ടാറ്റയുടെ സ്‌പോര്‍ട്‌സ് കാര്‍ റെയ്‌സ്‌മോ

By Admin

 

tata racemo

കരുത്ത് കൂടിയ മോഡലുകള്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ വാഹനകമ്പനിയായ ടാറ്റ മോട്ടോഴ്‌സ്. പ്രീമിയം വിഭാഗത്തിലുള്ള കരു്ത് കൂടിയ വാഹനങ്ങള്‍ ഇനി ടാമോ എന്ന ബ്രാന്‍ഡിലാകും വിപണിയിലെത്തുക. ടാറ്റ മോട്ടോഴ്‌സ് എന്ന പേരിന്റെ ചുരുങ്ങിയ രൂപമാണ് ടാമോ. ടാറ്റയുടെ കീഴിലുള്ള പ്രീമിയം ബ്രാന്‍ഡ് ജാഗ്വര്‍, ലാന്‍ഡ്‌റോവര്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാകും ടാമോ വാഹനങ്ങള്‍ വിപണിയിലെത്തുക. നിസാന്‍ ജിടിആര്‍, ഫോഡ് മസ്താംഗ് എന്നിവയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ടാറ്റയെ ഇത്തരത്തില്‍ ചിന്തിപ്പിച്ചതെന്ന് കരുതാം. 87-ാമത് ജെനീവ മോട്ടോര്‍ഷോയില്‍ ടാമോയുടെ ആദ്യമോഡല്‍ ഔദ്യോഗികമായി അവതരിപ്പിച്ചു.
മൈക്രോസോഫ്റ്റുമായി ഒന്നിച്ച് പുതിയ കണക്റ്റഡ് ടെക്‌നോളജി വഴിയാണ് സ്‌പോര്‍ട്‌സ് കാറുകളില്‍ ടാറ്റ അരങ്ങേറ്റം കുറിച്ചത്. വശങ്ങളില്‍ നിന്നും മുകളിലേക്ക് തുറക്കപ്പെടുന്ന ഗള്‍വിംഗ് ഡോറുകളാണ് ആകര്‍ഷണം. സൂപ്പര്‍കാറുകളില്‍ പലതിലും കാണുന്ന ഭാവങ്ങളാണ് വാഹനത്തിനുള്ളത്. 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് റെവോട്രോണ്‍ എഞ്ചിന്‍ പരമാവധി 6500 ആര്‍പിഎമ്മില്‍ 190 പിഎസ് കരുത്തും 2500 ആര്‍പിഎമ്മില്‍ 210 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തില്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ റെയ്‌സ്‌മോയ്ക്ക് ആവശ്യമായ സമയം കേവലം വെറും ആറ് സെക്കന്‍ഡുകളാണ്.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 11 + 9 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.