no ‘DRISYAM’ only utility

By Admin

മകന്‍ എഞ്ചിനിയറാകണമെന്ന് അച്ഛന്‍ ആഗ്രഹിച്ചെങ്കിലും കലയും എഴുത്തും ഇടകലര്‍ന്ന സിനിമയുടെ എഞ്ചിനിയറിംഗിലായിരുന്നു മകന്‍ ശോഭിച്ചത്. അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി, 2007 ല്‍ ഡിറ്റക്ടീവ് എന്ന സിനിമ സംവിധാനം ചെയ്ത് 2015 ലേക്കെത്തുമ്പോള്‍ ജീത്തു ജോസഫിന്റെ കൈയ്യില്‍ ആറേഴു സിനിമകളുടെ ബലത്തിനുമപ്പുറം ഹിറ്റ് മേക്കര്‍ എന്ന ലേബലും പതിഞ്ഞിട്ടുണ്ട്. മമ്മി ആന്റ് മീ, മെമ്മറീസ്, മൈ ബോസ,് ദൃശ്യം, പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി ഇങ്ങനെ ജീത്തു തൊട്ടതെല്ലാം ജനങ്ങളേറ്റെടുത്തു. മലയാളസിനിമയിലെ മഹാവിസ്മയമായി മാറിയ ദൃശ്യം മാത്രം മതി ഈ സംവിധായകന്റെ മികവിന്. പുതിയ സിനിമയുടെ ആലോചനത്തിരക്കുകള്‍ക്കിടയില്‍ ജീത്തു ഒരല്പ സമയം മാറ്റിവെയ്ക്കുന്നു, തന്റെ ഡ്രൈവിംഗ് പഠനവും വാഹന ക്രേസും ട്രാഫിക് സംസ്‌കാരവും ഓവര്‍ടേക്ക് വായനക്കാരുമായി പങ്കുവെയ്ക്കാന്‍…IMG_0134

ഡ്രൈവിംഗ് പഠനം സ്വയം

വാഹനങ്ങള്‍ എനിക്ക് ചെറുപ്പം മുതല്‌ക്കേ വളരെ ഇഷ്ടമാണ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രീമിയര്‍ പദ്മിനിയിലായിരുന്നു ആദ്യം
കൈവെച്ചത്. പപ്പ ഇല്ലാത്ത സമയം നോക്കിയായിരുന്നു പഠനം തുടങ്ങിയത്. കാര്‍ ഷെഡ്ഡില്‍ നിന്ന് വാഹനം ഒരുവിധം തള്ളി റോഡില്‍ കൊ
ണ്ടുവന്ന് ഇട്ടശേഷം ഡ്രൈവിംഗ് സീറ്റിലിരുന്ന് വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങിയെങ്കിലും ക്ലച്ചും ആക്‌സിലറേഷനും തമ്മിലുള്ള കോമ്പിനേഷന്‍ ശരിയാകാതെ അതുവഴി വന്ന ഒരു ചേട്ടന്റെ സഹായത്തോടെ പദ്മിനിയെ തിരികെ പോര്‍ച്ചിലേക്കിട്ടു. പിന്നെ ഒരുവര്‍ഷം കഴിഞ്ഞ് വീട്ടിലൊരു ഡീസല്‍ അംബാസിഡറെത്തി. അത് ഒരുവിധം മെരുങ്ങി. അന്നും പപ്പ വീട്ടിലില്ലായിരുന്നു. വീട്ടിലെ ജോലിക്കാരനെ ആരുമറിയാതെ അംബാസിഡറില്‍ ചന്തയില്‍ കൊണ്ടുവിട്ട് കൊണ്ടുവന്നു. പക്ഷേ അമ്മയറിഞ്ഞു. അമ്മ വഴി പപ്പയും. പിന്നെ വഴക്ക്. ലൈസന്‍സില്ലാതെ വാഹനമെടുത്തേക്കരുതെന്ന് വാണിംഗ്. പതിനെട്ട് വ
യസായപ്പോള്‍ ലൈസന്‍സെടുത്തു. പിന്നെ കൈയ്യില്‍ വന്ന എല്ലാ വാഹനങ്ങളും ഓടിച്ച് തൃപ്തിയടയുക പതിവായിരുന്നു. എസ്റ്റീം, സിയാറ, ഹോണ്ട സിറ്റി, ഔഡി എ4, നിസാന്‍ മൈക്ര, റേഞ്ച് റോവര്‍ ഇവോക്ക് എന്നിങ്ങനെ സ്വന്തമാക്കിയ വാഹനങ്ങള്‍ മാത്രമല്ല ലോറിയും ബസും ട്രാക്ടറും റോഡ് റോളറും വരെ ഓ
ടിച്ചിട്ടുണ്ട്. പരിചയക്കാരുടെ വണ്ടികളും കാണുമ്പോള്‍ ഓടിക്കണമെന്നു തോന്നിയാല്‍ പിന്നെ വിടില്ല ഓടിച്ചിരിക്കും.IMG_0114

വാഹന സെലക്ഷനില്‍ ഡ്രൈവിംഗ് കംഫര്‍ട്ട് പ്രധാനം

ഞാന്‍ വാഹനങ്ങള്‍ വാങ്ങുന്നത് ഒരിക്കലും ജാഡയ്ക്കോ ഷോഓഫിനോ വേണ്ടിയല്ല. എന്റെ പര്‍പ്പസ് മീറ്റ് ചെയ്യുന്ന വാഹനമാണ് ഞാന്‍ വാങ്ങുക. എനിക്ക് ഓവര്‍സൈസ്ഡ് വാഹനങ്ങള്‍ ഇഷ്ടമല്ല. വളരെ കോംപാക്ടായ വെഹിക്കിളുകളാണ് താല്പര്യം. ഫാമിലി ഒരുമിച്ചുള്ള ചെറുയാത്രകള്‍ക്ക് ഒരു ഒതുക്കമുള്ള കാര്‍ എന്ന നിലയ്ക്കാണ് ഔഡി എ4 വാങ്ങുന്നത്. പിന്നെ ഓഫ് റോഡ് ഡ്രൈവിംഗും ലോംഗ് ജേണിയും ലക്ഷ്യമിട്ട് റേഞ്ച് റോവര്‍ ഇവോക്ക് വാങ്ങി. എന്നാല്‍ സിറ്റി ട്രാഫിക്കിലെ ഉരസലും പോറലുമൊക്കെ കൂടിയപ്പോള്‍ ലോക്കല്‍ ഉപയോഗത്തിന് ചെറുകാറായ നിസാന്‍ മൈക്ര വാങ്ങി. ഈ മൂന്നു കാറുകളും എനിക്ക് വളരെ ഉപകാരപ്രദമാണ്. നല്ല ഡ്രൈവിംഗ് കംഫര്‍ട്ടും സൗകര്യവും ചേര്‍ന്ന വാഹനങ്ങളാണ്. എസ്‌യുവി ആണെങ്കിലും ഇവോക്ക് ഒരു കാറിന്റെ സുഖം നല്കുന്നുണ്ട്. ഔഡി മുതല്‍ ഓട്ടമാറ്റിക് വാഹനങ്ങളോട് അഡിക്ഷനായിട്ടുണ്ട്. എറണാകുളത്തെ ട്രാഫിക്കില്‍ ക്ലച്ച് ചവിട്ടി ഗിയര്‍മാറ്റി വലയേണ്ടതില്ല. സ്റ്റാര്‍ട്ട് ചെയ്ത് നേരെ ഡ്രൈവിലേക്ക്. മൈലേജ് കുറയുമെന്ന തെറ്റിദ്ധാരണയും മാറി.
ഒരു വാഹനവും അതിനി ഇലക്‌ട്രോണിക് ഗാഡ്ജറ്റായാലും ലോഞ്ച് കഴിഞ്ഞയുടനെ സ്വന്തമാക്കുന്ന ശീലമില്ല. ഉപയോഗിച്ചവരുടെ ഫീഡ്ബാക്ക് കിട്ടി നല്ലതാണെന്ന് മനസിലാക്കിയ ശേഷം മാത്രമേ വാങ്ങൂ. പണത്തിനൊത്ത മൂല്യം കിട്ടണമെന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ടു തന്നെ വെറുതെ എന്തെങ്കിലും വാങ്ങിക്കൂട്ടുകയുമില്ല. ലംബോര്‍ഗിനിയും ഫെരാരിയുമെല്ലാം ആളുകളെ ഭ്രമിപ്പിക്കുന്ന വാഹനങ്ങളായിരിക്കാം. പക്ഷെ പണമെത്ര വന്നാലും ഇത്തരം വാഹനങ്ങള്‍ ഞാന്‍ വാങ്ങുമെന്ന് തോന്നുന്നില്ല. കാരണം കേരളത്തില്‍ ഓടാന്‍ ഈ വാഹനങ്ങള്‍ ആവശ്യമില്ല. എനിക്ക് വളരെ കംഫര്‍ട്ട് തന്നിട്ടുള്ള മറ്റൊരു വാ
ഹനം ടിവിഎസിന്റെ സ്‌കൂട്ടര്‍ വീഗോ ആണ്. ഒന്നര വര്‍ഷം മുന്‍പു വരെ ഞാനും ഭാര്യയും സിറ്റി യാത്രകള്‍ക്ക് വീഗോയാണ് ഉപയോഗിച്ചിരുന്നത്. എത്ര കുറഞ്ഞ
വേഗതയിലും ഇത്ര വെല്‍ ബാലന്‍സ്ഡായ സ്‌കൂട്ടര്‍ ഞാന്‍ ഉപയോഗിച്ചിട്ടില്ല. പിന്നീട് സുരക്ഷിതയാത്രയ്ക്ക് കാറാണ് നല്ലതെന്നു പറഞ്ഞ് പലരും സ്‌കൂട്ടര്‍ യാത്ര നിരുത്സാഹപ്പെടുത്തുകയായിരുന്നു.IMG_0075 ഈയിടെയായി വല്ലാതെ ആബ്‌സെന്റ് മൈന്‍ഡഡാകുന്നതു കൊണ്ട് ഡ്രൈവറെ വെച്ചുള്ള യാത്രകളാണ് അധികവും.
ട്രാഫിക് സംസ്‌കാരം മാറണം നിയമം ലംഘിക്കുന്നത് മൗലികാവകാശമാണെന്നു കരുതുന്നവരെ ബോധവല്കരണത്തിലൂടെ മാറ്റാനാകില്ല. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് കനത്ത പിഴയിടണം. ഓവര്‍ടേക്ക് ചെയ്യുന്നവരുടെ ലൈസന്‍സ് തന്നെ റദ്ദാക്കണം. . ഒരിക്കല്‍ ഒരു പരിപാടിക്കിടെ മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിനോട് ഇതേപ്പറ്റി സംസാരിച്ചിരുന്നു. പിഴ തുക വര്‍ധിപ്പിക്കുന്ന നിയമം ഉടനെ വരുമെന്നാണ് അദ്ദേഹം പറ
ഞ്ഞത്. നിയമങ്ങള്‍ വേണ്ടത്രയുണ്ട്. എന്നാല്‍ അത് പാലിക്കാത്തതാണ് ഇവിടത്തെ പ്രശ്‌നം. തോന്നിയപോലെ വാഹനമോടിച്ചാല്‍ നല്ല വില നല്‌കേണ്ടി വരുമെന്ന് മനസിലാക്കിയാലെ ഇത് തടയാനാകൂ. അതല്ലെങ്കില്‍ ഇതിലും ഭ്രാന്തമായ അവസ്ഥയാകും വരും കാലങ്ങളില്‍. റോഡുകളുടെ വീ
തിയില്ലായ്മയും വലിയൊരു പ്രശ്‌നമാണ്. ലൈഫ് ഓഫ് ജോസൂട്ടിയുടെ ഷൂട്ടിനായി ന്യൂസിലന്റില്‍ ചെലവഴിച്ച 24 ദിവസത്തില്‍ പതിനഞ്ച് ദിവസവും ഞാന്‍ ഡ്രൈവ് ചെയ്തു. ഡിസിപ്ലിന്‍ഡ് ഡ്രൈവിംഗ് എന്താണെന്ന് അനുഭവിച്ചറിഞ്ഞു. ഒരാള്‍ പോലും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നി
ല്ല. മറ്റ് യാത്രികരെ ബഹുമാനിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് സംസ്‌കാരം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ദുബായിലും ഡ്രൈവിംഗ് വളരെ കംഫര്‍ട്ടബിളായി തോന്നിയിട്ടുണ്ട്.IMG_0041 ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതു കൊണ്ടാണ് ഇത് സാധിക്കുന്നത്. നിയമലംഘനങ്ങളുടെ ശിക്ഷ കടുത്തതാകുമ്പോള്‍ നിയമം പാലിക്കാന്‍ സ്വയം തോന്നും.

താരങ്ങളുമായി അധികം യാത്ര ചെയ്തിട്ടില്ല

സിനിമാതാരങ്ങളുമായി വാഹനങ്ങളില്‍ യാത്ര ചെയ്യുകയും വാഹനങ്ങളിലിരുന്ന് കഥാ ചര്‍ച്ചകള്‍ നടത്തുകയും ഉണ്ടായിട്ടില്ല. അതുകൊണ്ട് ആരുടേയും വാഹനക്കമ്പങ്ങളൊന്നും വലിയ പിടിയില്ല. പാപനാശത്തിന്റെ ഷൂട്ടിംഗിനിടെ കമലഹാസനും കുടുംബവും സഞ്ചരിക്കുന്ന ലൂണ സെറ്റില്‍ കൊണ്ടുവന്നപ്പോള്‍ കമലഹാസന്‍ അതോടിച്ചു നടക്കുന്നത് കണ്ടപ്പോള്‍ കൗതുകം തോന്നി. അതുപോലെ വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍ സംഘടിപ്പി
ക്കാന്‍ മെനക്കെട്ടിട്ടില്ല. പക്ഷെ ഒരേ നമ്പര്‍ തന്നെ എല്ലാ വണ്ടികള്‍ക്കും കിട്ടി. മൈബോസ് സിനിമയുടെ റിലീസ് നവംബര്‍ പത്തിനാണ് നടന്നത്. എന്റെ ജന്മദിനവും നവംബര്‍ പത്താണ്. ഈ സിനിമ കഴിഞ്ഞപ്പോഴാണ് ഞാന്‍ ഔഡി വാങ്ങുന്നത്. 1010എന്നൊരു നമ്പര്‍ മനസില്‍ പതിഞ്ഞു. അ
ന്വേഷിച്ചപ്പോള്‍ അത് കിട്ടി. പിന്നെ മൈക്ര വാങ്ങിയപ്പോഴും ഇവോക്ക് വാങ്ങിയപ്പോഴും ഈ നമ്പര്‍ തന്നെ ലഭിച്ചു.

സ്വപ്‌ന യാത്രകളുണ്ട്

കുടുംബത്തോടൊപ്പം വര്‍ഷത്തില്‍ മൂന്നുനാല് തവണ വേളാങ്കണ്ണിയിലേക്ക് യാത്ര പോകാറുണ്ട്. വളരെ എന്‍ജോയ് ചെയ്യുന്ന യാത്രകളാണ് അത്. എല്ലാവര്‍ക്കും പൊതിച്ചോറുമായിട്ടാണ് പോകുക. തഞ്ചാവൂരൊക്കെ ആകുമ്പോള്‍ വഴിയരികില്‍ നിറയെ പുളിമരങ്ങള്‍ കാണാം. ഏതെങ്കിലും പുളിമരത്തിനടുത്ത് വണ്ടി നിര്‍ത്തി മരത്തിന് കീഴിലിരുന്ന് എല്ലാവരും കൂടി ഏറെ ആസ്വദിച്ചാണ് ഭക്ഷണം കഴിക്കുക. ഒരു ഹോട്ടലില്‍ നിന്നും ഈ സുഖം ലഭിക്കില്ല. ഇനി സ്വപ്‌നം കാണുന്ന യാത്രകളില്‍ ഒന്ന് ,സമയം കിട്ടുമ്പോള്‍ ന്യൂസിലന്റില്‍ പോയി കാംപര്‍വാന്‍ വാടകയ്‌ക്കെടുത്ത് ന്യൂസിലന്റിന്റെ ഗ്രാമഭംഗി ആസ്വദിച്ച് യാത്ര ചെയ്യണം. അവിടെ വഴിയരികില്‍ ടെന്റ് കെട്ടി കിടന്നുറങ്ങാം. IMG_0022IMG_0036
വാഹനം നിര്‍ത്തിയിട്ട് രാത്രി അതിലുറങ്ങാം. ഒന്നിനേയും ആരേയും പേടിക്കേണ്ട. പിന്നൊന്ന് ഇന്ത്യ മുഴുവന്‍ കുടുംബത്തോടൊപ്പം കാറില്‍ കറങ്ങണമെന്നാണ്. ഇന്ത്യയിലാകുമ്പോള്‍ രാത്രി താമസം ഹോട്ടലില്‍ വേണ്ടി വരും. സുരക്ഷ ഉറപ്പു പറയാനാകില്ലല്ലോ. ഭാര്യയും രണ്ട് പെണ്‍മക്കളും എനിക്കൊപ്പം ഈ സ്വപ്‌നം കാണുന്നുണ്ട്. എപ്പോഴെങ്കിലും നടക്കുമായിരിക്കും.
നിങ്ങള്‍ക്കൊരു സ്വപ്നമുണ്ടെങ്കില്‍ ലോകം അത് നിങ്ങളുടെ കാല്‍ച്ചുവട്ടിലെത്തിക്കുമെന്നല്ലേ. എഞ്ചിനിയറിംഗിനെ കൈവിട്ട് മനസ് കണ്ട സിനിമയെന്ന സ്വപ്
നത്തിനു പിന്നാലെ പോയി മികച്ച സിനിമകള്‍ മലയാളത്തിനു നല്കിയ ജീത്തു ജോസഫ് എന്ന സംവിധായകന് ഇനിയും ഒരുപാട് സ്വപ്‌നങ്ങളുണ്ടാകട്ടെ , സ്വപ്‌നയാത്രകളും.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 13 + 6 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.