Baleno ‘braced up’

By Admin

on-1റാലി പ്രേമികള്‍ ഒരിക്കലും മറക്കാത്ത പേരാണ് ബലേനോ. നിര്‍മാതാക്കള്‍ ബലേനോയെ വര്‍ഷങ്ങള്‍ക്ക് മുമ്പേ പിന്‍വലിച്ചെങ്കിലും ഇന്നും റാലികളിലെ സ്ഥിരം സാന്നിധ്യം തന്നെയാണീ കാര്‍. ട്യൂണിങ് വിഭാഗത്തില്‍ മാരുതിയുടെ ഏറ്റവും മികച്ച കാറെന്ന ഖ്യാതിയും ബലേനോയ്ക്കുണ്ട്. ബ്രാന്‍ഡിലുള്ള വിശ്വാസം കൊണ്ടാകാം ബലേനോ എന്ന പേരില്‍ തന്നെയാണ് മാരുതി പുതിയ കാറും പുറത്തിറക്കിയിരിക്കുന്നത്. പഴയ കാറുമായി പേരിലൊഴികെ വേ
റെ ബന്ധമൊന്നും പുതിയ ബലേനോയ്ക്കില്ല. പഴയ മോഡല്‍ മിഡ് സൈസ് സെഡാന്‍ വിഭാഗത്തിലായിരുന്നെങ്കില്‍ ഇത് ഹാച്ച് ബാക്കാണ്. വെറും ഹാച്ചല്ല, പ്രീമിയം സെഗ്മെന്റിലെ ഹൃദയമിടിപ്പുകൂട്ടാനെത്തിയ പ്രീമിയം ഹാച്ച്ബാക്ക്. ഇന്ത്യയില്‍ ഉല്പാദിപ്പിച്ച് ആഗോളതലത്തില്‍ ഇറക്കുന്ന ആദ്യ സുസുക്കി കാര്‍ എന്നതും ബലേനോയുടെ പ്രത്യേകതയാണ്.
പ്രീമിയം ഉപയോക്താക്കള്‍ക്കുവേണ്ടി മാരുതി സുസുക്കി ആരംഭിച്ച നെക്‌സ ഷോറൂമിലേക്ക് കയറുന്ന രണ്ടാം മോഡലാണ് ബലേനോ ഹാച്ച്. എസ് ക്രോസായിരുന്നു ആദ്യ താരം.

ഡിസൈന്‍ – എക്‌സ്റ്റീരിയര്‍

രണ്ടു മാസം മുന്‍പ് നടന്ന ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോഷോയിലാണ് ബലേനോയെ ആദ്യം പ്രദര്‍ശിപ്പിച്ചത്. ഏറെ നാളായി ട്യൂണിങ് മോഡലുകള്‍ വിപണിയിലെത്താതിരുന്നതിനാല്‍ നിരാശരായിരുന്നവര്‍ അന്നുമുതല്‍ ത്രില്ലിലായി. സുസുക്കിയുടെ ഇന്റര്‍നാഷണല്‍ റാലി എഞ്ചിനാണ് എന്നും കഥകള്‍ പരന്നിരുന്നു. അതിനാല്‍തന്നെ ആളുകള്‍ വാഹനത്തിന്റെ വരവ് കാത്തിരിക്കുകയായിരുന്നു. വിപണിയിലെത്തുന്നതിനുമുന്‍പേ ആളുകളുടെ പ്രശംസ പിടിച്ചുപറ്റിയ ഡിസൈനാണ് ബലേ
നോയുടേത്. ഫ്രഷ് ലുക്ക് തോന്നുന്ന ഡിസൈനാണ്. മാരുതിയുടെ ഏറ്റവും മികച്ച ഡിസൈനുകളിലൊന്നാണെന്ന് പറയാം. വി ആകൃതിയിലുള്ള ഗ്രില്ലും, അതിനു മധ്യത്തിലായുള്ള സുസുക്കി ലോഗോയും, ഹെഡ്‌ലൈറ്റുമായി ചേര്‍ന്നുള്ള ക്രോം സ്ട്രിപ്പും ബലേനോയുടെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റുകളാണ്. പ്രസന്നമായ മുഖഭാവമാണ് കാറിന്. ഹെഡ്‌ലൈറ്റിന് സ്വിഫ്റ്റില്‍ കണ്ടതിനോട് വളരെയടുത്ത് സാമ്യമുണ്ടെങ്കിലും പ്രൊജക്റ്റര്‍ ലൈറ്റും ഡെടൈം റണ്ണിങ് ലൈറ്റും അഡീഷണലായി ലഭിച്ചു.
എതിരാളികളായി സുസുക്കി സ്വീകരിച്ചിരിക്കുന്ന് എ ട്വന്റി, ജാസ് എന്നിവരെയാണെന്ന് വ്യക്തം. ഗ്രില്ലില്‍ നിന്നും ആരംഭിക്കുന്ന ബംപര്‍ വാഹനം വലുതെ
ന്ന തോന്നലുണ്ടാക്കുന്നു. കിസാഷിയില്‍ കണ്ട ഡിസൈനിനോടാണ് ഹൂഡിന് സാമ്യം. കേര്‍വിയായ ലൈനുകള്‍ നല്‍കിയിരിക്കുന്നത് മസ്‌കുലാര്‍ ഫീല്‍ നല്‍കുന്നു. സ്വിഫ്റ്റിലെ വിന്‍ഡ്ഷീല്‍ഡിന് ബലേനോയില്‍ എത്തിയപ്പോള്‍ വലുപ്പം വര്‍ദ്ധിച്ചിരിക്കുന്നു. വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ അല്‍പം വലിയ കാറാണ് ബലേനോ. ഒരു ക്രോസ് ഓവറാണെന്ന തോന്നല്‍ പലപ്പോഴും ഉണ്ടാകുന്നു. ഒരു കോംപാക്ട് സെഡാന്റെ നീളമുണ്ട് ഈ കാറിന്. on-2
3995 എംഎം നീളവും 1745 എംഎം വീതിയുമുള്ള ബലേനോയ്ക്ക് (സിയാസിനേക്കാളും വീതിയുള്ള കാറാണ് ബലേനോ) വലുപ്പം മാത്രമല്ല ശ്രദ്ധയില്‍പ്പെടുന്ന
ത്. ക്രോം ഫിനിഷ് ഡോര്‍ ഹാന്‍ഡ്ല്‍, വലിയ ഗ്ലാസ് ഏരിയ എന്നിവയും, ഡോറില്‍ ഘടിപ്പിച്ചിരിക്കുന്ന റിയര്‍ വ്യൂ മിററുമെല്ലാം എസ് ക്രോസിന്റെ അനുജന്‍ എന്ന തോന്നലുണ്ടാക്കും.
പിന്‍വശത്തും വളരെ മികച്ച ഡിസൈനാണ്. പിന്നില്‍ നിന്നുമുള്ള ഭാവത്തിനാണ് അധിക സ്‌പോര്‍ടിനെസ് എന്നു പറയാം. വലിപ്പം കൂടിയ ബംപറും ടെയ്ല്‍ ലാംപും ക്രോം ബാറുമെല്ലാം കൂടി സ്റ്റൈലിഷ് ലുക്കുള്ള പിന്‍ഭാഗമാണ്.

ഇന്റീരിയര്‍

കുറച്ചു നാളുകളായി മാരുതിയുടെ ഇന്റീരിയറുകളില്‍ ഒരു പാരമ്പര്യം കാണാന്‍ തുടങ്ങിയിട്ട്. മാരുതിയുടെ മറ്റ് കാറുകളില്‍ കണ്ട് ശീലിച്ച മൂന്നു സ്‌പോക് സ്റ്റിയറിംഗ് വീലും ഡോര്‍ പാഡുകളും മാറ്റി നിര്‍ത്തിയാല്‍ പുതുമയുള്ള ഇന്റീരിയറാണ് കാറിന്. പൂര്‍ണമായും ബ്ലാക്ക് തീമിലുള്ള ഇന്റീരിയറിന് കറുപ്പിന്റെ ഏഴഴകാണ്. ഡ്രൈവിംഗ് സീറ്റില്‍ കയറിയാല്‍ ആദ്യം നോട്ടമെത്തുന്നത് മീറ്റര്‍ കണ്‍സോളിലാണ്. നീല ഇലൂമിനേഷനുള്ള മീറ്റര്‍ കണ്‍സോള്‍ ആരേയും ആകര്‍ഷിക്കും. കൂടാ
തെ 4.2 ഇഞ്ച് ടി എഫി ടി എം ഐ ഡി ഡിസ്‌പ്ലെയും തനത് മികവ് പുലര്‍ത്തുന്നു. തനത് വിഭാഗത്തില്‍ ആദ്യമായി ആപ്പിള്‍ കാര്‍ പ്ലേ സംവിധാനം എത്തുന്നതും ബലേനോയിലാണ്. (ആന്‍ഡ്രോയ്ഡ് യൂസേഴ്‌സ് ക്ഷമിക്കുക, മാരുതി ഉടന്‍ പരിഹാരം കാണും). സെന്റര്‍ കണ്‍സോള്‍ എസ് ക്രോസിനെ യും സിയാസിനെയും കടത്തിവെട്ടും വിധത്തിലാണ്. അവിടെയും വി ഷെയ്പ്പ് കാണാം. വില ഘടകങ്ങളുമായി ബന്ധപ്പെട്ടാകണം ആദ്യകാല സ്വിഫ്റ്റിലെ ചില സ്വിച്ചുകള്‍ കാണപ്പെട്ടു. വിലയില്‍ ചില വിട്ടുവീഴ്ചകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടോപ് ക്വാളിറ്റി ലഭിക്കില്ലല്ലോ. ഡ്രൈവര്‍ ക്വാളിറ്റിയുള്ള കാറാണ് ബലേനോ. അത് പഴയ മോഡലും അങ്ങനെ ആയിരുന്നല്ലോ. ടോപ് എന്‍ഡ് ആല്‍ഫ വെര്‍ഷനെ വേണമെങ്കില്‍ ഡ്രൈവര്‍ മോഡ് എന്നു വിളിക്കാം. മികച്ച സീറ്റിങാണ് നല്‍കിയിരിക്കുന്നത്. ഫാബ്രിക്കില്‍ സ്വിഫ്റ്റിന്റെയോ റിറ്റ്‌സിന്റെയോ നിലവാരത്തോടാണ് സാമ്യം തോന്നുന്നത്. പിന്‍ സീറ്റിലും മികച്ച തൈ സപ്പോര്‍ട്ട് ലഭിക്കുന്നു.
2520 എംഎം വീല്‍ബേസ് ശരിക്കും ബെസ്റ്റ് ഇന്‍ക്ലാസ് ക്യാബിന്‍ സ്‌പെയ്‌സ് വാഗ്ദാനം ചെയ്യുന്നു. സ്റ്റോറേജ് സ്‌പെയ്‌സിലും അങ്ങനെ തന്നെ, വളരെ വലിയ ബിന്നുകളും, ബോട്ട്ല്‍ ഹോള്‍ഡറുകളും ബലേനോയിലുണ്ട്. വാഹനത്തിനു വീതികൂടിയതിന് ഉള്ളിലിരിക്കുന്ന വലുപ്പക്കാര്‍ സ്‌തോത്രം പാടും തീര്‍ച്ച. ആറടി ഉയരവും, 3 അടി വീതിയുള്ളവരുമായ രണ്ടുപേര്‍ വരെ പിന്‍സീറ്റില്‍ സുഖമാ
യി ഇരിക്കും. ബോഡി റോള്‍ ഫീലിങ് വേഗതയില്‍ കാര്യമായി അറിയാനുണ്ട്.
ബൂട്ട് സ്‌പെയ്‌സിന്റെ കാര്യത്തില്‍ ലാഭനഷ്ടങ്ങള്‍ നോക്കാതെയാണ് മാരുതി തീരുമാനമെടുത്തത്. 339 ലിറ്റര്‍ കപ്പാസിറ്റിയുടെ കാര്യത്തിലല്ല ബൂട്ടിന് വലുപ്പം വര്‍ദ്ധിപ്പിക്കുന്നതിന് ബുദ്ധിപരമായാണ് ഡിസൈന്‍. 60ഃ40 സ്പ്ലിറ്റ്
ഫോള്‍ഡിങ് സീറ്റുകള്‍ ഇതിലേക്ക് നല്‍കിയിരിക്കുന്നു. എന്നാല്‍ ബൂട്ട് ഡോറിന് വലുപ്പം കുറഞ്ഞതെന്താണെന്ന തോന്നലുണ്ടാകും.on-3

എഞ്ചിന്‍

ആഗോളവിപണിയില്‍ ബലേനോ വില്‍ക്കുന്നത് 1.0 ലിറ്റര്‍ ടര്‍ബോ ബൂസ്റ്റഡ് പെട്രോള്‍ എഞ്ചിനിലാണ്. നിരാശാജനകമെന്നു പറയട്ടെ, ഇന്ത്യയ്ക്ക് നല്‍കിയിരിക്കു
ന്നത് 1.2 ലിറ്റര്‍ കെ12 എഞ്ചിനാണ്. ഡീസല്‍ വേരിയന്റിന് ഫിയറ്റില്‍ നിന്നും കടമെടുത്ത 1.3 ഡിഡിഐഎസ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു. രണ്ട് മോഡലുകള്‍ക്കും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിട്ടുണ്ട്. പെട്രോള്‍ കാറിന് അധികമായി ഓട്ടോമാറ്റിക് വിത്ത് സിവിടിയും ഉടനുണ്ടാകും. ഡീസല്‍ ബലേനോയ്ക്ക് ഡിഡിഐഎസ് 190 എഞ്ചിന്‍(പഴയ 1.3 ഡിഡിഐഎസ്) ലോവര്‍ പ
വേഡ് എഞ്ചിനാണുള്ളത്. സ്വിഫ്റ്റിലുള്ള 75 ബിഎച്ച്പി എഞ്ചിനെ ട്യൂണ്‍ ചെയ്തതാണിത്. ഡ്രൈവില്‍ സുഖം ഡീസലാണ്. നാലുസിലിണ്ടര്‍ 1197 സിസി പെട്രോള്‍ എഞ്ചിന്റെ പരമാവധി കരുത്ത് 6000 ആര്‍പിഎമ്മില്‍ 83 ബിഎച്ച്പിയാ
ണ്. 4000 ആര്‍പിഎമ്മില്‍ 114എന്‍എം ടോര്‍ക്ക്.
നാലു സിലിണ്ടര്‍ 1248സിസി ഡീസല്‍ എഞ്ചിന് പരമാവധി കരുത്ത് 4000 ആര്‍പിഎമ്മില്‍ 74 ബിഎച്ച്പിയാണ്. 2000 ആര്‍പിഎമ്മില്‍ 186എന്‍എം ടോര്‍ക്ക്.

ഡ്രൈവ്

2000 ആര്‍പിഎമ്മില്‍ താഴെ ട്യൂണ്‍ഡ് മോഡലിനും ടര്‍ബോ ലാഗ് അനുഭപ്പെടുന്നു. എന്നാല്‍ ഓവറോള്‍ പവര്‍ ഡെലിവറിയില്‍ ഇവന്‍ ഏറെ മുന്നിലാണ്. ഭാരത്തില്‍ വരുത്തിയ കുറവ് കുതിച്ചു പായുന്നതിന് ഇവനെ സഹായിക്കുന്നുണ്ട്.
ഐ ട്വന്റിയെ അപേക്ഷിച്ച് ചടുലമാണ് ഇവന്റെ വേഗത. ലോ ആക്‌സിലറേഷനില്‍ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ചിലപ്പോള്‍ വിരസതയുണ്ടാകും. ശബ്ദം പഴയപോലെ തന്നെയാണെങ്കിലും റിഫൈന്‍ഡാണ്. മാരുതി വാഗ്ദാനം ചെയ്യുന്ന 27 കിലോമീറ്റര്‍ മൈലേജാണ് ഫോക്കസ് പോയന്റ്.
ചില സമയങ്ങളിലെങ്കിലും സെക്കന്‍ഡ് ഗിയര്‍ കുറച്ചു ഷോര്‍ട്ട് ആയിരുന്നെങ്കില്‍ എന്ന തോന്നലുണ്ടാകും. സിറ്റി ട്രാഫിക്കിലോ നാട്ടുവഴികളിലോ മൂന്നാം ഗിയറില്‍ നിന്നും രണ്ടിലേക്ക് ഡൗണ്‍ഷിഫ്ടുകളുടെ എണ്ണം കൂടുതലാണ് ബലേനോയില്‍. ലൈറ്റ് ക്ലച്ച് ആയാസമില്ലാത്ത ഷിഫ്ടിന് സഹായിക്കുന്നു. സസ്പന്‍ഷന്‍ വിഭാഗവും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് (ഇന്റ
ര്‍നാഷണല്‍ മോഡലില്‍ 150എംഎം) ഹമ്പുകളേയും സ്പീഡ് ബ്രേക്കറുകളെയും നിഷ്‌കരുണം തള്ളിക്കളയും.on-4

ഏതു രീതിയില്‍ നോക്കിയാലും ബലേനോ മികച്ച വാഹനമാണ്. ഉള്ളിലെ ഘടകങ്ങളുടെ ക്വാളിറ്റിയില്‍ കുറവുണ്ടെന്നത് മറക്കാവുന്നതാണ്. പക്ഷെ, നെക്‌സ എന്ന ബ്രാന്‍ഡിന്റെ കീഴിലേക്ക് (പ്രീമിയം കാര്‍ വിഭാഗം) ബലേനോയെ പ്രതിഷ്ഠിച്ചത് സ്വാഭാവികമായും സാധാരണക്കാരനെ അകറ്റി നിര്‍ത്തും. പ്രീമിയം കാറ്റഗറി പരിഗണിക്കുന്നവര്‍ മാത്രമേ നെക്‌സയെ പരിഗണിക്കൂ എന്ന തോന്നല്‍ നിലവില്‍ എസ് ക്രോസിന്റെ കാര്യത്തില്‍ ഉണ്ടായിക്കഴിഞ്ഞൂ.
5.21 ലക്ഷം മുതല്‍ 8.39 ലക്ഷം വരെയാണ് ബലേനോ മോഡലുകളുടെ വില.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 9 + 7 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.