The little beat beetle

By Admin

img_0034ഇന്ത്യയില്‍ വാഹനം വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം ചിന്തിക്കുക വാഹനത്തിന്റെ യൂട്ടിലിറ്റിയാണ്. പിന്നെ ലുക്ക്, സര്‍വ്വീസ് ചാര്‍ജുകള്‍, മൈലേജ് എന്നിങ്ങനെ നിരവധി കടമ്പകള്‍ കടന്ന് അവസാനം ഭാര്യയുടെയോ, മക്കളുടെയോ വരെ ഇഷ്ടങ്ങളും മനസിലാക്കിയ ശേഷം വാഹനം തീരുമാനിക്കും. നിരവധി ഓപ്ഷനുകളുമുണ്ട്. എന്‍ട്രിലെവല്‍ ഹാച്ച്ബാക്ക്, സെഡാനുകള്‍, തുടങ്ങി പ്രീമിയം ക്ലാസ് എസ് യുവികള്‍ വരെ. വാഹനപ്രേമം അതിരുകടക്കുകയും ഒപ്പം പോക്കറ്റ് അനുവദിക്കുകയും ചെയ്യുന്നവര്‍ സൂപ്പര്‍കാറോ സ്‌പോര്‍ട്‌സ് കാറോ വാങ്ങും. എന്നാല്‍ അവയില്‍ നിന്നെല്ലാം വളരെയേറെ മാറിചിന്തിക്കുന്നവരായിരിക്കും ഫോക്‌സ് വാഗന്‍ ബീറ്റ്ല്‍ എന്ന മോഡലിനെക്കുറിച്ച് ചിന്തിക്കുന്നത്. വാഹനപ്രേമികള്‍ക്ക് ഒരിക്കലും മടുക്കാത്ത ഒരു സ്വപ്‌നമാണ് ബീറ്റ്ല്‍. 2015 ഫോക്‌സ് വാഗന്‍ ബീറ്റ്‌ലിന്റെ വിശേഷങ്ങളിലേക്ക്….

എന്തുകൊണ്ട് ബീറ്റ്ല്‍ എന്നു ചോദിച്ചാല്‍ മറുപടി ആവേശഭരിതമാകും. ചെറുതാണ്, ക്യൂട്ടാണ്, ലക്ഷൂറിയസാണ്, സ്വപ്‌നമാണ്, ഐക്കോണിക്കാണ് തുടങ്ങി ഓരോരുത്തര്‍ക്കും ഓരോന്നായിരിക്കും. പക്ഷെ, ആരും ബീറ്റ്ല്‍ പ്രാക്ടിക്കലാണെന്ന് പറഞ്ഞു കേട്ടിട്ടില്ല. യഥാര്‍ത്ഥത്തില്‍ അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ നിര്‍ദേശപ്രകാരം ഫെര്‍ഡിനാന്റ് പോര്‍ഷെ സാധാരണക്കാര്‍ക്കുവേണ്ടി നിര്‍മിച്ച അതിസാധാരണ കാറായിരുന്നു ബീറ്റ്ല്‍. ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ ആരാധിക്കുന്ന ഐക്കോണിക് മോഡല്‍ ബീറ്റ്‌ലാണെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട താനും. വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ സാധാരണക്കാരുടെ കാറില്‍ നിന്ന് ഒരുപാട് മുന്നിലേക്ക് ബീറ്റ്ല്‍ കുതിച്ചുകയറി.

ലുക്ക്‌സ്
1960 മോഡല്‍ ബീറ്റ്‌ലും ഇപ്പോള്‍ വന്നിരിക്കുന്ന മോഡലും ഒരുമിച്ച് പാര്‍ക്ക് ചെയ്താല്‍പോലും കാര്യമായി മാറ്റങ്ങളൊന്നും തോന്നില്ല. ചെറിയ പരിഷ്‌കാരങ്ങള്‍ അവിടവിടെ ചേര്‍ന്നപോലെ മാത്രം. ശരിയാണ്. ബീറ്റ്ല്‍ വിപണിയിലിറങ്ങിയ സമയം മുതല്‍ ഇന്നുവരെ ഡിഎന്‍എയില്‍ കാര്യമായ മാറ്റങ്ങളില്ല.
ഉരുളന്‍ ഹെഡ്‌ലാംപുകളും ആമത്തോടിനു സമാനമായ ബോണറ്റ് ഡോറുമെല്ലാം അങ്ങനെ തന്നെ. പക്ഷെ കാലത്തിനനുസൃതമായ കൂട്ടിച്ചേര്‍ക്കലുകള്‍ എല്ലായിടങ്ങളിലുമുണ്ട്. ഹെഡ്‌ലാംപ് യൂണിറ്റിനുള്ളിലേക്ക് എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാംപുകള്‍ പ്രവേശിച്ചിരിക്കുന്നു. ഒപ്പം വെളിച്ചത്തിനായി ബൈസെനന്‍ ഹെഡ്‌ലാംപുകളുമുണ്ട്. ബോണറ്റ് ഡോറിനു നടുവിലായി എല്ലാ ബീറ്റ്‌ലുകളിലും കാണപ്പെടുന്ന ഫോക്‌സ് വാഗന്‍ ലോഗോ. പുതിയതെന്നു തോന്നിപ്പിക്കുന്ന വലിയ മാറ്റം ബംപറിലെ വലിയ ഫോഗ് ലാംപുകളും അതിനോടൊപ്പമുള്ള ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ലാംപുകളുമാണ്. ഗ്രില്ലില്ലാത്ത മോണകാട്ടി ചിരിക്കും ബീറ്റ്ല്‍. ആകെയുള്ള എയര്‍ഡാമില്‍ സ്‌പോര്‍ടിനസ് വര്‍ദ്ധിപ്പിക്കുന്ന വിധം പുതിയ ക്രോം ഗാര്‍ണിഷ് സ്ഥാനം പിടിച്ചു. ഈ ഭാഗങ്ങള്‍ക്കെല്ലാം കൂടി ഒരു പോര്‍ഷെ ലുക്കാണ്.ഇവരെല്ലാം ഒരു വീട്ടില്‍ നിന്നും വന്നവരാണല്ലോ. വശങ്ങളില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ലെന്നു പറയാം. ടു ഡോര്‍ കൂപ്പെയാണ് ബീറ്റ്‌ലെങ്കിലും വലിയ കാറെന്ന ഫീല്‍ നല്‍കുന്നുണ്ട്. വിന്‍ഡോകള്‍ക്കു ചുറ്റും ഒരു ക്രോം വലയം നല്‍കിയിരിക്കുന്നത് പകിട്ടേകുന്നു. ഒപ്പം ഇലക്ട്രിക്കലി മടക്കിവയ്ക്കാവുന്ന റിയര്‍വ്യൂ മിററുകളുമുണ്ട്. ഉള്ളിലിരുന്ന് തന്നെ ഇവ അഡ്ജസ്റ്റും ചെയ്യാം. ഇതില്‍ തന്നെ എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ലാംപുകളുമുണ്ട്. വളരെ പുതിയ മാറ്റം എന്നു പറയാവുന്നത് 16 ഇഞ്ച് അലോയ് വീലുകളാണ്. പിന്നിലേക്കെത്തുമ്പോഴും മാറ്റമായി തോന്നുന്ന ചില കാര്യങ്ങളുണ്ട്. പഴയ ടെയ്ല്‍ലാംപ് ക്ലസ്റ്ററില്‍ നേരിയ ചില മാറ്റങ്ങള്‍ കാണാം. സ്‌ട്രൈപ്പ് ഡിസൈനിലാണ് ഇതിന്റെ ഘടന. മാത്രമല്ല പുതുമയായി ഒരു ടെയ്ല്‍ ഗേറ്റ് സ്‌പോയ്‌ലറും നല്‍കിയിരിക്കുന്നു. സ്‌പോര്‍ടിനെസ് തോന്നിക്കുമെങ്കിലും ബീറ്റ്ല്‍ പ്രേമികളെ ഈ സ്‌പോയ്‌ലര്‍ നിരാശപ്പെടുത്തും. നമ്പര്‍ പ്ലേറ്റ് ലൈറ്റുകളിലും എല്‍ഇഡി കയറിക്കൂടിയിട്ടുണ്ട്. പുതിയ ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പ് വീണ്ടും സ്‌പോര്‍ടിനെസ് നല്‍കുന്നു.
പുതിയതായി കയറിക്കൂടി നിറങ്ങളാണ് മറ്റൊരു മാറ്റം. ഹാബനേറോ ഓറഞ്ച്, ഒറിക്‌സ് വൈറ്റ്, ടൊര്‍ണാഡോ റെഡ്, ബ്ലൂ സില്‍ക്ക് എന്നിവയാണ് അത്. പഴയ യെല്ലോ ബീറ്റ്‌ലിന്റെ ക്യൂട്ട്‌നെസ് ഇവയ്‌ക്കൊന്നിനും നല്‍കാനാകുന്നില്ല.
ഇന്റീരിയര്‍
ഇന്റീരിയറില്‍ കാര്യമായ മാറ്റങ്ങളൊന്നും മുന്‍ മോഡലിനെ അപേക്ഷിച്ച് ചേര്‍ന്നിട്ടില്ല. ഉള്ളിലും സ്‌പോര്‍ടിയാക്കാനുള്ള ശ്രമങ്ങളാണ് നടന്നിരിക്കുന്നത്. ഇലക്ട്രോണിക് മീറ്റര്‍ കണ്‍സോളില്‍ സ്പീഡോ, ഓഡോ, ട്രിപ്, ടാക്കോ മീറ്ററുകള്‍ എന്നിവയാണ്. ത്രീ സ്‌പോക് സ്റ്റിയറിംഗ് വീലിന് പുതിയ ലെതര്‍ കോട്ടിംഗ് ലഭിച്ചിട്ടുണ്ട്. ഫഌറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍ മികച്ച പൊസിഷന്‍ സമ്മാനിക്കുന്നു. പുതിയ പ്യുവര്‍ ബ്ലാക്ക് ലെതര്‍ സീറ്റുകളും സ്‌പോര്‍ടിനെസ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് തോന്നും. മുന്നിലെ ഗ്ലൗ ബോക്‌സ് തീരെ ചെറുതാണ്. ഇതിനുള്ളില്‍ സണ്‍ഗ്ലാസ് കംപാര്‍ട്‌മെന്റ് കയറിക്കൂടിയിട്ടുണ്ട്. നാലുപേര്‍ക്കിരിക്കാവുന്ന വിധമാണ് പാസഞ്ചര്‍ കംപാര്‍ട്‌മെന്റിന്റെ നിര്‍മാണം. പക്ഷെ ഉയരമുള്ളവരാണ് മുന്നിലെങ്കില്‍ പിന്നിലിരിക്കുന്നവരുടെ കാര്യം കഷ്ടത്തിലാകും. ഡ്രൈവിങ് പൊസിഷനും വിസിബിലിറ്റിയുമെല്ലാം കേമം. പക്ഷെ, പിന്നിലെ ചെറിയ വിന്‍ഡോയിലൂടെയുള്ള കാഴ്ച വളരെ കഷ്ടമാണ്. img_0050ഇതിനു പരിഹാരമായി ഫ്രണ്ട് & റിയര്‍ പാര്‍ക്കിങ് ഡിസ്റ്റന്‍സ് കണ്‍ട്രോളുണ്ട്.
ഇന്ത്യന്‍ വെര്‍ഷന്‍ ബീറ്റ്‌ലിന് യുഎസ്ബി ഇന്റര്‍ഫേസ്, ഓക്‌സിലറി, ബ്ലൂടൂത്ത് കണക്ടിവിറ്റി സൗകര്യങ്ങളുമുണ്ട്. കീ ലെസ് എന്‍ട്രി വിത്ത് സ്റ്റാര്‍ട്ട് സ്‌റ്റോപ് ബട്ടനുള്ള വാഹനത്തിന് ഓട്ടോ ഡിമ്മിംഗ് ഇന്റീരിയര്‍ സൗകര്യവുമുണ്ട്.
സെന്റര്‍ കണ്‍സോളില്‍ മള്‍ട്ടി ഫംഗ്ഷനിംഗ് ഡിസ്‌പ്ലെയുമുണ്ട്. ഇതിനു താഴെ ക്ലൈമട്രോണിക് ഡ്യുവല്‍ സോണ്‍ എയര്‍ കണ്ടീഷനിംഗ് സംവിധാനം.
ശ്രദ്ധേയമായ ഒന്ന് ബീറ്റ്‌ലിന് ലഭിച്ചിരിക്കുന്നത് പാനരോമിക് സണ്‍റൂഫാണ്. സേഫ്റ്റി ഫീച്ചറുകളായി ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി സംവിധാനം, എബിഎസ്, എഎസ്ആര്‍, ഇഡിഎല്‍ ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവയുമുണ്ട്. ഹംപുകളില്‍ തട്ടാതിരിക്കുന്നതിന് വാഹനത്തിന് അണ്ടര്‍ ബോഡി ഗാര്‍ഡുമുണ്ട്.
എഞ്ചിന്‍
ബീറ്റ്‌ലിന് ലഭിച്ച ഏറ്റവും പുതിയ മാറ്റമാണ് പുതിയ എഞ്ചിന്‍. ജെറ്റയ്ക്ക് കരുത്ത് പകരുന്ന അതേ 1.4 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിന് മുന്‍ മോഡലിനെ അപേക്ഷിച്ച് ഡിസ്‌പ്ലേസ്‌മെന്റ് കുറവാണ്. എന്നാല്‍ 147 ബിഎച്ച്പി കരുത്ത് സമ്മാനിക്കാന്‍ ഈ എഞ്ചിന് സാധിക്കുന്നു. ഇതിനു തുണയായി 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സും നല്‍കിയിട്ടുണ്ട്. സ്‌പോര്‍ടിനെസ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഈ എഞ്ചിനും ഗിയര്‍ബോക്‌സും തങ്ങളുടെ സ്ഥാനം കൃത്യമായി ഉപയോഗിക്കും. മികച്ച ഡ്രൈവ് റെസ്‌പോണ്‍സ് വാഹനം നല്‍കും. ഇതിനു കാരണം ഇലക്ട്രോമെക്കാനിക്കല്‍ സ്പീഡ് സെന്‍സിംഗ് പവര്‍ സ്റ്റിയറിംഗ് സംവിധാനമാണ്. വാഹനത്തിന്റെ സ്‌പോര്‍ട് മോഡ് ആക്ടിവേറ്റ് ചെയ്താല്‍ പുതിയ എക്‌സ്‌ഹോസ്റ്റിന്റെ മുരള്‍ച്ച ആസ്വദിക്കാം. ക്രൂസ് കണ്‍ട്രോളും വാഹനത്തിന് നല്‍കിയിരിക്കുന്നത് ഹൈവേ യാത്രകള്‍ രസകരമാക്കും.
സസ്‌പെന്‍ഷന്‍ സംവിധാനം എതിരാളികളായ മിനി കൂപ്പറിനെയും, ഫിയറ്റ് 500നെയും അപേക്ഷിച്ച് സോഫ്ട് ഫീല്‍ നല്‍കുന്നു. ഇന്ത്യയിലെ വഴിയില്‍ പലയിടങ്ങളിലും കാണാറുള്ള പോട്‌ഹോളുകളായിരുന്നു പഴയ ബീറ്റ്‌ലിന്റെ വെല്ലുവിളി. എന്നാല്‍ ഇതില്‍ അതിനും പരിഹാരമായി. ചുരുക്കത്തില്‍ സ്‌പോര്‍ടിനെസും ക്യൂട്ട്‌നെസും സംഗമിച്ച വാഹനമാണ് ബീറ്റ്‌ലെന്ന് ഒറ്റവാക്കില്‍ പറയാം.

ഫൈനല്‍ വേഡ്
ആദ്യഭാഗത്ത് പറഞ്ഞപോലെ ബീറ്റ്ല്‍ ക്യൂട്ടാണ്, നോട്ടിയാണ്, സ്‌പോര്‍ടിയാണ്, ക്ലാസിക്കാണ് പക്ഷെ, പ്രാക്ടിക്കലല്ല. ഒരു പ്രീമിയം സെഡാന്‍ വാഹനം വാങ്ങുന്ന വിലയാണ് ബീറ്റ്‌ലിന്റെ പ്രധാന വെല്ലുവിളി. 26 ലക്ഷത്തോളം രൂപയാണ് ബീറ്റ്‌ലിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില. ഒരു ഐക്കണിക് വാഹനം സ്വന്തമാക്കുക എന്ന സ്വപ്‌നത്തിനു പിന്നാലെയാണ് നിങ്ങളെങ്കില്‍ വില ഒരു പ്രശ്‌നമേയല്ല!.img_0803-copy

എഴുത്ത്:                     എല്‍ദോ മാത്യു തോമസ്
ചിത്രങ്ങള്‍:                ആശിഷ് കെ വിന്‍സെന്റ്

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 7 + 14 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.