Flair redefined

By Admin

IMG_1073വാഹനങ്ങളില്‍ നിലവില്‍ ഇന്ത്യയിലേറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഭാഗമാണ് മിനി എസ് യുവി സെഗ്മെന്റ്. സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിളിന്റെ ലുക്കും കാ
ര്‍ തരുന്ന കംഫര്‍ട്ടുമായി ഡസ്റ്റര്‍ വിപണി പിടിച്ചടക്കിയ അന്നു മുതലാണ് ഇവിടം മത്സരഗോദയായി മാറിയത്. പിന്നീട് ഓരോ നിര്‍മാതാക്കളും സ്വന്തം മിനി എസ് യുവി നിര്‍മിക്കുന്നതിന് പരക്കം പായുകയായിരുന്നു. വിപണിയില്‍ എക്കോസ്‌പോര്‍ട്, ഡസ്റ്റര്‍, ടെറാനോ, ക്രേറ്റ എന്നിവര്‍ പോരടിക്കുന്ന ഗോദയിലേക്ക് പുതിയ ഒരു താരോദയം കൂ
ടിയുണ്ടായിരിക്കുന്നു. മഹീന്ദ്ര ടിയുവി ത്രീ ഡബിള്‍ ഒ. കാഴ്ചയില്‍ ഒരു മിലിറ്ററി ടാങ്കിനെയോ, പട്ടാള വാഹനത്തെയോ അനുസ്മരിപ്പിക്കുന്ന ഈ വാഹനത്തിന്റെ ഡീറ്റെയ്ല്‍ഡ് റിവ്യൂ.

ലുക്ക്‌സ്

കുളിച്ചു കുട്ടപ്പനായ ഒരു പട്ടാള ടാങ്കര്‍ പോലെയുണ്ട് കാഴ്ചയില്‍. ആളത്ര സുമുഖനാണെന്ന് പറയാനാകില്ല. ടഫ് എന്നതു തന്നെയാണ് ഇവന് ഇണങ്ങുന്ന ഭാവം. (ടിയുവി എന്നതിന് മഹീന്ദ്ര നല്‍കിയിരിക്കുന്ന നാമധേയവും സൂചിപ്പിക്കുന്നത് അതുതന്നെ, ടഫ് യൂട്ടിലിറ്റി വെഹിക്കിള്‍.) ക്യൂട്ട്‌നെസ് അവിടെയും ഇവിടെയും കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഒറ്റ നോട്ടത്തില്‍ മിനി എസ് യുവിയാണെന്ന ഫീലല്ല, വലിയ ഒരു വാഹനമായാണ് തോന്നുന്നത്. ആദ്യ നോട്ടത്തില്‍ ഒരു പെട്ടി ചക്രം ഘടിപ്പിച്ച് വരുന്നതുപോലെയുണ്ടെന്ന് സുഹൃത്തിന്റെ കമന്റ്. (സുസുക്കി റിറ്റ്‌സ് എന്ന മോഡലും, ടാറ്റ നാനോയുമെല്ലാം വിപണിയിലെത്തിയപ്പോഴും ഇത്തരം പുച്ഛഭാവം പലരുടെയും മുഖത്ത് കണ്ടിരുന്നു). മഹീന്ദ്രയുടെ വാഹനങ്ങളില്‍ ഇതുവരെ കാണാത്ത ഫി
നിഷിങ്ങാണ് വാഹനം നല്‍കുന്നത്. മുന്നില്‍ നിന്നും തുടങ്ങാം. ജീപ്പ് ഷെറോക്കിയോട് വളരെയേറെ സാമ്യമുണ്ട് വാഹനത്തിന്റെ ഗ്രില്ലിന്. ചിലപ്പോഴെങ്കിലും ജിംനിയുടെയും രൂപഭാവങ്ങള്‍. വളരെ ഉയരമുള്ള വിധത്തിലാണ് ബോണറ്റിന്റെ സ്ഥാനം. തേനടയുടെ രൂപത്തിലുള്ള മെഷ് ഗ്രില്ലിന് അഞ്ച് ലൈന്‍ ജീപ്പ് സ്‌ട്രൈപ്പ് ഗ്രില്ലിന്റെ ആവരണം നല്‍കിയിരിക്കുന്നത് വാഹനത്തിന് ഒരു റഫ് ആന്‍ഡ് ടഫ് ഭാവം നല്‍കുന്നു. മഹീന്ദ്രയുടെ തന്നെ ബൊലേറോ, എക്്‌സ്‌യുവി, സ്‌കോര്‍പിയോ മോഡലുകളിലെ ഗ്രില്ലിന്റെ ഒരു വകഭേദം എന്ന തോന്നലില്ലാതെയാണ് ഇതിന്റെ നിര്‍മാണം. വലിയ ബമ്പറിന് കാര്യമായ രൂപഭംഗി
തോന്നില്ല. കര്‍വിയല്ല, എന്നാല്‍ അത്ര ഷാര്‍പ്പുമല്ലാത്ത പരന്ന ബംപറിന് മധ്യത്തിലായി വലിയ എയര്‍ഡാം. ഇതിന് ദീര്‍ഘചതുരാകൃതിയാണ്. വശങ്ങളിലായി ഇന്നേവരെ ഇന്ത്യന്‍ വാഹനങ്ങളില്‍ ശ്രദ്ധിക്കപ്പെടാത്ത വിധത്തില്‍ സമചതുരാകൃതിയില്‍ ഫോഗ് ലാമ്പുകള്‍.

വലിയ ഗ്രില്ലിനു വശങ്ങളിലായി ക്ലിയര്‍ലെന്‍സ് ഹെഡ്‌ലാമ്പുകള്‍. ഷാര്‍പ്പ് രൂപം തോന്നിക്കുന്ന രൂപമാണ് ഹെഡ്‌ലാമ്പിന്. ഹെഡ്‌ലാമ്പിനു താഴെയായി ഗ്രില്ലിനോടു ചേര്‍ന്ന് ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നു, കൂര്‍ത്ത രൂപമുള്ള ഹെഡ്‌ലാമ്പിന്റെ അഗ്രഭാഗത്തായി പാര്‍ക്ക് ലാമ്പ്. ബൊലേറോയില്‍ കാണുന്ന വിധത്തിലുള്ള വലിയ ഹുഡാണ് ടിയുവിയിലും. സ്‌കോര്‍പ്പിയോ-ബൊലേറോ വാഹനങ്ങളില്‍ നിന്നും സമാസമം വരച്ചെടുത്തപോലെ മുന്നിലെ വിന്‍ഡ് ഷീല്‍ഡ്. വളരെ വലുതെന്ന ഭാവമാണ് ഇത് നല്‍കുന്നത്. വശങ്ങളില്‍ നിന്നുമുള്ള കാഴ്ചയില്‍ എവിടെയോ ഒരു ലാന്‍ഡ് റോവര്‍ ഭാവം നിഴലിച്ചു നില്‍ക്കുന്നു. ബോഡിലൈനുകളില്‍ കാര്യമായ പരീക്ഷണത്തിന് ഇക്കുറി മഹീന്ദ്ര മുതിര്‍ന്നില്ല. മികച്ച നിലവാരത്തിലുള്ള ഡോര്‍ ഹാ
ന്‍ഡ്‌ലുകള്‍ നല്‍കിയത് വളരെ നന്നായി. ഈ വര്‍ഷം വിപണിയിലെത്തിയ സ്‌കോര്‍പിയോയുടെ പുതിയ മോഡലിലെ ഹാന്‍ഡ്‌ലുകള്‍ മഹീന്ദ്രയ്ക്ക് നല്‍കിയ ചീത്തപ്പേര് അത്ര ചെറുതല്ല. എ പില്ലറില്‍ നിന്നും പിന്നിലേക്ക് വരുംതോറും ചെറുതായി വരുന്ന സൈഡ് വിന്‍ഡോകള്‍. ബോഡി കളര്‍ സൈഡ് മിററില്‍ ഇന്‍ഡിക്കേറ്റര്‍ നല്‍കാമായിരുന്നു. വശങ്ങളി
ല്‍ ടഫ് ലുക്ക് കിട്ടുന്നതിന് ഫുട്ട്‌ബോര്‍ഡ് നല്‍കിയിരിക്കുന്നത് മനോഹരമായി. എസ് യുവി ലുക്ക് തോന്നിക്കാന്‍ ഇത്തരം നുറുങ്ങുവിദ്യകളുണ്ടെന്ന് മഹീന്ദ്ര പറയാതെ പറഞ്ഞു. സൈലോ, ക്വാണ്ടോ വാഹനങ്ങളില്‍ കണ്ട തരത്തില്‍പെട്ട ടയറുകള്‍ ചെറുതെന്ന ഫീലാണ് നല്‍കുന്നത്. മൂന്നാം നിര സീറ്റ് ഉണ്ടെങ്കിലും വിന്‍ഡോ തുറന്ന് കാറ്റുകൊള്ളാമെന്ന് മോഹിക്കരുത്. ഇതില്‍ ബ്ലാക്ക് തീം ബോര്‍ഡര്‍ നല്‍കിയത് ഡിസ്‌കവറി എന്ന വാഹനത്തിനെ അനുസ്മരിപ്പിക്കുന്നു. മനോഹരമായി ഇണക്കിച്ചേര്‍ത്ത ടെയ്ല്‍ ലാമ്പ് വാഹനത്തിന് പിന്നില്‍ നിന്നും വശങ്ങളില്‍ നിന്നും ശ്രദ്ധ നേടിത്തരും. പിന്‍ ഡോറിലേക്കെത്തുമ്പോള്‍ എവിടെയോ ഒരു ”ഏച്ചുകെട്ടല്‍” നിഴലിച്ചുകാണുന്നു. മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നും ലഭിക്കുന്ന ടഫ്‌നസ് പിന്നിലെത്തിയപ്പോള്‍ ഇല്ലാതായപോലെ തോന്നും.മഹീന്ദ്രയുടെ കോംപാക്ട് എസ് യുവിയാണ് ക്വാണ്ടോ എന്ന് പലരും പറഞ്ഞ് കേട്ടിരു
ന്നു. പക്ഷെ, ടിയുവി ഒരു മള്‍ട്ടി പര്‍പ്പസ് വെഹിക്കിളില്‍ (എംപിവി) നിന്നും ഉരുത്തിരിഞ്ഞതല്ല. ഒരു യഥാര്‍ത്ഥ എസ് യുവിയില്‍ നിന്നുമാണ് ഇവന്റെ അടിത്തറ രൂപപ്പെടുത്തിയിരിക്കുന്നത്. ഇവന്റെ ഷാസിയുടെ അടിസ്ഥാനം പുതിയ സ്‌കോര്‍പ്പിയോയുമായി ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നു. അതായത്, ഹൈഡ്രോഫോംഡ് ഫ്രേം, മുന്നിലെ ഡബ്ള്‍ വിഷ്‌ബോണ്‍ സസ്പന്‍ഷന്‍ പിന്നിലെ മള്‍ട്ടിലിങ്ക് കോയില്‍ സ്പ്രിങ് സസ്പന്‍ഷന്‍ എന്നിവയെല്ലാം ചേര്‍ന്ന ഒരു യഥാര്‍ത്ഥ ”കുട്ടി എസ് യുവിയാണ്” ഇവന്‍. ടിയുവി
യ്ക്ക് ലഭിച്ചിരിക്കുന്ന 190 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് (സ്‌കോര്‍പ്പിയോയെ അപേക്ഷിച്ച് 10 എംഎം അധികം) ഇവന് ഒരു വലിയ അനുഗ്രഹമാകും.

ഇനി ഉള്ളിലേക്ക് കടക്കാം. മഹീന്ദ്രയുടെ വാഹനങ്ങളില്‍ ഇതുവരെ കാണാത്ത ഫിറ്റ് ആന്‍ഡ് ഫിനിഷുള്ള വാഹനമാണ് ടിയുവി. ബീജ്-ബ്ലാക്-സില്‍വര്‍ കോംബിനേഷനിലുള്ള ഡാഷ്‌ബോര്‍ഡ് മികച്ച നിലവാരം പുലര്‍ത്തുന്നു. വലിയ സ്റ്റിയറിങ്ങില്‍ ഓഡിയോ കണ്‍ട്രോളുകളുണ്ട്. സ്കോര്‍പിയോയിലെ മീറ്റര്‍ കണ്‍സോളിനെ അനുസ്മരിപ്പിക്കും വിധത്തിലാണ് ടിയുവിയിലും. വലിയ ഇരട്ട വൃത്ത ഡയലുകളില്‍ ക്രോം വലയം നല്‍കിയിരിക്കുന്നു. ഇതിനു നടുവില്‍ ഡിജിറ്റല്‍ മീറ്റര്‍. ഇടതുവശത്ത് ആര്‍പിഎം, വലതുവശത്ത് സ്പീഡോമീറ്റര്‍ എന്നിങ്ങനെയാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. മധ്യഭാഗത്തെ എസി വെന്റുകള്‍ക്കു മുകളിലായി ചെറിയ ഒരു സ്‌റ്റോറേജ് സ്‌പെയ്‌സ് നല്‍കിയിരിക്കുന്നു. എസി വെന്റുകള്‍ പ്രീമിയം നിലവാരം വെച്ചുപുലര്‍ത്തുന്നു. ഇതിനു താഴെയായി ഡിജിറ്റല്‍ മോണോടോണ്‍ സ്‌ക്രീനോടുകൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം. ഇതില്‍ ബ്ലുടൂത്ത് കണക്ടിവിറ്റിയുണ്ട്. ഓഡിയോ സിസ്റ്റം ക്രമീകരിച്ചിരിക്കുന്നതിനു താഴെ കൈയെത്തും വിധത്തില്‍ ഹസാഡ് സ്വിച്ച്. അതിനു താഴെയായി ഗിയറില്‍ നിന്നും കൈയെടുക്കാ
തെ തന്നെ നിയന്ത്രിക്കുന്ന വിധത്തില്‍ എസി നോബുകള്‍. സെന്റര്‍ കണ്‍സോള്‍ അവിടെ അവസാനിക്കുന്നു. ഇതോടു ചേര്‍ന്നു തന്നെ താഴെയായി ചാര്‍ജിങ്, യു
എസ്ബി, ഓക്‌സിലറി സ്ലോട്ടുകള്‍. അതിനോടു ചേര്‍ന്ന് ഗിയര്‍ കണ്‍സോള്‍. സമീപം മൊബൈല്‍ഫോണ്‍, കൂളിങ് ഗ്ലാസുകള്‍ തുടങ്ങിയവ വയ്ക്കുന്ന വിധത്തിലു
ള്ള സ്‌പെയ്‌സുണ്ട്. പതിവുപോലെ മഹീന്ദ്ര വാഹനങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന അതേ വിധത്തില്‍ പവര്‍ വിന്‍ഡോ സ്വിച്ചുകള്‍. സമീപം ഹാന്‍ഡ് ബ്രേക്ക്. ഇ
വിടെയും ചെറിയ സ്റ്റോറേജ് സ്പെയ്‌സുണ്ട്. മികച്ച തൈ സപ്പോര്‍ട്ടോടു കൂടിയ വലിയ സീറ്റുകള്‍ നല്ല റോഡ് വിസിബിലിറ്റി നല്‍കുന്നു. മധ്യനിര സീറ്റിന്റെ നിലവാരം ആവറേജ് എന്നു പറയാം. ഉയരമുള്ളവര്‍ക്ക് ചില സാഹചര്യങ്ങളില്‍ സീറ്റില്‍ മുട്ടിടിയ്ക്കുന്നത് അരോചകമായി തോന്നാം. മൂന്നാം നിര സീറ്റില്‍ അത്യാവശ്യ
ഘട്ടങ്ങളില്‍ വലിയവര്‍ക്കും ഇരിക്കാം. ബൂട്ട് ഡോറിലെ ക്രമീകരണങ്ങള്‍ രസകരമായി തോന്നി. സാധാരണ വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായിഇതിന്റെ ഉള്ളിലും പുറത്തും നല്‍കിയിരിക്കുന്നത് നോര്‍മല്‍ ടൈപ്പ് ഹാന്‍ഡ്ല്‍ ബാറുകളാണ്. മാത്രമല്ല, ബൂട്ട് ഡോറിലും കപ്പ് ഹോള്‍ഡറും, സ്‌റ്റോറേജ് സ്‌പെയ്‌സുമുണ്ട്.

എന്‍ജിന്‍ & ഡ്രൈവ്

മഹീന്ദ്രയുടെ എം ഹോക്ക് 80 എന്‍ജിന്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ എന്‍ജിനാണ് ടിയുവിയ്ക്ക് ഊര്‍ജം പകരുന്നത്. ക്വാണ്ടോയുടെ
1.5 ലീറ്റര്‍ എന്‍ജിന്റെയും സ്‌കോര്‍പിയോയുടെ 2.2 ലിറ്റര്‍ എന്‍ജിന്റെയും സവിശേഷതകള്‍ കൂട്ടിയോജിപ്പിച്ചിരിക്കുന്ന എന്‍ജിന്‍ മഹീന്ദ്രയുടെ മികച്ച കലാസൃഷ്ടി തന്നെ. ഈ എന്‍ജിന്റെ പരമാവധി കരുത്ത് 82.85 ബിഎച്ച്പിയാണ്. അതായത് ക്വാണ്ടോയെ അപേക്ഷിച്ച് 15 എച്ച്പി കുറവ്. 230 എന്‍എം ആണ് ടോര്‍ക്ക്.
മഹീന്ദ്ര വാഹനങ്ങളെ അപേക്ഷിച്ച് ടര്‍ബോ ലാഗിലുള്ള കുറവ് ശരിക്കും ഫീല്‍ ചെയ്യാം. ട്വിന്‍ സ്‌റ്റേജ് ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍ പവര്‍ ഡെലിവറിയിലും ഏ
റെ കാതം മുന്നിലാണ്. വാഹനത്തിനുള്ളിലേക്ക് ശബ്ദകോലാഹലങ്ങളേതുമെത്തുന്നുമില്ല, വലിയ സ്റ്റിയറിങ് വീല്‍, ഉയര്‍ന്ന ഗീയര്‍ നോബ് എന്നിവ
യെല്ലാം ഡ്രൈവിംഗ് ആയാസരഹിതമാക്കുന്നു. പക്ഷെ, ഗിയര്‍ ലിവറില്‍ കേബിള്‍ ടൈപ്പ് ഗിയറിലുണ്ടാകുന്ന വിറയല്‍ ചിലപ്പോഴൊക്കെ അലോസരമുണ്ടാക്കും. പക്ഷെ, ഈ ഫൈവ് സ്പീഡ് മാനുവല്‍ ബോക്‌സ് ഷോര്‍ട്ട് ത്രോ ഏറെ നല്‍കുന്നതിനാല്‍ 0-100 കേവലം 18 സെക്കന്‍ഡുകള്‍ക്കുള്ളില്‍ കൈവരിക്കാം. മൂന്നക്കം കടന്നാലും വാഹനത്തിന്റെ റൈ
ഡ് & ഹാന്‍ഡ്‌ലിങ് ഡിപ്പാര്‍ട്ട്‌മെന്റ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. വാഹനത്തിന് കാര്യമായ ബോഡി റോള്‍ അനുഭവപ്പെടില്ല എന്നതും ശ്രദ്ധേയം. ആന്റീ റോ
ള്‍ ബാര്‍-ഷാസി എന്നിവയുടെ പ്രകടനത്തിനു നന്ദി. എസിയാണ് മറ്റൊരു ശ്രദ്ധേയമായ റെവലൂഷന്‍. കടുത്ത ചൂടില്‍ നിന്നും സുഖശീതളിമയിലേക്ക് ദൂരം സെക്കന്‍ഡുകള്‍ മാത്രം.
എക്കോ മോഡ്, ഓട്ടോഡോര്‍ ലോക്ക്, ഇരട്ട എയര്‍ബാഗുകള്‍, എബിഎസ് മുതലായവയെല്ലാം നല്‍കിയപ്പോഴും മഹീന്ദ്ര ക്രൂസ് കണ്‍ട്രോളിനെ മറന്നുവെന്ന് തോന്നുന്നു.
രണ്ട് എഎംടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) അടക്കം ഏഴ് മോഡലുകളാണ് ടിയുവിയ്ക്കുള്ളത്. കുറഞ്ഞ മോഡലായ ടി4ന് ഒഴികെ ബാക്കി എല്ലാ മോഡലുകള്‍ക്കും ബോഡി കളര്‍ ബംപര്‍ ലഭ്യമാണ്. 7.19 ലക്ഷം മുതലാണ് ടിയുവിയുടെ കോട്ടയം എക്‌സ്ഷോറൂം വില. ഏറ്റവും ഉയര്‍ന്ന ടി8 മോഡലിന് 9.45 ലക്ഷം രൂപ.IMG_1124

ഫൈനല്‍ വേഡ്

കാഴ്ചയില്‍ റഫ് ആണെങ്കിലും വിലയുടെ കാര്യത്തിലും പ്രകനടത്തിലും പ്രാ
യോഗികക്ഷമതയിലുമെല്ലാം വളരെ മുന്നിലാണ് ടിയുവി. ഇവന്‍ ഒരു മാസ് ഹിറ്റാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കരുത്തനായ എസിയില്‍ 18.49 എന്ന എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജും ഇവന്റെ പ്ലസ് പോയിന്റാണ്. അല്ലെങ്കിലും 7.19 ലക്ഷം രൂപയ്ക്ക് ഒരു മിനി എസ് യുവി പോര്‍ച്ചിലിടാന്‍ ഏതൊരു ഉപയോക്താവും കൊതിക്കും.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 3 + 6 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.