CARS, BIKES & DREAMS

By Admin

ഡ്രൈവ് ചെയ്യുമ്പോള്‍ ഞാന്‍ റിലാക്സ്ഡ് ആകും- സിസ്റത്തില്‍ റിഫ്രഷ് ബട്ടണ്‍ അമര്‍ത്തും പോലെ. സ്പീഡ് ക്രേസ് ഇല്ലാതില്ല.
ഒരു ഹാര്‍ലി ഡേവിഡ് സണ്‍ ബുക്ക് ചെയ്തിട്ടുണ്ട്. അതില്‍ ചില യാത്രകളൊക്കെ പ്ളാന്‍ ചെയ്യണം. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന മനസുമായി പൃഥ്വിരാജ് പറയുന്നു.

എട്ടുവര്‍ഷം കൊണ്ട് മധുരത്തിന്റെ പുറന്തോടലിഞ്ഞ്, ദാ ഇപ്പോള്‍ സൂപ്പര്‍ സ്റാര്‍സ്സിന്റെ ചോക്ളേറ്റ് മധുരം പകരുന്നില്ലേ ഈ ചെറുപ്പക്കാരന്‍.

അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമയും പ്രേക്ഷകരും ഈ ഇരുപത്തേഴുകാരനു ചുറ്റിനുമാണ്. തിരുവനന്തപുരത്തെ ചിത്രാഞ്ജലി ഫിലിം സ്റുഡിയോ മുറ്റത്തും അതിന്റെ സാക്ഷ്യപത്രങ്ങള്‍. പൃഥ്വിയുടെ തലപ്പടം ഒട്ടിച്ച പ്രൊഡക്ഷന്‍ വണ്ടിക്ക് ചുറ്റും ഒരു കൂട്ടം ഹൈസ്കൂള്‍കാരികളുടെ ഉന്തും തള്ളും പൊടി പൊടിക്കുന്നു. പഠന യാത്രയുടെ ബാനര്‍ കെട്ടിയ മൂന്ന് സ്കൂള്‍ ബസുകള്‍ അക്ഷമരായി ഹോണ്‍ മുഴുക്കുന്നതു കേള്‍ക്കാം. വികൃതികളെ ബസില്‍ കയറ്റാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയ ടീച്ചര്‍മാര്‍ സുല്ലിട്ട് മാറിനില്‍ക്കുന്നു. സ്വന്തം സൂപ്പര്‍സ്റാറിനെക്കണ്ടേ മടക്കമുള്ളൂ എന്ന കടുംപിടുത്തങ്ങളോട് തോറ്റ് സൂര്യന്‍ പോലും ഡിം അടിച്ച് കാത്തുനില്‍പാണ്. കാത്തിരിപ്പിന്റെ കൂട്ടങ്ങളില്‍ സംവിധായകരും നിര്‍മ്മാതാക്കളും. എവിടെയും പ്രതീക്ഷയുടെ കണ്ണുകള്‍…

ഒടുവില്‍ പിള്ളേര്‍ സെറ്റിന്റെ കലപിലകള്‍ക്കു മീതെ, അവന്‍-ഓഡി ക്യൂ സെവന്‍ ഒഴുകി വന്നു. ഡ്രൈവര്‍ സീറ്റില്‍ പോലീസ് സണ്‍ഗ്ളാസ് ചൂടി സൂപ്പര്‍താരം. ആരവങ്ങളുടെ ഘോഷമുയര്‍ന്നു. പിന്നയത് കൈയടികളില്‍ താളം കണ്ടെത്തി.

ആരാധനയുടെ കൈകള്‍ നീട്ടിയ കുട്ടിയാരാധകര്‍ക്ക് സൂപ്പര്‍സ്റാറിന്റെ കൈവീശല്‍. ഉടന്‍ തന്നെ ഹൈസ്കൂള്‍കാരികളുടെ ഫ്ളൈയിങ് കിസ്സുകള്‍ തുരുതുരാ പറന്നുപൊങ്ങി. ആരെയും കൂസാത്ത പൃഥ്വി പ്രകൃതം ചെറുതായൊന്നു ചൂളിയോന്ന് സംശയം. പിന്നെ താരം സ്വന്തം കാരവനിലേക്ക് മുങ്ങി.

ലവ് @ ഫസ്റ് സെറ്റ്

“എന്റെയൊരു ആഗ്രഹമായിരുന്നു സ്പോര്‍ട്സ് കാര്‍ വാങ്ങുകയെന്നത്. ഡ്രൈവിങ് ഭയങ്കരമായി ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. അതിനാല്‍ത്തന്നെ ഒരു സ്പോര്‍ട്സ് കാര്‍, ഒരു ഡ്രൈവേഴ്സ് കാര്‍ സ്വന്തമാക്കണമെന്ന് സ്വപ്മനമായിരുന്നു. പോര്‍ഷെ കെയ്മന്‍ എസ് ആയിരുന്നു ആദ്യം മനസ്സില്‍. എന്റെ കസ്റമൈസേഷന്‍ പ്രകാരം കെയ്മന്‍ ഇറക്കുമതി ചെയ്ത് എത്തണമെങ്കില്‍ കുറഞ്ഞത് ആറുമാസം കാത്തിരിക്കണം. പിന്നെയൊരു ഓപ്ഷന്‍ അന്വേഷിച്ചപ്പോഴാണ് റെഡിയായി ഒരു ബിഎംഡബ്ള്യൂ സീ ഫോര്‍ കിട്ടുമെന്ന് അറിഞ്ഞത്. ബിഎംഡബ്ള്യൂ ഇന്ത്യ അവരുടെ ഡിസ്പ്ളേ കാര്‍ ആയി വരുത്തിച്ചതാണ്.
ഫുള്ളി ലോഡഡ്. ഒറ്റനോട്ടത്തില്‍ ഇഷ്ടപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ സ്വന്തമാക്കി.”

സ്പീഡ്, സ്റൈല്‍ ആന്‍ഡ് സൂപ്പര്‍ ബ്രാന്‍ഡ്

“എനിക്കൊരു എസ്യുവിയുണ്ട്-ഓഡി ക്യൂ സെവന്‍. ഒരു ലക്ഷ്വറി സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനം വേണമായിരുന്നു. എല്ലാത്തരം ലൊക്കേഷനിലേക്കും ഓടിയെത്തുന്ന ഒന്ന്. അന്ന് കൈയിലെ ബഡ്ജറ്റില്‍ ഒതുങ്ങിയ നാലു മോഡലുകള്‍ കണ്ടെത്തി. ഓഡി ക്യൂ സെവന്‍, ബിഎംഡബ്ള്യൂ എക്സ് ഫൈവ്, മെര്‍സിഡ സ് എം എല്‍ 320, പിന്നെ വോള്‍വോ എക്സ് സി 90. ഇവ നാലും ടെസ്റ് ഡ്രൈവ് നടത്തി. എനിക്കിണങ്ങിയത് ഓഡി ക്യൂ സെവന്‍ ആണെന്നു തോന്നി. എന്റെ പ്രഫഷണല്‍ ആവശ്യങ്ങള്‍ക്ക് ഒരു പജിറോ വാങ്ങിച്ചാലും മതിയായിരുന്നു. എന്റെ കൈയിലന്ന് അത്രയും പൈസയുണ്ടായിരുന്നു – അത് വാങ്ങി.”.

സ്പീഡ് മാനിയ

“സ്പോര്‍ട്സ് കാര്‍ വാങ്ങുന്നത് സ്പീഡില്‍ ഓടിച്ചു കളിക്കാന്‍ വേണ്ടിയല്ല. സ്പീഡിന്റെ ആഹ്ളാദം മാത്രമല്ല. നഗരത്തിരക്കില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ സീഫോര്‍ നല്‍കുന്ന സുഖം ഒന്നുവേറെ തന്നെയാണ്. നൊടിയിടയിലുയരുന്ന ശക്തി, കുതിപ്പ്…. ഇതെല്ലാം സ്പീഡില്‍ ഓടിക്കാതെ തന്നെ ഫീല്‍ ചെയ്യും.

കേരളത്തിലൊരു സ്പോര്‍ട്സ് കാറിന്റെ യഥാര്‍ത്ഥ ഉപയോഗം സീറോ ആണെന്ന് പറയാം. എങ്കിലും ഞാനെന്റെ സ്പോര്‍ട്സ് കാറില്‍ ലൊക്കേഷനില്‍ പോകാറുണ്ട്. ചില വൈകുന്നേരങ്ങളില്‍ കാറുമെടുത്ത് ചുറ്റാനിറങ്ങും.
ഏതെങ്കിലും ഹാങ് ഔട്ട്സിലേക്ക് ഡ്രൈവ് ചെയ്യും. അതൊക്കെത്തന്നെ എന്‍ജോയ്മെന്റ് അല്ലേ. രാത്രിയില്‍ ഡ്രൈവ് ചെയ്യാനായി പുറത്തുപോകുന്നയാളല്ല ഞാന്‍. അതിരാവിലെ ഉണരുന്നതാണ് ശീലം. അപ്പോള്‍ രാത്രിയില്‍ നേരത്തെ കിടക്കണ്ടേ, പതിനൊന്നു പതിനൊന്നരയോടെ കിടന്നുറങ്ങും.”

എന്‍ഡ് ലെസ് ഡ്രീംസ്

“ബിഎംഡബ്ള്യൂ ഡീ ഫോര്‍ വാങ്ങിയിട്ട് ഇവിടെ അതിന്റേതായ വേഗത്തില്‍ ഓടിക്കാനാകുന്നില്ല. അപ്പോളൊരു ഫെരാരി 430 വാങ്ങിയാല്‍ വീട്ടില്‍ ചുമ്മാ പാര്‍ക്ക് ചെയ്യാനേ പറ്റൂ. എന്നെങ്കിലും നമ്മുടെ റോഡുകള്‍ നന്നാവട്ടെ. ഒരു ഇരുപതുവര്‍ഷമെങ്കിലും കഴിഞ്ഞ് അതുസംഭവിക്കുമെന്ന് വെറുതെ സ്വപ്നം കാണാം.”

ഡ്രൈവിങ് പാഷന്‍സ്

“വിദേശത്തൊക്കെ പോകുമ്പോള്‍ അവിടെ കാണുന്ന ചില മോഡലുകള്‍ വാങ്ങണണെന്ന് വല്ലാത്ത ആഗ്രഹം തോന്നും. സത്യത്തില്‍ ഞാന്‍ ആദ്യം ഒരു ഹാര്‍ലി ഡേവിഡ് സണ്‍ ദുബായ് യില്‍ നിന്നും വാങ്ങാം എന്നാണ് കരുതിയത്. താന്തോന്നി എന്ന സിനിമയില്‍ നാല് ഹാര്‍ലി ഡേവിഡ് സണ്‍ കാണിക്കുന്നുണ്ട്. അവിടുത്തെ ഹാര്‍ലി ഷോറൂമില്‍ നിന്ന് ഞാന്‍ നേരിട്ടു സെലക്ട് ചെയതവയാണ്. അവിടുന്ന് ഇംപോര്‍ട്ട് ചെയ്ത് ബൈക്ക് തരാമെന്ന് ഷോറൂമുകാര്‍ പറഞ്ഞെങ്കിലും നിയമകാര്യങ്ങള്‍ നോക്കിയപ്പോള്‍ ബുദ്ധിമുട്ടായിതോന്നി. ഇന്ത്യയില്‍ ഡീലര്‍ഷിപ്പ് ആറ് മാസത്തിനുള്ളില്‍ വരുമെന്നും കേട്ടു. കുറച്ചു കാത്തിരിപ്പാകാം.
ഹാര്‍ലി ഡേവിഡ് സണ്‍വി ആര്‍എസ്സി ബുക്ക് ചെയ്തിട്ടുണ്ട്. ഉടനേ കിട്ടും. അതില്‍ ചില യാത്രകളൊക്കെ നടത്തണം.”
അമ്മയ്ക്ക് ഞാന്‍ ബൈക്ക്ോടിക്കുന്നതില്‍ തായൊരു താല്പര്യവുമില്ല. എന്റെ ബൈക്ക് ഓടിക്കുന്ന രീതി കണ്ടിട്ടാവണം.

ഡ്രൈവ് വിത് എ ഡിഫറന്‍സ്

കേരളത്തിലെ ട്രാഫിക്കില്‍ വാഹനമോടിക്കുന്നത് പാറമടയില്‍ ജോലി ചെയ്യുന്നതിനെക്കാള്‍ വലിയ അദ്ധ്വാനമാണെന്നാണ് ചിലരുടെ വാദം.
പക്ഷേ ഈ പൃഥ്വി പറയുന്നതു കേട്ടോ – ഡ്രൈവിംഗ് എന്നെ സംബന്ധിച്ചിടത്തോളം അധ്വാനമേയല്ല, ആസ്വാദനമാണ്.’ ദാറ്റ് ഈസ് പൃഥീസ് റൂള്‍ ഓഫ് ഡ്രൈവിംഗ്.

“ഇത്രയും പ്രശ്നമുള്ള ട്രാഫിക് ആണെങ്കിലും ഡ്രൈവിംഗ് എന്നെ റിലാക്സ് ചെയ്യിക്കാറാണ് പതിവ്. എന്റെ സ്വന്തം കാര്‍ കൊണ്ടുചെല്ലാത്തപ്പോള്‍, എന്നെ കൊണ്ടുപോകാന്‍ വരുന്ന ലൊക്കേഷന്‍ വാഹനം ഞാന്‍ ഓടിക്കും. വണ്ടിയോടിക്കുന്നത് എന്റെ ഏറ്റവും വലിയ ആസ്വാദനങ്ങളിലൊന്നാണ്. ഡ്രൈവിംഗ് നേരത്ത് എനിക്ക് വ്യക്തമായി ചിന്തിക്കാനാകും. രാവിലെയൊരു ഡ്രൈവ് കഴിയുമ്പോള്‍ ഫ്രഷ് ആകും. ഒരു ഡ്രൈവിന്റെ നേരം ഒരിക്കലും മിസ്സാക്കാറില്ല.”

ബ്ളാക്ക് ആന്‍ഡ് വൈറ്റ്

സ്വപ്നങ്ങളില്‍ മാത്രമല്ല വാഹനങ്ങളുള്ളത്, ഓര്‍മ്മച്ചിത്രങ്ങളിലുമുണ്ട് ചിലത്. അച്ഛന്‍ സുകുമാരനുമായുള്ള ഓര്‍മ്മകളിലേക്ക് ചില വാഹനങ്ങളും ഓടിയെത്തുന്നു. ഒന്നാമത്തേത് ഠടഅ 6565 എന്ന നമ്പരിലുള്ള ബെന്‍സ് കാര്‍. മറ്റൊന്ന് അച്ഛന്‍ ലൊക്കേഷനുകളിലേക്ക് ഓടിച്ചു പൊയ്ക്കൊണ്ടിരുന്ന ഗഘച 4896 എന്ന അമ്പാസഡര്‍. പിന്നെ, ആറാം ക്ളാസില്‍ ഡ്രൈവിങ് പഠിച്ച ഠങഏ 5412 നമ്പരിലുള്ള മാരുതി 800 ഉം.
“നഷ്ടപ്പെട്ടു പോയല്ലോ, എന്ന വേദനയോടെ ഓര്‍ക്കുന്നത് ആ ബെന്‍സ് കാറിനെയാണ്. അന്ന് ബെന്‍സിന്റെ സ്പെയര്‍പാര്‍ട്സ് കിട്ടാന്‍ ബുദ്ധിമുട്ടാ. മെയിന്റനന്‍സ് വലിയ ബുദ്ധിമുട്ടായി വന്നപ്പോള്‍ അച്ഛന്‍ തന്നെ അത് വിറ്റു.

മദ്രാസിലുള്ള സമയത്ത് മിക്കവാറും എല്ലാ ഞായറാഴ്ചകളിലും അച്ഛന്‍ എന്നെയും ഏട്ടനെയും അമ്മയെയും കൂട്ടി ബീച്ചിലേക്ക് കാറോടിക്കും. എന്നെ മടിയിലിരുത്തിയാണ് അച്ഛന്‍ ഡ്രൈവ് ചെയ്യുക. വിന്‍ഡോയിലൂടെ കാഴ്ചകള്‍ കണ്ട് രസം പിടിച്ച്, ഇടയ്ക്ക് സ്റിയറിങ്ങില്‍ തൊട്ട്…

ലവ് ആന്‍ഡ് ലവ് ഒണ്‍ലി

ജീവിതപങ്കാളി ഡ്രൈവിങ്ങില്‍ കേമിയായിരിക്കണമെന്ന് പൃഥ്വിക്ക് യാതൊരു നിബന്ധനകളുമില്ല. അതായത് എല്‍ ബോര്‍ഡ് വെച്ച ഒരു കാര്‍ ഓടിച്ച് അവളെന്റെ പേരു ചീത്തയാക്കില്ലേ എന്ന് ഭയക്കുന്ന ഭര്‍ത്താവിയിരിക്കില്ല പൃഥ്വി. ജീവിതപങ്കാളിക്ക് ഏത് കാര്‍ സമ്മാനിക്കും എന്ന് ചോദിച്ചപ്പോള്‍ പൃഥ്വിയുടെ ഉത്തരം അല്‍പ്പം കടുപ്പത്തിലായി. ആ ഉത്തരം ഒന്ന് കടിച്ച് പൊട്ടിച്ചു നോക്കൂ. ഉള്ളിലാണ് മധുരം.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 13 + 13 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.