A Melodious drive

By Admin

_UN_8292പുതിയൊരു കേള്‍വി സുഖം പകര്‍ന്ന് 2013 ലാണ് തൈക്കൂടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡ് രൂപംകൊള്ളുന്നത്. ലണ്ടനിലും ഓസ്‌ട്രേലിയയിലും ദുബായിലും സിംഗപ്പൂരിലും അടക്കം ഇരുന്നൂറിലേറെ വേദികളില്‍ ഇതുവരെ തൈക്കൂടം ബ്രിഡ്ജിന്റെ മ്യൂസിക് ഷോകള്‍ അരങ്ങേറി. ദശരഥം സിനിമയില്‍ എംജി ശ്രീകുമാര്‍ പാടിയ മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ എന്ന പാട്ടിലൂടെയാണ് സിദ്ധാര്‍ത്ഥ് മേനോന്‍ എന്ന ഗായകന്‍ മലയാളിയുടെ മനസില്‍ ഇടംനേടിയത്. ഇപ്പോള്‍ ബാന്‍ഡിന്റെ പരിപാടികള്‍ക്കു പുറമെ ആറ് സിനിമകളിലായി പത്തു പാട്ടുകള്‍ പാടി. ആര്‍ദ്രമായ ശബ്ദവും നിര്‍മലമായ രൂപവും സിദ്ധാര്‍ത്ഥിന് അഭിനയത്തിലേക്കും എന്‍ട്രി നല്കി. വി കെ പ്രകാശ് സംവിധാനം ചെയ്
ത റോക് സ്റ്റാര്‍ എന്ന മ്യൂസിക്കല്‍ റൊമാന്‍സ് കോമഡി സിനിമയില്‍ സിദ്ധാര്‍ത്ഥാണ് നായകന്‍. സര്‍ഗപരമായ ചിന്തകളിലും സ്വപ്നങ്ങളിലും ജീവിതരസങ്ങളെ കൂ
ട്ടിയിണക്കുന്ന സിദ്ധാര്‍ത്ഥ് തന്റെ ചെറിയ ചില വാഹനസ്വപ്‌നങ്ങള്‍ പങ്കുവെയ്ക്കുന്നു.

വാഹനങ്ങള്‍ ഇഷ്ടമാണ്, പക്ഷേ…

സംഗീതത്തിനപ്പുറത്തേക്ക് വാഹനമില്ല. അഭിനയം പോലും പാട്ട് കഴിഞ്ഞേയുള്ളൂ. പുതിയ കാറുകളെപ്പറ്റി അറിയാനും അവയെക്കുറിച്ച് മനസിലാക്കാനും എന്റെ കൂട്ടുകാരുടെയത്ര ആവേശം എനിക്കു തോന്നിയിട്ടില്ല. പാട്ട് കേള്‍ക്കാനും അതേപ്പറ്റി സംസാരിക്കാനുമായിരുന്നു താല്പര്യം. വലിയ കാറുകള്‍ കാണുമ്പോള്‍ കൗതുകം തോന്നിയിട്ടുണ്ട് അല്ലാതെ അവ സ്വന്തമാക്കണം എന്നൊന്നും കരുതാറില്ല. മുംബൈയില്‍ ജനിച്ചുവളര്‍ന്നതു കൊണ്ടാകും വാഹനങ്ങള്‍ അമിതവേഗതയില്‍ എന്നല്ല അത്യാവശ്യം വേഗത്തില്‍പോലും ഓടിച്ചിട്ടില്ല. തേര്‍ഡ് ഗിയറിലായിരുന്നു ഓട്ടം മുഴുവനും. ചുറ്റും വണ്ടികളല്ലേ. അതിലൂടെ തിങ്ങിഞെരുങ്ങി അങ്ങനെയൊരു പോക്കായിരിക്കും. പിന്നെ
ഫ്രണ്ട്‌സ് രാത്രി ഹൈവേയിലൊക്കെ സ്പീഡിലോടിച്ച് ആവേശം തീര്‍ക്കാന്‍ പോകുമ്പോള്‍ കൂടെപ്പോകുമെന്നല്ലാതെ എനിക്കതൊന്നും പതിവില്ല. കേരളത്തില്‍ വ
രുമ്പോഴാണ് ശ്വാസം വിട്ട് കാറോടിക്കുന്നത്. ഇവിടെ വലിയ റോഡുകളാണല്ലോ. ( ആദ്യമായാണ് ഒരാള്‍ കേരളത്തിലെ റോഡുകള്‍ വിശാലമാണെന്നു പറയുന്നത്. സിദ്ധാര്‍ത്ഥ് തികഞ്ഞ നിഷ്‌കളങ്കന്‍ തന്നെ.) ഞാനൊരു മലയാളിയാണെങ്കിലും എനിക്കിവിടെ സ്ഥലങ്ങളത്ര പരിചയമില്ല. ജിപിഎസിന്റെ സഹായത്തിലാണ് കറക്കം.

ആദ്യ കാര്‍ പോളോ

മുംബൈയില്‍ ഒരു ഹോണ്ട അമെയ്‌സ് ഉണ്ടെങ്കിലും ഞാന്‍ സ്വന്തമായി വാങ്ങിയത് ഫോക്‌സ്വാഗന്‍ പോളോയാണ്. വാഹനങ്ങളുടെ ടെക്‌നിക്കല്‍ സൈഡൊന്നും എനിക്ക് വലിയ പിടിയില്ല. എന്നാലും ജര്‍മന്‍ വാഹനങ്ങളോട് ഒരിഷ്ടം കൂടുതലാണ്. അതുകൊണ്ടാണ് ഫോക്‌സ്‌വാഗന്‍ വണ്ടി തന്നെ വാങ്ങിയത്. ചെറു കാര്‍ എന്ന ആസ്‌പെക്ടില്‍ ഇറ്റ് ഈസ് റിയലി അമെയ്‌സിംഗ്. യാത്രയ്ക്കും ഡ്രൈവിനും നല്ല കംഫര്‍ട്ടാണ് പോളോ നല്കുന്നത്. ഇതുവരെ ഒരു പരാതിക്കും അവസരം നല്കിയിട്ടില്ല. ഞങ്ങ
ളുടെ ബാന്‍ഡിന്റെ ഷോകള്‍ക്കൊക്കെ പോകുമ്പോള്‍ കേരളത്തില്‍ ഞാനെന്റെ പോളോയിലാണ് യാത്ര. മറ്റു ടീമംഗങ്ങള്‍ ടെംപോ ട്രാവലറിലായിരിക്കും. ട്രാവല
ര്‍ ഓടിക്കുന്ന ചേട്ടനുമായി ചേര്‍ന്ന് ചെറിയ റെയ്‌സൊക്കെ നടത്താറുണ്ട്. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് യാത്രയെങ്കില്‍ ആദ്യമെത്തുന്നത് ആരെന്നതായിരിക്കും മത്സരം. എ കൈന്‍ഡ് ഓഫ് ഫണ്‍. അയാം നോട്ട് എ സീരിയസ് ഗൈ. ഒരു തിരക്കുമില്ലാതെ റിലാക്‌സ്ഡായി അങ്ങനെ പോകണം. മുംബൈയില്‍ പക്ഷേ എല്ലാവരും സ്പീഡി
ന്റെ ആളുകളാണ്. ആര്‍ക്കും ഒന്നിനും സമയമില്ല. കേരളത്തില്‍ പക്ഷെ ആളുകള്‍ക്ക് അത്ര തിരക്കില്ലെന്നു തോന്നുന്നു.

സ്പീഡ് ക്രേസ് ഇല്ല

പതിനെട്ടു വയസില്‍ ലൈസന്‍സെടുത്തെങ്കിലും ഞാന്‍ ടൂവീലര്‍ അധികം ഓടിച്ചിട്ടില്ല. സൂപ്പര്‍ ബൈക്കുകളൊന്നും ഓടിച്ചിട്ടേയില്ല. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് ഒരെണ്ണം സ്വന്തമാക്കണമെന്ന് ആലോചനയുണ്ട്. എന്നു നടക്കുമെന്നൊന്നും പറയാനാകില്ല. ബൈക്കായാലും കാറായാലും അമിത വേഗത എനിക്കിഷ്ടമല്ല. ബൈക്കില്‍ അഭ്യാസപ്രകടനങ്ങ
ള്‍ നടത്തുന്നതു കാണുമ്പോള്‍ വല്ലാതെ ദേഷ്യം തോന്നും. മുംബൈയില്‍ വെച്ച് ഒന്നു രണ്ടുപേരെ പൊലീസില്‍ പിടിപ്പിച്ചിട്ടുമുണ്ട്. സ്റ്റൈല്‍ ക്വാഷ്യന്റ് ആയിട്ടാണ് അവരിതൊക്കെ ചെയ്യുന്നത്. പക്ഷെ അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് അവരാലോചിക്കുന്നില്ല. അതുപോലെ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് മറ്റുള്ളവരുടെ അവകാശങ്ങളും മനസിലാക്കി വേണം വാഹനമോടിക്കാന്‍. നമുക്കുമാത്രമായിട്ടല്ലല്ലോ റോഡുകള്‍ ഉള്ളത്. ( ആരാധകര്‍ ചുറ്റുംനിരക്കുന്ന ഇരുപത്തഞ്ചു വയസെന്ന ചെറുപ്രായത്തിലും സിദ്ധാര്‍ത്ഥിന് തിരിച്ചറിവിന്റെ ബലം)

യാത്രകള്‍ ഇഷ്ടമാണ്

ട്രാവല്‍ ഈസ് ഫോര്‍ ഫണ്‍ ആന്റ് ഫുഡ്. അത്രയൊക്കെ ഇപ്പോ ചിന്തിക്കുന്നുള്ളൂ. ഫ്രണ്ട്‌സിനൊപ്പമുള്ള മുംബൈ- ഗോവ യാത്രകള്‍ ഏറെ രസകരമാണ്. ആരുടെയെങ്കിലുമൊക്കെ കാറിലായിരിക്കും യാത്ര. മുംബൈയില്‍ നിന്ന് പൂനെ-കോല്‍ഹാപ്പൂര്‍ റൂട്ടു പിടിച്ചായിരിക്കും പോകുന്നത്. കോല്‍ഹാപ്പൂരില്‍ നല്ല ഹോട്ടലുകളും റെസ്റ്ററന്റുകളുമൊക്കെയുണ്ട്. എനിക്ക് യാത്രയില്‍ സ്ട്രീറ്റ് ഫുഡ് കഴിക്കാനാണിഷ്ടം.പാന്‍പൂരിയും പാവ് ബജിയും ദോശയും ചമ്മന്തിയുമൊക്കെ വഴിയരികിലോ കാറിലോ ഒക്കെയിരുന്ന് തമാശ പറഞ്ഞും കാഴ്ചകള്‍കണ്ടും കഴിക്കുമ്പോള്‍ ട്രാവല്‍ എന്ന കോണ്‍സെപ്റ്റ് തന്നെ ഗംഭീരമായി തോന്നും. ഗോവ കേരളം പോലെ തോന്നാറുണ്ട്. നെല്‍പ്പാടങ്ങളും തെങ്ങുകളും അടയ്ക്കാമരങ്ങളും നിറഞ്ഞുനില്ക്കുന്ന സ്ഥലങ്ങളിലൂടെ നമ്മുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ചുള്ള യാത്ര. സ്വന്തം വാഹനമാണെങ്കിലേ ഈ ഒരു ഫ്രീഡം ലഭിക്കൂ. കേരളത്തില്‍ പല സ്ഥലങ്ങളും ഞാന്‍ ആദ്യമായി കാണുന്നത് പോളോയിലുള്ള കറക്കത്തിലാണ്. പിന്നെ ഷോകള്‍ക്കായി പോകുമ്പോള്‍ പുതിയ സ്ഥലങ്ങള്‍ പരിചയപ്പെടും. ബാന്‍ഡ് വന്നതോടെ വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകളും നിരവധി വരുന്നുണ്ട്. ഇനി അമേരിക്കയില്‍ ഷോ നടത്താനുള്ള തയ്യാറെടുപ്പിലാണ്.

ഡ്രീം ജാഗ്വാര്‍ വാഹനങ്ങള്‍

ഞാനൊരു ചെറിയ മനുഷ്യനാണ്. അതുകൊണ്ട് വലിയ കാറുകള്‍ എന്തോ എനിക്കു ചേരില്ലെന്നൊരു തോന്നലുണ്ട്. പി
ന്നെ പാര്‍ക്കിംഗും ഒരു വലിയ പ്രശ്‌നമാണല്ലോ. വെറുതെ സ്റ്റൈലിന് വലിയ വണ്ടികള്‍ വാങ്ങണമെന്ന് ഇപ്പോ ആഗ്രഹമില്ല. എങ്കിലും ജാഗ്വാര്‍ മോഡലുകള്‍ എന്നെ മോഹിപ്പിക്കുന്നുണ്ട്. ഇനി അടുത്തൊരു കാര്‍ വാങ്ങുന്നുണ്ടെങ്കില്‍ അത് ജാഗ്വാറിന്റെ എനിക്കു പറ്റുന്ന മോഡലുകള്‍ ഏതെങ്കിലുമായിരിക്കും. അതിനു
ള്ള പണം എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ എന്നാശിക്കുന്നു. ഫ്രണ്ട്‌സിന്റെ വണ്ടികളില്‍ സെഡാനും എസ്‌യുവികളുമൊക്കെ പലതും ഓടിച്ചിട്ടുണ്ട്. എങ്കിലും എനിക്കിതിന്റെയൊന്നും ടെക്‌നിക്കല്‍ സൈഡ് അത്ര പിടിയൊന്നുമില്ല. കാണാന്‍ നല്ല ഭംഗിയും ഓടിക്കാന്‍ നല്ല സുഖവുമുണ്ടെങ്കില്‍ ഞാന്‍ ഹാപ്പി.

സ്വപ്‌നങ്ങള്‍ കുറവാണ്

_UN_8309
ജീവിതം ഇങ്ങനെയങ്ങോട്ട് രസകരമായി പോകട്ടെ എന്നു ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. ഒരു കൊമേഴ്‌സ് ബിരുദധാരിയായ ഞാന്‍ ഉള്ളിലുള്ള സംഗീതത്തിന്റെ ബലത്തില്‍ ഇങ്ങനെയൊക്കെയായി. പലപ്പോഴും നല്ല കുറേയാളുകള്‍ ജീവിതത്തിലേക്ക് സംഗീതം കൊണ്ടുവന്നു. ഇപ്പോള്‍ സിനിമയിലേക്ക്. സിനിമയിലേക്ക് വരുമെന്നോ നായകനാകുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല. പാട്ടും റൊമാന്‍സും കോമഡിയും രസമായി തോന്നി. അഭിനയിച്ചു. ഇനിയെല്ലാം പ്രേക്ഷകര്‍ തീരുമാനിക്കട്ടെ. ഒന്നും പ്ലാന്‍ ചെയ്ത് , ഗോള്‍ സെറ്റ് ചെയ്ത് ഉണ്ടായതല്ല. ഇറ്റ് ജസ്റ്റ് ഹാപ്പന്‍ഡ്. അത്രേയുള്ളൂ. അതുകൊണ്ട് ഇനിയും വലിയ സ്വപ്‌നങ്ങള്‍ കാണാനുള്ള മിടുക്കായില്ല. എങ്കിലും തൈക്കൂടം ബ്രിഡ്ജ് എന്ന ഞങ്ങളുടെ ബാന്‍ഡ് ഒരു ഇന്‍ര്‍നാഷണല്‍ ബാന്‍ഡായി പ്രശസ്തമാകണം എന്ന് ആഗ്രഹിക്കുന്നുണ്ട്. പതിനാറംഗങ്ങളുള്ള ടീമാണ് . ഇന്ത്യയുടെ പല ഭാഗങ്ങളിലിരുന്ന് ഈ ബാന്‍ഡിന്റെ മികവിനു വേണ്ടി ഇവരെല്ലാവരും കഠിനമായി പ്രയത്‌നിക്കുന്നുണ്ട്. അതൊന്നും വെറുതെയാകില്ലെന്നുറപ്പാണ്.
ചുറ്റിനുംകൂടുന്ന ആരാധകരുടെ സ്‌നേഹവും ആവേശവും തലക്കനമാക്കി മാറ്റാതെ സിദ്ധാര്‍ത്ഥ് മേനോന്‍ ചെറിയപ്രായത്തില്‍ തന്നെ ലളിതജീവിതത്തിന്റെ താളം തേടുന്നു. കാഴ്ചക്കാരില്‍ ആനന്ദവും സംഗീതവും നിറച്ച് സിദ്ധാര്‍ത്ഥ് പുതുവഴികള്‍ കടക്കട്ടെ…

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 11 + 14 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.