Pearle with her pearl

By Admin

IMG_0368എനര്‍ജിയുടെ റിസര്‍വോയറാണ് പേളി മാണി. കാണുന്നവരും പരിചയപ്പെടുന്നവരുമൊക്കെ ഒരു കുടുംബാംഗം പോലെ ചേര്‍ത്തുനിര്‍ത്തുന്ന അപൂര്‍വ വ്യക്തിത്വം. അവതാരക, അഭിനേത്രി, ഗായിക, മോഡല്‍, എന്നിങ്ങനെ വലിയ വേഷങ്ങള്‍ മുതല്‍ ചെറിയ ജീവിത രസങ്ങളില്‍ വരെ തന്റേതായ നിറച്ചാര്‍ത്ത് നല്കുന്ന പേളി മാണി വാഹനങ്ങളെ ശരിക്കും ഇഷ്ടപ്പെടുന്നു. സൈക്കിളും ബൈക്കും കാറും സൂപ്പര്‍ കാറും സൂപ്പര്‍ ബൈക്കും വരെ ഓടിക്കുന്ന ഒരേയൊരു പേളി മാണി തന്റെ വാഹനലോകം തുറക്കുന്നു.

ബൈക്കില്‍ തുടങ്ങി
അച്ഛന് ബൈക്കുണ്ടെങ്കില്‍ ലോകത്തെ എല്ലാ പെണ്‍കുട്ടികളുടേയും ആദ്യ ആരാധന ആ പാവം ബൈക്കിനോടായിരിക്കും. ഞാനും അങ്ങനെ തന്നെയായിരുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അച്ഛന്റെ ബൈക്കിനു മുന്നിലിരുന്ന് ഓടിക്കാന്‍ പഠിക്കലായിരുന്നു ഹോബി. എന്റെ ടോം ബോയ് നേച്ചര്‍ കൊണ്ടാകാം ചെറുപ്പംIMG_0216 മുതല്‌ക്കേ ബോയ്‌സിനോടായിരുന്നു കൂട്ട്. അങ്ങനെ മുതിര്‍ന്നപ്പോള്‍ അവരുടെ ബൈക്കുകള്‍ ഓടിക്കാന്‍ തുടങ്ങി. അങ്കിളിന്റെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കും ഓടിക്കാറുണ്ടായിരുന്നു. പിന്നെപ്പിന്നെ ആര് ഒരു പുതിയ ബൈക്ക് വാങ്ങിയാലും അവരുടെ പിന്നാലെ കൂടി ചോദിച്ചു ചോദിച്ച് അതിലൊരു കറക്കം പ
തിവാക്കി. ഇപ്പോള്‍ മുതിര്‍ന്നിട്ടും ആ സ്വഭാവം മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരില്‍ മീഡിയാ സ്റ്റഡീസിനു പഠിക്കുമ്പോള്‍ ബൈക്കില്‍ ശരിക്കും യാത്രകള്‍ ആസ്വദിച്ചിട്ടുണ്ട്. ശുദ്ധവായു ശ്വസിച്ച്, കാഴ്ചകള്‍ കണ്ട്, ആളുകളുടെ നോട്ടത്തിലെ കൗതുകം രസിച്ച് എത്രയോ യാത്രകള്‍ . ഹാര്‍ലിയും ബുള്ളറ്റും ഹയബൂസയുമൊക്കെ ഈ പേളി മാണിയുടെ ഇഷ്ടക്കാരായിരുന്നു. ഇപ്പോള്‍ വീട്ടില്‍ ഒരു ഹീറോ ഹോണ്ട ഗ്ലാമറുണ്ട്. സത്യം പറയാലോ ഒരു സാദാ ബൈക്കാണ് റഗുലര്‍ യൂസിനു നല്ലത്. സ്ത്രീകളുടെ ശരീരപ്രകൃതം കണക്കിലെടുത്ത് വേണം ബൈക്കുകള്‍ തെരഞ്ഞെടുക്കാന്‍. സീറ്റിംഗ് പൊസിഷനൊക്കെ നോക്കണം. അല്ലെങ്കില്‍ പുറംവേദന മാറിയ നേരമുണ്ടാകില്ല. പിന്നെ പച്ചക്കറി വാങ്ങാന്‍ സൂപ്പര്‍ ബൈക്കില്‍ പോകുന്നത് അത്ര പ്രാക്ടിക്കലല്ലല്ലോ. ആലുവയില്‍ നിന്ന് വൈറ്റിലയിലെത്താന്‍ ഹാര്‍ലിക്ക് 500 രൂപയ്ക്ക് പെട്രോളടിക്കണം. ഓഡിനറി ബൈക്കാണെങ്കില്‍ ആ പൈസയ്ക്ക് എനിക്ക് പതിനഞ്ച് തവണ വന്നുപോകാം. സൂപ്പര്‍ ബൈക്‌സ് ആര്‍ മെന്റ് ഫോര്‍ ലോംഗ് ഡ്രൈവ്.

കാറുകIMG_0315ളുടെ ലോകത്തേക്ക്
രാജഗിരി കോളജില്‍ ബിബിഎ ചെയ്യുമ്പോഴാണ് ആദ്യമായി കാറോടിച്ച് കോളജില്‍ എത്തുന്നത്. വാഗണ്‍ ആര്‍ ആയിരുന്നു. ഡ്രൈവിംഗ് പഠിച്ചതും ഇതിലാണ്. ഞാന്‍ കാറില്‍ കോളജിലെത്തിയത് പിടിക്കാതിരുന്ന സീനിയര്‍ ചേട്ടന്മാര്‍ ഞാനറിയാതെ അതിന്റെ ടയര്‍ പഞ്ചറാക്കി. ഓടിക്കും എന്നല്ലാതെ മെയ്ന്റനന്‍സ് അറിയാതിരുന്ന ഞാന്‍ ചേട്ടാ ചേട്ടാ സഹായിക്കണം എന്നൊക്കെ പറഞ്ഞ് ഇവരുടെ കാല് പിടിച്ചപ്പോ അവര്‍ക്ക് തോന്നിക്കാണും ഞാന്‍ പാവമാന്ന്. പിന്നെ അവര് തന്നെ വന്ന് ടയര്‍ മാറ്റിയിട്ട് തന്നു. ടയര്‍ മാറ്റാന്‍ വന്നപ്പോള്‍ അവരെന്നോട് ചോദിച്ചു. ജാക്കി എവിടെ എന്ന്. ഞാന്‍ അവരോട് ചോദിച്ചു. ആരാ ചേട്ടാ ജാക്കി?. എനിക്കങ്ങനെയൊരു ഫ്രണ്ടില്ല! ഇന്ന് ഇന്നോവയുടെ വരെ ടയര്‍ ഒറ്റയ്ക്ക് മാറ്റിയിടുന്ന ഞാന്‍ ഇതോര്‍ത്ത് എപ്പോഴും ചിരിക്കാറുണ്ട്. വഴിയില്‍ വെച്ച് ബൈക്കായാലും കാറായാലും എന്തെങ്കിലും കുഴപ്പം പറ്റിയാല്‍ ആരോട് സഹായം ചോദിക്കാനും എനിക്കൊരു മടിയുമില്ല. എല്ലാവരും എന്നെ സന്തോഷത്തോടെ സഹായിക്കാറുമുണ്ട്. വീട്ടില്‍ ഞങ്ങള്‍ക്ക് നാല് കാറുകളുണ്ട്. ഇന്നോവ, ഹ്യുണ്ടായ് വെര്‍ന, ഷെവര്‍ലെ ബീറ്റ് ബ്ലാക്കും വൈറ്റും. എനിക്കും എന്റെ അനിയത്തിക്കുമാണ് ബീറ്റ്. എനിക്ക് ബ്ലാക്ക് അവള്‍ക്ക് വൈറ്റ്. ഇതിനോടകം ഒട്ടുമിക്ക ബ്രാന്‍ഡിന്റേയും ഏതെങ്കിലുമൊരു മോഡല്‍ ഞാന്‍ ഓടിച്ചിട്ടുണ്ട്. ഔഡിയും ബെന്‍സും ബിഎംഡബ്ല്യുവുമൊക്കെ ഫ്രണ്ട്‌സിന്റെ കയ്യീന്ന് സംഘടിപ്പിച്ച് ഓടിക്കും. ഇപ്പോ കസിനൊരുത്തന്‍ ഫെരാരി ഓടിച്ചെന്നറിഞ്ഞപ്പോ മുതല്‍ അവനെ ചാക്കിട്ട് അതൊന്ന് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാ. ഞാന്‍ പക്ഷെ സൂപ്പര്‍ കാറുകള്‍ വാങ്ങിച്ചാല്‍( എന്നെങ്കിലും സംഭവിച്ചാല്‍- ചിരിക്കുന്നു) നൈറ്റ് ഡ്രൈവ് മാത്രമെ അതിലുള്ളൂ. കേരളത്തിലെ ട്രാഫിക്കും റോഡുമൊന്നും സൂപ്പര്‍ കാറിനു പറ്റിയതാണെന്നു തോന്നുന്നില്ല.സംസാരം കേരളത്തിലെ ട്രാഫിക് സംസ്‌കാരത്തെക്കുറിച്ചായപ്പോള്‍ പേളി മാണി സീരിയസായിIMG_0324
റോഡിലേക്കിറങ്ങിയാല്‍ എന്തും പ്രതീക്ഷിക്കാം.
അതാണ് കേരളത്തിലെ റോഡുകളുടെ ഒരു രീതി. കുഴികളും പുഴകളും കുന്നുമെല്ലാം നമ്മുടെ റോഡിലുണ്ട്. ട്രാഫിക് കള്‍ച്ചര്‍ നമ്മള്‍ കാര്യമായി വളര്‍ത്തി
യെടുക്കേണ്ടതുണ്ട്. നാല്പതു വര്‍ഷം മുന്‍പ് ലൈസന്‍സെടുത്തവരും ഇന്നലെ ലൈസന്‍സ് സ്വന്തമാക്കിയവരും റോഡില്‍ എങ്ങനെ ബിഹേവ് ചെയ്യണമെന്ന് അ
റിയാതെ പോകുന്നു. ഹൈവേയില്‍ ഹെവി വെഹിക്കിള്‍ റോംഗ് സൈഡിലൂടെ പോകുമ്പോള്‍ ഓവര്‍ടേക്ക് ചെയ്യാന്‍ സിഗ്നല്‍ കൊടുത്താലൊന്നും മൈന്‍ഡ് ചെയ്യി
ല്ല. ലൈറ്റ് ഡിമ്മാക്കിയും ബ്രൈറ്റാക്കിയും മടുക്കും. ചെലപ്പോ അവരെ നോക്കി സൈറ്റടിക്കുന്നുവെന്നായിരിക്കും അവര്‍ കരുതുന്നത്. (ചിരി) അതുപോലെ കാല്‍നടക്കാര്‍ പെട്ടെന്നാണ് മീഡിയനില്‍ നിന്ന് ചാടി മുന്നിലേക്കു വീഴുന്നത്. വേഗതയില്‍ വരുന്ന വാഹനം കാറായാലും ബൈക്കായാലും സഡന്‍ ബ്രേക്കുണ്ടാക്കുന്ന ദുരന്തം പറയേണ്ടതുണ്ടോ. രാത്രിയില്‍ ഹൈ ബീം ഉപയോഗിക്കുന്നത് വിവേചനബുദ്ധിയില്ലാതെയാണെങ്കില്‍ അത് എതിരെവരുന്നയാള്‍ ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടാലോചിക്കൂ. ഇങ്ങനെ പറയാനാണെങ്കില്‍ എത്രയെത്ര…

യാത്രകളാണ് റിലാക്‌സേഷന്‍
പെട്ടെന്ന് തീരുമാനിക്കുന്ന ചെറു യാത്രകളാണ് രസം. പാട്ടും എസിയുമില്ലാത്ത കാറുകള്‍ പറ്റില്ല. ജീവിതം വല്ലാതെ ബിസിയാകുമ്പോള്‍ പ്രകൃതിഭംഗിയുള്ള സ്ഥ
ലങ്ങളിലേക്ക് കൂട്ടുകാരുമൊത്തോ ഫാമിലിയോടൊപ്പമോ ഒന്നോ രണ്ടോ ദിവസത്തേക്കു നടത്തുന്ന യാത്രകള്‍ നന്നായി എന്‍ജോയ് ചെയ്യും. മൂന്നാര്‍, വാഗമ
ണ്‍, പൊന്‍മുടി ഇങ്ങനെയുള്ള സ്ഥലങ്ങളാണ് തെരഞ്ഞടുക്കാറ്. നല്ല രുചിയുള്ള ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളൊക്കെ ഈ യാത്രകളിലാണ് കണ്ടുപിടിക്കുന്നത്. ഈയിടെ ഔഡി ക്യൂ 5 ലും ഐ 20 യിലും യാത്ര ചെയ്തത് വളരെ സുഖകരമായി തോന്നി.

സിനിമ, ജീവിതംIMG_0270
എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന റോളുകളാണ് സിനിമയില്‍ നോക്കുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയില്‍ ഒരു ബൈക്ക് റൈഡറുടെ റോളായിരുന്നു. ഒരുപാട് സിനിമകളൊന്നും ആയില്ല. ലോഹമാണ് ഈ അടുത്തഭിനയിച്ച ചിത്രം. ഞാന്‍ എന്ന സിനിമയില്‍ ജിപ്‌സിയായിരുന്നു. ജീവിതം സീരിയസായിട്ടെടുക്കാത്ത, എവിടേയും ഇണങ്ങിച്ചേരുന്ന ജിപ്‌സി ലൈഫാണ് എനിക്കിഷ്ടവും. സംഗീതം എനിക്ക് വളരെ ഇഷ്ടമാണ്. ഒരു ആ
ല്‍ബം പ്ലാന്‍ ചെയ്യുന്നുണ്ട്. ഇതിനെല്ലാറ്റിനുമപ്പുറം ഞാന്‍ അറിയപ്പെടാനാഗ്രഹിക്കുന്നത് ലോകത്തെ മികച്ച മോട്ടിവേഷണല്‍ സ്പീക്കറായിട്ടാണ്. ആളുകളുടെ ജീവിതത്തെ ചെറുതായെങ്കിലും ഒന്നു മോട്ടിവേറ്റ് ചെയ്യാനായാല്‍ അത്രയും ഭാഗ്യം എന്നാണ് കരുതുന്നത്. അയാം ജസ്റ്റ് എ ടൂള്‍ ഓഫ് ഗോഡ്. ഞാനതേ കരുതുന്നുള്ളൂ.

പേളി മാണിയുടെ കഥ തുടരും. വാഹനങ്ങളുടെ ലിസ്‌ററിനും ഇഷ്ടങ്ങള്‍ക്കും അത്രയും നീളമുണ്ട്. ആ സ്വപ്‌നവഴികളില്‍ ഊര്‍ജം നിറയട്ടെ എന്നാശംസിക്കാം.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 7 + 14 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.