‘Performer’

By Admin

ആയിരം സിസി, 145 ബിഎച്ച്പി, ലിറ്ററിന് 50 കിലോമീറ്റര്‍ മൈലേജ്, കാണാന്‍ അടിപൊളിയാകണം…..
ഏതൊരു ബൈക്കറും ഒരിക്കലെങ്കിലും ഇത്തരത്തില്‍ ഒരു സാധ്യതയെക്കുറിച്ച് ചിന്തിക്കാതിരിക്കില്ല….!!
എന്റെ ഭായി, വെറുതേ കൊതിപ്പിക്കല്ലേ… എന്നു ചിന്തിക്കാന്‍ വരട്ടെ, ഒരു പക്ഷെ അധികം വൈകാതെ ഇന്ത്യയിലുമെത്താന്‍ സാധ്യതയുള്ള ഒരു കരുത്തനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. എനര്‍ജിക്ക. 0% എമിഷന്‍ 100% സാറ്റിസ്ഫാക്ഷന്‍…. energica 1ലോകത്തിലെ മികച്ച ഇലക്ട്രിക് സൂപ്പര്‍ബൈക്ക് ഇറ്റലിയില്‍ നിന്നുമാണ് വരുന്നത്. നാല്‍പത് വര്‍ഷങ്ങളോളമായി ലെ മാന്‍സ് ഫോര്‍മുല വണ്‍ റേസിങ് പെര്‍ഫോമന്‍സില്‍ ഡിസൈനി
ലും എന്‍ജിനിയറിങ്ങിലും മികവു പ്രകടിപ്പിച്ച ഇറ്റലിയിലെ സിആര്‍പി ഗ്രൂപ്പാണ് ഇവനു പിന്നില്‍. ഈ ഗ്രീന്‍ ഹാര്‍ട്ട് ഇലക്ട്രിക് സ്‌പോര്‍ട് ബൈക്ക്പ്രവര്‍ത്തിക്കുന്നത് പെര്‍മനന്റ് മാഗ്നറ്റുകളുള്ള ഓയില്‍ കൂള്‍ഡ് മോട്ടോര്‍ ഉപയോഗിച്ചാണ്. 4900-10500 ആര്‍പിഎമ്മില്‍ ഏകദേശം 136 എച്ച്പിയാണ് പരമാവധി കരുത്ത്. 4700 ആര്‍പിഎമ്മില്‍ 195 എന്‍എം ടോര്‍ക്ക്. മൂന്നു സെക്കന്‍ഡുകള്‍ക്കുള്ളില്‍ മണിക്കൂറില്‍ 99 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവനു പ്രാപ്തിയുണ്ട്. മണിക്കൂറില്‍ 240 കിലോമീറ്ററാണ് പരമാവധി വേഗത.
ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന, ഗിയര്‍ ഷിഫ്റ്റ് ചെയ്യുന്ന ക്ലാസിക് ഇന്റേണല്‍ കംബസ്റ്റ്യന്‍ എന്‍ജിനുള്ള 600 സിസി സൂപ്പര്‍സ്‌പോര്‍ട് ബൈക്കിനെ ഇവന്‍ കടത്തിവെട്ടുമെന്ന് ചുരുക്കം.
ബജാജ് പള്‍സര്‍ സീരിസില്‍ അവസാനം വിപണിയിലെത്തിയ ആര്‍എസ് 200 നോട് വളരെ സാമ്യമുള്ള രൂപമാണ് എനര്‍ജിക്ക ഈഗോയ്ക്ക്. ബജാജിന്റെ ഡിസൈനിന്റെ അടിസ്ഥാനം ഇതാണെന്ന തോന്നലുണ്ടായാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം. മുന്നിലെ ഇരട്ട ഹെഡ്‌ലാമ്പുകള്‍, വലിയ ഇന്‍വെര്‍ട്ടഡ് ഫോര്‍ക്കുകള്‍, പിറെല്ലി ടയറുകള്‍, അഞ്ച് സ്‌പോക് അലോയ് വീലുകള്‍, വലിയ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയെല്ലാം വാഹനത്തിന് സൂപ്പര്‍സ്‌പോര്‍ട് ഫീലാണ് നല്‍കുന്നത്.
എനര്‍ജിക്ക ഈഗോ പ്രവര്‍ത്തിക്കുന്നത് ബ്രെംബോയുടെ ബ്രേക്കിങ് സംവിധാനം മുഖാന്തരമാണ്. വാഹനത്തിന്റെ എബിഎസ് സംവിധാനം ബോഷ് നല്‍കിയിരിക്കുന്നു.
എമര്‍ജന്‍സി ബ്രേക്കിങ് മൂലം പിന്‍വീല്‍ ഉയരുന്നതില്‍ നിന്നും ഇത് സംരക്ഷിക്കുന്നു. മറ്റ് ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് എല്ലാ കണ്ട്രോളുകളും ബാറ്ററിയും ഇന്‍വെര്‍ട്ടറും ചാര്‍ജറും എബഎസുമെല്ലാം മോണിട്ടറിങ് ചെയ്യുന്നത് എനര്‍ജിക്ക സ്വന്തമായി രൂപകല്‍പ്പന ചെയ്ത സാങ്കേതികവിദ്യയിലൂടെയാണ്.
ഈഗോയുടെ ഡാഷ്‌ബോര്‍ഡില്‍ കാണുന്ന കോംബോ ടിഎഫ്ടി 4.3 മാട്രിക്‌സ് കളര്‍ ഡിസ്‌പ്ലേ ഭാവി സൂപ്പര്‍ബൈക്കുകളെ അനുസ്മരിപ്പിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ സ്മാര്‍ട്‌ഫോണ്‍, ബ്ലൂടൂത്ത് കണക്ടിവിറ്റിയ്ക്കുമുള്ള പരീക്ഷണത്തിലാണ്.
ഇന്ധനമായി ഈഗോയില്‍ ഉപയോഗിക്കുന്നത് ഇലക്ട്രിസിറ്റിയാണെന്ന് പറഞ്ഞല്ലോ. പുറത്തുനിന്നും ചാര്‍ജിങ് സ്റ്റേഷന്‍വഴിയോ വീട്ടിലോ ചാര്‍ജ് ചെയ്യാവുന്ന വിധത്തില്‍ ഓണ്‍ബോര്‍ഡ് ബാറ്ററി ചാര്‍ജര്‍ വഴിയാണ് ഇന്ധനം നിറയ്ക്കുന്നത്. energica-ego-riding-02
നാലു മോഡുകളാണ് വാഹനത്തിനുള്ളത്. സ്റ്റാന്‍ഡേഡ്, ഇക്കോ, റെയ്ന്‍, സ്‌പോര്‍ട് എന്നിവയാണത്. ഉപയോഗം ലളിതമാക്കാന്‍ റിവേഴ്‌സ് മോഡും നല്‍കിയിട്ടുണ്ട്. ട്യൂബുലര്‍ ട്രെല്ലിസ് ഫ്രെയ്മാണ് ഇവന്റെ അടിസ്ഥാനം. പിന്നില്‍ ബൈറ്റുബോയുടെ മോണോ ഷോക്ക് സംവിധാനത്തിനൊപ്പം സ്‌പോര്‍ടി സ്വിങ് ആമുമുണ്ട്. ഭാവി വാഹനങ്ങളുടെ ചലനങ്ങള്‍ ഇലക്ട്രിസിറ്റിയിലായിരിക്കുമെന്നതിനു പുറമേ സൂപ്പര്‍സ്‌പോര്‍ട് മോഡലുകളും ലഭ്യമാകുമെന്നതിനുള്ള സൂചനയാണ് എനര്‍ജിക്ക ഈഗോ നല്‍കുന്നത്. യുഎസില്‍ ഏകദേശം 36,000 ഡോളറുകളാണ്. അതായത് ഏകദേശം 23.3 ലക്ഷം ഇന്ത്യന്‍ രൂപ. നിലവില്‍ ഇവന്‍ ലക്ഷ്വറി പ്രോഡക്ടാണെങ്കിലും ഭാവിയില്‍ സാധാരണക്കാരുടെ സ്‌പോര്‍ട് ബൈക്കാകാന്‍ ഇവന് പ്രാപ്തിയുണ്ടാകുമോ ?.. ഇന്ത്യന്‍ നിരത്തുകളെ വിറപ്പിക്കാന്‍ ഈഗോ ഈഗോസില്ലാതെ എത്തുമെന്ന് വെറുതേ സ്വപ്‌നം കാണാം.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 3 + 9 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.