A Green Cause

By Admin

അന്തരീക്ഷ മലിനീകരണമുണ്ടാക്കാത്ത, പരിസ്ഥിതി സൗഹൃദമായ വാഹനങ്ങളെക്കുറിച്ചാണ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യയിലും മാറ്റങ്ങള്‍ പ്രകടമാണ്. ഈ സാഹചര്യത്തിലാണ് ഇലക്ട്രിക് വാഹനങ്ങള്‍ ഡിസൈന്‍ ചെയ്ത് നിര്‍മിക്കുന്ന കോയമ്പത്തൂരുള്ള ആംപിയര്‍ വെഹിക്കിള്‍സ് എന്ന സ്ഥാപനത്തിന് പ്രസക്തിയേറുന്നത്. ഇതിന്റെ സ്ഥാപകയും സിഇഒ യുമായ ഹേമലത, ഇലക്ട്രിക് വാഹനങ്ങള്‍ എന്ന ആശയത്തിന് ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയും പോപ്പുലാരിറ്റിയും നേടിക്കൊടുക്കുന്നതിനുള്ള നിതാന്ത പരിശ്രമത്തിലാണ്. 2007 ല്‍ കോയമ്പത്തൂരില്‍ ചെറുതായി തുടങ്ങിയ ആംപിയര്‍ വെഹിക്കിള്‍സ് ഇന്ന് ഇലക്ട്രിക്ക് സ്‌കൂട്ട
റുകളും സൈക്കിളുകളും ട്രോളികളും പുറത്തിറക്കുന്നതോടൊപ്പം മികച്ച റിസെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ടീമിനേയും വാര്‍ത്തെടുക്കുന്ന കരുത്തുറ്റ ഒരു വ്യവസായ ശൃംഖലയായി മാറിക്കഴിഞ്ഞു. എന്റെ വാഹനങ്ങള്‍ കുടിക്കുന്നില്ല, പുകയ്ക്കുന്നില്ല, ഒച്ചവെയ്ക്കുന്നില്ല എന്ന് തമിഴ്‌നാട് സ്വദേശിയായ ഈ എഞ്ചിനിയര്‍ ബിരുദധാരി ആധികാരികതയോടെ പറയുന്നു. യാതൊരു ബിസിനസ് പാരമ്പര്യവുമില്ലാത്ത സെല്‍ഫ് മെയ്ഡ് സം

രംഭകയാണ് ഹേമലത. നിരവധി വിദേശ സ്ഥാപനങ്ങളില്‍ ടെക്‌നോക്രാറ്റായി പ്രവൃത്തി പരിചയമുള്ള ഹേമലത 2006 ലാണ് സ്വന്തം സംരംഭമെന്ന ആശയത്തിലേക്ക് വരുന്നത്. ഹേമലത അണ്ണാമലയുമായി ഓവര്‍ടേക്ക് പ്രതിനിധി നടത്തിയ അഭിമുഖത്തില്‍ നിന്ന്..

താങ്കളുടേത് വിപ്ലവകരമായ ചുവടുവെയ്പ് എന്നുവേണമെങ്കില്‍ പറയാം. എന്തായിരുന്നു പ്രചോദനം? ഇലക്ട്രിക് വാഹനങ്ങളുടെ വളര്‍ച്ചാസാധ്യതകള്‍ എങ്ങനെ കാണുന്നു?

ഒന്നരക്കോടിയിലേറെ പെട്രോള്‍ ഇരുചക്രവാഹനളാണ് ഇന്ത്യയില്‍ ഇന്ന് നിര്‍മിക്കുന്നത്. ഇതിന്റെ ഒരു ശതമാനം പോലും വരുന്നില്ല ഇലക്ട്രിക് വാഹനങ്ങള്‍. പരിമിത ദൂരങ്ങളിലേക്കുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തില്‍ താല്പര്യമുള്ളവര്‍ക്ക് ഏറെ സാധ്യതയാണ് ഞാന്‍ കാണുന്നത്. സര്‍ക്കാരിന്റെ
പോസ്റ്റല്‍, പൊലീസ്, മാലിന്യനിര്‍മാര്‍ജനം,ഡെലിവറി തുടങ്ങിയ ര്‍വീസുകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതുതന്നെ വലിയൊരു വിപണിയാകും. ഇന്ത്യന്‍ വിപണി വളരെ വലുതാണ്.

നിങ്ങളുടെ വാഹനങ്ങള്‍ കുടിക്കുന്നില്ല, പുകയ്ക്കുന്നില്ല, ഒച്ചവെയ്ക്കുന്നില്ല എന്നിട്ടും എന്താണ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനവ്യവസായത്തിന്റെ കുതിപ്പ് ഇത്ര പതുക്കെ ആകുന്നത്?

ഗുണമേന്മയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കണമെങ്കില്‍ ആദ്യം നമ്മളിവിടെ ഖനനം ചെയ്യണം. പ്രധാന ധാതുക്കളായ മാഗ്നറ്റും ലെഡ്ഡും ഇവിടെ ലഭ്യമല്ല. ലിഥിയം അയിര് പോലും ഇവിടെ ഖനനം ചെയ്യുന്നില്ല.
മെയ്ക്ക് ഇന്‍ ഇന്ത്യ വിജയിക്കണമെങ്കില്‍ മൈന്‍ ഇന്‍ ഇന്ത്യ വരണം. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ സഹായവും ലഭ്യമാക്കണം. അതല്ലെങ്കില്‍ വളര്‍ച്ച പതുക്കെയാകും.

ഇ- വെഹിക്കിളിലേക്കുള്ള ചുവടുവെയ്പിനു പിന്നില്‍ ജപ്പാനില്‍ നടന്ന ഒരു കോണ്‍ഫ്രന്‍സ് ആയിരുന്നു പ്രചോദനമെന്നു കേട്ടിട്ടുണ്ട്. അതൊന്നു വിശദീകരിക്കാമോ?

ജപ്പാനില്‍ ഒരു കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുമ്പോള്‍ ടൊയോട്ടയിലെ ഒരു ടെക്‌നിക്കല്‍ ഉദ്യോഗസ്ഥനുമായുള്ള സംഭാഷണമായിരുന്നു പ്രചോദനം.ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എഞ്ചിന്റെ യുഗം അവസാനിക്കുമെന്നും ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യത ചൈന ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ എന്തുകൊണ്ട് ഇന്ത്യ ഇതില്‍ നിന്ന് മാറിനില്ക്കുന്നു എന്നുമുള്ള സംസാരം പുതിയൊരു ചിന്ത മാത്രമല്ല ഒരു വന്‍വ്യവസായ സാധ്യതയ്ക്കുള്ള വാതിലാണ് തുറന്നിട്ടത്. (കോയമ്പത്തൂര്‍ സര്‍ക്കാര്‍ എഞ്ചിനിയറിംഗ് കോളജില്‍ നിന്ന് ബിരുദമെടുത്ത ഹേമലത പിന്നെ ഒട്ടും
വൈകാതെ കോയമ്പത്തൂര്‍ തന്നെ ആംപിയര്‍ വെഹിക്കിള്‍സിന്റെ നിര്‍മാണശാല സ്ഥാപിക്കുകയായിരുന്നു.)

ഇന്ത്യന്‍ വാഹനവിപണിയില്‍ ഇ-വെഹിക്കിളിന്റെ വളര്‍ച്ച നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണ്? കേരള വിപണിയില്‍ നിന്നുള്ള പ്രതികരണം എങ്ങനെ?

ഇലക്ട്രിക് വാഹനങ്ങളുടെ വിപണി ഇന്ത്യയില്‍ ശൈശവാവസ്ഥയിലാണ്. ഇന്‍ഡസ്ട്രിയുടെ നിലനില്പിനാവശ്യമായ വന്‍തോതിലുള്ള വില്പന ആയിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സപ്പോര്‍ട്ട് വേണം. ഡല്‍ഹിയില്‍ ഇ
വെഹിക്കിളിന് വാറ്റ് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് ചില സംസ്ഥാനങ്ങളില്‍ റോഡ് ടാക്‌സും രജിസ്‌ട്രേഷനും ഇല്ല. ഇങ്ങനെയുള്ള പിന്തുണ ആവശ്യമാണ്. കേരളത്തില്‍ വിപണി ആയിവരുന്നതേയുള്ളൂ. മലയാളികള്‍ ഗുണമേന്മയില്‍ നിര്‍ബന്ധമുള്ളവരാണ്. കൂടുതല്‍ പ്രീമിയം മോഡലുകളാണ് അവരാഗ്രഹിക്കുന്നത്.അംഗവൈകല്യമുള്ള വര്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത ആംപിയര്‍ ബോഹോ എന്ന പേരിലുള്ള ത്രീവീലര്‍, ദിവസവും പന്ത്രണ്ട്-പതിമൂന്ന് കിലോമീറ്റര്‍ ഫാക്ടറിക്കകത്ത് തന്നെ സഞ്ചരിക്കേണ്ടി വരുന്ന തുണിമില്ല് തൊഴിലാളികള്‍ക്കായി രൂപകല്പന ചെയ്ത ആംപിയര്‍ ത്രിശൂല്‍ എന്നിങ്ങനെ സ്തുത്യര്‍ഹമായ രീതിയില്‍ നിഷ് മാര്‍ക്കറ്റുകള്‍ കണ്ടെത്തിയെന്നതും താങ്കളുടെ നേട്ടമാണ്.

ഇങ്ങനെയൊരു വിപണി എങ്ങനെ കണ്ടെത്താന്‍ കഴിഞ്ഞു? എന്താണ് ഇവിടെനിന്നുള്ള പ്രതികരണം?

ഞങ്ങളൊരിക്കലും ഉല്പന്ന കേന്ദ്രീകൃതമായ സമീപനത്തിലല്ല പരിഹാരത്തിലൂന്നിയുള്ള ഓട്ടോ പ്രൊഡക്ടുകള്‍ എന്ന രീതിയിലാണ് ഇതിനെ കാണുന്നത്. കിലോമീറ്ററുകള്‍ ഫാക്ടറിക്കകത്ത് സഞ്ചരിക്കുന്ന തൊഴിലാളിയെ സംബന്ധിച്ച് അവരുടെ കഷ്ടപ്പാടിന് ഒരറുതി വരിക കൂടിയാണ് ചെയ്യുന്നത്. നടപ്പിന് പകരം അവര്‍ക്ക് സൗകര്യപ്രദമായ ട്രാന്‍സ്‌പോര്‍ട്ടാണ് പ്രദാനം ചെയ്യുന്നത്. അതുകൊണ്ടാണ് ഇത്തരം ഉല്പന്നങ്ങള്‍ വിജയിക്കുന്നത്. ഇതിലൂടെ അവരുടെ ഉല്പാദനക്ഷമത കൂടുതല്‍ മെച്ചപ്പെടുന്നതായാണ് കാണുന്നത്. നിരവധി തുണിമില്ലുകളില്‍ ഇതു പ്രാവര്‍ത്തികമായിട്ടുണ്ട്. കൂടുതല്‍ മില്ലുകള്‍ ഉടന്‍തന്നെ ഇ ട്രോളികള്‍ പ്രയോഗത്തില്‍ കൊണ്ടുവരും.

താങ്കളുടെ കാഴ്ചപ്പാടില്‍ പെട്രോള്‍, ഇലക്ട്രിക് എന്നിങ്ങനെ വിപണികള്‍ വ്യത്യസ്ത ദിശയിലേക്കായിരിക്കുമോ ഭാവിയില്‍ വളരുന്നത് ?

അല്ല. എന്റെ അഭിപ്രായത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍-ഇലക്ട്രിക് വാഹനങ്ങള്‍ സംയുക്തമായ വളര്‍ച്ചയാകും കൈവരിക്കുക. ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ പുതിയതാണ്. സാങ്കേതികവിദ്യയും വ്യത്യസ്തമാണ്. ജനങ്ങള്‍ക്ക് ഇതേപ്പറ്റി കാര്യമായ അവബോധം ആയിട്ടില്ല. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങുമ്പോള്‍ ഇതിനായി വരുന്ന ചെലവ് മൊത്തത്തില്‍ കുറയുകയും കൂടുതലാളുകളിലേക്ക് വാഹനം എത്തുകയും ചെയ്യും. ഇരുചക്രവാഹനങ്ങളായാലും കാറുകളായാലും ഇക്കാര്യത്തില്‍ പൊതുവായൊരു കൂടിച്ചേരലാകും സംഭവിക്കുക.

ആംപിയര്‍ വെഹിക്കിള്‍സിന്റെ മികച്ച സവിശേഷതകള്‍ എന്തൊക്കെയാണ്?

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പൊതുവെ മൂന്ന് അനുകൂലഘടകങ്ങളുണ്ട്. ഇതില്‍ പ്രധാനം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചെലവു കുറവാണെന്നതാണ്. പെട്രോള്‍ വാഹനങ്ങളേക്കാള്‍ ഇരുപതു ശതമാനം ചെലവു കുറവാണെന്നു മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളുടെ പ്രവര്‍ത്തനച്ചെലവ് പത്തില്‍ ഒരു ശതമാനം മാത്രമാണ്. രണ്ടാമത്തേത് സൗകര്യമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ അഞ്ച് ആംപ് സോക്കറ്റുകളില്‍ നിന്നുപോലും ചാര്‍ജ് ചെയ്യാം.പെട്രോള്‍ പമ്പുകള്‍ തേടി അലയേണ്ടതില്ല, പെട്രോള്‍ സൂക്ഷിച്ചുവെയ്‌ക്കേണ്ട. ഐക്യു ബാറ്ററി ഉള്ളതാണ് ആംപിയര്‍ പ്രൊഡക്ടുകളുടെ പ്രധാന സവിശേഷത. ഇന്റലിജന്റ് ചിപ്പ് ഉള്ള ബാറ്ററിയായതിനാല്‍ ഓവര്‍ ചാര്‍ജിംഗും ഓവര്‍ ഡിസ്ചാര്‍ജും ഒഴിവാക്കി ബാറ്ററിക്ക് ദീര്‍ഘായുസ് നല്കുന്നു.

ഭാവിയില്‍ വൈദ്യുതിക്ഷാമം ഇ-വാഹന വ്യവസായത്തിന് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളിയാകുമോ? ഭാവിയിലേക്കുള്ള മുന്‍കരുതലുകള്‍?

പുതിയ ഊര്‍ജസ്രോതസുകള്‍ വികാസം പ്രാപിക്കുന്നതിനാല്‍ വൈദ്യുതിക്ഷാമം ഇലക്ട്രിക് വാഹനവ്യവസായത്തിന് കാര്യമായ ആഘാതമുണ്ടാക്കില്ല. സോളാര്‍ എനര്‍ജി കാര്യമായ രീതിയില്‍ തന്നെയാണ് വരുന്നത്. നിരവധി സോളാര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും. പെട്രോള്‍ വിപണിയുടെ അഞ്ച് ശതമാനം ലഭിച്ചാല്‍ തന്നെ ഇ- വെഹിക്കിള്‍ വ്യവസായത്തിന് ഏറെ ഗുണകരമാകും. യഥാര്‍ത്ഥ പ്രശ്‌നം പല സംസ്ഥാനങ്ങളിലേയും അമിതമായ ടാക്‌സും വാറ്റുമൊക്കെയാണ്. ടാക്‌സ് ഒഴിവാക്കിയാല്‍ തന്നെ ജനങ്ങള്‍ കൂടുതലായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങും. ഗുഡ്‌സ് സര്‍വീസ് ടാക്‌സിനു കീഴില്‍ ഇ-വെഹിക്കിളുകളും സര്‍ക്കാര്‍ കൊണ്ടുവരികയാണെങ്കില്‍ അത് ഈ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.

പരിസ്ഥിതി സൗഹാര്‍ദമായ ഒരു വ്യവസായ സ്ഥാപനത്തിന്റെ ഉടമ എന്ന നിലയില്‍ സമൂഹത്തോട് എന്താണ് പറയാനുള്ളത്?

പരിമിത ദൂരങ്ങളിലേക്കുള്ള യാത്രകള്‍ക്ക് എല്ലാവരും ഇലക്ട്രി് വെഹിക്കിളുകള്‍ ഉപയോഗിക്കണമെന്നാണ് എന്റെ അഭിപ്രായം. മലിനീകരണമില്ലാത്ത, പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു സസ്റ്റെയ്‌നബിള്‍ ട്രാന്‍സ്‌പോ
ര്‍ട്ട് ഉണ്ടാവേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്വമാണ് അല്ലാതെ ഇത് ഒരു വ്യക്തിയുടേയോ പ്രസ്ഥാനത്തിന്റേയോ ബാധ്യതയല്ല. ആംപിയറിന്റെ വാഹനങ്ങളെല്ലാം ടെസ്റ്റ് റൈഡ് ചെയ്യാന്‍ ഞങ്ങള്‍ എല്ലാവരേയും ക്ഷണിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് വിലപ്പെട്ടതാണ്.
കര്‍ണാടകം, കേരളം, തമിഴ്‌നാട് എന്നിങ്ങനെ ദക്ഷിണേന്ത്യ മുഴുവനായി ഇലക്ട്രിക് വാഹനങ്ങളുടെ വിപണി വിപുലപ്പെടുത്തുന്നതിലാണ് ആംപിയര്‍ വെഹിക്കിള്‍സ് ഇപ്പോള്‍ ശ്രദ്ധ നല്കുന്നത്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും നികുതി ഇളവുകളും പ്രതിഭാധനരായ എഞ്ചിനിയര്‍മാരുടേയും ഡിസൈനര്‍മാരുടേയും കൂട്ടായ്മയും കൂടി ചേരുമ്പോള്‍ ഇ- വെഹിക്കിളുകളില്‍ ഇന്ത്യയ്ക്ക് ബഹുദൂരം മുന്നേറാനാകുമെന്ന് ഹേമലത വിശ്വസിക്കുന്നു.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 10 + 9 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.