Package perfect

By Admin

IMG_0028ഔഡി ക്യൂ ത്രീ എന്ന സുന്ദരനായ കുഞ്ഞന്‍ എസ് യു വിയെ ആദ്യമായി ഇന്ത്യക്കാര്‍ കാണുന്നത് 2012 ലാണ്. ലക്ഷ്വറി കോംപാക്റ്റ് എസ് യു വി എന്ന സെ
ഗ്മെന്റില്‍ ആദ്യമെത്തിയ താരത്തെ ഇന്ത്യക്കാര്‍ക്ക് നന്നേ ബോധിച്ചു. ലക്ഷ്വറി കാര്‍ സെഗ്മെന്റിലെ ഒന്നാമത്തെ വാഹന നിര്‍മ്മാതാവാകാനുള്ള ഔഡിയുടെ നീക്കത്തെ ടര്‍ബോ ലാഗില്ലാത്ത പിന്തുണ നല്‍കിയ കാറാണ് ക്യൂ3. 2013ലും, 2014 ലും പുതിയ ഫെയ്‌സ് ലിഫ്റ്റ് മോഡലുകള്‍
അവതരിപ്പിച്ച് ക്യൂ ത്രീയെ ജനകീയമാക്കി നിലനിര്‍ത്തിയ ഔഡി 2015 ലും ക്യൂ3യെ മുഖം മിനുക്കി എത്തിച്ചിരിക്കുന്നു. ഇത്രയുംനാള്‍ വിപണിയില്‍ അധികം വെല്ലുവിളിയില്ലായിരുന്നെങ്കില്‍ ഇത്തവണ ക്യൂ3 ക്ക് എതിരാളിയായി മെര്‍ക്കിന്റെ ജി എല്‍ എയുണ്ട്. പുതിയ ക്യൂ ത്രീയുടെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്.

പുറത്തെ പുതുമകള്‍
പുതിയ ക്യൂ3 യുടെ മാറ്റങ്ങളില്‍ കൂടുതലും മുന്‍ഭാഗത്താണ്. ഗ്രില്ലിന്റേയും ബംപറിന്റേയും പുതിയ ഡിസൈന്‍ വാഹനത്തിനൊരു മെച്വര്‍ ലുക്ക് നല്‍കുന്നുണ്ട്. സ്റ്റാര്‍ട്ട് യംഗ് എന്ന ടാഗ് ലൈനോടുകൂടിയാണ് ഔഡി ക്യൂ3 യെ അവതരിപ്പിച്ചിരിക്കുന്നത്. ക്യൂ3യെ കൂടുതല്‍ ബോള്‍ഡും സ്‌റ്റൈലിഷുമാക്കാന്‍ ഔഡി ശ്രമിച്ചിട്ടുണ്ട്. ത്രീഡി ഗ്രില്‍ എന്ന് വിളിക്കുന്ന പുതിയ ഗ്രില്ലാണ് ക്യൂ3ക്ക് നല്‍കിയിരിക്കുന്നത്. സില്‍വര്‍ ബൗണ്ടറിയുള്ള ഗ്രില്ലായിരിക്കും പുതിയ ക്യൂ സീരീസ് വാഹനങ്ങളുടെയെല്ലാം മുഖമുദ്ര. പഴയ ഫോഗ് ലാമ്പുകളുടെ സ്ഥാനത്ത് ബ്ലാക്ക് ഇന്‍സേര്‍ട്ടുകളാണ്. IMG_0065അതില്‍ പാര്‍ക്കിംഗ് സെന്‍സര്‍ നല്‍കിയിട്ടു
ണ്ട്. പുറമെ നിന്ന് നോക്കിയാല്‍ 2014 ക്യൂ3യുടേതുപോലെ തോന്നുമെങ്കിലും വ്യത്യസ്തമായ ഹെഡ്‌ലാമ്പ് കണ്‍സോളാണ് വാഹനത്തില്‍. ഷാര്‍പ്പായ എഡ്ജുകളുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് വാഹനത്തില്‍. സ്‌കേര്‍ട്ടിങ്ങുകളിലുള്ള ഡ്യുവല്‍ ടോണ്‍ ക്ലാഡിങ്ങിനെ മാറ്റിനിര്‍ത്തിയാല്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ല. പുതിയ 17 ഇഞ്ച് അഞ്ച് സ്പ്ലിറ്റ് സ്‌പോക്ക് അലോയ് വീലുകളാണ് കാറിന്. (ഉയര്‍ന്ന വകഭേദത്തില്‍ മാത്രമാണ് 17 ഇഞ്ച് വീലുകള്‍ താഴ്ന്ന മോഡലില്‍ 16 ഇഞ്ച് തന്നെയാണ്). 235/55 ആര്‍ 17 ഇഞ്ചാണ് വീലുകളുടെ സൈസ്. ബംപര്‍ കുറച്ചുകൂടി വൈഡില്‍ ആക്കിയിട്ടുണ്ടെന്ന് മാത്രമല്ല ബംപറിലെ സ്ട്രിപ്പ് ലൈറ്റുകള്‍ കുറച്ചുകൂടി നീളം കൂട്ടിയിട്ടുമുണ്ട്. എല്‍ഇഡി ടെയ്ല്‍ ലാമ്പുകളിലെ പ്രധാന മാറ്റം സ്‌ക്രോളിംഗ് ടേണ്‍ ഇന്റിക്കേറ്ററുകളാണ്. 460 ലിറ്ററാണ് ക്യൂ3യുടെ ബൂട്ട് കപ്പാസിറ്റി.

അകത്തെ പുതുമകള്‍
ഇന്റീരിയര്‍ ലേ ഔട്ടും കണ്‍ട്രോളുകളുമെല്ലാം പഴയപടി തന്നെ. ബ്ലാക്ക് ആന്റ് ബീജ് കോംബിനേഷന്‍ തീമിലുള്ള ഇന്റീരിയറും ഓ
ള്‍ ബ്ലാക്ക് തീമിലുള്ള ഇന്റീരിയറും പുതിയ ഔഡി ക്യൂ3 ക്കുണ്ട്. സെന്റര്‍ കണ്‍സോളും ഇന്‍ട്രുമെന്റ് ക്ലസ്റ്ററുമെല്ലാം പഴയ ക്യൂ3യുടേതു തന്നെ. IMG_0119എന്നാല്‍ പുതി
യ സ്റ്റിയറിംഗ് വീലുകളാണ്. പാഡില്‍ ഷിഫ്റ്റ് എല്ലാ വേരിയന്റിനും നല്‍കിയിട്ടുണ്ട്. സ്പീഡോമീറ്ററിന്റേയും ടാക്കോ മീറ്ററിന്റെ നടുവിലായാണ് എംഐഡി ഡിസ്‌പ്ലെ. എംഎംഐ നാവിഗേഷന്‍ മൊഡ്യൂള്‍ ഫോണ്‍ കണക്ഷന്‍ എന്നിവയുടെ ഡീറ്റെയില്‍സും എംഐഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റീരിയറിലെ വുഡന്‍ ട്രിമ്മുകള്‍ക്ക് പകരം അലുമിനിയം ഇന്‍സേര്‍ട്ടുകളും വന്നിട്ടുണ്ട്. റിവേഴ്‌സ് പാര്‍ക്കിങ്ങ് അസിസ്റ്റ്, നാവിഗേഷന്‍ സിസ്റ്റം എന്നിവ അടങ്ങിയതാണ് 20 ജിബി സ്റ്റോറേജുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ആം റെസ്റ്റിന്റെ കീഴിലുള്ള മൊബൈല്‍ ചാര്‍ജര്‍ പുതുമയാണ്. ആം റെസ്റ്റിന് താഴെയുള്ള ഫോണ്‍ ക്രാഡിലില്‍ ഫോണ്‍ കണക്റ്റ് ചെയ്യുകയാണെങ്കില്‍ കാറിന്റെ ആന്റിന ഉപയോഗിച്ച് നെറ്റ് വര്‍ക്ക് സിഗ്നലുകള്‍ ബൂസ്റ്റ് ചെയ്യപ്പെടും. പൂര്‍ണ്ണമായും ഇലക്ട്രിക്കലി അഡ്ജസ്റ്റബിളാണ് മുന്നിലെ രണ്ട് സീറ്റുകളും. ഉയര്‍ന്ന മോഡലിന് പുതിയ ലെതര്‍സീറ്റുകളാണ് ലഭിക്കുന്നത്. പിന്നില്‍ മൂന്ന് പേര്‍ക്ക് ഇരിക്കാമെങ്കിലും രണ്ട് പേര്‍ ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം കാരണം, മധ്യത്തിലെ ട്രാന്‍സിഷന്‍ ഹമ്പും റിയര്‍ എസി വെന്റും പിന്നിലേയ്ക്ക് ഏസിയുടെ തണുപ്പ് എത്തിക്കുന്ന വെന്റുകളും നടുവിലിരിക്കുന്ന യാത്രക്കാരന് ദൂരയാത്രയില്‍ അല്‍പം അലോസരമുണ്ടാക്കും. വാഹനത്തിന്റെ യാത്രാ സുഖം പഴയതുപോലെ തന്നെ മികച്ചതാണ്. ആവശ്യത്തിന് ലെഗ്- ഹെഡ് സ്‌പെയ്‌സുകളുണ്ട് വാഹനത്തിന്.

ഡ്രൈവ്
2015 ഔഡി ക്യൂ3 യുടെ എഞ്ചിന് കാര്യമായ മാറ്റങ്ങളൊന്നുമില്ല. 2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ നിലനിര്‍ത്തിയിരിക്കുന്നു. എന്നാല്‍ ചെറിയൊരുIMG_0069 മാറ്റം വരുത്തി പവര്‍ഡെലിവറി അല്‍പം കൂടി കൂട്ടിയിട്ടുണ്ട്. 4200 ആര്‍പിഎമ്മില്‍ 174 ബിഎച്ച്പി കരുത്തും 1750 ആര്‍പിഎമ്മില്‍ 380 എന്‍എം ടോര്‍ക്കും നല്‍കുന്ന എഞ്ചിനാണ് 1968 സിസി എഞ്ചിന്‍. മികച്ച പവര്‍ ഡെലിവറി ക്യൂ3 യെ ഒരു ഫണ്‍ ടു ഡ്രൈവ് കാറാക്കി മാറ്റുന്നുണ്ട്. മിഡ് റേഞ്ചിലും ഹൈ റേഞ്ചിലും ഒരേ പോലെ കരുത്ത് നല്‍കുന്ന എഞ്ചിന്‍ ക്യൂ3യെ ഒരു മികച്ച ഹൈ വേ ക്രൂസറാക്കി മാറ്റുന്നു. ക്യൂ3യെ ഔഡിയുടെ മികച്ച വാഹനങ്ങളിലൊന്നാക്കി മാറ്റുന്ന
ത് വാഹനത്തിന്റെ റൈഡ് ക്വാളിറ്റിയാണ്. അതിന് ഒരു മാറ്റവും വരുത്താതെ നിലനിര്‍ത്തിയിരിക്കുന്നു. ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് ഇണങ്ങിയ തരത്തിലു
ള്ള മികച്ച സസ്‌പെന്‍ഷന്‍. തൊട്ടടുത്ത എതിരാളിയായ ജിഎല്‍എയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ എളുപ്പം ഓടിച്ചുകൊണ്ട് പോകാവുന്ന കാറാണ് ക്യൂ3. മി
കച്ച റോഡ് വിസിബിലിറ്റിയും നല്‍കുന്നുണ്ട്. മികച്ച റെസ്‌പോണ്‍സ് നല്‍കുന്ന സ്റ്റിയറിംഗ്, ടൗണുകളിലും ഹൈവേകളിലും ഡ്രൈവിംഗ് വളരെ ഈസിയാക്കി മാറ്റുന്നുണ്ട്. കംഫര്‍ട്ട്, ഓട്ടോ, ഡൈനാമിക്ക് മോഡുകളുണ്ട് ക്യൂ3യില്‍. കംഫര്‍ട്ട് മോഡില്‍ വളരെ മികച്ച യാത്ര സമ്മാനിക്കുന്ന ക്യൂ3 അല്‍പം
ബോഡിറോള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഡൈനാമിക്ക് മോഡിലേയ്ക്ക് മാറ്റിയാല്‍ വാഹനം അടിമുടി മാറുകയാണ്, പിന്നെ ഒരു കുതിരയെ പോലെയാണ് ക്യൂ3 പാ
യുന്നത്.IMG_0059

റിയര്‍വ്യൂ
പഴയ മോഡലിന്റെ നല്ല ഗുണങ്ങള്‍ നിലനിര്‍ത്തി കൂടുതല്‍ ഫീച്ചറുകളുമായാണ് ഔഡി ക്യൂ3 2015 എത്തിയിരിക്കുന്നത്. എന്നാല്‍ എഞ്ചിനില്‍ കാര്യമായ മാറ്റം വരുത്താത്തത് നിരാശാജനകം. സെഗ്മെന്റിലെ ലീഡറായിരുന്ന ഔഡി ക്യൂ3ക്ക് ഇനിയും ഒന്നാമനായി മുന്നോട്ട് പോകാനാവശ്യമായ ഊര്‍ജ്ജം നല്‍കിയിരിക്കുകയാണ് പുതിയ മോഡല്‍. ജിഎല്‍എയും വരാനിരിക്കുന്ന ബിഎംഡബ്ല്യു എക്‌സ് വണ്ണും ശ്രദ്ധിക്കേണ്ട വാഹനം.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 6 + 6 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.