റെയ്ത്തിനൊരു മെയ്ക്ക് ഓവര്‍

By Admin

wraith-2ലക്ഷ്വറി വാഹനങ്ങള്‍ പലതും മെയ്ക്ക്ഓവര്‍ നടത്തി പേരുകേട്ടവരാണ് ലോസാഞ്ചലസിലുള്ള സോട്ടോ സ്റ്റുഡിയോസ്. ഇത്തവണ ഇവര്‍ കൈവെച്ചത് റോള്‍സ് റോയ്‌സ് റെയ്ത്തിലാണ്. ക്ലാസിക്ക് വുഡന്‍ മോട്ടോര്‍ യോട്ടുകളുടെ മാതൃകയാണ് മെയ്‌ക്കോവറിന് പ്രചോദനമായതെന്ന് ഡിസൈനറും മുന്‍ ഡിസ്‌നി എക്സിക്യൂട്ടീവുമായ എഡ്ഡി സോട്ടോ പറയുന്നു. റോള്‍സ് റോയ്‌സ് റിഗാറ്റ എന്നു പേരിട്ടിട്ടുള്ള ഈ മോഡലിന്റെ വുഡന്‍ ബോണറ്റും റൂഫുമൊക്കെ തേക്കില്‍ തീര്‍ത്ത പഴയകാല യോട്ടുകളെ അനുസ്മരിപ്പിക്കും. ആഡംബരത്തികവാര്‍ന്ന സൂപ്പര്‍ ജെറ്റായ സ്‌കൈയോട്ടിന് ഇണങ്ങുന്ന വാഹനം ഏതായിരിക്കുമെന്ന അന്വേഷണത്തിനൊടുവിലാണ് റോഡിലെ പ്രതാപിയായ റോള്‍സ് റോയ്‌സ് റെയ്ത്തിലെത്തിയത്. ഫലമോ, റോള്‍സ് റോയ്‌സ് റിഗാറ്റ എന്ന അത്ഭുതവും. മഹാഗണി തടിയുടെ ടച്ചാണ് എക്സ്റ്റീരിയറിന്റെ ആകര്‍ഷണം. ബോണ
റ്റും റൂഫും ബൂട്ടുമെല്ലാം സാറ്റിന്‍ അലൂമിനിയം ഫ്രെയ്മില്‍ മഹാഗണിയുടെ പാളികള്‍ ചേര്‍ത്ത് നിര്‍മിച്ചിരിക്കുന്നു.
ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും വുഡന്‍ ഫിനിഷ് പാനലുകളും ഡാഷ്‌ബോര്‍ഡും രത്‌നം പതിച്ച കണ്‍ട്രോളുകളും ചേര്‍ന്ന ഇന്റീ
രിയറും അത്യാകര്‍ഷകമാണ്. ഹൂഡിനുള്ളിലെ ആറ് ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 എഞ്ചിന്‍ 624 എച്ച്പി കരുത്തും 800 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്ന് കാറിനെ നൂറ് കടത്താന്‍ ഈ വി 12 എഞ്ചിന് 4.4 സെക്കന്റ് സമയം മതി. വിസ്മയിപ്പിക്കുന്ന ഈ കലാരൂപത്തിന് വില അഞ്ച് കോടി രൂപയ്ക്കടുത്താകും.wraith-1

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 10 + 11 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.