Step up ‘N’ you will never step out

By Admin

IMG_1051ഹോണ്ടയുടെ പുതിയ ജാസ് കുറച്ചധികം ദിവസത്തേക്ക് ലഭിച്ചപ്പോള്‍ രണ്ടു കാര്യങ്ങളോര്‍ത്ത് സന്തോഷം തോന്നി. ഒന്ന്, ഒരു ലോംഗ് ഡ്രൈവ് പോകാന്‍ കാത്തിരിക്കുകയായിരുന്നു. രണ്ട്, ജാസ് വിശദമായി ഡ്രൈവ് ചെയ്യണമെന്ന് മോഹിച്ചിരുന്നു. ഒറ്റയടിക്ക് രണ്ടും സാധിക്കുമെന്നതിനാല്‍ യാത്രയ്ക്ക് തയ്യാറായി. വാഹനത്തിന് പ്രാധാന്യം നല്കിയുള്ള യാത്രയായതിനാല്‍ കാഴ്ചകള്‍ വെറും കാഴ്ചക്കാരായി.
പറഞ്ഞ സമയത്തില്‍ നിന്നും ഏകദേശം ആറ് മണിക്കൂറിനു ശേഷമാണ് വാഹനം ലഭിച്ചത്. അങ്ങനെ രാവിലെ ആരംഭിക്കാനിരുന്ന യാത്ര വൈകി മൂന്നു മണിയിലെത്തി. കൊച്ചിയുടെ ചൂടില്‍ ചെറിയൊരു തളര്‍ച്ചയോടെയാണ് ജാസിലേക്ക് കാലെടുത്ത് വച്ചത്. ചൂടിന്റെ ക്ഷീണം നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഇല്ലാതായതോടെ ശരീരം റിലാക്‌സ്ഡായി. ജാസ് മനസ് തണുപ്പിച്ചു, ശരീരവും. IMG_1041
യാത്ര തുടങ്ങി. മികച്ച ഡ്രൈവബിലിറ്റിയുള്ള വാഹനമാണ് പുതിയ ജാസ്. കൊച്ചിയുടെ നീണ്ട ട്രാഫിക്കിനിടയില്‍ ഒരു ചെറുകാര്‍പോലെ ജാസ് ഇണങ്ങിനിന്നു. തൃപ്പൂണിത്തുറ വഴി യാത്ര ആദ്യ ദിനം കോട്ടയത്ത് അവസാനിച്ചു. പിറ്റേന്ന് യാത്ര തുടങ്ങാന്‍ എങ്ങനെയെങ്കിലും സൂര്യനുദിച്ചാല്‍ മതിയെന്ന ചിന്തയായിരുന്നു. രാവിലെ തന്നെ കോട്ടയത്തു നിന്നും യാത്ര ആരംഭിച്ചു. ഇടയ്ക്കിടെ മഴ വന്ന് പോകുന്നുണ്ടായിരുന്നു. ഒരു ഫാമിലി ഹാച്ച് എന്നതിനെക്കാള്‍ ഒരു ”ഫ്രണ്ട്‌ലി” ഹാച്ച്ബാക്കെന്ന പേരായിരിക്കും ജാസിന് ഇണങ്ങുന്നത്. മധ്യകേരളത്തിന്റെ സമ്മര്‍ പാലസായ വാഗമണ്ണിലേക്കുള്ള യാത്രയില്‍ ഈ ചെറുകാറുമായി വളരെ വേഗം ഓവര്‍ടേക്ക് ടീം സൗഹൃദത്തിലായി. മണര്‍കാട്-നാലുമണിക്കാറ്റു വഴിയായിരുന്നു യാത്ര ആരംഭിച്ചത്. ഇളം മഴയും, നനുത്ത കാറ്റും പാടവരമ്പുമെല്ലാം ജാസിന് ഒരു നൊസ്റ്റാള്‍ജിക് പരവതാനി വിരിച്ചു. ഡീസല്‍ കാറായിരുന്നെങ്കിലും ഇരട്ടവരി ബൈപാസില്‍ ഇവന്‍ കരുത്ത് കാട്ടി. വേഗത മൂന്നക്കം കടന്നത് ഉള്ളിലറിഞ്ഞേയില്ല. സൈഡ് വിന്‍ഡോ താഴ്ത്തിയപ്പോഴാണ് വേഗതയുടെ തീവ്രത മനസിലായത്. വാഹനത്തിന്റെ ഡൈനാമിക്‌സിന്റെ മികവ് അപ്പോഴാണ് മനസിലായത്. ജാസ് ഒരു ഡ്രൈവര്‍ കാറാണെന്ന് പറയാം. ഡ്രൈവിങ് പൊസിഷന്‍, എ-പില്ലര്‍, സ്‌പോര്‍ട്ടി ഗിയറിങ് പൊസിഷന്‍, ഡ്രൈവറുടെ നേരെ മുഖം തിരിച്ചിരിക്കുന്ന സെന്റര്‍ കണ്‍സോള്‍ എന്നിവയെല്ലാം ഇന്റീരിയറില്‍ പ്രാധാന്യം ഡ്രൈവര്‍ക്ക് നല്‍കുന്നു. ഒരു കുടുംബത്തിനു മുഴുവന്‍ യാത്രചെയ്യാന്‍ പ്രാപ്തമായ ഹാച്ച്ബാക്ക്. പല കമ്പനികളും വാഗ്ദാനം ചെയ്യുന്ന മുദ്രാവാക്യമാണ് ഇത്. എന്നാല്‍ പൂര്‍ണമായും ഇതിന് ചേരുന്ന കാര്‍ ജാസാണ്. കോട്ടയം മുതല്‍ വാഗമണ്‍ വരെയുള്ള യാത്ര അമ്മയുടെ മടിയില്‍ കുഞ്ഞിരിക്കുന്ന പോലെയുള്ള സുരക്ഷിതത്വത്തിലായിരുന്നു. മികച്ച കംഫര്‍ട്ട് തന്നെയാണ് ജാസിന്റെ മുഖമുദ്ര. വീല്‍ബേസില്‍ വന്ന മാറ്റം ജാസിനെ വളരെയധികം സ്വാധീനിച്ചിരിക്കുന്നു. IMG_0922മുന്നില്‍ മാത്രമല്ല പിന്‍സീറ്റിലും സുഖകരമാണ് ജാസിന്റെ കംഫര്‍ട്ട്. പിന്നിലിരിക്കുന്നവര്‍ക്ക് തെല്ലും അലോസരമുണ്ടാകില്ല. മാത്രമല്ല എതിരാളികളായ ഐ ട്വന്റി, പോളോ എന്നിവരെ അപേക്ഷിച്ച് പിന്‍സീറ്റിലെ മധ്യഭാഗം കുറച്ചധികം സൗകര്യപ്രദമാണ്. വാഹനത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന സെന്റര്‍ ഹമ്പ് ഉയരം കുറവാണെന്നതിനാല്‍ ഉയരം കൂടിയ മൂന്നുപേര്‍ക്കും പിന്നില്‍ സുഖകരമായി ഇരിക്കാം. ഉള്ളിലിരിക്കുമ്പോള്‍ വലിയ വാഹനം എന്ന ഫീലാണ് ജാസ് നല്‍കുന്നത്. ഹോണ്ടയുടെ സിറ്റിയില്‍ കണ്ട വിധത്തില്‍ തന്നെയാണ് ഇന്റീരിയര്‍. മുന്‍സീറ്റുകളുമായി സിറ്റിയോട് നന്നേ സാമ്യമുണ്ട് ജാസിനും. ദീര്‍ഘദൂരയാത്രകള്‍ക്ക് എന്തുകൊണ്ടും യോഗ്യന്‍. ഡീസല്‍ എന്‍ജിന്‍ ചേര്‍ത്തു എന്നതാണ് പുതിയ ജാസിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പറായാം. അമെയ്‌സിന്റെയും സിറ്റിയുടെയും ഡീസല്‍ മോഡലുകളെ ചലിപ്പിക്കുന്ന അതേ 1.5 നാലു സിലിണ്ടര്‍ 1498 സിസി ഐ-ഡിടെക് എന്‍ജിന്‍ മികച്ചതാണ്. വാഹനത്തിനു പുറത്തു നില്‍ക്കുമ്പോള്‍ എന്‍ജിന്‍ ശബ്ദം മുഖം ചുളിപ്പിക്കുമെങ്കിലും, ക്യാബിനില്‍ തെല്ലും ശബ്ദമെത്തില്ല. 3600 ആര്‍പിഎമ്മില്‍ 99 ബിഎച്ച്പി കരുത്ത് നല്‍കുന്ന എന്‍ജിന്‍ എതിരാളികളായ ഐ ട്വന്റി, പോളോ എന്നിവരെ വെല്ലുവിളിക്കും. 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കാണ് ഹോണ്ട, ജാസിന് നല്‍കിയിരിക്കുന്നത്. ഒപ്പം ആറ് സ്പീഡ് ഗിയര്‍ ട്രാന്‍സ്മിഷനുമുണ്ട്. ഞങ്ങളെ ഞെട്ടിച്ചത് ജാസിന്റെ മൈലേജായിരുന്നു. ലീറ്ററിന് 27 കിലോമീറ്ററാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. ആകെ 433 കിലോമീറ്റര്‍ സഞ്ചരിച്ചു. ലഭിച്ച ശരാശരി മൈലേജ് 25 ആണ്. സാധാരണ കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മുതല്‍ 10 വരെ വ്യത്യാസം ഉണ്ടാകാറുണ്ട്. പക്ഷെ ജാസ് ഞെട്ടിച്ചുകളഞ്ഞു.ജാസ്, പാലാ ടൗണ്‍ പിന്നിട്ട് ഈരാറ്റുപേട്ടയിലേക്ക് പാഞ്ഞു. മഴ മാറിയപ്പോള്‍ ഞങ്ങള്‍ പുറത്തിറങ്ങി. വാഹനപ്രേമികളായ കുറച്ചുപേര്‍ ജാസിനെ കണ്ട് പരിചയപ്പെടാനെത്തി. പുതിയ സിറ്റിയോടുള്ള ജാസിന്റെ സാമ്യത്തെക്കുറിച്ചാണ് എല്ലാരും പറയുന്നത്. കൂട്ടത്തില്‍ വാഹനങ്ങളെക്കുറിച്ച് കുറച്ചധികം ഗ്രാഹ്യമുള്ള ഒരാളാണ് അതുകണ്ടുപിടിച്ചത്. സിറ്റിയുടെ ഹാച്ചെന്ന് ജാസിനെ വിശേഷിപ്പിക്കാനാകില്ല. സിറ്റിയിലെ ഗ്രില്‍ അതേപടി നിലനിര്‍ത്തിയിരിക്കുന്നതാണ് സാമ്യം തോന്നാന്‍ കാരണം. എന്നാല്‍ സിറ്റിയുടെ മുന്‍ഭാഗമല്ലത്രേ ജാസിനുള്ളത്. ശരിയാണ്, രൂപത്തില്‍ ചെറിയ സാമ്യം മാത്രമേയുള്ളൂ. IMG_0933സിറ്റിയിലെ ഇരട്ടക്കുഴല്‍ ഹെഡ്‌ലാമ്പ് ജാസിലെത്തിയപ്പോള്‍ ഒറ്റക്കുഴലായി. ആ ചെറുപ്പക്കാരന്‍ പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമായി തോന്നി. ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേഡ് ജാസിന്് നല്‍കിയ ഡേ ടൈം റണ്ണിങ് ലൈറ്റ് ഇന്ത്യന്‍ മോഡലിനു നല്‍കിയിരുന്നെങ്കിലെന്ന് തോന്നും ആര്‍ക്കും. വാഹനപ്രേമികളെ എല്ലാം സമാധാനിപ്പിച്ച് മടക്കി അയച്ചശേഷം വീണ്ടും യാത്ര തുടര്‍ന്നു. ബാഹുബലിയിലെ തമിഴ്പാട്ടും ഒപ്പമുണ്ടായിരുന്നു. തീക്കോയി പിന്നിട്ട ശേഷം എസി ഓഫ് ചെയ്ത് ഹൈറേഞ്ചിന്റെ സംശുദ്ധമായ വായു സ്വീകരിക്കാന്‍ ഞങ്ങള്‍ ഒരുങ്ങി. ഡീസല്‍ വാഹനങ്ങള്‍ക്ക് കുറവായി പലരും ചൂണ്ടിക്കാട്ടുന്നതാണ് എസി ഉപയോഗിക്കുമ്പോഴുള്ള പിന്‍വലിവ്. (ആഴ്ചയിലൊരിക്കല്‍ മൂന്നാറിന് തന്റെ പോളോയില്‍ പോയി വരുന്ന സുഹൃത്തും ഇതു പറഞ്ഞിരുന്നു.) എന്നാല്‍ ജാസ് അത്തരത്തില്‍ പരാതി പറയിക്കില്ലെന്ന് ഞങ്ങള്‍ ഉറപ്പ് തരുന്നു. മികച്ച പവര്‍ സ്റ്റിയറിങ് സംവിധാനം ഹൈറേഞ്ച് ഹെയര്‍ പിന്നുകളെ അനായാസമാക്കി. മഴ പെയ്തു കിടന്ന വഴിയില്‍ ഇടയ്ക്ക് ഒരു ചെറുകാര്‍ കണ്‍ട്രോള്‍ വിട്ട് വഴിയില്‍ നിന്നും അല്‍പം മാറി കിടക്കുന്നത് കണ്ടു. ഹോണ്ട വാഹനത്തിനും യാത്രികര്‍ക്കും നല്‍കുന്ന സുരക്ഷിതത്വം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. IMG_0975ഇബിഡി സഹിതമുള്ള എബിഎസ് ജാസിന്റെ എല്ലാ മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നു. വാഹനം കൈവിട്ടുപോകുമെന്ന തോന്നല്‍ വേണ്ടേ വേണ്ട. മികച്ച സ്‌റ്റെബിലിറ്റിയും വാഹനം നല്‍കുന്നു. വാഗമണിലേക്കെത്തിയപ്പോള്‍ ഞങ്ങളെ സ്വീകരിക്കാനെന്നവണ്ണം ആദ്യം മഴയും പിന്നീട് കോടമഞ്ഞും സ്വാഗതമോതി. നാലുചുറ്റും ആകാശം ഞങ്ങള്‍ക്ക് കൂടാരം വിരിച്ചു. വാഗമണിന്റെ തനിനാടന്‍ സൗന്ദര്യത്തിന് മാര്‍ക്ക് കുറയ്ക്കുന്നത് വൈദ്യുതി ലൈനുകള്‍ മാത്രം. ഭൂമിയുടെ മുഖഭാവത്തിന് പച്ചവര്‍ണം നല്‍കുന്ന മൊട്ടക്കുന്നുകളും, കറുകറുത്ത ടാര്‍ റോഡില്‍ മഴപെയ്ത് നിറച്ചാര്‍ത്തുപോലെ കിടക്കുന്ന വെള്ളത്തുള്ളികളും യാത്രയെ സജീവമാക്കി. കൂസലേതുമില്ലാതെ ജാസ് ലക്ഷ്യത്തിലേക്ക് നീങ്ങി. പ്രവചനാതീതമാണ് വാഗമണ്‍. പത്ത് മിനിറ്റ് മഴ മുഷിപ്പിച്ചാല്‍, പത്ത് മിനിറ്റ് വെയില്‍ ഇളം ചൂട് നല്‍കാനെത്തും. ചൂടാകുന്നതിനു മുന്നേ തന്നെ മൂടല്‍മഞ്ഞ് ഓടിയെത്തി കുളിരുപകരും. ഇതിങ്ങനെ സംഭവിച്ചുകൊണ്ടേയിരിക്കും.ഉച്ചയോടടത്തു വാഗമണിലെത്തിയപ്പോള്‍. ഞങ്ങള്‍ക്ക് നന്നേ വിശന്നു. പൈന്‍ ഫോറസ്റ്റിലേക്കുള്ള വഴിയിലെ ചെറിയ ഹോട്ടലില്‍ നിന്നും ഊണ് കഴിച്ചപ്പോള്‍ കൊച്ചുകുട്ടികള്‍ മഴ നനയുന്ന ഭാവത്തോടെ ജാസ് നനഞ്ഞുകിടക്കുകയായിരുന്നു. ഊണിനുശേഷം നാട്ടുവഴികളിലേക്ക് ഊളിയിടാനായിരുന്നു പ്ലാന്‍. IMG_0921
IMG_0940അതുകൊണ്ടുതന്നെ പൈന്‍ ഫോറസ്റ്റ് റോഡില്‍ നിന്നും തങ്ങള്‍ പാറയിലേക്കുള്ള വഴിക്ക് സമീപത്തുകൂടി പാരഗ്ലൈഡിങ് സോണിലേക്കായിരുന്നു നീങ്ങിയത്. എന്നാല്‍ 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് പലപ്പോഴും കീറാമുട്ടിയായി. സാധാരണറോഡുകളിലും ചെറു ഗട്ടറുകളിലുമെല്ലാം ജാസ് മികച്ചുനിന്നു. പക്ഷെ, മണ്‍വഴികളില്‍ സൂക്ഷിച്ച് ഡ്രൈവ് ചെയ്തില്ലെങ്കില്‍ അടിതട്ടുമെന്ന് ഉറപ്പ്. സൂര്യന്‍ ഇടയ്ക്കിടെ മഴയുടെയും, മഞ്ഞിന്റെയും കണ്ണുവെട്ടിച്ച് എത്തി നോക്കുന്നുണ്ടായിരുന്നു. ഫോട്ടോ ഷൂട്ടും, ബ്രേക്കിങ് ടെസ്റ്റുമെല്ലാം കഴിഞ്ഞപ്പോഴേക്കും നാലുമണിയായിരുന്നു. മഞ്ഞിറങ്ങിയാല്‍ പണികിട്ടുമെന്ന തോന്നലില്‍ ജാസ് തിരികെ കോട്ടയത്തേക്ക് നീങ്ങി. ഏലപ്പാറ വരെയുള്ള തേയില തോട്ടങ്ങളില്‍ ജാസ് കുതിച്ചുപാഞ്ഞു. ഇടയ്ക്ക് വലിയ തേയില ചാക്കും ചുമന്ന് തോട്ടം തൊഴിലാളികള്‍ കടന്നു പോയി.ജാസ് കോട്ടയം ലക്ഷ്യമാക്കി കുതിച്ചു. മുറിഞ്ഞപുഴയിലെത്തിയപ്പോള്‍ വാനരസംഘവും ഉള്ളിവടയും ജാസിന്റെ വഴി തടസപ്പെടുത്തി. ഏഴ് മണിയോടെ ജാസ് ഞങ്ങളെ കോട്ടയത്തെത്തിച്ചു. അവിസ്മരണീയമായ ഈ യാത്ര അവസാനിച്ചപ്പോള്‍ ഞങ്ങള്‍ മൗനത്തിലായി. ജാസിനെ വിട്ടുപിരിയാനൊരു മടി. ജാസിനൊപ്പം വീണ്ടുമൊരു യാത്ര എല്ലാവരും ശരിക്കും ആഗ്രഹിച്ചുവെന്നതാണ് സത്യം.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 14 + 3 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.