ജലയാത്രയില്‍ വൈവിദ്ധ്യമാകാന്‍ ജെറ്റ് ക്യാപ്‌സ്യൂള്‍

By Admin

മൂന്നു വര്‍ഷം മുന്‍പ് പ്രോട്ടോടൈപ്പ് പുറത്തിറക്കിയ കാലം മുതല്‍ ജലവാഹനപ്രിയര്‍ കാത്തിരിക്കുന്ന മിനി യോട്ടാണ് ജെറ്റ് ക്യാപ്‌സ്യൂള്‍. പൂര്‍ണമായും കാര്‍ബണ്‍ ബോഡിയും ഫോട്ടോക്രോമിക് വിന്‍ഡോസുമായി ജലയാത്രയ്‌ക്കൊരുങ്ങുന്ന ജെറ്റ് ക്യാപ്‌സ്യൂള്‍ സവിശേഷതകളാല്‍ സമ്പന്നമാണ്. എ വാട്ടര്‍ക്രാഫ്റ്റ് വിത്ത് ക്യാരക്ടര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഫ്യൂച്ചറിസ്റ്റിക് ക്രൂയിസറില്‍ പതിമൂന്ന് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകും. 25 അടി നീളവും 11 അടി വീതിയുമുള്ള ഈ നൗകയില്‍ റൂഫ് ടോപ് സണ്‍ഡെക്ക്, ബെഡ്‌റൂം, കിച്ചണ്‍, ടോയ്‌ലറ്റ് സൗകര്യങ്ങളും റിയര്‍ ആന്റ് അണ്ടര്‍വാട്ട് ക്യാമറകളും എസിയും ഹീറ്ററും അടക്കം സൗകര്യങ്ങളെല്ലാമുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലെത്തുന്ന ജെറ്റ് ക്യാപ്‌സ്യൂള്‍ മണിക്കൂറില്‍ 71 കിലോമീറ്ററെന്ന പരമാവധി വേഗം നല്കുന്നുണ്ട്. ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനിയായ ലസാറിനി രൂപകല്പന ചെയ്ത ഈ മിനി യോട്ട് വാട്ടര്‍ ടാക്‌സിയായും ഉപയോഗിക്കാവുന്നതാണ്. ഒന്നര ലക്ഷം ഡോളറിലാണ് വില തുടങ്ങുന്നത്.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 3 + 11 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.