Full & flowing…

By Admin

ഏറ്റവുമധികം എസ് യുവി മോഡലുകളുള്ള വാഹനനിര്‍മാതാക്കളെ നോക്കിയാല്‍ അതില്‍ മുന്‍നിരയിലുണ്ടാകും ജര്‍മന്‍ ബ്രാന്‍ഡായ മെഴ്‌സെഡീസ് ബെന്‍സ്. എന്‍ട്രിലെവല്‍ ബെന്‍സ് മോഡലായ ജിഎല്‍എയില്‍ ആരംഭിച്ച് മിഡ്‌സൈ
സ് വിഭാഗത്തില്‍ ജിഎല്‍ഇയും ഹൈ എന്‍ഡില്‍ ജി63 എഎംജി വരെ എത്തിനില്ക്കുന്ന അതിസമ്പന്ന നിരയാണ് ഈ ലക്ഷ്വറി ബ്രാന്‍ഡിനുള്ളത്. മെര്‍ക് എസ് യുവി വിഭാഗത്തില്‍ കാണാതിരുന്ന ഒരു മോഡലാണ് ജിഎല്‍എ-ജിഎല്‍ഇ വിഭാഗങ്ങള്‍ക്കിടയിലുള്ളത്. അതായത് സ്റ്റട്ട്ഗാര്‍ട്ട് കാര്‍നിര്‍മാതാക്കള്‍ ഔഡി ക്യു5, ബിഎംഡബ്ല്യു എക്‌സ് ത്രീ എന്നിവരെ കാര്യമായി ചലഞ്ച് ചെയ്തിരുന്നില്ലെന്നര്‍ത്ഥം. ജിഎല്‍ഇ 250 വിലയുടെ കാര്യത്തില്‍ ഏകദേശ എതിരാളിയാണെങ്കിലും വിഭാഗത്തിലുള്‍പ്പെടുന്നതായിരുന്നില്ല. അന്താരാഷ്ട്ര വിഭാഗത്തില്‍ ജിഎല്‍കെയുണ്ടെങ്കിലും ഇന്ത്യയിലാരുമില്ലായിരുന്നു. ഒരു തരത്തില്‍ അത് നല്ലതുമായിരുന്നു. ബെന്‍സിന്റെ മറ്റ് എസ് യുവി വാഹനങ്ങള്‍ക്കുള്ള അപ്പീല്‍ മികച്ച വാഹനമായിട്ടും ജിഎല്‍കെയ്ക്ക് ലഭിച്ചിട്ടില്ല. എന്തൊക്കെയായാലും ‘എല്ലാം ശരിയാക്കാന്‍’ മെര്‍ക് ഒരു പുതുപുത്തന്‍ എസ് യുവി വിപണിയിലെത്തിച്ചിരിക്കുകയാണ്. ജിഎല്‍സി. അന്താരാഷ്ട്ര വിപണിയിലെ ജിഎല്‍കെയ്ക്ക് പകരക്കാരനായി ഇന്ത്യന്‍ നിര
ത്തുകളില്‍ ക്യു5-എക്‌സ്3 എന്നിവരെ വെല്ലുവിളിച്ചെത്തുന്ന ജിഎല്‍സിയുടെ കൂര്‍ഗില്‍ നിന്നുമുള്ള മീഡിയ ഡ്രൈവ് റിപ്പോര്‍ട്ട്.

ലുക്ക്‌സ്

മെഴ്‌സെഡീസ് ബെന്‍സ് ജിഎല്‍സി. ഇതില്‍ സി എന്നുള്ളത് സെഡാന്‍ മോഡലായ സി ക്ലാസിനെ ചൂണ്ടിക്കാട്ടുന്നു. അതായത് ജിഎല്‍സിയുടെ അടിസ്ഥാനം സെഡാനാണ്. ആകെയുള്ള രൂപം ക്യു5, എക്‌സ്3 എന്നിവരെ മുന്നില്‍കണ്ടാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്നുറപ്പ്. എന്നാല്‍ എസ് യുവി എന്നതിലുപരി ഒരു സ്റ്റേഷന്‍ വാഗണ്‍ ഫീലാണ് ആകെയുള്ള രൂപം സമ്മാനിക്കുന്നതെന്നതാണ് വാസ്തവം. പുതുതലമുറ മെര്‍ക് വാഹനങ്ങളുടെ മുഖഭാവങ്ങളാണ് ബെന്‍സ് ജിഎല്‍സിയ്ക്കും ലഭിച്ചിരിക്കുന്നത്. വലിയ മുന്‍ ഗ്രില്ലും, കേര്‍വിയായ ഹെഡ്‌ലാംപുകളും മെര്‍ക് കുടുംബത്തിലെ പല വാഹനങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. വലിയ ഗ്രില്ലില്‍ ക്രോമിയം ഫിനിഷുകള്‍ നല്‍കിയിരിക്കുന്നു. ഇതിനോടൊപ്പം ഇണങ്ങുന്ന വിധത്തില്‍ ഡേ ടൈം റണ്ണിംഗ് ലാംപുകളും ഡ്യുവല്‍ പ്രൊജെക്ടര്‍ ഹെഡ്‌ലാംപ് യൂണിറ്റുകളും നല്‍കിയിരിക്കുന്നു. ഹെഡ്‌ലാംപിനുള്ളിലുമുണ്ട് ക്രോം പ്രസരം.

വലിയ ബംപറില്‍ സ്റ്റീല്‍ ഫിനിഷുള്ള സ്‌കിഡ് പ്ലേറ്റ്. ഒപ്പം മധ്യത്തിലെ വലിയ എയര്‍ഡാമിനെ പൊതിഞ്ഞ് ക്രോം ബോര്‍ഡറുമുണ്ട്. വശങ്ങളിലെ ചെറിയ എയര്‍ഡാമിന് കുറച്ചുകൂടി സ്‌പോര്‍ടിനെസ് നല്‍കാമായിരുന്നു. മെര്‍ക്കിന്റെ വാഹന
ങ്ങളില്‍ കാണാത്ത വിധത്തിലുള്ള ഡിസൈനാണ് വിന്‍ഡ്ഷീല്‍ഡിന്. ഉയരം കുറവാണെന്ന് തോന്നിക്കുന്ന ഈ വിന്‍ഡ്ഷീല്‍ഡ് ക്യാബിന്‍ ചെറുതെന്ന് തോന്നിപ്പിക്കും.
വശങ്ങളിലെത്തുമ്പോള്‍ എസ് യുവിയുടെ നിഴലിനെക്കാള്‍ എസ്‌റ്റേറ്റ് മോഡലിന്റെ സാദൃശ്യമാണ് അനുഭവപ്പെടുന്നത്. എന്നാ
ല്‍ അതൊരു കുറവല്ല കാരണം ഡിസൈന്‍ വളരെ മനോഹരമാണ്. ഉയരമുള്ള രൂപവും, സൈഡ് ബോര്‍ഡുകളും വാഹനത്തിന് എസ് യുവി പ്രതിച്ഛായ നല്‍കാനാണ് ബെന്‍സ് ശ്രമിച്ചത്. ഡ്യുവല്‍ ടോണ്‍ അലോയ് വീലിന് അഞ്ച് സ്‌പോക് പരിഷ്‌കാരങ്ങളും കൂട്ടിന് 18 ഇഞ്ച് 235 സെക്ഷന്‍ സൂപ്പര്‍ ഗ്രിപ്പ് ടയറുകളും ലഭിച്ചു. വീല്‍ ആര്‍ച്ചിന് ലളിതമായ രൂപത്തി
ലുള്ള ക്ലാഡിംഗ് ലഭിച്ചിട്ടുണ്ട്. എ പില്ലറിനു താഴെ നിന്നും മുന്‍ വീല്‍ ആര്‍ച്ചിനു സമാന്തരമായി ആരംഭിക്കുന്ന ക്യാരക്ടര്‍ ലൈന്‍ മുന്‍ഡോറില്‍ ശക്തിപ്രാപിച്ച് പിന്‍ഡോറിലെത്തി അലിഞ്ഞില്ലാതെയാകുന്നു. ഈ ക്യാരക്ടര്‍ ലൈനാണ് വാഹനത്തിനു വശത്തുനിന്നും മസ്‌കുലാരിറ്റി നല്‍കുന്നത്. വിന്‍ഡോസിനു മുഴുവനായി ക്രോമിയം ബോര്‍ഡര്‍ലൈനുമുണ്ട്. ക്രോമിയം രൂപത്തില്‍ തന്നെ നിര്‍മിച്ച റൂഫ്‌റെയ്ല്‍ പക്ഷെ, എവിടെയോ ഇണങ്ങാതെയുണ്ട്. ബ്ലാക്കായിരുന്നു ഉത്തമമെന്നു തോന്നാം. ബെന്‍സിന്റെ മറ്റ് എസ് യുവികളെ അപേക്ഷിച്ച് യൂണീക്ക് ഐഡന്റിറ്റിയാണ് ജിഎല്‍സിയുടേത്. ചെറിയ റിയര്‍ വിന്‍ഡോയാണ് ജിഎല്‍സിയില്‍. ഇതിനു ചെറിയ എയര്‍സ്‌പോയ്‌ലറും ഉണ്ട്. ഉയരം കുറഞ്ഞ് നീളം കൂടിയ എല്‍ഇഡി ടെയ്ല്‍ ലാംപുകള്‍ ഇരുട്ടില്‍ ഏതു കണ്ണും ആകര്‍ഷിക്കുന്നതാണ്. ക്രോം ഡീറ്റെയ്ല്‍ഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകള്‍, ബംപര്‍ എന്നിവയെല്ലാം മറ്റു ബെന്‍സ് മോഡലുകളിലേതിനു സമമാണ്.

ഇന്റീരിയര്‍

എലഗെന്റ് & സ്‌പോര്‍ട്ടി. ഉള്ളിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ തോന്നുന്നത് അതാണ്. ആകെയുള്ള ലേഔട്ട് സി-ക്ലാസിനോടു സമാനമാണ്. അതിനാല്‍ തന്നെ ഏറ്റവും മികച്ച ഇന്റീരിയറുള്ള ബെന്‍സ് എസ് യുവി എന്നു ജിഎല്‍
സിയെ വിശേഷിപ്പിക്കാം. ഓരോ ഭാഗത്തും പ്രത്യേകം ശ്രദ്ധിക്കുന്ന ഡീറ്റെയ്‌ലിങ്, മെറ്റീരിയല്‍ ക്വാളിറ്റി എന്നിവ കിടയറ്റതാണ്. കണ്‍ട്രോളുകളെല്ലാം ആയാസമില്ലാതെ പ്രവര്‍ത്തിപ്പിക്കാം. ഉരുളന്‍ ഡയലുകളുള്ള മീറ്റര്‍ കണ്‍സോളിന് ഏലിയന്‍ ഐ രൂപമാണ് നല്‍കിയിരിക്കുന്നത്. അനലോഗ് സ്പീഡോ മീറ്റര്‍, അനലോഗ് ആര്‍പിഎം മീറ്റര്‍ എന്നിവയില്‍ ഫ്യുവല്‍, ടെംപ് ഗേജും ക്രമപ്രകാരം രൂപപ്പെടുത്തിയിരിക്കുന്നു. നടുവിലുള്ള ഡിജിറ്റല്‍ സ്‌ക്രീനില്‍ ഡ്രൈവ് മോഡ്, എക്‌സ്റ്റീരിയര്‍ ടെംപറേച്ചര്‍, ഡിജിറ്റല്‍ ക്ലോക്ക് എന്നിവയുമുണ്ട്. ഔഡിയിലും മറ്റും കാണുന്ന തരത്തിലുള്ള വേ
വ് ടൈപ്പ് ഡാഷ്‌ബോര്‍ഡില്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററിയുണ്ട്. ഇതിനു മികച്ച നിലവാരമാണ്. സെന്റര്‍ കണ്‍സോളില്‍ പുതിയ എ-ക്ലാസില്‍ കണ്ട അതേ മള്‍ട്ടി ഇന്‍ഫോ-എന്റര്‍ടെയ്ന്‍മെന്റ് ഡിസ്‌പ്ലേ. ഇതിലെ നാവിഗേഷന്‍ സംവിധാനം ഏറെ ഉപകാരപ്രദമാണ്. ഒപ്പം 360 ഡിഗ്രി ഏരിയല്‍ വിഷന്‍ വൈഡ് ക്യാമറയുമുണ്ട്. പാര്‍ക്കിങ് സമയങ്ങളിലും, ഓഫ്‌റോഡ് സാഹചര്യങ്ങളിലും ആ ക്യാമറകള്‍ ഏറെ പ്രയോജനപ്പെടും. എസി വെന്റുകള്‍ക്ക് ഉരുളന്‍ രൂപമാണ്. ഇവിടെ അലോയ്-അലുമിനിയം കോംബിനേഷനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. സെന്റര്‍ കണ്‍സോളിലെ പ്ലാസ്റ്റിക് ഫിനിഷ് അപാരമെന്നു പറയാം. എസി വെന്റിനു താഴെയായി എസി കണ്‍ട്രോള്‍, ഇതിനു താഴെ മ്യൂസിക്, റേഡിയോ സംവിധാനങ്ങള്‍, താഴെ ഡിജിറ്റല്‍ കണ്‍ട്രോള്‍, ഗിയര്‍ സംവിധാനങ്ങള്‍ ഇങ്ങനെ പോകുന്നു.
ക്യാബിന്‍ സ്‌പെയ്‌സിന്റെ കാര്യത്തില്‍ ജിഎല്‍സി സി ക്ലാസ് സെഡാനെ വെല്ലും. മുന്‍നിര സീറ്റുകള്‍ വിശാലമാണെന്നു മാത്രമല്ല, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ള്‍, മെമ്മറി ഫങ്ഷനുകളുമുണ്ട്. പാനരോമിക് സണ്‍റൂഫും ജിഎല്‍സിയില്‍ സ്റ്റാന്‍ഡേഡാണ്. നിലവില്‍ ഒരേയൊരു വകഭേദം മാത്രമാണ് ജിഎല്‍സിയില്‍ ബെന്‍സ് നല്‍കിയിരിക്കുന്നത്. എഡിഷന്‍ വണ്‍. ഏറെ ഉപകാരപ്രദമായ വലിയ ബോട്ട്ല്‍ ഹോള്‍ഡറുകള്‍, ആംറെസ്റ്റിനൊപ്പമുള്ള കപ് ഹോള്‍ഡറുകള്‍, എന്നിവയും അതിലേറെ പ്രയോജനപ്രദമായ 550 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സ് എന്നിവയുമുണ്ട്. പിന്‍നിര സീറ്റുകള്‍ മടക്കിയ നിലയില്‍ 1150/1600 എന്ന നിലയിലേക്ക് ഇതുയരും. രണ്ടാം നിര സീറ്റുകള്‍ മടക്കുന്നത് കേവലം ഒരു ബട്ടണ്‍ അമര്‍ത്തിയാണ്. ടെയ്ല്‍ഗേറ്റ് അഥവാ
ബൂട്ട് ഡോര്‍ ഇലക്ട്രിക്കലി തുറക്കുകയും അടയ്ക്കുകയും ചെയ്യാം.

എഞ്ചിന്‍

നിലവില്‍ രണ്ട് ഓപ്ഷനുകളാണ് ബെന്‍സ് ജിഎല്‍സിയില്‍ നല്‍കിയിരിക്കുന്നത്. ജിഎല്‍സി 220ഡിയില്‍ 2143സിസി ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ്. 3000 ആര്‍പിഎമ്മില്‍ 170എച്ച്പി കരുത്തുല്‍പാദിപ്പിക്കുന്ന ഈ എഞ്ചിന്റെ പരമാവധി ടോര്‍ക്ക് 1400-2800 ആര്‍പിഎമ്മിലെ 400 എന്‍എം ടോര്‍ക്കാണ്. ഹൈവേയിലും ഹില്‍സ്‌റ്റേഷനുകളിലുമെല്ലാം ഒരുപോലെ മികവ് പ്രദര്‍ശിപ്പിച്ചു ഈ എഞ്ചിന്‍. ജിഎല്‍സി 300ല്‍ 1991 സിസി ടര്‍ബോ പെട്രോള്‍ മോട്ടോറാണ്. 5500 ആര്‍പിഎമ്മില്‍ 245 എച്ച്പിയാണ് പരമാവധി കരുത്ത്. 1300 ആര്‍പിഎമ്മില്‍ 370 എന്‍എം ടോര്‍ക്ക്. എസ് യുവികളിലെ ഏറ്റവും മികച്ച കരുത്തുള്ള വാഹനങ്ങളിലൊന്നായി ജിഎല്‍സി 300 മാറുന്നു. ഹൈവേകളിലാണ് ഇവന്റെ മികവ്.

ഡ്രൈവ്

ജിഎല്‍സി 220ഡി മോഡലിലെ 2 ലിറ്റര്‍ എഞ്ചിന്‍ എതിരാളിയായ ഔഡി 2.0 ടിഡിഐ എഞ്ചിനുമായി താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. കാരണം, റിഫൈന്‍ഡാണെങ്കിലും ഔഡിയുടെ എഞ്ചിന്‍ മികവ് ഈ മോഡലിലില്ല. നോയ്‌സ്, വൈബ്രേഷന്‍, റഫ്‌നസ് എന്നിവ വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ പവര്‍ ഡെലിവറിയില്‍ കുറവൊന്നുമില്ലതാനും. അതിനാല്‍തന്നെ ഒരു മികച്ച ടൂററാണ് ജിഎല്‍സി. ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ് എന്നിങ്ങനെ ഡ്രൈവിങ്ങ് മോഡുകളുണ്ട്. പോരാതെ കസ്റ്റമൈസ് ചെയ്യാവുന്നവിധത്തില്‍ ഇന്‍ഡിവിജ്വല്‍ മോഡും. ഈ മീഡിയ ഡ്രൈവ് കേവലം 150കിലോമീറ്റര്‍ മാത്രമായിരുന്നതിനാല്‍ എല്ലാ മോഡുകളും പരീക്ഷിക്കാനവസരം ലഭിച്ചില്ല. കൂര്‍ഗില്‍ നിന്നും മാംഗ്ലൂര്‍ വരെയുള്ള തകര്‍ന്നതും വളഞ്ഞുപുളഞ്ഞതുമായ വഴിയില്‍ മികച്ച പ്രകടനമാണ് ഈ മോഡല്‍ കാഴ്ചവെച്ചത്. സസ്‌പെന്‍ഷന്‍ സെറ്റപ്പ് എല്ലാം ഒട്ടുമിക്ക സാഹചര്യങ്ങളിലും ടെന്‍ഷനില്ലാതെ കടന്നുപോകാനിടയായി. കുറച്ച് ബോഡി റോള്‍ അനുഭവപ്പെട്ടുവെന്നു പറയാം. ഓഫ് റോഡ് സെറ്റിങ്ങുകള്‍ ഏറെയുണ്ടെങ്കിലും അവയൊന്നും പരീക്ഷിക്കാന്‍ അവസരം ലഭിച്ചില്ല. പ്രീ ട്യൂണ്‍ഡ് സെറ്റിങ്ങുകളാണ് ഓഫ്‌റോഡിനായി ബെന്‍സ് നല്‍കിയിരിക്കുന്നത്. ഏഴ് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്പി, ഓള്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങള്‍ ഹില്‍ ഡെസെന്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം സുരക്ഷാ വിഭാഗത്തിലുണ്ട്.

ഫൈനല്‍ വേഡ്

എതിരാളികളായ ഔഡി ക്യൂ5, ബിഎംഡബ്ല്യു എക്‌സ്ത്രീ, വോള്‍വോ എക്‌സ് സി 60 എന്നിവരുമായി കടുത്ത മത്സരം സമ്മാനിക്കും ജിഎല്‍സി. ക്യൂ5ന് കാര്യമായ ഭീഷണിയില്ലെങ്കിലും ബിഎംഡബ്ല്യു ഭയപ്പെടേണ്ടിയിരിക്കുന്നു.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 13 + 5 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.