Skoda Yeti – Test Drive

By Admin

യതി എന്ന ടിബറ്റന്‍ വാക്കിന് മഞ്ഞിലെ കാട്ടുമനുഷ്യന്‍ എന്നാണ് അര്‍ഥം ഹിമാലയത്തിന്റെ മഞ്ഞു ലോകത്തിലെവിടെയോ ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഭീമാകാരനായ കുരങ്ങു മനുഷ്യനാണ് യെതി. അന്യഗ്രഹ ജീവികളെപ്പോലെ, പലരും കണ്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്നതല്ലാതെ, ഈ ചേട്ടന്മാരുടെ ഒരു ഫോട്ടോപോലും എടുക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നുമാത്രം.

യെതി എന്നു കേള്‍ക്കുമ്പോള്‍ ദംഷ്ട്രകളും ചുവന്ന കണ്ണുകളുമൊക്കെയുള്ള, ദേഹമാസകലം രോമാവൃതനായ ഒരു ഭീകര ജീവിയെയാണ് ഓര്‍മ വരിക. എന്നാല്‍ സ്കോഡ യെതി ഭീമാകാരനല്ല, ഭീകരജീവിയുമല്ല. സ്കോഡ എന്ന ചെക്കോസ്ളോ വാക്യന്‍ കമ്പനിയുടെ എല്ലാ മോഡലുകളും പോലെ സുന്ദരിയാണ് യെതിയും.

Technical Specifications

ENGINE
In- Line Diesel, 1968cc,
4 Cylinder

MAXIMUM POwer
114 bhp @ 4200rpm

Maximum torque
Torque- 320Nm @
1750-2500rpm

Transmission
Six- speed manual
transmission

WHEELBASE
2578mm
Dimension s (mm)
Length : 4223 mm
Width : 1793 mm
Height : 1691 mm

Wheels
16 Inch tubeless radial

Price
` 15.37 Lackhs (ambiente)
` 16.60 Lackhs (elegance)

ഏതു വംശം?
കാറുകള്‍ക്ക് പല ക്ളാസിഫിക്കേഷനുകള്‍ ഉണ്ട്, എ, ബി, സി, ഡി സെഗ്മെന്റുകള്‍, പ്രീമിയം ലക്ഷ്വറി, സ്പോര്‍ട്സ് യൂട്ടിലിറ്റി, ക്രോസ് ഓവര്‍, കോംപാക്റ്റ് എസ്യുവി എന്നൊക്കെ ഓരോ ഓട്ടോ മൊബൈല്‍ ജേണലിസ്റും കാണുന്ന സ്വപ്നങ്ങള്‍ക്ക് അനുസരിച്ച് പിറ്റേദിവസം പുതിയ ക്ളാസിഫിക്കേഷന്‍ ജനിക്കുന്നു. അങ്ങനെ വരുമ്പോള്‍, ഇതുവരെ കണ്ടിട്ടില്ലാത്ത രൂപമുള്ള യതി ഏതു ഗണത്തില്‍പ്പെടും ?യഥാര്‍ഥത്തില്‍ സോഫ്റ്റ് റോഡറുകളുടെയും വലിയ ഹാച്ച് ബാക്കുകളുടെയും സങ്കരമാണ് യതി എന്നു പറയാം. ഹാച്ച് ബാക്ക് ആണോഎന്നു ചോദിച്ചാല്‍ അല്ല. സോഫ്റ്റ് റോഡര്‍ (ഉദാ: ഹോണ്ട സിആര്‍വി) ആണോ എന്നു ചോദിച്ചാല്‍ അതുമല്ല. ഇവയുടെ ഇടയിലെ ഗ്യാപ്പ് ഫില്‍ ചെയ്യുന്നതുകൊണ്ടും ഒരു പ്രീമിയം ക്രോസ് ഓവര്‍ (പ്രീമിയര്‍ റിയോയെ എന്‍ട്രി ലെവല്‍ ക്രോസ് ഓവര്‍ എന്നു വിളിക്കരുതോ ?)എന്ന പേരാകും യതിക്കു ചേരുക. ഏതായാ
ലും ഇന്ത്യന്‍ വാഹനവിപണിയില്‍ പുതിയൊരു സെഗ്മെന്റ ് വെട്ടിത്തുറക്കുകയാണ് യതി. ഒരു പുതിയ വംശത്തിന്റെ തുടക്കം !

സുന്ദരികളിലതി സുന്ദരി നീ..
സുന്ദരിയാണ് യതി. റാംപുകളില്‍ വിലസുന്ന മെലിഞ്ഞ സുന്ദരിമാരുടെ കെട്ടും മട്ടുമല്ല, എക്സ്എക്സ് എല്‍ ശരീരഘടനയാണ് യതിക്ക്. പക്ഷെ അമിത വണ്ണത്തിന്റെ പരിണിത ഫലങ്ങളായ കുടവയറോ, ക്ഷീണമോ, ശ്വാസതടസമോയതിക്കില്ല. കൃത്യമായ ബോഡി അനുപാതങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെയുണ്ട്. ഒരു ഉയരം കൂടിയ ഹാച്ച് ബാക്ക് എന്നു തോന്നിപ്പിക്കുന്ന രൂപം.
4.2 മീറ്ററാണ് യതിയുടെ നീളം. എന്നാല്‍ കാഴ്ചയില്‍ അതിലേറെ നീളം തോന്നും. ഫോക്സ് വാഗണ്‍ ഗോള്‍ഫിന്റെ പ്ളാറ്റ് ഫോമിലാണ് യതിയെ നിര്‍മിച്ചെടുത്തിരിക്കുന്നത്.

സ്കോഡ ലോറയുടെ ഉപകരണ നിരകടമെടുത്തിട്ടുമുണ്ട്. പക്ഷേ മുന്‍ ഗ്രില്‍ കാണുമ്പോള്‍ ഓര്‍മവരിക ഫാബിയയെയാണ്. ഫോഗ് ലാംപുകള്‍ മുന്‍ ബംമ്പറില്‍ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നത് രസകരമായ രീതിയിലാണ്. വലിയ സ്കിഡ് പ്ളേറ്റ് ബംമ്പറിനു താഴെകാണാം. വലിയ വീല്‍ ആര്‍ച്ചിനുള്ളില്‍ 16 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയില്‍ എന്നി വയും എടുത്തു പറയാവുന്ന കാര്യങ്ങളാണ്.

വശങ്ങളില്‍ നിന്നു നോക്കുമ്പോള്‍ ഒരു എസ്യുവിയോടാണ് യതിക്കു സാമ്യം. ബി, സി പില്ലറുകള്‍ വിന്റോ ഗ്ളാസിനോട് ഇഴുകി ചേര്‍ന്നു നില്‍ക്കുന്നു. പിന്‍ഭാഗവും കാണാന്‍ ഭംഗിയുണ്ട്. കുത്തനെ ഉയര്‍ന്നു നില്‍ക്കുകയാണ് ടെയ്ല്‍ ലാംപുകള്‍. ഒരു വലിയ വാഗണ്‍ ആര്‍ എന്ന് പിന്‍ഭാഗം കാണുമ്പോള്‍ തോന്നിയാലും അത്ഭുതപ്പെടേണ്ടതില്ല. പിന്നിലും താഴെ വലിയൊരു സ്കിഡ് പ്ളേറ്റ് ഉണ്ട്. ഓഫ് റോഡ് യാത്രകള്‍ക്കായി സ്കോഡ യതിയെ സജ്ജമാക്കിയിട്ടുണ്ടെന്നര്‍ഥം. അങ്ങനെ, ഒരു പ്രീമിയം  എസ്യുവിയുടേയും ഹാച്ച് ബാക്കിന്റെയും ഡിസൈന്‍ ശൈലികള്‍ യതിയില്‍ സംയോജിച്ചിട്ടുണ്ടെന്നു പറയാം. ഇന്ത്യയിലെ ആദ്യ ക്രോസ് ഓവറിനോട് ‘ഹായ്’
പറഞ്ഞുകൊണ്ട് ഇനിഉള്ളിലേക്കുകയറാം.

skoda yeti

ഇന്റീരിയര്‍
യതിയുടെ ഉള്ളില്‍ കയറുമ്പോള്‍ മറ്റൊരു സുന്ദരിയെ ഓര്‍മവരും – ലോറയെ.
കാരണം ലോറയുടെ ഇന്റീരിയറിലെ പലഭാഗങ്ങളും യതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. മീറ്റര്‍ ഡയലുകള്‍, സെന്റര്‍ കണ്‍സോള്‍, സ്റിയറിംഗ് വീല്‍ എന്നിവ ഉദാഹരണം.

ഉയരമുള്ള വാഹനമായതിനാല്‍ എത്ര ഉയരമുള്ളവര്‍ക്കും നിവര്‍ന്നിരിക്കാം. ഉയര്‍ന്ന നിലവാരമുള്ള നിര്‍മാണ സാമഗ്രികളാണ് എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത്. ഡോറുകളും മറ്റും തുറന്ന് അടയുമ്പോള്‍ ആ നിലവാരം കൂടുതല്‍ വ്യക്തമാകും.

മുന്‍ സീറ്റുകള്‍ക്ക് നല്ല വീതിയുണ്ട്. സുഖപ്രദമായ ഡ്രൈവിംഗ് പൊസിഷന്‍ ലഭിക്കും വിധം സീറ്റ് അഡ്ജസ്റ് ചെയ്യാം. എന്നാല്‍ പിന്‍സീറ്റ് കംഫര്‍ട്ട് അപാരം തന്നെ.
പിന്‍ സീറ്റുകള്‍ മുന്നിലേക്കും പിന്നിലേക്കും ബഹുദൂരം സ്ളൈഡ് ചെയ്യാം. കൂടാതെ പിന്‍ഭാഗം ചരിക്കുകയും ചെയ്യാം. നല്ല തുടസപ്പോര്‍ട്ടുമുണ്ട്.

skoda yeti interior

skoda yeti interior

ലഗേജ് സ്പേസ് 416 ലിറ്ററാണ്. അതും മോശമല്ല. പിന്‍സീറ്റ് പൂര്‍ണമായും ഊരിമാറ്റാവുന്ന തരത്തിലുള്ളതായതിനാല്‍ ലഗേജ് സ്പേസ് വീണ്ടും വര്‍ധിപ്പിക്കാം. ഇതുകൂടാതെ ധാരാളം കപ്പ്ഹോള്‍ഡറുകളും വലിയൊരു ഗ്ളോബോക്സും ഉണ്ട്.

എഞ്ചിന്‍
ലോറയിലും സൂപ്പര്‍ബിലും ഘടിപ്പിച്ചിട്ടുള്ള അതേ കോമണ്‍ റെയ്ല്‍ 2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് യതിയിലുമുള്ളത്. എന്നാല്‍ അവയേക്കാള്‍ ബിഎച്ച്പി കൂടുതല്‍ ഉണ്ട്. 140 ബിഎച്ച്പിയാണ് യതിയില്‍ ഈ എഞ്ചിന്. 1750 ആര്‍പിഎം മുതല്‍ തന്നെ
32.4 കിലോഗ്രാം മീറ്റര്‍ എന്ന മാക്സിമം ടോര്‍ക്ക് ലഭിക്കുന്നുണ്ട്. സിക്സ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സുകൂടിയായപ്പോള്‍ സംഗതി ജോര്‍. 60 കി. മീ. വഗതയെടുക്കാന്‍ അഞ്ചു സെക്കന്റ് മതി, 100 കി.മീറ്ററിന് 10.5 സെക്കന്റും. സമാനവാഹനങ്ങളേക്കാള്‍ ഭാരം കുറവാണ് യതിക്ക്. വെറും – 1543 കി.ഗ്രാം മാത്രം. അതു കൊണ്ട് പെര്‍ഫോര്‍മന്‍സ് കൂടിയിട്ടുണ്ടെന്നു സാരം. 185 കി.മീ. വരെ മാക്സിമം വേഗത ലഭിക്കുകയും ചെയ്യും.

skoda yeti sideways

ഹാന്‍ഡ്ലിംഗ്
സോഫ്റ്റ് റോഡറാണ് യതിയെന്നു തോന്നാമെങ്കിലും ഒന്നാന്തരമൊരു ഓഫ് റോഡറാണീ ക്രോസ് ഓവര്‍. നല്ല ഗ്രൌണ്ട് ക്ളിയറന്‍സും വലിയ വീല്‍ ആര്‍ച്ചുകളും തകര്‍പ്പന്‍ എഞ്ചിനുമാണ് ഇതിനു പിന്നില്‍. ഹാല്‍ഡക്സിന്റെ ടോര്‍ക്ക് സെന്‍സിംഗ് ഫോര്‍വീല്‍ ഡ്രൈവ് സിസ്റമാണ് യതിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. 90 ശതമാനം ടോര്‍ക്കും പിന്‍വീലുകള്‍ക്ക് പകര്‍ന്നു നല്‍കുന്ന സിസ്റമാണിത്. ലിമിറ്റഡ് സ്ളിപ് ഡിഫറന്‍ഷ്യലിന്റെ മെച്ചം മൂലം ഏതു കാട്ടുപാതയിലും യതിക്ക് കയറിയിറങ്ങാം.

എന്നാല്‍ ഒരു കാറിന്റെ യാത്രാസുഖം റോഡില്‍ യതി നല്‍കുന്നുമുണ്ട്. ലോറയുടെ മക്ഫേര്‍സണ്‍ സ്ട്രട്ട് – മള്‍ട്ടി ലിങ്ക് സെറ്റപ്പ് സസ്പെന്‍ഷന്റെ കൂടുതല്‍ പരിഷ്കൃത രൂപമാണ് യതിയിലുള്ളത്.

എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റാര്‍ട്ട് അസിസ്റ് എന്നിവ വളരെ സുരക്ഷിതവും സൌകര്യപ്രദവുമായ ഡ്രൈവ് – ഓഫ് റോഡ് അനുഭവം നല്‍കുന്നു.

ഭരതവാക്യം
തുടക്കത്തില്‍ രണ്ട് ഇന്റീരിയര്‍ ഓപ്ഷനും ഒരു എഞ്ചിന്‍ ഓപ്ഷനുമാണ് സ്കോഡ, യതിക്കു നല്‍കിയിരിക്കുന്നത്. ഒരു ഫാമിലി ക്രോസ് ഓവര്‍ എന്ന പേരില്‍ അടുത്തിടെ വിപണിയില്‍ എത്തിയ ടാറ്റ ആര്യയേക്കാള്‍ വില കൂടുതലുണ്ട് യതിക്ക് – 15. 37 – 16.60 ലക്ഷം രൂപ. അഞ്ചു സീറ്റര്‍ ആയിട്ടുപോലും യതിക്ക് ഈ വിലയിടാന്‍ സ്കോഡയ്ക്കു കഴിഞ്ഞത് യതിയിലുള്ള ആത്മവിശ്വാസം മൂലമാണ്.

രസികന്‍ ലുക്ക്, നല്ലഎഞ്ചിന്‍, നല്ല ഓഫ് റോഡ് കഴിവുകള്‍, പുതിയൊരു സെഗ്മന്റ് -ഇവയെല്ലാം യതി നല്‍കുന്നുണ്ട്.

skoda yeti front

ന്മ

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 14 + 15 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.