One for the streets

By Admin

IMG_1306നഗരത്തിരക്കുകള്‍ നൂഴ്ന്ന് കയറണം, മലയോരപാതകള്‍ കിതയ്ക്കാതെ താണ്ടണം, ഹൈവേയില്‍ കാറ്റിനെ കീറിമുറിച്ച് പായണം. ഏതൊരു മോട്ടോര്‍സൈക്കിള്‍ ആരാധകന്റെയും ആവശ്യങ്ങള്‍ ഇത്രമാത്രമായിരിക്കും. ഇതാ, ബെനെലി തങ്ങളുടെ ഇളമുറ തമ്പുരാനെ എത്തിച്ചിരിക്കുന്നത് ഇവയ്‌ക്കെല്ലാമാണ്…
ടിഎന്‍ടി 300, ഇറ്റാലിയന്‍ നിര്‍മാതാക്കളായ ബെനെലിയുടെ കൂട്ടത്തിലെ കുഞ്ഞന്‍! ടിഎന്‍ടി 300 ബെനെലിയുടെ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കാണ്. പാരലല്‍ ട്വിന്‍ എന്‍ജിന്‍ പുറന്തള്ളുന്ന 300 സിസി 36.2 ബിഎച്ച്പി വാഹനം ആര്‍ക്കെല്ലാം വെല്ലുവിളി ഉയര്‍ത്തുമെന്ന് പരിശോധിക്കാം.
ഇന്ത്യന്‍ നിരത്തുകള്‍ക്ക് പഥ്യമല്ലെന്നു കരുതപ്പെട്ട നേക്കഡ് സ്ട്രീറ്റ് വിഭാഗത്തിലാണ് ടിഎന്‍ടി 300ന്റെ സ്ഥാനം. സാമ്യമേതുമില്ലാത്ത ഇറ്റാലിയന്‍ രൂപഭംഗിയാണ് ബെനെലി വാഗ്ദാനം ചെയ്തിരിക്കുന്നത്.

കാഴ്ച

IMG_1321മുന്നില്‍ നിന്നാരംഭിക്കാം. 41 എംഎം അപ്‌സൈഡ് ഡൗണ്‍ മുന്‍ഫോര്‍ക്കുകളും 260 എംഎം ഡിസ്‌ക് ബ്രേക്കുകളുമെല്ലാം ഇവന്റെ രൂപഭംഗിക്ക് ആക്കം കൂട്ടുന്നു. വാഹനത്തിന്റ നമ്പര്‍ പ്ലേറ്റ് നല്‍കിയിരിക്കുന്നത് വളരെ രസകരമായാണ്. മുന്‍ ഷോക്കിന്റെ താഴെ നിന്നും ആരംഭിക്കുന്ന ക്ലാമ്പില്‍ മഡ്ഗാര്‍ഡിനു മുകളിലാണ് ഇതിനു സ്ഥാനം. കണ്ടുപരിചയമില്ലാത്തതിനാലാകും ആദ്യകാഴ്ചയില്‍ അത് അത്ര രസമായില്ല. മള്‍ട്ടിസ്‌പോക് അലോയ് വീല്‍ അതിഗംഭീരം. വളരെ ആകര്‍ഷകമാണ് അലോയ് വീലിന്റെ ഡിസൈന്‍. ക്ലാസിക് സ്‌പോര്‍ടി ഫീലാണ് വാഹനത്തിന് ഇതില്‍ നിന്നും ലഭിക്കുന്നത്. പല ആ
ഫ്റ്റര്‍മാര്‍ക്കറ്റ് വീലുകളും ഇവന്റെ മുന്നില്‍ തോറ്റു തൊപ്പിയിടും. കാവസാക്കി ഇആര്‍-6എന്‍ എന്ന മോഡലിനോട് ഏറെ സാമ്യം വച്ചു പുലര്‍ത്തുന്നുണ്ട് ഹെഡ്‌ലാമ്പ് യൂണിറ്റ്. ഇതില്‍ തന്നെ പൈലറ്റ് ലാമ്പും അണിചേര്‍ത്തിരിക്കുന്നു. വശങ്ങളിലായി ക്ലിയര്‍ലെന്‍സ് ഇന്‍ഡിക്കേറ്ററുകള്‍. ഇത് ഡ്യൂക്കിനെ വെല്ലുവിളിക്കാനാണെന്ന് തോന്നുന്നു. ഹെഡ്‌ലാമ്പ് യൂണിറ്റിനു മുകളിലായി ചെറിയ ടിന്റഡ് വൈസര്‍. മീറ്റര്‍ കണ്‍സോള്‍ ഒരു 300 സിസി വാഹനത്തിനു ചേരുന്ന വിധമാണോയെന്ന് സംശയിക്കാം. പക്ഷെ, ഡിജിറ്റല്‍-അനലോഗ് കോംബിനേഷനിലുള്ള ഡിസൈന്‍ മോശമല്ല, ഇടതുഭാഗത്ത് വാണിങ് സിഗ്നലുകള്‍, നടുവിലെ റൗണ്ട് ഡയലില്‍ ആര്‍പിഎം, വലതുവശത്ത് മോണോടോണ്‍ ഡിസ്‌പ്ലേയില്‍ സ്പീഡോ, ഓഡോ, ട്രിപ്പ് മീറ്ററുകളും ഫ്യുവെല്‍ ഗേജും. ഒപ്പം ഡിജിറ്റല്‍ ക്ലോക്കും, ടെംപറേച്ചര്‍ ഗേജും.
വലിയ ഹാന്‍ഡ്ല്‍ ബാര്‍ ടൂറിങ് ഗണത്തില്‍പെടുന്നു. സ്വിച്ചുകള്‍ ആവറേജ് നിലവാരം പുലര്‍ത്തുന്നു. ചെറുതെന്നു തോന്നിക്കുന്ന 16 ലിറ്റര്‍ ഫ്യുവെല്‍ ടാങ്കാണ് വാഹനത്തിന്റെ മസ്‌കുലാര്‍ രൂപത്തിന് ഭംഗി വര്‍ദ്ധിപ്പിക്കുന്നത്. ഇതിനോടു ചേര്‍ന്ന് വലിയ എയര്‍സ്‌കൂപ്പ്, അതിനുള്ളില്‍ കറുപ്പ് തീമില്‍ റേഡിയേറ്റര്‍ ഗ്രില്‍. സ്‌കൂപ്പിനുള്ളില്‍ നിന്നും പിന്നിലേക്ക് പോകുന്ന ട്രെലിസ് ഫ്രെയിം വാഹനത്തിന് പക്കാ നേക്കഡ് സ്‌പോര്‍ട് രൂപഭംഗി വാഗ്ദാനം ചെയ്യുന്നു. ഫ്രെയിമിനോടു ചേര്‍ന്ന് 300 സിസി എന്‍ജിന്‍. ഇഴയകലമില്ലാതെ നെയ്ത കാവ്യസൃഷ്ടിയെന്നുവേണം ഇതിനെ വിശേഷിപ്പിക്കാന്‍. വലതുഭാഗത്ത് സീറ്റിന്റെ താഴെയായി സിംഗിള്‍ സൈഡ് മോണോഷോക്ക് സംവിധാനം. കാവസാക്കി നിന്‍ജ 650, ഇആര്‍6എന്‍ എന്നിവയോടു സാമ്യം ഇവിടെയുമുണ്ട്. ടാങ്കില്‍ നിന്നും ചേര്‍ന്ന് പി
ന്നിലേക്ക് കയറുന്നു സീറ്റ്. ടൂറിങ് മികവിനു വേണ്ടിയാകണം സ്പ്ലിറ്റ് സീറ്റ് ഒഴിവാക്കി. ഒരു സാധാരണ കമ്യൂട്ടര്‍ ബൈക്കിലേതുപോലെയാണ് ടെയ്ല്‍ ലാമ്പ്. ഗ്രാബ് ഹാന്‍ഡ്ല്‍ എതിരാളികളെ അപേക്ഷിച്ച് യൂസര്‍ ഫ്രണ്ട്‌ലിയാണ്. പിന്നിലെ മഡ്ഫഌപ്പില്‍ വീണ്ടും സ്‌പോര്‍ടിനെസ്. IMG_1299വാഹനത്തിന്റെ സ്റ്റാന്‍ഡേഡ് എക്‌സ്‌ഹോസ്റ്റ് മിതമായ ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. ആഫ്റ്റര്‍ മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റുകളും കമ്പനി ഘടിപ്പിച്ച് നല്‍കുന്നു. (ഞങ്ങള്‍ ടെസ്റ്റ് റൈഡ് ചെയ്ത വാഹനവും അത്തരത്തിലൊന്ന് ഘടിപ്പിച്ചതായിരുന്നു). പിന്നിലെ വലിയ ടയറും ഒരു’വലിയ ടൂറര്‍’ ലുക്കാണ് വാഹനത്തിന് നല്‍കുന്നത്. (ഡിഎസ്‌കെ-ബെനെലി രണ്ട് ടയര്‍ ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്. പിരെലി അല്ലെങ്കില്‍ എംആര്‍എഫ് ടയറുകളാണ് ഇവ. പിരെലിയെ അപേക്ഷിച്ച് എംആര്‍എഫ് ചെറുതാണെന്നു തോന്നിക്കും. മാത്രമല്ല, ഏതാണ്ട് പതിനായിരം രൂപയോളം വിലയിലും വ്യത്യാസമുണ്ട്.) പിന്നിലെ പെറ്റല്‍ ഡിസ്‌ക് റൈഡിങ്ങില്‍ ആത്മവിശ്വാസത്തിനൊപ്പം കാഴ്ചയിലും മികച്ചു നില്‍ക്കുന്നു. സ്‌പോര്‍ട്‌സ് ബൈക്ക് എന്ന ചിന്താഗതിയില്‍ ബെനെലിയെ സമീപിച്ചാല്‍ ചിലപ്പോഴൊക്കെ ഇതെന്ത് എന്ന ചോദ്യം ഉയരും. ആദ്യമാത്രയില്‍ തന്നെ ശ്രദ്ധിച്ചചില കാര്യങ്ങളുണ്ട് ടിഎന്‍ടിയില്‍. ഫ്രെയിമില്‍ പലയിടങ്ങളിലും വെല്‍ഡിങ് മാര്‍ക് കാണപ്പെട്ടു. പ്രീമിയം ക്ലാസിലും, എ
ന്തിന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബൈക്കുകളില്‍ പോലും ഗ്രൈന്‍ഡ് ചെയ്യാതെയുള്ള ഈ മാര്‍ക്കുകള്‍ കാണാറില്ലെന്നത് സത്യം. എങ്കിലും ഈ വിലയില്‍ ഒരു ഇറ്റാലിയന്‍ ബ്രാന്‍ഡ് ലഭിക്കുകയെന്നതും ചില്ലറ കാര്യമല്ല. എന്നാല്‍ എബിഎസ് ഒഴിവാക്കപ്പെട്ടത് ന്യായീകരിക്കാനാവില്ല.

എന്‍ജിന്‍

300 സിസി ലിക്വിഡ് കൂള്‍ഡ് 2 സിലിണ്ടര്‍ എന്‍ജിനാണ് ടിഎന്‍ടി 300ന് കരുത്ത് പകരുന്നത്. പരമാവധി കരുത്ത് 36.2 ബിഎച്ച്പി, ടോര്‍ക്ക് 27 എന്‍എം എന്നിങ്ങനെ പോകുന്നു എന്‍ജിന്‍.

റൈഡ് & ഹാന്‍ഡ്‌ലിങ്

വാഹനത്തിന്റെ കുറവുകളെല്ലാം നികത്തപ്പെടുന്നത് റൈഡിലാണെന്നു പറയാം. കയറി ഇരിക്കുമ്പോള്‍ തന്നെ ഒരു ഹാഫ് ലിറ്റര്‍ ക്ലാസ് ടൂറര്‍ ബൈക്കിന്റെ ഫീലാണ് ഇവന്‍ സമ്മാനിക്കുന്നത്. അതേ, ഇവന്‍ യാത്രകളെ സ്‌നേഹിക്കുന്നവരുടെ തോഴനാണ്. സ്‌പോര്‍ടിയും, കാഴ്ചയില്‍ മികച്ചതുമായ പലതും ഉണ്ടാകും. പക്ഷെ, അവയൊന്നും ഇവനു പകരമാവില്ല. ഉയരമുള്ള വലിയ ഹാന്‍ഡ്ല്‍ ബാര്‍ പലപ്പോഴും കംഫര്‍ട്ട് പാരമ്യതയിലെത്തിക്കുന്നു. സ്‌പോര്‍ടി ലീനിങ് പൊസിഷനെക്കാള്‍ ഒരു പരിധിയിലേറെ റൈഡര്‍ ആസ്വദിക്കുന്ന ഫീലാണ് ടൂറര്‍ പൊസിഷന്‍. നടുവ് ഉയര്‍ന്നിരിക്കുന്ന വിധത്തിലുള്ള പൊസിഷന്‍ ആയാസമേതുമുണ്ടാക്കില്ല. സ്‌പോര്‍ട്‌സ് ബൈക്ക് കാറ്റഗറിയിലാണെങ്കിലും എന്‍ജിന്‍ റിഫൈന്‍മെന്റ് അതിശയിപ്പിക്കും. തുടക്കത്തില്‍ ചെറിയ പിന്‍വലി
വ് തോന്നുമെങ്കിലും ഗിയര്‍ റേഷ്യോ അനുപാതത്തില്‍ ആര്‍പിഎം ത്രോട്ട്ല്‍ ചെയ്യുമ്പോള്‍ ഇവനെ കൂടുതല്‍ മനസിലാക്കാം. ആക്‌സിലറേഷനില്‍ മികച്ചു നില്‍ക്കുമെങ്കിലും 7000 ആര്‍പിഎമ്മിനു മുകളിലായാല്‍ ഇവന്‍ പുപ്പുലിയാകും. കോര്‍ണറുകളെ ഭയക്കുന്നവര്‍ക്ക് ആ ഭയം മാറാന്‍ ഇവന്‍ ഏറെ സഹായിക്കും. കോ
ര്‍ണറുകളില്‍ റൈഡര്‍ക്ക് ഇത്രയേറെ ആത്മവിശ്വാസം നല്‍കുന്ന മറ്റൊരു ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്കുണ്ടോ എന്നു സംശയിച്ചാലും തെറ്റില്ല. പിന്നിലെ ഷോക്ക് സ്റ്റാ
ന്‍ഡേഡ് ഷോക്ക് സെറ്റിങ് അല്‍പം സ്റ്റിഫ് ആയി തോന്നി. പക്ഷെ, റൈഡറുടെ ഇഷ്ടത്തിനനുസരിച്ച് ഒരു നോബ് തിരിച്ചാല്‍ ഇത് ഡാംപ്് ചെയ്യാം. മികച്ച ഗിയര്‍ റേഷ്യോകള്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ അതും മുഷിപ്പിക്കില്ല. സ്‌പോര്‍ടി എക്‌സ്‌ഹോസ്റ്റ് നോട്ടിനെക്കാള്‍ പ്രീമിയം എന്നു പറയുന്നതാകും ചേരുന്നത്. എതിരാളിയായ ഡ്യൂക്ക് 390 യുടേത് ടു സ്‌ട്രോക് നോട്ടിനു സമമാണെന്ന് പറഞ്ഞവര്‍ക്ക് ഇത് കാതില്‍ തേന്‍മഴയാകും.
വേഗത കൈവരിച്ചാലും ഇവന്‍ സ്റ്റേബ്ള്‍ ആണ്. സ്റ്റെബിലിറ്റിയുടെ കാര്യത്തില്‍ എതിരാളികള്‍ക്കൊപ്പമോ ഒരു പടി മുന്നിലോ നില്‍ക്കും ടിഎന്‍ടി 300. എബിഎസ് ഇല്ല എന്നത് ചിലപ്പോഴെങ്കിലും വേഗതയ്ക്ക് കടിഞ്ഞാണിടുന്നു.IMG_1310

ഫൈനല്‍ വേഡ്

എടുത്തുചാട്ടമില്ലാത്ത സ്പോര്‍ട്‌സ് ബൈക്ക്. അതാണ് ടിഎന്‍ടി 300ന് കൂടുതല്‍ ഇണങ്ങുന്നത്. റൈഡിങ് സ്‌നേഹികളായ സ്‌പോര്‍ട്‌സ് ബൈക്ക് ആരാധകര്‍ക്ക് ഏറ്റവുമധികം ഇണങ്ങുന്ന ഒരു എന്‍ട്രിലെവല്‍ പ്രീമിയം സ്‌പോര്‍ട്‌സ് ബൈക്ക്. വാരാന്ത്യത്തില്‍ ദീര്‍ഘദൂരം യാത്ര ചെയ്യുന്നവര്‍ക്കും, നഗരത്തിരക്കില്‍ നിന്നും മാറി സ്വസ്ഥമായി റൈഡ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും വളരെയധികം യോജിക്കും ബെനെലിയുടെ ഈ രാജകുമാരന്‍. വിലയുടെ കാര്യത്തില്‍ മുഖം ചുളിക്കുമെങ്കിലും ഇറ്റാലിയന്‍ ബൈക്കാണ് ഗരാഷിലുള്ളതെന്ന് അഭിമാനിക്കാം. എബിഎസ് ഇല്ല എന്നത് പക്ഷെ, എതിരാളികള്‍ക്ക് ഗുണം ചെയ്യും.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 7 + 9 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.