Chip of the new bloke

By Admin

 

A6 (2)എക്‌സിക്യുട്ടിവ് സെഡാന്‍ വിഭാഗത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ നിരന്തരം പുതുമകള്‍ കൊണ്ടുവരണം. എതിരാളികളാണെങ്കില്‍ അതിശക്തരുമായിരിക്കും. അതിനാല്‍ തന്നെ എക്‌സിക്യുട്ടിവ് വിഭാഗത്തില്‍ പിടിച്ചു നില്‍ക്കാന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ എന്തു ചെയ്യാനും വാഹന കമ്പനികള്‍ തയ്യാറാണ്. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയും ആ ചിന്തയിലാണ്. ഔഡി എ6ന്റെ നവീകരിച്ച പതിപ്പാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്.
1995 മുതല്‍ മുതല്‍ യുഎസില്‍ വിപണിയിലെത്തിയ മിഡ് ലൈന്‍ ലക്ഷ്വറി കാറായിരുന്നു ഔഡി എ6. അതു വരെ ഈ വിഭാഗത്തിലുണ്ടായിരുന്ന ഔഡി 100 എന്ന വാഹനത്തിനു പകരക്കാരനായെത്തിയ എ6 വളരെ പെട്ടന്നു തന്നെ ശ്രദ്ധ പിടിച്ചുപറ്റി. തുടക്കത്തില്‍ എ100ന്റെ റീ ബാഡ്ജ്ഡ് പതിപ്പായിരുന്നുവെങ്കിലും 1998ല്‍ പുതിയ ഡിസൈന്‍ മാനദണ്ഡങ്ങളിലും എയ്‌റോഡൈനാമിക്‌സിലും മാറ്റങ്ങളോടെ എ6 നാലുഡോര്‍ സെഡാന്‍, പ്രീമിയം വാഗണ്‍ വെര്‍ഷനും വിപണിയിലെത്തി. 2.8 ലിറ്റര്‍ വി-6 എന്‍ജിനായിരുന്നു ഇതിലുപയോഗിച്ചിരുന്നത്. പിന്നീട് പല ഘട്ടങ്ങളിലായി ഏറെ മാറ്റങ്ങളിലൂടെയാണ് നിലവിലുള്ള മോഡലില്‍ എത്തിയിരിക്കുന്നത്. ഔഡി എ6 മാട്രിക്‌സ് ഫേസ് ലിഫ്റ്റ് മോഡലിന്റെ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങളിലേക്ക്….

ലുക്ക്‌സ്
ഈ അടുത്തിയെയാണ് ഔഡിയുടെ ഡിA6 (36)സൈനില്‍ മാറ്റങ്ങളെത്തി തുടങ്ങിയത്. കെട്ടും മട്ടും മാറി, സീരിയസ് മുഖഭാവത്തോടെയുള്ള ഷാര്‍പ്പ് ഡിസൈനാണ് പുതി
യ ഔഡി വാഹനങ്ങളില്‍ കാണുന്നത്. ഫിറ്റിലും ഫിനിഷിലുമെല്ലാം ഔഡിയുടെ കൈവെപ്പ് എ6ലും കാണാം. ലുക്കിന്റെ കാര്യത്തില്‍ ഔഡിയുടെ ഒപ്പമെത്താന്‍ എതിരാളികള്‍ പാടുപെടുന്നത് പതിവ് കാഴ്ചകളാണല്ലോ. എക്‌സിക്യുട്ടിവ് നിലവാരത്തിനൊപ്പം സ്പോര്‍ടിനെസ് കൂടി ചേര്‍ന്നതോടെ ഔഡി എ6 മികച്ചതായി. പുതിയ ഔഡി മോഡലുകളില്‍ കാണുന്ന അതേ പാരമ്പര്യമുള്ള ഗ്രില്ലാണ് എ6ലും നല്‍കിയിരിക്കുന്നത്. അധികം ഉയരത്തിലല്ലാത്ത വിധത്തിലുള്ള ബോണറ്റ് ഈ വിഭാഗത്തിലുള്ളതിനു സമം തന്നെ. എ6 ലെ ഏറ്റവും വലിയ പ്രത്യേകതയായി ഔഡി ചൂണ്ടിക്കാട്ടുന്നത് മാട്രിക്‌സ് എല്‍ഇഡി ലൈറ്റുകളാണ്. ലക്ഷ്വറി ക്ലാസ് വാഹനങ്ങളിലെ ആഡംബരത്തിന്റെ ഉത്തുംഗപദത്തിലാണ് ഈ ഹെഡ്‌ലാമ്പുകള്‍. കൂര്‍മതയോടെയുള്ള നോട്ടമാണ് ഈ എല്‍ഇഡി ലൈറ്റ് സമ്മാനിക്കുന്നത്.
രാത്രിയില്‍ എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലാമ്പില്‍ നിന്നുമുള്ള പ്രകാശത്തിനനുസരിച്ച് സ്വയം ക്രമപ്പെടുത്തുമെന്നതാണ് ഇതിന്റെ പ്രത്യേകത. എല്‍ഇഡി ലൈറ്റുകളായതിനാല്‍ ഒബ്ജക്ട് വ്യക്തമായി തിരിച്ചറിയുന്നതിനൊപ്പം എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് വെളിച്ചം കാരണം അലോസരമുണ്ടാകുന്നതും ഒഴിവാകുന്നു. മാത്രമല്ല തനിയെ പ്രകാശം ക്രമപ്A6 (17)പെടുത്തുന്നതിനാല്‍ മികച്ച റോഡ് വ്യൂ നല്‍കാനും ഔഡിയുടെ ഈ മാട്രിക്‌സ് ഹെഡ്‌ലാമ്പുകള്‍ സഹായിക്കുന്നു. ഔഡിയുടെ മറ്റു മോഡലുകളിലേതില്‍ കാണുന്ന വിധത്തില്‍ ഹെഡ്‌ലാമ്പിനുള്ളില്‍ തന്നെയാണ് ഇന്‍ഡിക്കേറ്ററും ക്രമീകരിച്ചിരിക്കുന്നത്. പരിഷ്‌കാരിയായ പുതിയ ബംപര്‍ ആഡംബരത്തില്‍ നിന്നും കുറച്ചുകൂടി മുന്നിലേക്കു കയറി ആഡംബര സ്‌പോര്‍ടി രൂപഭംഗി കൈവരിച്ചിരിക്കുന്നു. എയര്‍ഡാമില്‍ ഹണീകൊംബ് ഫിനിഷില്‍ ക്രോം സ്ട്രിപ്പ് നല്‍കിയിരികുന്നത് പക്കാ സ്‌പോര്‍ട്ടി ഫീലാണ് നല്കുന്നത്് വശങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ കാണാനില്ല. എങ്കിലും ബോഡിലൈനുകളില്‍ ഔഡി ശ്രദ്ധ നല്‍കിയിരിക്കുന്നതിനാല്‍ വാഹനത്തിനു വലുപ്പം വര്‍ദ്ധിച്ച പോലെ കാണാം. ആദ്യം പറഞ്ഞതുപോലെ ഔഡിയുടെ 100/എ6 സീരിസ് വാഹനങ്ങളെല്ലാം ലൈറ്റ് വെയ്റ്റ്, എഫിഷ്യന്‍സി, എയ്റോഡൈനാമിക്‌സ് എല്ലാം മികച്ചതാക്കാന്‍ ഈ പുതിയ ഡിസൈനിനും സാധിക്കുന്നു. പിന്നിലേക്കെത്തിയാല്‍ ആദ്യ പരിഷ്‌കാരം കാണുന്നത് ടെയ്ല്‍ ലാമ്പുകളിലാണ്. പഴയ വലുപ്പമുള്ള ടെയ്ല്‍ ലാമ്പില്‍ നിന്നും ഏ
റെ A6 (25)പരിഷ്‌കരിക്കപ്പെട്ടിരിക്കുന്നു പുതിയതിലെത്തുമ്പോള്‍. നീളത്തില്‍ വര്‍ദ്ധനവുണ്ടായതിനൊപ്പം സ്‌പോര്‍ടിനെസും കൂട്ടിച്ചേര്‍ത്തു. പിന്‍ ബമ്പറിലും കാര്യമായി മാറ്റങ്ങളുണ്ടായി.

ഇന്റീരിയര്‍
ഉള്‍വശത്ത് കാര്യമായ മാറ്റങ്ങള്‍ കാണാനില്ല. മികച്ച കംഫര്‍ട്ട് നല്‍കുന്ന ഇന്റീരിയര്‍ സ്‌പോര്‍ടിയാക്കാനും ശ്രമം നടന്നിരിക്കുന്നു. പുതിയതായി കയറിക്കൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം മികവിന്റെ പര്യായമാണ്. 600 വാട്ട്‌സ് ബോസ് മ്യൂസിക് സംവിധാനത്തിന്റെ ശബ്ദമികവ്, സറൗണ്ട് സിസ്റ്റം എന്നിവയും പുതിയ മാറ്റങ്ങളാണ്. ഔഡി ഡ്രൈവ് സെലക്ട് അഡാപ്ടീവ് എയര്‍ സസ്പന്‍ഷന്‍ സംവിധാനം റോഡിന്റെ മികവനുസരിച്ച് നാലു മോഡുകളിലൂടെ ക്രമീകരിക്കാം. എംഎംഐ വിത്ത് ഹാന്‍ഡ്‌A6 (73)റൈറ്റിങ് റെക്കഗ്നീഷന്‍ സംവിധാനത്തിലൂടെ നാവിഗേഷന്‍ എന്‍ട്രിയും വളരെ ലളിതമാക്കി. വലിയ എസി വെന്റിനു മുകളിലായി ആവശ്യമില്ലാത്ത സമയം ഉള്ളിലേക്ക് വലിയുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേ മനോഹരമാണ്. പതിവുപോലെ ബ്ലാക്, സില്‍വര്‍, ബീജ് കോംബിനേഷന്‍ നോഹരമാണ്.
പിന്‍സീറ്റിനാണ് ഔഡി എ6ല്‍ കൂടുതല്‍ പ്രാധാന്യം കാണാന്‍ സാധിക്കുന്നത്. മികച്ച കംഫര്‍ട്ടബ്ള്‍ സീറ്റിങാണ് വാഹനത്തിനുള്ളത്. പിന്നില്‍ ഇരുന്ന് കോ-ഡ്രൈവര്‍ സീറ്റ് അഡ്ജസ്റ്റ് ചെയ്യാമെന്നതും പിന്‍സീറ്റിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. എക്‌സിക്യുട്ടീവ് സെഡാന്‍ വിഭാഗത്തില്‍ ആദ്യമായി എട്ട് എ
യര്‍ബാഗുകളും എ6 മാട്രിക്‌സിലുണ്ട്. നാലു സോണ്‍ ഓട്ടോമാറ്റിക് എസി സംവിധാനവും വാഹനത്തിലുള്ളത് ആഡംബരം കൂട്ടുന്നു.

ഡ്രൈവ്
കരുത്ത് കൂടിയ നാലു സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ ഇന്‍ഡക്ഷന്‍ 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിനാണ് എ6 മാട്രിക്‌സിനെ ചലിപ്പിക്കുന്നത്. 187.7 ബിഎച്ച്പിയാണ് പരമാവധി കരുത്ത്. പഴയ മോഡലില്‍ നിന്നും ഏകദേശം 13 ബിഎച്ച്പിയോളം കൂടുതലുണ്ട് പുതിയ എ6ല്‍. ഏഴ് സ്പീഡ് എസ് ട്രോണിക് ട്രാന്‍്‌സ്മിഷനാണ് ഇതിനു കൂട്ടായി നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ കുതിപ്പിന് അധികമായി ലഭിച്ച പതിമൂന്നു ബിഎച്ച്പി നല്‍കുന്ന അഡ്രിനാലിന്‍ ഇഫക്ട് വാഹനം ഡ്രൈവ് ചെയ്തപ്പോള്‍ സത്യത്തില്‍ കണ്ണുതള്ളിച്ചു.A6 (27)

ഫൈനല്‍ വേഡ്

ലക്ഷ്വറി വിഭാഗത്തില്‍ കാര്യമായ എതിരാളികളില്ലെങ്കിലും ഉള്ളവര്‍ തുല്യപ്രാപ്തിയുള്ളവര്‍ തന്നെയാണ്. മെഴ്‌സെഡീസ് ബെന്‍സ് എ ക്ലാസ്, ബിഎം ഡബ്ല്യു ഫൈ
വ് സീരിസ്, ജാഗ്വാര്‍ എക്‌സ് എഫ് എന്നിവരാണ് നിലവിലുള്ള പോരാളികള്‍. ഇവരോടെല്ലാം ഏതുരീതിയിലും എതിരിട്ട് മുന്നില്‍ നില്‍ക്കാന്‍ എന്തുകൊണ്ടും പ്രാ
പ്തനാണ് ഔഡി മാട്രിക്‌സ് എ6.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 6 + 15 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.