Costly Classico!

By Admin

ഇരുചക്രവാഹനവിപണി അതിവേഗം ബഹുദൂരം പിന്നിടുകയാണ്. കണ്ണടച്ചുതുറക്കുന്ന സമയത്തിനുള്ളിലാണ് പുതിയ മോഡലുകളും പുതിയ റൈഡിങ് മികവുകളും രൂപംകൊള്ളുന്നത്. ഇന്ത്യന്‍ ഇരുചക്ര വിപണിയുടെ വളര്‍ച്ചയ്‌ക്കൊപ്പം കു
തിക്കുകയാണ് ഇറ്റാലിയന്‍ സ്‌കൂട്ടര്‍ തരംഗമായ വെസ്പയും. യുവതലമുറയെ ലക്ഷ്യമിട്ട് ഇതാ പുതിയ രണ്ടു മോഡലുകള്‍ വെസ്പ വിപണിയിലെത്തിച്ചിരിക്കുന്നു. 150 സിസി വിഭാഗത്തില്‍ ട്വിസ്റ്റ് & ഗോ ട്രെന്‍ഡ് സൃഷ്ടിക്കാനെത്തിയ വെസ്പ എസ്എക്‌സ്എല്‍ 150യെ അടുത്തറിയാം. റൈഡ് റിപ്പോര്‍ട്ടിലേക്ക്.

ലുക്ക്‌സ്

വെസ്പയുടെ ക്ലാസിക് റെട്രോ ലുക്കിന് കോട്ടം തട്ടാത്ത വിധത്തിലാണ് എസ്എക്‌സ്എല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 2014ല്‍ വിപണിയിലെത്തിയ വെസ്പ എസ് എന്ന മോഡലിന്റെ ഡിസൈന്‍ എലമെന്റുകള്‍ എസ്എക്‌സ്എല്ലിലുണ്ട്. ഒപ്പം പുതിയ മാറ്റ് ഗ്ലോ ഫിനിഷ് നിറങ്ങളും ചേരുന്നതോടെ എസ്എക്‌സ്എല്‍ ഒരു മാസ് എന്‍ട്രിയായി മാറുന്നു. വെസ്പ മോഡലുകളിലെ ഉരുളന്‍ രൂപത്തിനോടൊപ്പം പ്രാധാന്യമുണ്ട് ബോക്‌സി രൂപത്തിനും. എസ്എക്‌സ്എല്‍ ബോക്‌സി ഷെ
യ്പ്പിലാണ് പിറവിയെടുത്തിരിക്കുന്നത്. വെസ്പയുടെ പ്രീമിയം പ്രോഡക്ടുകള്‍ക്കിടയിലാണ് എസ്എക്‌സ്എല്ലിനു സ്ഥാനം. ആദ്യകാഴ്ചയില്‍ ശ്രദ്ധ പതിയുന്നത് വാഹനത്തിന്റെ സ്‌ക്വയര്‍ ഹെഡ്‌ലാംപിലാണ്. അതിനൊപ്പം ചേര്‍ത്തിരിക്കുന്ന ചെറിയ വിന്‍ഡ്ഷീല്‍ഡ്, ഹെഡ്‌ലാംപിന്റെ ക്രോം ബോര്‍ഡര്‍ എന്നിവയെല്ലാം വാഹനത്തിന് ക്ലാസി ഫീല്‍ നല്‍കുന്നു. മുന്‍ ഏപ്രണിന് ക്ലാസിക് സ്‌കൂട്ടറുകളുടെ പരിവേഷം തികച്ചും ലഭിച്ചെന്നു പറയാം. ഇവിടെയും ക്രോം ബോര്‍ഡറുണ്ട്. ഏപ്രണിലെ മധ്യഭാഗത്തുള്ള ഹുഡ് ഷേപ് കൗളില്‍ മൂന്ന് ഗ്രില്‍ വെന്റിലേഷന്‍ നല്‍കിയിരിക്കുന്നത് വാഹനത്തിന് സ്‌മൈലി ഫേസ് നല്‍കുന്നു. ഏപ്രണില്‍ താഴെ വശങ്ങളിലായി ക്ലിയര്‍ലെന്‍സ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ നല്കിയിരിക്കുന്നു. വലിയ മഡ്ഫഌപ്പില്‍ കറുത്ത നിറത്തിലുള്ള ബീഡിങ് നല്‍കിയിട്ടുണ്ട്. വീതികൂടിയ ടയറുകള്‍ 110-70/11 സൈസിലുള്ളതാണ്. ഗ്രിപ്പിനൊപ്പം ലുക്കിലും ഇവ മികച്ചു നില്‍ക്കുന്നു.

ട്യൂബ്‌ലെസ് ടയറുകളാണ് വെസ്പ എസ്എക്‌സ്എല്‍ മോഡലിനു നല്‍കിയിരിക്കുന്നത്. ക്ലാസിക് സ്‌കൂട്ടറുകളില്‍ കണ്ടിരുന്ന തരത്തിലുള്ള മുന്‍ ഷോക്ക് അബ്‌സോര്‍ബര്‍ ക്രമീകരണങ്ങള്‍ പഴമയെ പുതുമയാക്കുന്നു. മുന്നിലെയും പിന്നിലെയും ഷോക്ക് സ്പ്രിങ്ങുകള്‍ക്ക് ചുവപ്പ് നിറം നല്‍കിയിരിക്കുന്നത് സ്‌പോര്‍ട്ടിനെസ് വര്‍ദ്ധിപ്പിക്കുന്നു. ഡിസ്‌ക് ബ്രേക്ക് പഴമയില്‍ നിന്നും പുതുമയിലേക്കുള്ള ചാട്ടമാണ്. ഷോക്ക് അബ്‌സോര്‍ബറിന് ഒരു സ്റ്റീല്‍ കവര്‍ നല്‍കിയിട്ടുണ്ട്. വളരെ രസകരമായ അഞ്ച് സ്‌പോക് അലോയ് വീല്‍, കാറുകളില്‍ കാണുന്ന വി
ധത്തിലുള്ള രൂപത്തെ അനുസ്മരിപ്പിക്കുന്നു. മീറ്റര്‍ കണ്‍സോളിലെത്തിയപ്പോള്‍ സത്യത്തില്‍ നിരാശ തോന്നി. 2014ലെ എസ് മോഡലില്‍ കണ്ട സ്‌ക്വയര്‍ പാറ്റേണ്‍ മാറി നോര്‍മല്‍ എന്നതിനപ്പുറം ഒന്നും തന്നെ കണ്‍സോളിലില്ല. ഡിജിറ്റല്‍ അനലോഗ് കോംബിനേഷനിലാണ് മീറ്റര്‍ കണ്‍സോളിന്റെ നിര്‍മാണം. അനലോഗില്‍ സ്പീ
ഡോമീറ്ററും ഡിജിറ്റല്‍ സ്‌ക്രീനില്‍ ഫ്യുവല്‍, ട്രിപ്, മീറ്ററും ഡിജിറ്റല്‍ ക്ലോക്കും വശത്തുള്ള ചെറിയ പാനലില്‍ വാണിങ് ലാംപുകളും. ഇത്രയുമായാല്‍ മീറ്റര്‍ കണ്‍സോള്‍ പൂര്‍ത്തിയായി.
സ്‌കൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും മികച്ച ഗ്രിപ്പുകളും സ്വിച്ചുകളും വെസ്പയിലാണ് കാണാറുള്ളത്. ഹോണ്‍ സ്വിച്ച് തെല്ലകലെയായതും, പാസ് ലൈറ്റ് ഇല്ലാത്തതും, പാര്‍ക്കിങ് ബ്രേക്ക് ഇല്ലാത്തതും കുറവുകളായി തന്നെ കാണാം. സ്‌ക്വയര്‍ ടൈപ്പ് റിയര്‍ വ്യൂ മിററുകള്‍ ക്രോം ഫിനിഷില്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഫൂട്ട്‌ബോര്‍ഡ് രണ്ടു തട്ടായി രൂപപ്പെടുത്തിയിരിക്കുന്നതിനാല്‍ ലഗേജ് വയ്ക്കുന്നത് തെല്ല് ബുദ്ധിമുട്ടായിരിക്കും. ചെറിയ ബാഗും മറ്റും സൂക്ഷിക്കാന്‍ മുന്നില്‍ ലോക്ക് ടൈപ്പ് ക്ലാംപ് നല്‍കിയിട്ടുണ്ട്. വലിയ വീതികൂടിയ സീറ്റുകളാണ് എസ്എക്‌സ്എല്ലില്‍. നീളത്തിലുള്ള സീറ്റുകള്‍ യാത്രാസുഖവും, അതിലെ കേര്‍വി ഡിസൈനുകള്‍ സ്‌പോര്‍ട്ടി ഷെയ്പ്പും പ്രദാനം ചെയ്യുന്നു. അതിനുള്ളില്‍ 14 ലിറ്റര്‍ സ്റ്റോറേജ് സ്‌പെയ്‌സുണ്ട്. വശങ്ങളിലുള്ള ഭാഗങ്ങള്‍ വാഹനത്തിന്റെ മോണോകോക്ക് ബോഡിയിലുള്ളതാണ്. വശങ്ങളില്‍ നിന്നുമുള്ള കാഴ്ച ആദ്യകാല ടു സ്‌ട്രോക് എല്‍എംഎല്‍ വെസ്പയെ ഓര്‍മിപ്പിച്ചു. സൈഡ് കവറിന് വലിയ ഉരുളന്‍ രൂപമാണ്. ഇവിടെയും ക്രോം പ്രൊട്ടക്ഷന്‍ ഗാര്‍ഡ് നല്‍കിയിട്ടുണ്ട്. പാനലില്‍ വെസ്പ എന്നും എസ്എക്‌സ്എല്‍ എന്നും ക്രോമിയം പാനലില്‍ കൊത്തിവച്ചിരിക്കുന്നു. എക്‌സ്‌ഹോസ്റ്റ് പൈപ്പിന് ക്രോമിയം കവര്‍ നല്‍കിയിരിക്കുന്നത് വശങ്ങളില്‍ നിന്നും വാഹനത്തിനു വലുപ്പം ഫീല്‍ ചെയ്യാന്‍ കാരണമാകുന്നുണ്ട്.പിന്നിലും ക്ലാസിക് രൂപത്തിനു തന്നെയാണ് പ്രാധാന്യം. ന്യൂജനറേഷന്‍ വാഹനങ്ങളില്‍ കാണുന്ന എല്‍ഇഡി പരിഷ്‌കാരങ്ങളൊന്നും വെസ്പയിലില്ല. പുതുമയുള്ള ടെയ്ല്‍ ലാംപും ക്ലിയര്‍ലെന്‍സ് ഇന്‍ഡിക്കേറ്ററുകളും മികച്ച രൂപഭംഗി സമ്മാനിക്കുന്നു. വിമാന ഡിസൈനില്‍ നിന്നും കടംകൊണ്ടതെന്ന് വെസ്പ അവകാശപ്പെടുന്ന ഹൈഡ്രോളിക് മുന്‍ സസ്‌പെന്‍ഷനും ആന്റി ഡ്രൈവ് എലമെന്റുകളും കാഴ്ചയിലുപരി സുരക്ഷിതവും ആസ്വാദ്യകരവുമായ റൈഡ് പ്രദാനം ചെയ്യുന്നുണ്ട്.

എഞ്ചിന്‍

മുന്‍ മോഡലുകളില്‍ നിന്നും ലുക്കില്‍ കാര്യമായ വ്യത്യാസങ്ങളില്ലെങ്കിലും ഈ മോഡലിലെ ഏറ്റവും പ്രധാന മാറ്റം 150 ക്യുബിക് കപ്പാസിറ്റിയുള്ള എഞ്ചിന്‍ തന്നെയാണ്. മുന്‍പുണ്ടായിരുന്ന മൂന്നു വാല്‍വ് ഒഎച്ച്‌സി വേരിയബ്ള്‍ സ്പാര്‍ക് ടൈമിങ് ടെക്‌നോളജിയടങ്ങിയ 150 സിസി എഞ്ചിന്‍ പഴയ 125 സിസി എഞ്ചിനെ അപേക്ഷിച്ച് റിഫൈന്‍ഡാണ്. 7000 ആര്‍പിഎമ്മില്‍ 11 ബിഎച്ച്പി പരമാവധി കരുത്തും, 5500 ആര്‍പിഎമ്മില്‍ 11.5 എന്‍എം ടോര്‍ക്കുമാണ് വാഹനത്തിനു നല്‍കിയിരിക്കുന്നത്. പവര്‍ റേഷ്യോയില്‍ തുല്യത പാലിക്കുന്നതിനാല്‍ ഒട്ടുമിക്ക റോഡ് സാഹചര്യങ്ങളിലും മികച്ചു നില്‍ക്കും വെസ്പയുടെ ഈ മോഡല്‍.

റൈഡ്

ബൈക്കുകളിലെപ്പോലെ ഉയര്‍ന്ന പൊസിഷനാണ് വെസ്പ എസ്എക്‌സ് എല്ലിലുമുള്ളത്. വെസ്പയുടെ സ്‌കൂട്ടറുകളുടെ പ്രത്യേകത തന്നെ അതാണല്ലോ. മോണോകോക്ക് ബോഡിയുടെ പ്രകടനം ട്രാഫിക്കിലെ നൂഴ്ന്നിറക്കത്തില്‍ നിങ്ങളെ ഒരഭ്യാസിയാക്കും. റൈഡറുടെ ചലനത്തിനനുസരിച്ച് വാഹനം പ്രതികരിക്കുന്നുണ്ട്. പ്രത്യേകിച്ച് കോര്‍ണറുകളില്‍. മുന്നിലെ 200 എംഎം ഡിസ്‌ക് ബ്രേക്ക് ആത്മവിശ്വാസം നല്‍കും. മുന്നിലെ സിംഗിള്‍ സൈഡ് ആമും, പിന്നിലെ ഡ്യുവല്‍ എഫെക്ട് ഹൈഡ്രോളിക് ഷോക്കും നാട്ടുവഴികളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. നടുവിന് ഏല്‍ക്കുന്ന ആഘാതത്തില്‍ നിന്നും ഇവയും മികച്ച സീറ്റിങ്ങും സംരക്ഷണം നല്‍കും. 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുന്നതിന് ഒട്ടും പിന്നിലല്ല വെസ്പ എസ്. എന്നാല്‍ 60നു ശേഷം ത്രോട്ട്ല്‍ റെസ്‌പോണ്‍സില്‍ കാര്യമായൊന്നും സംഭവിക്കുന്നില്ല. എന്നാല്‍ 125 സിസിയില്‍ നിന്നും 150സിസിയിലേക്ക് കയറിയതറിയണമെങ്കില്‍ വാഹനം കയറ്റത്തില്‍ കയറുകയോ പില്യണ്‍ റൈഡര്‍ കയറുകയോ ചെയ്യണം. മികച്ച ലുക്കും ഒപ്പം പെര്‍ഫോമന്‍സും കാഴ്ചവയ്ക്കുന്ന പ്രീമിയം സ്‌കൂട്ടറാണ് വെസ്പ എസ്എക്‌സ്എല്‍. മാത്രമല്ല, നിലവില്‍ 150 സിസി ഗിയര്‍ലെസ് സ്‌കൂട്ടര്‍ വിഭാഗത്തില്‍ എതിരാളികളുമില്ലെന്നതിനാല്‍ വെസ്പ എസ്എക്‌സ്എല്‍ കത്തിക്കയറുമെന്ന കാര്യത്തില്‍ സംശയമില്ല. ബൈക്കുകള്‍ക്കൊപ്പം നില്‍ക്കുന്ന ഹാന്‍ഡ്ല്‍ ഉയരമുള്ളവരെയും ആകര്‍ഷിക്കും. ലിറ്ററിന് 60 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

ഫൈനല്‍ വേഡ്

വെസ്പ എന്നാല്‍ ഒരു ലൈഫ്‌സ്റ്റൈല്‍ സിംബലാണ്. പ്രീമിയം കാറ്റഗറിയിലുള്ള വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടിയുള്ള ബ്രാന്‍ഡ്. ഒപ്പം ക്ലാസിക് രൂപത്തെ തള്ളിക്കളയാനാഗ്രഹിക്കാത്ത കമ്പനിയുടെ ഡിസൈന്‍ മികവും റോഡുകളിലും കോളജുകളിലും വെസ്പയെ സെന്റര്‍ ഓഫ് അട്രാക്ഷനാക്കും. 1.3 ലക്ഷം രൂപയാണ് ഈ മോഡലിന്റെ കൊച്ചിയിലെ വില. ഈ വിലയ്ക്ക് ഒരു എന്‍ട്രിലെവല്‍ സ്‌പോര്‍ട്‌സ് ബൈക്ക് ലഭിക്കുമെന്നിരിക്കെ എന്തിനിതെന്ന ചോദ്യത്തിന് ഒരേ ഒരു മറുപടി.
ഇത് വെസ്പയാണ്.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 9 + 5 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.