The unbeatable…

By Admin

_S9A6769പണ്ട് 100 സിസി വാഹനങ്ങള്‍ നിരത്തുവാണിരുന്ന കാലത്ത് നിന്നും മാറ്റങ്ങള്‍ ഏറെ കടന്ന് 1300 സിസി പിന്നിട്ടു കഴിഞ്ഞു. കേരളത്തിന്റെ റോഡുകളിലും സൂപ്പര്‍ബൈക്കുകള്‍ നിരവധിയായി. കേരളത്തിലേക്ക് പുതിയ അതിഥിയായെത്തിയ ഡ്യുക്കാട്ടി ഡയവല്‍ കാര്‍ബണിന്റെ വിശേഷങ്ങള്‍ ഉടമയും, റൈഡറുമായ കോട്ടയം സ്വദേശി ഗോവിന്ദ് നായര്‍ പ
ങ്കുവെയ്ക്കുന്നു.സ്‌പോര്‍ട്‌സ് ബൈക്കുകളെ മൂന്നു തരത്തില്‍ തിരിക്കാന്‍ സാധിക്കും. സൂപ്പര്‍ നേക്കഡ് ക്ലാസ്, സൂപ്പര്‍ സ്‌പോര്‍ട് ക്ലാസ്, ഹൈപ്പര്‍ ക്ലാസ് എന്നിങ്ങ
നെയാണത്. പിന്നെയുള്ളത് സൂപ്പര്‍ ക്രൂസറുകളാണ്. എന്നാല്‍ ഡയവലിന്റെ കാര്യത്തില്‍ ഒരു സാധാരണവാഹനപ്രേമിക്ക് പലപ്പോഴും തെറ്റുപറ്റും. ഇവന്‍ ഏത് ക്ലാസില്‍പെടുമെന്ന കണ്‍ഫ്യൂഷന്‍ സ്വാഭാവികം. കാരണം ഒരു ക്രൂസറിന്റെ രൂപഭാവങ്ങളും ഒപ്പം മാരകമായ കരുത്തുമാണ് ഇവന്റെ പ്രത്യേകത. പിന്നെ ഡ്യുക്കാ
ട്ടിയുടെ മനോഹരമായ ഡിസൈന്‍ രഹസ്യവും._S9A6730

കാഴ്ച
മുന്‍പ് പറഞ്ഞപോലെ കാഴ്ചയില്‍ കണ്‍ഫ്യൂഷനുണ്ടാക്കുന്ന രൂപഭാവമാണ് ഡയവലിനുള്ളത്. ക്രൂസറിന്റെയും സ്‌പോര്‍ട്‌സ് ക്ലാസിന്റെയും രൂപഭംഗി ഇവനുണ്ട്. ബൈക്ക് ലോകത്ത് തന്റേതായ ആറ്റിറ്റിയൂഡാണ് ഡയവലിനുള്ളത്. ആരൊക്കെ വന്നാലും പോയാലും തനിക്ക് ഏതുമില്ലെന്ന ഭാ
വം. ആദ്യ കാഴ്ചയില്‍ തന്നെ വാഹനത്തിന്റെ പിന്‍ഭാഗത്തേക്കാണ് കണ്ണ് പോകുന്നത്. കാരണം ഇത്രയേറെ മനോഹരമായ പിന്‍ഭാഗമുള്ള ഒരു ബൈക്കില്ലെന്ന് ശക്തമായി പറയാം. മറ്റെല്ലാ കമ്പനികളുടെയും സൂപ്പര്‍ബൈക്കുകളില്‍ മുന്‍ഭാഗത്തിനും വശങ്ങള്‍ക്കുമാണ് ആകര്‍ഷണീയത തോന്നിയിട്ടുള്ളത്. പലപ്പോഴും
പിന്നിലേക്കെത്തുമ്പോള്‍ അത് ദയനീയമാവുകയും ചെയ്യുന്നു. ഡയവലില്‍ പിന്നിലാണ് സൗന്ദര്യം മുഴുവന്‍ ഒളിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇവിടെനിന്നും തുടങ്ങാം. 240 എംഎം ടയറും അതിനു മുകളിലായുള്ള വലിയ ടെയ്ല്‍ലാമ്പ് ക്ലസ്റ്ററും വാഹനത്തിന് ഹെവി ലുക്കാണ് നല്‍കുന്നത്. പിന്‍ സീറ്റില്‍ നിന്നും വളരെ അകലെയാണ് ടയര്‍ എന്ന തോന്നല്‍ ഇവന് ഒരു ഡ്രാഗ്‌സ്റ്റര്‍ ഫീല്‍ നല്‍കുന്നു. ഇരട്ട ടെയ്ല്‍ ലാമ്പുകള്‍ വളരെ മനോഹരമാണ്. സിംഗിള്‍ സൈഡ് സ്വിങ് ആം, അലോയ് വീലുകളുടെ സൗന്ദര്യം പൂര്‍ണമായി ആസ്വദിക്കാന്‍ സഹായിക്കുന്നുണ്ട്. പില്യണ്‍ റൈഡര്‍ക്കായി നല്‍കിയിരിക്കുന്ന ഫുട്ട്‌റെസ്റ്റ് വളരെ രസകരമായി തോന്നും. ആവശ്യസമയത്ത് ഉള്ളിലേക്ക് മടക്കിവയ്ക്കുന്നവിധം മെലിഞ്ഞ് നീളം കൂടിയവയാണിത്. വലിയ സീറ്റാണ് റൈഡറിനായി ഒരുക്കിയിരിക്കുന്നത്. ടാങ്ക് വലുപ്പത്തിനനുസരിച്ച് ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നു. ഇതിനു താ
ഴെയായി വാഹനത്തിന്റെ ഫ്രെയിം നല്‍കിയിരിക്കുന്നത് നേക്കഡ് സ്‌പോര്‍ട്‌സ് ബൈക്കിന്റെ ഭംഗിയും കൂട്ടിച്ചേര്‍ക്കുന്നതിനാണ്. ഇഴയകലമേതുമില്ലാതെ കൂട്ടിച്ചേര്‍ത്തിരിക്കുന്ന എന്‍ജിന്‍ഭാഗങ്ങള്‍ വളരെ രസകരമാണ്. അതേപോലെ തന്നെ എന്‍ജിന്റെ താഴെയായി ഒരു വലിയ ഭാഗം കാണാം. ഇതിലാണ് വാഹനത്തി
ന്റെ ബാറ്ററിയടക്കമുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വലിയ റേഡിയേറ്റര്‍ ഗ്രില്ലിനു വശങ്ങളിലായി നീളന്‍ ഇന്‍ഡിക്കേറ്ററുകള്‍. ഇവയുടെ ഭംഗി ഒന്നു വേ
റെ തന്നെ. _S9A6777
ഡയവലിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ബൈക്കര്‍മാര്‍ ചൂണ്ടിക്കാട്ടുന്ന ഒന്നാണ് മീറ്റര്‍ ക്ലസ്റ്റര്‍. ഹാന്‍ഡ്ല്‍ ബാറിനു പിന്നിലായി മീറ്റര്‍ ക്ലസ്റ്റര്‍ ക്രമീകരിച്ചിരി
ക്കുന്നതിനൊപ്പം, ടാങ്കിന്റെ മധ്യഭാഗത്ത് ഫ്യുവല്‍ ക്യാപ്പിനു പിന്നിലായി ഒരു എല്‍ഇഡി ടച്ച് സ്ക്രീന്‍ സംവിധാനവുമുണ്ട്. ഫുള്ളി ഡിജിറ്റലൈസ്ഡ് മീറ്റര്‍ കണ്‍സോളില്‍ ആര്‍പിഎം, സ്പീഡോ, ഓഡോ മീറ്ററുകള്‍, ബാറ്ററി തുടങ്ങി നിരവധി വെഹിക്കിള്‍ ഇന്‍ഫര്‍മേഷനുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നു. പിന്‍ഭാഗം പോലെ തന്നെ മ
നോഹരമായാണ് മുന്‍വശവും വരച്ചുചേര്‍ത്തിരിക്കുന്നത്. ഓവല്‍ രൂപത്തിലുള്ള ഹെഡ്‌ലാമ്പിനെ രണ്ടായി പകുത്തുകൊണ്ട് ഒരു എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുണ്ട്. ഈ ഉരുളന്‍ ഹെഡ്‌ലാമ്പിനെ പൊതിഞ്ഞ് ഒരു ചെറിയ ഫെയറിങ്ങ്. അതിന്റെ പിന്നിലായി ഉയരം കൂടിയ ഹാന്‍ഡ്ല്‍ ബാര്‍. അതിനെ വശങ്ങളില്‍ നിന്നും മറയ്ക്കാനെന്നോണം വശ
ങ്ങളിലെ പാനല്‍ പൊതിഞ്ഞിരിക്കുന്നു. അതില്‍ ഡയവല്‍ കാര്‍ബണ്‍ എന്ന ടാഗ് കാണാം. അതിനുള്ളില്‍ നിന്നും താഴേക്ക് നീളുന്ന ഇന്‍വെര്‍ട്ടഡ് ടെലസ്‌കോപ്പിക് സസ്പന്‍ഷനുകള്‍. അതിനോട് ചേര്‍ന്ന് വലിയ ടയറുകളും, ബ്രെംബോയുടെ ഡിസ്‌ക് ബ്രേക്കുകളും. ഇത്രയുമായാല്‍ ഡയവലിന്റെ രൂപമായി. കാര്‍ബണ്‍ ഫൈബര്‍ മെറ്റീരിയലുകളുടെ സാന്നിദ്ധ്യം വാഹനത്തിന് പ്രൗഢി നല്‍കുന്നുണ്ട്.

എന്‍ജിന്‍_S9A6748
1198 സിസി നാലുസ്‌ട്രോക്ക് വി-ട്വിന്‍ എന്‍ജിനാണ് ഡയവലിനു കരുത്ത് പകരുന്നത്. ഇതിന് കൂട്ടായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ സംവിധാനവുമുണ്ട്. 9250 ആ
ര്‍പിഎമ്മില്‍ 160 ബിഎച്ചപിയാണ് പരമാവധി കരുത്ത്. ശ്രദ്ധേയമായ വി-ട്വിന്‍ എന്‍ജിന്‍ വാഹനത്തിന് നല്‍കുന്നത് ക്രൂസര്‍ സ്റ്റൈലിനൊപ്പം മികച്ച കരുത്തും ഹാ
ന്‍ഡ്‌ലിങ്ങുമാണ്.

റൈഡ് & ഹാന്‍ഡലിങ്

ഉയരം കൂടിയ റൈഡിങ് പൊസിഷനും, വലിയ സീറ്റുകളും ഡയവലിനെ ബെസ്റ്റ് റൈഡിങ് ബൈക്കാക്കി മാറ്റുന്നു. സ്റ്റെബിലിറ്റിയാണ് ഇവന്റെ ഏറ്റവും വലിയ പ്ര
ത്യേകത. ഇത്ര വലിയ ബൈക്കാണെങ്കിലും മോശം റോഡ് സാഹചര്യങ്ങളിലും ഹൈവേകളിലും ഒരുപോലൈ മേയ്ച്ചുകൊണ്ട് പോകാം. റണ്‍ മോഡിലിട്ട് എന്‍ജിന് ജീവന്‍ പകരുന്ന നിമിഷം മനസിലാകും ക്രൂസറിന്റെ രൂപത്തിലുള്ള ഇവന്റെ സ്‌പോര്‍ടി സ്പിരിറ്റ്. പിന്‍വശത്തെ വലിയ ടയറുകള്‍ അപാര സ്റ്റെബിലിറ്റിയാണ് നല്‍കുന്നത്. വലിയ ടയ
റുകളായതിനാല്‍ കോര്‍ണറിങ്ങില്‍ വേഗതകുറവായാലും അനായാസം ഇവന്‍ വഴങ്ങും. സോഫ്റ്റ് കോംപൗണ്ട് ടയറായതിനാല്‍ സ്ഥിരോപയോഗം പോക്കറ്റിന് ചെറിയ കിഴിവുകള്‍ സമ്മാനിക്കും. വേഗത കൂടുന്നതിനനുസരിച്ച് ഇവനെ വളരെ ലളിതമായി ഹാന്‍ഡ്ല്‍ ചെയ്യാന്‍ സാധിക്കും. ഇത്രയുമെല്ലാമാണെങ്കിലും ബ്രെംബോയുടെ ബ്രേക്ക്സംവി
ധാനവും, എബിഎസും ചേരുമ്പോള്‍ മാത്രമേ ഇവന്റെ പൂര്‍ണത മനസിലാകൂ. വേഗതയെടുക്കുന്നതും, സിറ്റി ട്രാഫിക്കില്‍ നട്ടം തിരിയുന്നതും ഇവന് ഒരേപോ
ലെ തന്നെയെന്നു പറയാം. ഡയവലുമായി വയനാട് ഭാഗങ്ങളിലേക്ക് നടത്തിയ യാത്ര ഇവനെ കൂടുതല്‍ മനസിലാക്കാന്‍ സഹായിച്ചു. എന്നു മാത്രമല്ല, വാങ്ങി ര
ണ്ടാഴ്ചകൊണ്ട് ഓഡോമീറ്റര്‍ രണ്ടായിരത്തിനു മുകളില്‍ കടന്നു. ആദ്യമായാണ് എന്റെ ഒരു സൂപ്പര്‍ബൈക്ക് ഇത്ര വേഗതയില്‍ ഇത്ര ദൂരം കടന്നത്.

വെര്‍ഡിക്ട്
സാധാരണ ബൈക്കുകളുമായി ഒരിക്കലും സൂപ്പര്‍ബൈക്കുകളെ കംപെയര്‍ ചെയ്യാന്‍ സാധിക്കില്ല. നേരേ ചെന്നു സൂപ്പര്‍ബൈക്കിലേക്കു കയറിയാല്‍ കാര്യങ്ങള്‍ വള
രെ കഷ്ടമാകും. റൈഡര്‍ എന്ന നിലയില്‍ തുടക്കം കരിസ്മയില്‍ നിന്നുമായിരുന്നു. ആര്‍ വണ്‍, ഹയബൂസ, ജിക്‌സര്‍, സിബി1000ആര്‍ എന്നിവ ഉപയോഗിച്ച ശേഷമാ
ണ് ഇതിലെത്തിയത്. സൂപ്പര്‍ കംഫര്‍ട്ട് പ്രതീക്ഷിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് കണ്ണുമടച്ച് ഡയവലിനെ സമീപിക്കാം._S9A6773

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 11 + 12 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.