Brother from other mother!

By Admin

on-3ഇന്ത്യയിലെ ഇരുചക്രവാഹനവിപണി കരുത്തുപ്രാപിക്കുകയാണ്. ഒരു ഘട്ടത്തില്‍ ബൈക്ക് ആരാധകര്‍ കാറുകളിലേക്ക് കൂറ് മാറിയോ എന്നു സംശയിച്ചെങ്കിലും അതങ്ങനെയല്ലെന്നു പ്രഖ്യാപിച്ച് ബൈക്ക് യുഗം തിരികെയെത്തി.
മാറ്റങ്ങളുടെ ഒരു വലിയ കാലഘട്ടമാണ് ഇന്ത്യയിലെ ഇരുചക്രവാഹനവിപണിയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്നത്. അതിന്റെ മുന്നൊരുക്കം എന്ന നിലയില്‍ നിരവധി വാഹനകമ്പനികള്‍ ഇന്ത്യയിലേക്കുള്ള പ്രയാണം ആരംഭിച്ചുകഴിഞ്ഞു. ഹാര്‍ലി ഡേവിഡ്‌സണ്‍, ഹ്യോസങ്, ട്രയംഫ് എന്നിങ്ങനെ പ്രമുഖ കമ്പനികള്‍ക്കു പിന്നാലെ ഡിഎസ്‌കെ ഇന്ത്യയിലവതരിപ്പിച്ച പുതിയ താരമാണ് ബെനെലി.
സ്ഥലപരിമിതി മൂലം കഴിഞ്ഞ ലക്കത്തില്‍ ബെനെലിയുടെ ചരിത്രം ചേര്‍ക്കാന്‍ സാധിച്ചില്ല. 1911ല്‍ ഇറ്റലിയിലെ പെസറോയിലാരംഭിച്ച ഈ ഇരുചക്രവാഹനകമ്പനി ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാണരംഗത്തെ പഴക്കവും പ്രൗഢിയുമുള്ള നിര്‍മാതാക്കളാണ്. ഒരുകാലത്ത് ഷോട്ട്ഗണ്‍ നിര്‍മാണത്തില്‍ ബെനെലിയെ വെല്ലാനാരുമുണ്ടായിരുന്നില്ല. പിന്നീട് ബൈക്ക് നിര്‍മാണവും കമ്പനി ആരംഭിച്ചെങ്കിലും ഇപ്പോള്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാണം പ്രത്യേകമായി മാറ്റിയിരിക്കുന്നു. ഭര്‍ത്താവിന്റെ മരണശേഷം തെരേസ എന്ന വിധവയും ആറ് മക്കളും ചേര്‍ന്ന് കുടുംബസ്വത്ത് ഉപയോഗിച്ച് ആരംഭിച്ച കമ്പനിയാണ് ബെനെലി. 1919ല്‍ ആദ്യ മോട്ടോര്‍സൈക്കിള്‍ പൊതുജനത്തിനിടയില്‍ അവതരിപ്പിച്ചാണ് വാഹനനിര്‍മാണരംഗത്തേക്ക് കടന്നത്. ഇളയപുത്രനായ ടോണിനോയ്ക്ക് റേസിങ്ങിലുണ്ടായിരുന്ന താല്‍പര്യം വാഹനനിര്‍മാണരംഗത്ത് ബെനെലിക്ക് ആവശ്യമായ വളം നല്‍കി. ഇപ്പോള്‍ ചൈനയില്‍ നിര്‍മിക്കുന്ന ഈ സ്‌പോ
ര്‍ട്‌സ് ബൈക്കുകള്‍ ആഗോളതലത്തിലും കേരളത്തിലും ശ്രദ്ധ നേടുകയാണ്.ബെനെലി എന്ന ഇരുചക്രവാഹനനിര്‍മാതാക്കള്‍ ഇന്ത്യയിലെത്തിയെന്നു കേട്ടവരെല്ലാം ചോദിച്ചത് കാറുകളെക്കുറിച്ചാണ്. പേരില്‍ സാമ്യമുണ്ടെന്നല്ലാതെ ബെന്റ്‌ലിയുമായി ബെനെലിക്ക് യാതൊരു ബന്ധവുമില്ല.ഓവര്‍ടേക്ക് കഴിഞ്ഞ ലക്കത്തില്‍ ബെനെലിയുടെ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ടൂറിങ് ബൈക്കായ ടിഎന്‍ടി 300 ടെസ്റ്റ് റൈഡ് ചെയ്തിരുന്നു. ഈ ലക്കത്തില്‍ ബെനെലിയുടെ നേക്കഡ് സ്ട്രീറ്റ് സ്‌പോര്‍ട്‌സ് വാഹനമായ 600 ഐയുടെ വിശേഷങ്ങളാണ് പങ്കുവയ്ക്കുന്നത്.
ഇന്ത്യന്‍ നിരത്തുകളിലെ ഏറ്റവും പുതിയ പുതുമയായ നേക്കഡ് സ്‌പോര്‍ട്‌സ് വിഭാഗത്തിലാണ് 600 ഐ മാറ്റുരയ്ക്കുന്നത്.
തുടക്കത്തില്‍ തന്നെ പറയാം ബെനെലി ടിഎന്‍ടി 600 ഐ ഒരു രസികനാണ്. നിങ്ങള്‍ ഏതു വിഭാഗത്തില്‍പ്പെട്ട ബൈക്കര്‍ ആയിരുന്നാലും ഇവന്‍ നിങ്ങളെ വളരെയേറെ സന്തോഷിപ്പിക്കുമെന്നുറപ്പ്. ബെനെലിയെ ചൈനീസ് നിര്‍മാതാക്കള്‍ സ്വീകരിച്ചശേഷം നിര്‍മിച്ച വാഹനമായതിനാലാകണം ഇവന് സ്വതവേ ചൈനീസ് ബൈക്കുകളുടെ മുഖച്ഛായയാണ്.
മിറാഷ് സ്റ്റുഡിയോയില്‍ നിന്നും 1984ല്‍ പുറത്തിറങ്ങിയ ”മ്യൂട്ടന്റ്‌നിന്‍ജ” എന്ന കാര്‍ട്ടൂണ്‍ ചലച്ചിത്രത്തിലെ കഥാപാത്രങ്ങളോടാണ് സാമ്യം തോന്നിയത്. ജാപ്പനീസ് ആയോധനകലയായ നിന്‍ജുട്‌സുവില്‍ പ്രാഗല്‍ഭ്യം നേടിയവരെയാണ് നിന്‍ജകളെന്നു വിളിക്കുന്നത്. അത്തരത്തില്‍ കരുത്തനായ ഒരു പോരാളിയെയാണ് ടിഎന്‍ടി 600 ഐ അനുസ്മരിപ്പിച്ചത്.on-2

ലുക്ക്‌സ്

മറ്റ് ഇറ്റാലിയന്‍ ഡിസൈനുകളെപ്പോലെതന്നെ ഇവന്റെ ഡിസൈനും
ആകര്‍ഷകമാണ്. നേരിട്ട് വെല്ലുവിളിക്കുന്ന എതിരാളികളായ നിന്‍ജ, ഇആര്‍6എന്‍, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ എന്നിവര്‍ ഭയപ്പെടേണ്ടിയിരിക്കുന്നു. കുറഞ്ഞ മോഡലില്‍ കണ്ട പലകുറവുകളും ഇവിടെയെത്തുമ്പോള്‍ പരിഹരിക്കപ്പെടുന്നു. സുസുക്കി ഇനാസുമയുടെ ഹെഡ്‌ലാമ്പിനോടാണ് ഇവനു കൂടുതല്‍ സാമ്യം. ഹെഡ്‌ലാമ്പിനെ രണ്ടായി പകുത്ത് മുകളില്‍ ഹൈ ബീം, താഴെ ഹൈ ബീം അതിനു മുകളില്‍ വശങ്ങളിലായി പാര്‍ക്ക് ലാമ്പ് എന്നിവ. ഹെഡ്‌ലാമ്പിനോടു ചേര്‍ന്ന് വളരെ ചെറിയ എയര്‍സ്‌കൂപ്പ്. അവിടെനിന്നും കരുത്തുകാട്ടി ഉരുണ്ടിറങ്ങുന്ന തടിയന്‍ 50എംഎം അപ്‌സൈഡ് ഡൗണ്‍ മുന്‍ഫോര്‍ക്കുകള്‍ വാഹനത്തിന് ഹെവി ലുക്ക് നല്‍കുന്നു. അതിലേക്ക് ഇണങ്ങിയിരിക്കുന്ന മുന്‍ മഡ്ഗാര്‍ഡ്. മഡ്ഗാര്‍ഡിനുള്ളിലായി ഗാംഭീര്യം വിളിച്ചോന്ന മെറ്റ്‌സലര്‍ 120/7017
ടയര്‍. 320എംഎമ്മുള്ള ഇരട്ട ഫ്‌ളോട്ടിങ് ഡിസ്‌ക് ബ്രേക്കുകളാണ് ഇവനെ പിടിച്ചുനിര്‍
ത്താന്‍ സഹായിക്കുന്നത്. വശങ്ങളില്‍ നിന്നും മുന്നിലേക്കു നില്‍ക്കുന്ന എയര്‍ സ്‌കൂപ്പ്, ഓടിയെത്തുന്ന പോരാളിയുടെ പരിചപോലെ നില്‍ക്കുന്നു.
ഹെഡ്‌ലാമ്പിനു പിന്നിലായി വലിയ മീറ്റര്‍ കണ്‍സോള്‍. കാര്യം അല്‍പം പഴമ തോന്നിക്കുമെങ്കിലും എതിരാളികളെ അപേക്ഷിച്ച് ശ്രദ്ധ പതിയുന്ന തരത്തില്‍ വലുപ്പമുള്ള അക്ഷരങ്ങളാണ് കണ്‍സോളിലുള്ളത്. ചില സ്‌പോ
ര്‍ട് ബൈക്കുകളില്‍ കാണാറുള്ളതുപോ
ലെ കേബിളുകള്‍ പുറത്തേക്കുനില്‍ക്കുന്നില്ല എന്നത് ശ്രദ്ധേയമായി തോന്നി.
വശങ്ങളില്‍ നിന്നു നോക്കിയാല്‍ വലിയ വാഹനമാണ് 600ഐ. ട്രെല്ലിസ് ഫ്രെയിമില്‍ തന്നെയാണ് 600ഐയും നിര്‍മിച്ചിരിക്കുന്നത്. ഇതിന് ബ്ലാക്ക് തീമാണ് നല്‍കിയിരിക്കുന്നത്. വലിയ എയര്‍സ്‌കൂപ്പുകളുടെ സ്‌പോര്‍ടി ഫീല്‍, വലിയ ടാങ്ക് നല്‍കുന്ന റൈഡ് കംഫര്‍ട്ട് എന്നിവയും റൈഡര്‍ക്ക് ഫുള്‍ സപ്പോര്‍ട്ട് നല്‍കും. 15 ലിറ്ററാണ് കപ്പാസിറ്റി. ഇതിനു താഴെയായി മനോഹരമായ 600 സിസി എന്‍ജിന്‍. (ബെനെലി ടിഎന്‍ടി 600 ഐ പല വാഹനങ്ങള്‍ ചേര്‍ന്ന പതിപ്പാണെന്ന ആരോപണമുണ്ട്.)
ഒരു കാര്യത്തില്‍ ഉറപ്പു പറയാം. ബെനെലി ബ്രാന്‍ഡ് ഇപ്പോള്‍ നിയന്ത്രിക്കുന്നത് ചൈനയിലെ ക്വെന്‍ജിയാങ് കമ്പനിയാണ്. അവരുടെ കീവേ എന്ന ബൈക്ക് ബ്രാന്‍ഡിന്റെ ഡിസൈനില്‍ തന്നെയാണ് ടിഎന്‍ടി 600 നിര്‍മിച്ചിരിക്കുന്നത്.
വലിയ സ്പ്ലിറ്റ് സീറ്റുകള്‍ കാഴ്ചയില്‍ രസകരമാണ് പക്ഷെ, പില്യണ്‍ റൈഡര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. പ്രത്യേകിച്ച് ഉയരമുള്ളവര്‍ക്ക്. on-4-copy
റൈഡിങ് പൊസിഷന്‍ സ്‌പോര്‍ടിയാണ്. ഒപ്പം മികച്ച കംഫര്‍ട്ടും ലഭിക്കുന്നു. ഷോര്‍ട് ടൈപ്പ് ഹാന്‍ഡ്ല്‍ ബാറായതിനാല്‍ സ്‌പോര്‍ടിയായ എന്നാല്‍ ലീനിങ് അധികം ആവശ്യമില്ലാത്ത പൊസിഷനാണ്. ബെനെലിയുടെ മറ്റ് ബൈക്കുകളിലേതുപോലെ സിംഗിള്‍ സൈഡ് മോണോഷോക്ക് സംവിധാനമാണ് ഇതിലും നല്‍കിയിരിക്കുന്നത്. ഫ്രെയ്മില്‍ നിന്നും സ്വിങ്ങ് ആമിലേക്ക് കണക്ട് ചെയ്തിരിക്കുന്ന തരത്തിലാണ് ഇത്.
പിന്നില്‍ ശ്രദ്ധപതിയുന്നത് ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകളിലാണെന്നതിനു യാതൊരു സംശയവുമില്ല. പല ലിറ്റര്‍ ക്ലാസ് സൂപ്പര്‍ബൈക്കുകളോടും കിടപിടിക്കുന്ന തരത്തിലാണ് പിന്നിലെ ഡിസൈന്‍. അണ്ടര്‍സീറ്റ് ക്വാഡ് എക്‌സ്‌ഹോസ്റ്റ് പലപ്പോഴും ആര്‍ വണ്‍ എന്ന മോഡലിനെ അനുസ്മരിപ്പിച്ചുവെങ്കിലും വില കുറയ്ക്കുന്നതിനുവേണ്ടി പരിശ്രമിച്ചതിന്റെ കുറവുകള്‍ ക്വാളിറ്റിയില്‍ കാണാം.
ചെറിയ ടെയ്ല്‍ ലാമ്പില്‍ നിന്നും താഴേയ്ക്കിറങ്ങുന്ന റിയര്‍ ലൈസന്‍സ്‌പ്ലേറ്റ് ബ്രാക്കറ്റ് പരമാവധി സ്‌പോര്‍ട്ടിയാക്കുന്നതിന് ചെറിയ ക്ലിയര്‍ ലെന്‍സ് ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍, ഷാര്‍പ്പായ ഫഌപ്പ് എന്നിവ നല്‍കിയിരിക്കുന്നു. മുന്നിലെ നമ്പര്‍പ്ലേറ്റ് ടിഎന്‍ടി മോഡലിലേതുപോലെ മഡ്ഗാര്‍ഡിലാണ് നല്‍കിയിരിക്കുന്നത്.

എന്‍ജിന്‍

ലിക്വിഡ് കൂള്‍ഡ് നാലുസ്‌ട്രോക് 16 വാല്‍വ് ഡബ്ള്‍ ഓവര്‍ഹെഡ് കാംഷാഫ്‌ററ് ലേഔട്ട് എന്‍ജിന്റെ ശേഷി 600 സിസിയാണ്. ഈ ഇന്‍ലൈന്‍ 4 എന്‍ജിന്‍ പഴയകാല യമഹ ആര്‍ സിക്‌സില്‍ നിന്നും കടംകൊണ്ടതാണെന്നും അല്ലെന്നുമെല്ലാം ഫാന്‍ ഫൈറ്റുകള്‍ നടക്കുന്നു. എന്തായാലും ബൈക്കര്‍ എന്ന നിലയില്‍ ബ്രാന്‍ഡിനെക്കാള്‍ റൈഡിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നു തോന്നിയതിനാല്‍ തര്‍ക്കിക്കേണ്ട ആവശ്യമില്ല. മികച്ച സ്മൂത്ത്‌നെസ് പ്രദാനം ചെയ്യുന്ന ഈ എന്‍ജിന്റെ പരമാവധി കരുത്ത് 11500 ആര്‍പിഎമ്മില്‍ 80 ബിഎച്ച്പിയാണ്. 10500 ആര്‍പിഎമ്മില്‍ 54 എന്‍എം ടോര്‍ക്ക്.

റൈഡ് & ഹാന്‍ഡ്‌ലിങ്

കണക്ക് പ്രകാരം 600 സിസി എന്‍ജിന്റെ കരുത്ത് കുറവാണോ എന്നു സംശയം തോന്നാം. ഇനിഷ്യല്‍ പിക്കപ്പിലുള്ള പിന്‍വലി
വാണ് ഇതിനു കാരണം. എന്നാല്‍ 4500 ആര്‍പിഎം പിന്നിടുന്നതോടുകൂടി കരുത്ത് ഉയരുന്നുണ്ട്. ഇതില്‍ നിന്നും ഗുണം ലഭിക്കുന്നത് തിരക്കേറിയ നഗരത്തിലെ സുഗമമായ യാത്ര തന്നെയാണ്. 4500 ആര്‍പിഎമ്മില്‍ എത്തുന്നതുവരെ എന്‍ജിന്‍ സ്മൂത്ത്, പെര്‍ഫക്ട് ഫീലുകള്‍ നല്‍കും. എന്നാല്‍ ആര്‍പിഎം നീഡ്ല്‍ 8500 കടന്നാല്‍ എവിടെയോ ചില വിറയലുകള്‍ അനുഭവപ്പെടുന്നു. റെഡ്‌ലൈനില്‍ എത്തുന്നതുവരെ മികച്ച പെര്‍ഫോമന്‍സ് തന്നെയാണ് ഇവന്‍ നല്‍കുന്നത്. ആറ് സ്പീഡ് ഗിയര്‍ ബോക്‌സ് വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എക്‌സ്‌ഹോസ്റ്റ് നോട്ടുകളുടെ ശബ്ദം ഷാര്‍പ്പാണെങ്കിലും കേള്‍ക്കുന്നവരെ ബുദ്ധിമുട്ടിക്കില്ല. വലിയ വാഹനമാണ് 600ഐ. പക്ഷെ, വേഗത്തില്‍ വഴങ്ങും. 60 കിലോമീറ്റര്‍ വേഗതയിലെങ്കിലും എത്തിയാല്‍ മാത്രമാണ് ഇവന്റെ മനസ് പുറത്തുവരുന്നത്. കോര്‍ണറിങ്, ബ്രേക്കിങ് എന്നിങ്ങനെ എല്ലാ ഗുണങ്ങളിലും ഇവന്‍ മികച്ചതാണ്.
എബിഎസ് നല്‍കാത്തതും വില കുറയ്ക്കുന്നത് ലക്ഷ്യം വെച്ചുതന്നെയാകണം. വെറ്റ് മള്‍ട്ടിപ്ലേറ്റ് ക്ലച്ച് സംവിധാനം ചില സമയങ്ങളില്‍ കടുപ്പമേറിയതായി തോന്നുന്നു, ഉയര്‍ന്ന ഗിയര്‍ റേഷ്യോ ഹൈ ഗിയറുകളിലും നഗരത്തിരക്കിനെ വിരസതയില്ലാതാക്കി മാറ്റും. സ്‌പോര്‍ട്‌സ് വിഭാഗത്തിലായാലും, ടൂറിങ് ആയാലും ആസ്വദിച്ച് റൈഡ് ചെയ്യുക എന്നത് വല്ലപ്പോഴും സാധിക്കുന്നതാണെന്ന് കരുതുന്നവര്‍ക്ക് 600ഐയെ കൂട്ടുപിടിക്കാം. കാരണം, സന്തോഷകരമായ കരുത്ത് സമ്മാനിക്കുന്ന അതിഭീകര കരുത്തില്ലാത്ത വാഹനമാണ് ഇത്.

ഫൈനല്‍ വേഡ്

on-1
ബെനെലിയടക്കം നിരവധി ബ്രാന്‍ഡുകള്‍ എത്തിയതോടെ ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് ബൈക്കുകള്‍ വാങ്ങുന്ന സാധാരണക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. വിലക്കുറവും മികച്ച പെര്‍ഫോമന്‍സും നല്‍കുന്ന ബ്രാന്‍ഡുകള്‍ അത് ഇറ്റാലിയനായാലും, കൊറിയനായാലും, ചൈനീസായാലും റൈഡര്‍ ഒരേ മനോഭാവത്തോടെ സ്വീകരിക്കുക. കേവലം ഒരു പേരിലല്ല പ്രകടനത്തിനെ വിലയിരുത്തിയാകണം കാണേണ്ടത്. സൂപ്പര്‍സ്‌പോര്‍ട്‌സ് വിഭാഗം സ്വപ്‌നം കാണുന്ന ഏവര്‍ക്കും ഏറെ ഇണങ്ങും ടിഎന്‍ടി 600ഐ.
5.47ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഒരേ കുടക്കീഴില്‍ നിന്നുള്ള ഹ്യോസങ് ജിടി 650എന്‍, സുമുഖനായ കാവസാക്കി ഇ ആര്‍ 650എന്‍, നിന്‍ജ 650, ഹോണ്ട 650 എഫ് സുസുക്കി വി സ്‌റ്റോം 650 എന്നിവരോടാണ് 600
ഐ ഏറ്റുമുട്ടുന്നത്.

 

എല്‍ദോ മാത്യു തോമസ്

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 8 + 11 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.