The mighty mascular ‘Triton’

By Admin

29ബൈക്കുകള്‍ കേവലം യന്ത്രങ്ങളല്ല. അതൊരു വികാരമാണ്. ലോകത്തോട് വിരക്തി തോന്നുമ്പോഴോ ആധി പിടിച്ച് തല പുകയുന്ന സമയത്തോ, ഒന്നും ചെയ്യാനില്ലാത്ത ഇടവേളകളിലോ ബൈക്കെടുത്ത് ഒരു റൈഡ്. അതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. കുട്ടിക്കാലം മുതല്‍ ആണ്‍കുട്ടികള്‍ സ്വപ്‌നം കാണുന്നതാണ് ഒരു ബൈക്ക്. അതില്‍ നിന്നും ഒരു പടി കടന്ന് ചിന്തിക്കുന്നവര്‍ക്ക് അത്തരത്തിലുള്ള ആഗ്രഹപ്രാപ്തിയാണ് സൂപ്പര്‍ബൈക്ക്. വര്‍ഷങ്ങളോളം മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്‌നം. ലക്ഷങ്ങള്‍ വിലയുള്ള സ്വപ്‌നങ്ങള്‍. ഒരു ശരാശരി ഇന്ത്യക്കാരന്റെ മനസില്‍ ബൈക്കെന്നാല്‍ പള്‍സര്‍, അല്ലെ
ങ്കില്‍ കരിസ്മ. ഇപ്പോള്‍ കെടിഎമ്മും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ സൂപ്പര്‍ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ആധിപത്യമുറപ്പിക്കുകയാണ്. ഇങ്ങ് കേരളത്തിലും അത്തരത്തില്‍ ഒരു കമ്മ്യൂണിറ്റി വളര്‍ന്നുവരുന്നു. അതിനാല്‍ തന്നെകേരളത്തിലും സൂപ്പര്‍ ബൈക്കുകള്‍ക്ക് ആരാധകരേറുകയാണ്. അടുത്തിടെ കേരളത്തിലേക്കെ
ത്തിയ കരുത്തനും സുന്ദരനുമായ സുസുക്കി ജിഎസ്എക്‌സ് ആര്‍ 1000 ന്റെ വിശേഷങ്ങള്‍ പങ്ക് വയ്ക്കുകയാണ് ഉടമയും റൈഡറുമായ സിറാജ് ഹംസ ബാവ. പ്ലസ് 91 കാഴ്‌സ് എന്ന പേരില്‍ കൊച്ചിയില്‍ പ്രീമിയം യൂസ്ഡ് കാര്‍ ഉടമ കൂടിയാണ് സിറാജ്. ഒരു ശരാശരി യുവാവിനെപ്പോലെ തന്നെയായിരുന്നു ഞാ
നും. ബൈക്കുകളും മറ്റ് വാഹനങ്ങളുമായിരുന്നു വീക്ക്‌നെസ്. ലൈസന്‍സ് ലഭിച്ചപ്പോള്‍ മുതല്‍ ഒപ്പം ബൈക്കുകളുണ്ട്. ജീവിതത്തിലെ നല്ല ഓര്‍മകളെല്ലാം ബൈക്ക് യാത്രകളുമായി ബന്ധപ്പെട്ടിരിക്കുന്നു. പഠിച്ചുകൊണ്ടിരുന്ന സമയം മുതല്‍ തന്നെ റൈഡുകളായിരുന്നു സ്വപ്‌നങ്ങള്‍. യമഹ ആര്‍എക്‌സ് 100ല്‍ തുടങ്ങിയ ഭ്രമമാണ് ഇപ്പോള്‍ സുസുക്കിയുടെ ഏറ്റവും മികച്ച ബൈക്കിലെത്തി നില്‍ക്കുന്നത്. സുസുക്കി ജിഎസ്എക്‌സ് ആര്‍ 1000. ലിറ്റര്‍ ക്ലാസ് വിഭാഗത്തില്‍ പാരമ്പര്യങ്ങളേറെയുള്ളവനും, കരുത്തനും, കൂട്ടത്തില്‍ ഏറ്റവുമധികം ഓമനത്തവുമുള്ള സൂപ്പര്‍ബൈക്ക്. അങ്ങനെയാകും മിക്കവരും ജിക്‌സറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതങ്ങനെതന്നെയാണ്. മറ്റ് സൂപ്പര്‍ബൈക്കുകള്‍ പോലെ ഹെവിയല്ല എന്നതാണ് ഇവന്റെ ഏറ്റവും വലിയ പ്രത്യേകത. ഭീമാകാരനല്ല എന്നതിനാല്‍ തന്നെ ഒറ്റ നോട്ടത്തില്‍ നോട്ടം പതിയില്ല. ഇവന്റെ ചരിത്രമറിയാന്‍ വളരെയധികം പിന്നിലേക്കു പോകണം. 1980കളിലാണ് സുസുക്കി ഈ മോഡലിന്റെ മുന്‍ഗാമിയെ സൃഷ്ടിച്ചത്. ലൈറ്റുകളുള്ള സ്‌പോര്‍ട്‌സ് ബൈക്ക് എന്നായിരുന്നേ്രത അന്ന് ജപ്പാനിലുള്ളവര്‍ ഈ വാഹനത്തെ വിളിച്ചിരുന്നത്. ജിക്‌സറിന്റെ എട്ടാം തലമുറയാണ് ഇന്ന് വിപണിയില്‍ ലഭ്യമായിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ജിഎക്‌സ്ആര്‍ 1100 എന്ന മോഡലിന്റെ പാതയാണ് ഇവന്‍ പിന്തുടരുന്നത്. എന്നാല്‍ ചെറുപതിപ്പായ 750യുടെ ജീനുകളിലാണ് ഇവന്റെ സൗന്ദര്യം നിലകൊള്ളുന്നത്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന ഏത് മോട്ടോര്‍സൈക്കിള്‍ റോഡ് റേസില്‍ നോക്കിയാലും അവിടെ ഒരു ജിക്‌സറിനെ കാണാന്‍ സാധിക്കുമെന്നത് ഇവന്റെ സ്വീകാര്യതയ്ക്ക് തെളിവാണ്. ഒരു ലിറ്റര്‍ ക്ലാസ്് സ്‌പോര്‍ട്‌സ് ബൈക്കിലുപരി സൗന്ദര്യ ആരാധകരും ഇവന്റെ പിന്നാലെ തന്നെയുണ്ട്.
നിരവധി സൂപ്പര്‍ബൈക്കുകള്‍ ഇതിനോടകം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ജിക്‌സറിനോളം മനസിനിണങ്ങിയത് കിട്ടിയിട്ടില്ല എന്നതാണ് സത്യം. ജാപ്പനീസ് സൂപ്പര്‍ ബൈക്കുകള്‍ യഥാര്‍ത്ഥത്തില്‍ ഒരു ബൈക്ക് പ്രേമിയുടെ മനസ്സില്‍ ആദ്യസ്ഥാനത്തു തന്നെയുണ്ടാകും. ജാപ്പനീസ് 4 സിലിണ്ടര്‍ ഇന്‍ലൈന്‍ ഹൃദയം പകര്‍ന്നു നല്‍കുന്ന കരുത്തിനും സ്മൂത്ത്‌നെസിനും പകരം വയ്ക്കാന്‍ മറ്റൊന്നിനുമാകില്ല.

ലുക്ക്‌സ്
11സുസുക്കി ജിഎസ്എക്‌സ് ആറിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ക്യൂട്ട് ലുക്ക് തന്നെയാണ്. മുന്നിലുള്ള വലിയ ഹെഡ്‌ലാമ്പില്‍ തന്നെയാകും ആ
ദ്യം കണ്ണുടക്കുന്നത്. മറ്റു ബൈക്കുകളെ അപേക്ഷിച്ച് വളരെ ലളിതമാണ് ജിഎസ്എക്‌സ്. എന്നാല്‍ ഹെഡ്‌ലാമ്പിന്റെ കാര്യത്തില്‍ അങ്ങനെയല്ല. മറ്റാര്‍ക്കുമി
ല്ലാത്ത ഷാര്‍പ്‌നെസ് തന്നെയാണ് ഇവന്റെ ഹൈലൈറ്റ്. ബാറ്റ്മാനെ അനുസ്മരിപ്പിക്കുന്ന രൂപഭംഗിയാണ് ഹെഡ്‌ലാമ്പിന്. ഒപ്പം പ്രകടനത്തിലും ഈ ഹെഡ്‌ലാമ്പ് യൂണിറ്റ് മികച്ചതാണ്. സ്‌പോര്‍ട്‌സ് ബൈക്കുകളെന്നാല്‍ ആദ്യം മനസിലെത്തുന്ന ഫുള്‍ കവേഡ് രൂപം തന്നെയാണ് ഇവനുമുള്ളത്. മറ്റെല്ലാ വാഹനങ്ങളിലും ഉരുളന്‍ രൂപഭംഗിയാണെങ്കില്‍ ഇവന്‍ ഷാര്‍പ്പാണ്. ഹെഡ്‌ലാമ്പിന്റെ താഴെ വശങ്ങളിലായി എയര്‍ഡാം നല്‍കിയിരിക്കുന്നത് വാഹ
നത്തിന്റെ ഷാര്‍പ്‌നെസ് ഉയര്‍ത്തുന്നതിനൊപ്പം വിന്‍ഡ്ബ്ലാസ്റ്റും കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. അതിനു മുകളിലായി ടിന്റഡ് ഫുള്‍ സൈസ് വൈസറും അതി
ല്‍ തന്നെ ക്രമീകരിച്ചിരിക്കുന്ന റിയര്‍വ്യൂ മിററുകളും. മുന്‍ ഷോക്കിന് 41 എംഎം ഇന്‍വെര്‍ട്ടഡ് ഫോര്‍ക്കിന് കോയില്‍ സ്പ്രിങ്-ഓയില്‍ ഡാംപ്ഡ് സംവിധാനമാണ്. പിന്നിലുള്ളത് ലിങ്ക് ടൈപ്പ് കോയില്‍ സ്പ്രിങ് ഓയില്‍ ഡാംപ്ഡ് സസ്‌പെന്‍ഷനുമാണ്. മോട്ടോജിപിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ സസ്‌പെന്‍
ഷന്‍ നിര്‍മിച്ചിരിക്കുന്നതെന്നതിനാല്‍ സ്റ്റെബിലിറ്റിയും കംഫര്‍ട്ടും വളരെയേറെ മികച്ചുനില്‍ക്കുന്നു. മറ്റ് സ്‌പോര്‍ട്‌സ് ബൈക്കുകളിലേതുപോലെ ഇരട്ട ഡിസ്‌ക് സംവിധാനമാണ് മുന്നിലുള്ളത്. മൂന്നു സ്‌പോക്ക് അലോയ് വീലുകളാണ് ജിക്‌സറില്‍ ഉപയോഗിച്ചിട്ടുള്ളത്.വശങ്ങളിലെ പാനലില്‍ വിഖ്യാതമായ ജിഎസ്എക്‌സ് ആറിന്റെ ലോഗോ പതിച്ചിട്ടുണ്ട്. ഫെന്‍ഡര്‍ പാനല്‍ ഏകദേശം ഹെഡ്ലാമ്പിനടുത്ത് വരെയെത്തുന്നതിനാല്‍ വശങ്ങളിലെ പാനലിന്റെ മറവുള്ളതിനാലും മുന്‍ഷോക്ക് അത്ര കാര്യമായി വെളിപ്പെടുന്നില്ല. കൂടാതെ വലിയ 17 ഇഞ്ച് അലോയ് വീലിലെ 120 സൈസ് ടയര്‍കൂടി ചേരുമ്പോള്‍ വാഹനത്തിന് ”മാച്ചോ” ലുക്കാണ് ലഭിക്കുന്നത്. കറുപ്പ് തീമാക്കിയുള്ള അനലോഗ് ടാക്കോമീറ്ററും, ഒപ്പം ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഫ്യുവല്‍ ഗേജ്, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍ എന്നിവയുമുണ്ട്. ക്ലസ്റ്ററിനുള്ളില്‍ ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ നല്‍കിയിരിക്കുന്നത് തുടക്കക്കാര്‍ക്കുപോലും ഉപകാരപ്രദമാകും. വളരെ വിസ്താരമേറിയ വാഹനമാണ് ജിഎസ്എക്‌സ്ആര്‍. എന്നിരുന്നാലും മികച്ച കണ്‍ട്രോളും സുഖകരമായ യാത്രയും ഇവന്‍ വാഗ്ദാനം ചെയ്യുന്നു. സ്പ്ലിറ്റ് സീറ്റുകള്‍ മികച്ച രീതിയില്‍ പാ006
ഡ് ചെയ്തിരിക്കുന്നതിനാല്‍ റൈഡില്‍ തെല്ലും മുഷിപ്പനുഭവപ്പെടുകയില്ല. സ്‌പോര്‍ടി റൈഡിങ് പൊസിഷനില്‍ ഏറെ മികച്ചുനില്‍ക്കുന്നതാണ് ജിക്‌സറിന്റെ റൈഡിങ് പൊസിഷന്‍. സ്‌പോര്‍ട്‌സ് ബൈക്കില്‍ പില്യണ്‍ സീറ്റുകളുണ്ടെങ്കിലും സാധാരണഗതിയില്‍ അതിന്റെ കംഫര്‍ട്ട് ആരും പരിശോധിക്കാറില്ല. പില്യണ്‍ കംഫര്‍ട്ടിലും ജിക്‌സര്‍ മുന്നിലാണ്. പിന്നിലെ ഇരട്ട ടെയ്ല്‍ ലാമ്പ്, നമ്പര്‍ പ്ലേറ്റ് ക്ലാമ്പ് തുടങ്ങിയവ വളരെയേറെ സ്‌പോര്‍ടിയാണ്.

എന്‍ജിന്‍
സുസുക്കി ജിഎസ്എക്‌സ് ആര്‍ 1000 നു കരുത്ത് പകരുന്നത് നാലു സിലിണ്ടര്‍ നാലുസ്‌ട്രോക്ക് 999 സിസി എന്‍ജിനാണ്. ഈ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ പു
റപ്പെടുവിക്കുന്ന പരമാവധി കരുത്ത് 9500 ആര്‍പിഎമ്മില്‍ 160 ബിഎച്ച്പിയാണ്. സുസുക്കിയുടെ പ്രശസ്തമായ ഡിഒഎച്ച്‌സി എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ 110 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത് ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ്. ഒന്ന് താഴേയ്ക്കും, അഞ്ച് മുകളിലേക്കുമായ വിധത്തില്‍ ഇന്റര്‍നാഷണല്‍ ഗിയര്‍ സംവിധാനമാണ് ജിക്‌സറിലുള്ളത്. ലിറ്റര്‍ ക്ലാസിലേക്ക് അപ്‌ഡേറ്റ് ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ചേരുന്ന വാഹനമാണ് സുസുക്കി ജിഎസ്എക്‌സ് 1000ആര്‍.

റൈഡ്
30 copyജിഎസ്എക്‌സ് ആറിന്റെ ഭാരക്കുറവ് തന്നെയാണ് കാറ്റഗറിയില്‍ ഇവനെ വ്യത്യസ്തനാക്കുന്നത്. സുസുക്കി ജിഎസ്എക്‌സ്1000 ആര്‍ എന്ന മോഡലിന് സുസുക്കി നല്‍കിയിരിക്കുന്ന ആകെ ഭാരം 203 കിലോഗ്രാമാണ്. അതായത് പവര്‍ ടു വെയ്റ്റ് റേഷ്യോ നോക്കിയാല്‍ ഇവന്‍ പറപറക്കുന്നതിന്റെ കാര്യം വ്യക്തമാകും. സ്പീഡോമീറ്റര്‍ മൂന്നക്കം കടക്കുക എന്നത് റൈഡര്‍ക്ക് ഒരു എഫര്‍ട്ടും നല്‍കാതെയാണ്. 0-100 കി.മീ. വേഗത കൈവരിക്കാന്‍ ഇവനാവശ്യമായ സമയം 2.8 സെക്കന്‍ഡ് മാത്രമാണ്. മറ്റ് സ്‌പോര്‍ട്‌സ് ബൈക്കുകളെ അപേക്ഷിച്ച് വളരെ റിലാക്‌സ്ഡായ ഗിയര്‍ റേഷ്യോകളാണ് ജിക്‌സറില്‍. ഗിയര്‍ ട്രാന്‍സിഷനുകളും മികവാര്‍ന്നതാണ്. മികച്ച ഹൈവേയില്‍ 250 കിലോമീറ്റര്‍ ഇവന്‍ നിഷ്പ്രയാസം മറികടക്കും. വേഗതയിലെത്തിയാല്‍ ജിക്‌സറിന്റെ എ
ന്‍ജിന്‍ റിഫൈന്‍മെന്റ് മനസിലാക്കാം. വളരെ സ്മൂത്തും ഒപ്പം ഒരു തരം മുരളലും ചേര്‍ന്നതാണ് ഇവന്റെ ഗര്‍ജ്ജനം. ജിക്‌സറിന്റെ ലോ-മിഡ് റേഞ്ചുകളാണ് കൂടുതല്‍ മികച്ചത്. ഈ ലൈറ്റ് വെയിറ്റഡ് വാഹനത്തിന് നല്‍കിയിരിക്കുന്ന ഗ്രൗണ്ട് ക്ലിയറന്‍സ് 130 എംഎം ആണ്. .മികച്ച സസ്പന്‍ഷനുകളും വീതിയേറിയ ടയറുകളും സ്പീഡ് ലെയ്‌നുകള്‍ വളരെ വേഗം മാറുവാന്‍ സഹായിക്കും. 1405 എംഎം വീല്‍ബേസും, വാഹനത്തിന്റെ ഭാരക്കുറവും കോര്‍ണറിങ്ങില്‍ തരുന്ന കോണ്‍ഫിഡന്‍സ് മികച്ചതാണ്.

വെര്‍ഡിക്ട്
സുസുക്കി തങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ മോഡലെന്ന് വിളിക്കുന്ന ജിഎസ്എക്‌സ്ആറിന്റെ എക്സ്‌ഷോറൂം ഡല്‍ഹി വില 16 ലക്ഷത്തോളമാണ്. വിലയും മൈലേജുമാണ് പല ബൈക്ക് പ്രേമികളെയും സൂപ്പര്‍ബൈക്കുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. എന്നിരുന്നാലും മറ്റ് ലിറ്റര്‍ ക്ലാസ് ബൈക്കുകളുടെ വില നോക്കിയാല്‍ ഇവനെ പ്രണയിക്കും.24

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 10 + 13 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.