ഡൈനമിക്കായി റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി

By Admin

പെര്‍ഫോമന്‍സും റിഫൈന്‍മെന്റും ഒരുമിക്കുന്ന അത്ഭുതമാണ് റേഞ്ച് റോവര്‍ എസ് വി ഓട്ടോബയോഗ്രഫി. ലാന്‍ഡ് റോവറിന്റെ ട്യൂണിംഗ് ഡിവിഷനായ സ്‌പെഷല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സിന്റെ സിഗ്നേച്ചര്‍ ടച്ചോടെയാണ് 2017 റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി നിരത്തിലിറങ്ങുന്നത്. 550 എച്ച്പി കരുത്തും 680 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന അഞ്ച് ലിറ്റര്‍ സൂപ്പര്‍ ചാര്‍ജ്ഡ് വി8 എന്ന ഭീമന്‍ എഞ്ചിനാണ് ഓട്ടോബയോഗ്രഫിയുടെ ഹൃദയം. എന്നാല്‍ കരുത്ത് മാത്രമല്ല കംഫര്‍ട്ടും സൗന്ദര്യവും ഈ റേഞ്ച് റോവറിനെ വ്യത്യസ്തമാക്കുന്നു. യാത്രക്കാര്‍ക്ക് ഇരുപത് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡയമണ്ട് ക്വില്‍റ്റഡ് ലെതര്‍ സീറ്റുകള്‍ പ്രധാന സവിശേഷതയാണ്. 10.2 ഇഞ്ച് ടച്ച് സ്‌ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഹെഡ് അപ് ഡിസ്‌പ്ലേയുമടക്കം ആധുനിക സാങ്കേതിക സംവിധാനങ്ങളെല്ലാം തന്നെയുണ്ട്. എസ്‌യുവി മേഖലയിലെ ദശകങ്ങളുടെ വൈദഗ്ദ്ധ്യവും എല്ലാ ടെറെയ്‌നുകളിലുമുള്ള മികവും ഡിഎന്‍എയില്‍ ചേരുന്നതിനാല്‍ എസ്‌വി ഓട്ടോബയോഗ്രഫി എതിരാളികളെ നിഷ്പ്രഭരാക്കുമെന്നതില്‍ സംശയമില്ല.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 13 + 4 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.