാണ് തീരുമാനം.  പൂങ്കുടി ഫൌണ്ടേഷന്‍ ചാറിറ്റബില്‍ ട്രസ്റിന്റെ കീഴില്‍ ടെക്നിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങാനും പദ്ധതിയുണ്ട്.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 8 + 6 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.