മാറ്റങ്ങളോടെ സ്പ്രിങ്ഫീല്‍ഡ് ഇന്ത്യന്‍ വിപണിയില്‍

By Admin

springfield-india-2
അമേരിക്കന്‍ ഐക്കണിക്ക് ബ്രാന്‍ഡായ ഇന്‍ഡ്യന്‍ മോട്ടോര്‍സൈക്കിളിന്റെ പുതുപുത്തന്‍ ക്രൂസര്‍ സ്പ്രിംഗ് ഫീല്‍ഡ് ഇന്ത്യന്‍ വിപണിയിലെത്തി. ചീഫ് സീരീസില്‍ നിന്നും കാഴ്ചയിലും പെര്‍ഫോമന്‍സിലും തികച്ചും വ്യത്യസ്തനാണ്. ഇന്‍ഡ്യന്‍ മോട്ടോര്‍സൈക്കിളിന്റെ ജന്മനാടായ സ്പ്രിംഗ്ഫീല്‍ഡിന്റെ പേരില്‍ തന്നെ ഇറങ്ങിയിട്ടുള്ള ഈ ക്രൂസര്‍ അതിമനോഹരമായ ആകാരവലുപ്പത്തിലൂടെ ബൈക്ക്‌പ്രേമികളുടെ ഹൃദയം കവരും. തണ്ടര്‍ സ്‌ട്രോക്ക് 111 എഞ്ചിന്‍ 2260 ആര്‍പിഎമ്മില്‍ 138.9 എന്‍എം ടോര്‍ക്ക് ഉല്പാദിപ്പിക്കും. എബിഎസ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, അഡ്ജസ്റ്റബിള്‍ ഫ്‌ളോര്‍ ബോര്‍ഡ്‌സ്, ക്രൂസ് കണ്‍ട്രോള്‍, കീലെസ് സ്റ്റാര്‍ട്ട് എന്നിങ്ങനെ സുസജ്ജമാണ് ഈ ക്രൂസര്‍. പരമാവധി കംഫര്‍ട്ടില്‍ ഓപ്പണ്‍ റോഡ് ടൂറിംഗ് സാധ്യമാക്കുകയാണ് ലക്ഷ്യം. മൊത്തം ഭാരം 630 കിലോഗ്രാമുള്ള സ്പ്രിംഗ് ഫീല്‍ഡിന് 31.07 ലക്ഷമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 6 + 4 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.