ഫാസ്റ്റസ്റ്റ് ബൈക്ക് സൂപ്പര്‍ലെഗ്ഗേര ഇന്ത്യയില്‍

By Admin

ബൈക്ക് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടി 215 എച്ച്പി കരുത്തില്‍ ഡ്യുക്കാട്ടിയുടെ ഫാസ്റ്റസ്റ്റ് ബൈക്ക് 1299 സൂപ്പര്‍ലെഗ്ഗേര ഇന്ത്യയിലേക്ക് പറന്നെത്തി. മിന്നും വേഗതയ്‌ക്കൊപ്പം ഏറ്റവും എക്‌സ്‌പെന്‍സീവ് ബൈക്ക് എന്ന ബഹുമതിയോടെയാണ് വരവ്. വില വെറും 1.12 കോടി രൂപ മാത്രം! കാര്‍ബണ്‍ ഫൈബറില്‍ എത്തുന്ന ലോകത്തെ ആദ്യത്തെ പ്രൊ
ഡക്ഷന്‍ മോട്ടോര്‍സൈക്കിള്‍ എന്ന വിശേഷണവും ഈ ലിമിറ്റഡ് എഡിഷന്‍ 1299 സൂപ്പര്‍ ലഗ്ഗേരയ്ക്കുണ്ട്. സ്വിങ് ആമും ഫ്രെയിമും ഫെയറിംഗും വീലുകളും എല്ലാം കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത ഈ ഇറ്റാലിയന്‍ ശില്പത്തിന് 156 കിലോഗ്രാമാണ് ആകെ ഭാരം. ഡ്യുക്കാട്ടിയുടെ കരുത്തനായ 1285 സിസി എല്‍-ട്വിന്‍ സൂപ്പര്‍ ക്വാഡ്രോ എഞ്ചിനാണ് സൂപ്പര്‍ ലെഗ്ഗേരയുടെ കരുത്ത്. ഈ എഞ്ചിന്‍ 11,000 ആര്‍പിഎമ്മില്‍ 215 എച്ച്പി കരുത്തും 9,000 ആര്‍പിഎമ്മില്‍ 146 എന്‍എം പരമാവധി ടോര്‍ക്കും നല്കുന്നുണ്ട്. 90 വര്‍ഷത്തെ ചരിത്രത്തി
ഏറ്റവും അഡ്‌വാന്‍സ്ഡായ സൂപ്പര്‍ ബൈക്കാണ് തങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ഇറ്റാലിയന്‍ കമ്പനി അവകാശപ്പെടുന്നു. ആഗോളതലത്തില്‍ ആകെ 500 എണ്ണം മാത്രമായിരിക്കും ഈ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറങ്ങുക.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 8 + 4 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.