Always on top

By Admin

IMG_2553

ധൂം എന്ന ബോളിവുഡ് ചിത്രത്തിലൂടെ ഇന്ത്യയ്ക്ക് ഏറെ പ്രിയങ്കരമായി മാറിയ രണ്ടു കഥാപാത്രങ്ങളാണ് ജോണ്‍ ഏബ്രഹാമും ഹയബൂസ യും. ലോകത്തെ സൂപ്പര്‍ബൈക്കു കളില്‍ ഇന്ത്യയ്ക്ക് ഇത്ര പ്രിയപ്പെട്ട മറ്റൊരു വാഹനമില്ലെന്നു പ റഞ്ഞാല്‍ അതില്‍ തെറ്റില്ല. ജാപ്പനീസ് വാഹനനിര്‍മാതാക്കളായ സുസുക്കിയുടെ ഒന്നാം നിര വാഹനങ്ങള്‍ എടുത്താല്‍ ഇരുചക്രവാഹനങ്ങളില്‍ ഒന്നാം സ്ഥാനത്തായിരിക്കും ഹയബൂസ. നിരവധി സിനിമകളില്‍ മിന്നിത്തിളങ്ങിയ ഹയബൂസയുടെ പുതിയ മോഡല്‍ നമ്മുടെ കേരളത്തിലും എത്തിയിരിക്കുന്നു. വിദേശത്ത് പെട്രോളിയം റിഗ്ഗില്‍ ഉദ്യോഗസ്ഥനായ എറണാകുളം സ്വദേശി ബ്രിജേഷ് കുമാര്‍ പറയുന്നു അദ്ദേഹത്തിന് പ്രിയപ്പെട്ട ഹയബൂസയുടെ വിശേഷങ്ങള്‍ . 1999ല്‍ സുസുക്കി മോട്ടോര്‍സൈക്കിള്‍സിന്റെ നേതൃത്വത്തില്‍ വിപണിയിലെത്തിയ സ്‌പോര്‍ ട്‌സ് ബൈക്കാണ് ഹയബൂസ അ ല്ലെങ്കില്‍ ജിഎസ്എക്‌സ് 1300 ആര്‍ എന്ന മോഡല്‍.
IMG_2625ജാപ്പനീസ് ഭാഷയില്‍ ഉയരത്തില്‍ പറക്കുന്ന തും മണിക്കൂറില്‍ 295 മുതല്‍ 325 കിലോമീറ്റര്‍ വരെ വേഗതയെടു ക്കാന്‍ സാധിക്കുന്നതുമായ പരുന്തിന് പറയുന്ന പേരാണ് ഹയ ബൂസ എന്നത്. ലോകത്തുള്ള പക്ഷികളില്‍ ഏറ്റവും വേഗതയേ റിയത്. ആ സമയത്തെ ലോകത്തെ ഏറ്റവും മികച്ചതും ഫാസ്റ്റസ്റ്റ് പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിള്‍ എന്നതുമെല്ലാം ഇവന് ചാ ര്‍ത്തിക്കിട്ടിയ നാമധേയങ്ങളാണ്. വേഗതയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ അധികൃതര്‍ ഇവനെ ഒഴിവാക്കിയതെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു. വിവാദങ്ങള്‍ ഏറെ ഉ ണ്ടാക്കിയെങ്കിലും ലോകത്തെ ഇരുചക്ര ആരാധകരെല്ലാം മനസില്‍ കാത്തുസൂക്ഷിക്കുന്ന സ്വപ്‌നമായി ഇന്നും നിലനില്‍ക്കാന്‍ ഹയബൂസയ്ക്ക് സാധിക്കുന്നു. 2007 വരെ ഇന്ത്യയില്‍ ലഭ്യമല്ലായിരുന്നു ഹയബൂസ. എന്നാല്‍ അതിനുശേഷം സൂപ്പര്‍ബൈക്ക് വിഭാഗത്തിന്റെ വളര്‍ച്ച കണ്ട സുസുക്കി ഹയബൂസയുടെ വിവിധ മോഡലുകള്‍ ഇന്ത്യയിലെത്തിച്ചു. സുസുക്കി ഹയബൂസയുടെ 2014 മോഡലിന്റെ റൈഡ് റിപ്പോര്‍ട്ട്.

ലുക്ക്‌സ്

ഹയബൂസയില്‍ ആദ്യം ശ്രദ്ധയില്‍പെടുന്നത് ബൂമറാങ് രൂപത്തിലുള്ള ഹെഡ്‌ലൈറ്റ് ക്ലസ്റ്ററാണ്. മേലെയും താഴെയുമായി ക്രമീകരിച്ചിരിക്കുന്ന ഹെഡ്‌ലാമ്പ് തന്നെയാണ് ഹയബൂസയുടെ പ്രധാന ആകര്‍ഷണം. ബജാജ് പള്‍സര്‍ 220 അടക്കം നിരവധി വാഹനങ്ങളില്‍ പുതുമ യായെത്തിയ ഈ ഡിസൈന്‍ ഹയബൂസയുടേ ത് പരിഷ്‌കരിച്ചെടുത്തതാണെന്ന് ഇന്നും പലര്‍ക്കുമറിയില്ല.IMG_2654ഹെഡ്‌ലാമ്പിനെ കവര്‍ ചെയ്ത വലിയ ഫെയറിങ് ഉരുളന്‍ രൂപത്തിലുള്ളതാണ്. വാഹനത്തിനാകെയുള്ള രൂപവും അതു ത ന്നെ. അതിനാല്‍ തന്നെ പലപ്പോഴും ഒരു തടിയന്‍ ഫീലാണ് ഹയബൂസ നല്‍കുന്നത്. ഹെഡ്‌ലാമ്പിനു സമീപത്തായി ഉരുളന്‍ രൂ പത്തില്‍ രണ്ട് എയര്‍ഡാമുകള്‍. അതിനു സമീപത്ത് ക്ലിയര്‍ലെന്‍സ് ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍. അവയുടെ താഴെയായി സാധാര ണ സ്‌പോര്‍ട്‌സ് ബൈക്കുകളില്‍ കാണുന്നതിലും വലിയ മഡ്ഗാര്‍ ഡുകളാണ് ഹയബൂസയിലുള്ളത്. വശങ്ങളില്‍ എന്‍ജിന്‍ മുഴുവ ന്‍ മറയ്ക്കുന്ന വിധത്തിലാണ് സൈഡ് പാനല്‍. ജാപ്പനീസ് ഭാ ഷയില്‍ ഹയബൂസയുടെ ഗ്രാഫി ക്‌സ് അവിടെ കാണാം. വാഹന ത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയതയാണ് ആ ഡിസൈന്‍ എന്നു നിസ്സംശയം പറയാം. വലി യ അപ്‌സൈഡ് ഡൗണ്‍ ടെലസ് കോപ്പിക് സസ്പന്‍ഷനുകള്‍ മു ഴുവന്‍ മറയുന്ന വിധത്തിലാണ് മ ഡ്ഗാര്‍ഡും സൈഡ് പാനലുകളും നിര്‍മിച്ചിരിക്കുന്നത്. വലിയ ഇരട്ട ഡിസ്‌ക് ബ്രേക്ക് എബിഎസോടു കൂടിയത് മുന്നിലുണ്ട്. പു തിയ വാഹനത്തില്‍ അഡ്വാന്‍സ്ഡ് എയ്‌റോഡൈനാമിക്‌സ് ഏറെ കൃത്യതയാര്‍ന്നിരിക്കുന്നു. വ ലിയ വിന്‍ഡ്ഷീല്‍ഡും, ഉരുളന്‍ രൂപവും. കാറ്റിനെ കീറിമുറിച്ചു പായാന്‍ ഇവന്‍ സദാ സന്നദ്ധനാണ്. ഇരുചക്ര വാഹനങ്ങളില്‍ ഐതിഹാസിക സ്ഥാനത്താണ് എന്നും ഹയബൂസയുടെ സ്ഥാനം. വലിയ ആകാരവും ലളിതമായ രൂപഭംഗിയുമുള്ള ഹയ ബൂസയുടെ അടിസ്ഥാനം ട്വിന്‍ സ്പാര്‍ അലു മിനിയം ഫ്രെയിമാണ്. ഇത്ര വലിയ ആകാരമു ള്ള വാഹനത്തിനെ ഇത്ര ലളിതവും ലൈറ്റ് വെ യ്റ്റുമാക്കുന്നതില്‍ പ്രധാന പങ്കാണ് ഈ ഫ്രെയിം വഹിക്കുന്നത്. അഴകളവുകളില്‍ പരിധിയില്‍ കവിഞ്ഞ ആകാരമാണ് ഹയബൂസയുടെ പ്രധാന പ്രത്യേകത. വൈസറിനു താഴെയായി അടുക്കിവെച്ചിരി ക്കുന്ന വിധത്തിലാണ് മീറ്റര്‍ കണ്‍സോള്‍. ഇത് അതിമനോഹരം എന്നു പറയാതെ വയ്യ. അഞ്ച് ഡയലുകളുള്ള കണ്‍സോളിന് ഡിജിറ്റല്‍ യുഗ ത്തേക്കാള്‍ ക്ലാസിക് രൂപഭംഗിയാണ് തോന്നു ന്നത്. ഇടതുവശത്ത് ആദ്യം കാണുക ഫ്യുവല്‍ ഗേജാണ്. അതിനു സമീപത്തായി ആര്‍പിഎം, മധ്യഭാഗത്ത് ഡിജിറ്റല്‍ ക്ലോക്ക് അടങ്ങിയ ചെറിയ ഡിജിറ്റല്‍ സ്‌ക്രീന്‍, അതിനു സമീപം സ്പീഡോ മീറ്റര്‍ അവസാനമായി ടെംപറേച്ചര്‍ ഗേജ്. ഇതിനു മുകളിലും താഴെയുമായി നിരവധി ഇന്‍ഡിക്കേറ്റര്‍ ലാമ്പുകളുമുണ്ട്. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, അഡ്ജസ്റ്റബ്ള്‍ എന്‍ജിന്‍ ആര്‍പിഎം ഇന്‍ഡിക്കേറ്റര്‍ എന്നിവ വളരെയേറെ ഉപകാരപ്രദമാണ്. IMG_2635സുസുക്കി ഡ്രൈവ് മോഡ് സെലക്ടര്‍ സംവിധാനം റൈഡറുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് മൂന്നു മോഡുകള്‍ സമ്മാനിക്കുന്നു. മുന്നിലെ ഫെയറിങ് കിറ്റിനെ അപേക്ഷിച്ച് ഇന്ധനടാങ്ക് വളരെ ചെറുതെന്നു തോന്നും. പക്കാ സ്‌പോര്‍ടി ലീന്‍ പൊസിഷനാണ് സുസുക്കി ഹയബൂസയുടേത്. സ്പ്ലിറ്റ് സീറ്റുകളില്‍ മുന്‍സീറ്റ് വീ തിയേറിയതാണ്. പിന്നിലേക്കെത്തുമ്പോഴും ഉരുണ്ട രൂപമാണ് ഹയബൂസയ്ക്കുള്ളത്. പില്യ ണ്‍ സീറ്റില്‍ വയ്ക്കുന്ന കവര്‍ കൂടി ഉണ്ടെങ്കില്‍ പറയുകയേ വേണ്ട. മുകളില്‍ നിന്നും പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന വിധമാണ് ടെയ്ല്‍ ലാമ്പ് ക്ലസ്റ്റര്‍ ക്രമീകരിച്ചിരിക്കുന്നത്. പിന്‍ സീറ്റിനു പിന്നിലായി വലിയ ഗ്രാബ് ഹാന്‍ഡ്ല്‍. അതി നു താഴെയായി ഹെഡ്‌ലാമ്പിന്റെ ചെറിയ പതി പ്പെന്നോണം ടെയ്ല്‍ ലാമ്പ്, ഇന്‍ഡിക്കേറ്റര്‍ എന്നിവ ക്രമീകരിച്ചിരിക്കുന്നു. ഇരു വശങ്ങളിലു മായി വലിയ ക്രോമിയം മൗത്തോടു കൂടിയ എ ക്‌സ്‌ഹോസ്റ്റുകള്‍. ശബ്ദത്തില്‍ ഹയബുസയുടെ ഒപ്പമെത്താന്‍ എതിരാളിയായ കാവസാക്കി സിഎക്‌സ് 14 ന് ഒരുപാട് പരിശ്രമം ആവശ്യമാണ്. IMG_2619

IMG_2679എന്‍ജിന്‍

സുസുക്കി ഹയബുസ 1300 ജിഎസ്എക്‌സ്ആ ര്‍ എന്ന വാഹനഭീമന് കരുത്ത് പകരുന്നത് നാ ലുസിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഡിഓഎച്ച്‌സി 1300സിസി എന്‍ജിനാണ്. പരമാവധി കരുത്തായി ഈ കൂറ്റന്‍ കരുതി വച്ചിരിക്കുന്നത് 197 ബി എച്ച്പിയാണ്. 155എന്‍എം ടോര്‍ക്ക്. ലോ, മി ഡ്, ഹൈ റേഞ്ചുകളില്‍ ഇവന്റെ പ്രകടനത്തി ന് ഫുള്‍ മാര്‍ക്കും റൈഡര്‍മാര്‍ നല്‍കും. ആറ് സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ഗിയര്‍ ബോക് സാണ് ഇതിനു കൂട്ടായുള്ളത്. ഒരു സൂപ്പര്‍ ബൈക്കില്‍ ആവശ്യമായ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടും കൂടിയാണ് ഇവന്റെ നിര്‍മാണം. ലോകത്തിലെ തന്നെ വേഗതകൂടിയ ഇരുച ക്രവാഹനങ്ങളില്‍ ഒന്നാകാന്‍ മറ്റെന്തെങ്കിലും വേണോ? റൈഡ് സാധാരണഗതിയില്‍ എല്ലാവരും സൂപ്പര്‍ബൈക്കുകള്‍ ഉപയോഗിക്കുന്നത് സിംഗിള്‍ ഫണ്‍ റൈഡിനാണ്. പക്ഷെ, മിക്കവാറും എല്ലാ റൈഡുകളിലും എന്റെയൊപ്പം ഭാര്യ അഞ്ജനയും ഉണ്ടാകാറുണ്ട്. സ്ഥിരം സൂപ്പര്‍ബൈക്ക് റൈഡുകളില്‍ സ്ത്രീസാന്നിദ്ധ്യമാണ് അഞ്ജന. ഞാനുള്ള റൈഡുകളിലെല്ലാം പില്യണായി കൂട്ടിനുണ്ട്. ദീര്‍ഘദൂരയാത്രകള്‍ അത്ര കാര്യ മായി നടത്താറില്ലെങ്കിലും നടത്തിയ യാത്രകളിലൊക്കെ പരിപൂര്‍ണ സംതൃപ്തിയാണ് ഹയബൂസ നല്‍കിയത്.
ഭാര്യയോടൊപ്പം പാലക്കാട് വരെയൊക്കെ റൈഡ് പോയിട്ടുള്ളതാണ് ലോംഗ് റൈഡിലെ ത്രില്ലുകള്‍. എല്ലാ ഞായറാഴ്ചകളിലും ഞങ്ങളുടെ ഗ്രൂപ്പായ ബാന്‍ഡ് ഓഫ് ബൈക്കേഴ്‌സിനൊപ്പം റൈഡുകള്‍ സംഘടിപ്പിക്കാന്‍ പ്രത്യേകം ശ്രമിക്കാറുണ്ട്. 32 മെമ്പര്‍മാരുള്ള ഈ ഗ്രൂപ്പില്‍ ഡ്യൂക്ക് 390 മുതലുള്ളവരുണ്ട്. ഹൈവേ ഫണ്‍ റൈഡ് നല്‍ കുന്നതില്‍ സുസുക്കിയുടെ റി ഫൈന്‍ഡ് സൂപ്പര്‍ എന്‍ജിന്‍ ബെ സ്റ്റ് ഇന്‍ ക്ലാസ് തന്നെ. വേഗത കൈവരിക്കുന്ന കാര്യത്തിലായാലും കംഫര്‍ട്ടിലായാലും ഹയബൂ സ തന്റേതായ സ്ഥാനം നിലനിര്‍ ത്തും. ഒരു ഫാമിലി സൂപ്പര്‍ബൈക്കാണ് ഹയബൂസയെന്നാണ് എന്റെ വാക്ക്. പ്രകടനത്തില്‍ ഇവന്റെയൊപ്പം നില്‍ക്കുന്നത് കാവസാക്കി 14 ആര്‍ ആണ്. പക്ഷെ, ലുക്കില്‍ ഇവന്റെയൊപ്പമെത്താന്‍ അവനും സാധിക്കില്ല. ഫൈനല്‍ വേഡ് യമഹ ആര്‍എക്‌സ് ഇസെഡില്‍ ആയിരുന്നു എന്റെ ബൈക്കര്‍ ചരിത്രം ആരംഭിക്കുന്നത്. പിന്നീട് പടിപടിയായി പല പല സൂപ്പര്‍ ബൈക്കുകള്‍ കയറിയിറങ്ങി. യമ ഹ ആര്‍ വണ്‍, സുസുക്കി ജിക്‌സ ര്‍ തുടങ്ങി നിരവധി വാഹനങ്ങള്‍ കൈയിലെത്തിയെങ്കിലും ഹയബൂസയാണ് ഏറെ സന്തോഷം തന്നത്. ഇനി തല്‍ക്കാലം സൂപ്പര്‍ബൈക്കിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇവന് പകരം വയക്കാന്‍ ആരുമില്ലാത്തത് തന്നെ കാരണം. യമഹ വിമാക്‌സിനോട് ചെറിയ ഇഷ്ടമൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ട്. പുതിയ ഹയബൂസയുടെ ഡല്‍ഹി എക്‌സ് ഷോറൂം വില 15 ലക്ഷത്തോളം രൂപയാണ്. (വിലയില്‍ മാറ്റമുണ്ടാകാം).IMG_2646

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 8 + 2 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.