The Revival Pack

By Admin

ആര്യ പുറത്തിറക്കിയ ശേഷം ടാറ്റ മൌത്തിലായിരുന്നു. നിലവിലുള്ള കാറുകളുടെ പുതിയ മോഡലുകള്‍ അവതരിപ്പിച്ചു എങ്കിലും പൂര്‍ണ്ണമായും

പുതിയത് എന്നു പറയാവുന്ന കാറുകള്‍ ടാറ്റ ഈ നാല് കൊല്ലത്തിനിടെ പുറത്തിറക്കിയിരുന്നില്ല. അത് ടാറ്റയുടെ വിപണിയെപ്പോലും ബാധിച്ചെന്നു പറയാം. ഈ സാഹചര്യത്തിലാണ് ടാറ്റ, സെസ്റ് എന്ന പേരില്‍ ഒരു പുത്തന്‍ പുതിയ കാര്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഡീസല്‍, പെട്രോള്‍ മോഡലുകള്‍ പുതിയ സെസ്റിലൂണ്ട്. ഡീസല്‍ എഎംടി( ഓട്ടോമാറ്റിക്ക് മാുവല്‍ ട്രാന്‍സ്മിഷന്‍)ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ വാഹമാണ് സെസ്റ്റ് ഡീസല്‍. എഞ്ചിന്‍ മാറ്റി നിര്‍ത്തിയാല്‍ സെസ്റ്റിന്റെ ഇരുമോഡലുകളും തമ്മില്‍ കാര്യമായ വ്യത്യാസം പറയാനില്ല. കോംപാക്റ്റ് സെഡാന്‍ എന്ന ഇന്ത്യയിലെ ഹോട്ട് സെഗ്മെന്റിലേയ്ക്ക് എത്തിയ സെസ്റ്റിക്കുെറിച്ച് കൂടുതല്‍ അറിയാം.

ടാറ്റ സെസ്റ്
ടാറ്റയുടെ വാഹങ്ങളെപ്പറ്റി കാലാകാലങ്ങളായി കേള്‍ക്കുന്ന പരാതിയാണ് കാറുകളുടെ നിലവാരമില്ലായ്മയും ഗുണമേന്മയിലുള്ള വീഴ്ചയും. ടാറ്റ കാറുകളെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാനായുള്ള ഹൊറൈസണ്‍ നെക്സ്റ്റ് എന്ന പ്രൊജക്റ്റ്ന് കീഴില്‍ ടാറ്റ പുറത്തിറക്കുന്ന വാഹനമാണ് ടാറ്റ സെസ്റ്. ഡിസൈന്‍ ക്സ്റ്, ഡ്രൈവ് നെക്സ്റ്, കണക്ഷന്‍ക്സ്റ് എന്നീ മൂന്ന് വിഭാഗങ്ങളുടെ ഒത്തിണക്കത്തോടെയാണ് പുതിയ സെസ്റ് രൂപകല്‍പ്പ ചെയ്തിരിക്കുന്നത്. 11 രാജ്യങ്ങളിലെ വിവിധ ടെക്നിക്കൽ സെന്ററുകളിലായി ആറായിരം എഞ്ചിനിയര്‍മാരുടെ മൂന്ന് വര്‍ഷത്തെ ശ്രമഫലമാണ് സെസ്റ്. ടാറ്റയെ സംന്ധിച്ചിടത്തോളം സെസ്റ്റ് ഒരു പുതിയ കാര്‍ മാത്രമല്ല ഭാവിയിലേയ്ക്കുള്ള തങ്ങളുടെ ചവിട്ടുപടികൂടിയാണ്.

എക്സ്റീരിയര്‍
ടാറ്റ മോട്ടോഴ്സിന്റെ പുതു തലമുറ കാറുകളുടെ തുടക്കമായിരിക്കണം സെസ്റ് എന്ന് ടാറ്റയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഫ്യൂച്ചറിസ്റിക്കായ ഡിസാൈണ് ടാറ്റ നല്കിയിരിക്കുന്നത്. ഇന്‍ഡിക്ക മുതല്‍ ഇങ്ങോട്ട് പുറത്തിറങ്ങിയിട്ടുള്ള ടാറ്റ കാറുകള്‍ക്കെല്ലാം ഒരു ഐഡന്റിറ്റി നിലിര്‍ത്താന്‍ ടാറ്റ ശ്രമിച്ചിട്ടുണ്ട്. അത് സെസ്റ്റിലുമുണ്ട്. എവിടെയൊ കണ്ട് മറന്ന മുഖം തന്നെയാണ് സെസ്റിനും. മൂന്ന് ലൈന്കളാണ് സെസ്റിന്റെ ഡിസൈന്‍ കണ്‍സെപ്റ്റില്‍ പ്രധാമായും ഉപയോഗിച്ചിരിക്കുന്നത് ഗ്രില്ലിന്റെ ഭാഗത്തുള്ള ഹ്യുമാനിറ്റി ലൈന്‍, അതിനു താഴെയായുള്ള ഡയമണ്ട് ഡിഎല്‍ഒ ലൈന്‍, മുന്‍ ഫെന്ററില്‍ നിന്ന് ആരംഭിക്കുന്ന സ്ളിങ് ഷോട്ട് ലൈന്‍. ഈ മുന്ന് കണ്‍സെപ്റ്റ് ലൈനുകളുമാണ് സെസ്റ്റിനു കൂടുതല്‍ ഇന്റര്‍ാഷണല്‍ ലുക്ക് സമ്മാനിക്കുന്നത് എന്നാണ് കമ്പി പറയുന്നത്. മുന്നിലെ ഗ്രില്‍, മറ്റ് ടാറ്റാ കാറുകളില്‍ നിന്ന് വ്യത്യസ്തമായി അല്‍പം ചെറുതാണ്. ഗ്രില്ല് മുകളിലും താഴെയുമായി ക്രോം സ്ട്രിപ്പുകളും നല്‍കിയിട്ടുണ്ട്. ഇരു സ്ട്രിപ്പുകളും ഹെഡ്ലൈറ്റിലാണ് അവസാിക്കുന്നത്. മറ്റൊരു ശ്രദ്ധേയമായ കാര്യം സെഗ്മെന്റില്‍ ആദ്യമായി പ്രൊജക്റ്റര്‍
ഹെഡ് ലൈറ്റ് ഉപയോഗിച്ചിരിക്കുന്നു എന്നുള്ളതാണ്. ഹെഡ് ലൈറ്റുകള്‍ക്ക് താഴെ ഫോഗ് ലാമ്പും ഡേ ടൈം റണ്ണിങ് ലാമ്പും ല്‍കിയിട്ടുണ്ട്(ഡീസല്‍ മോഡലിന് ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ നല്‍കിയിട്ടില്ല). മുന്‍ഭാഗത്ത് നിന്ന് നോക്കിയാല്‍ വളരെ പ്ളെസന്റായ രൂപമാണ് സെസ്റ്റിനു. വശങ്ങളില്‍ മുന്‍ ഫെന്ററില്‍ നിന്ന് ആരംഭിക്കുന്ന വളരെ പ്രോമിന്റായ ഷോള്‍ഡര്‍ ലുൈണ്ട. അതിനു താഴെ ഡോറുകളില്‍ ബെയ്സ് ലൈനും നല്‍കിയിരിക്കുന്നു. ഇരു ലൈൻകളും വാഹനത്തിൽ അല്‍പം വലിപ്പം സമ്മാിക്കുന്നുണ്ട്. 185/60 ആര്‍ 15 ഇഞ്ച് അലോയ് വീലുകളാണ് കാറിനു. 175 പെട്രോള്‍ വേരിയന്റിന്റെ ഗ്രൌണ്ട് ക്ളിയറന്‍സും 165 ഡീസല്‍ വേരിയന്റിന്റെഗ്രൌണ്ട് ക്ളിയറന്‍സുമാണ്. കോംപാക്റ്റ് സെസ്റ്റിനു യോജിച്ച തരത്തിലുള്ള പിന്‍ഭാഗമാണ്. റാപ്പ് എറൌണ്ട് ടെയ്ല്‍ ലാമ്പ്, വലിയ ബംര്‍, മ്പര്‍പ്ളെയിറ്റിനു മുകളിലെ ക്രോം സ്ട്രിപ്പ് എല്ലാം കൂടി ഭംഗിയുള്ള പിന്‍ഭാഗം തന്നെ.
പുറമേ നിന്നുള്ള ഭംഗിയുടെ കാര്യത്തില്‍ കോംപാക്റ്റ് സെഡാന്‍ സെഗ്മെന്റില്‍ മികച്ച ലുക്കുള്ള കാറാണ് ടാറ്റ സെസ്റ് എന്നതില്‍ സംശയമില്ല.

ഇന്റീരിയര്‍
ഇന്റീരിയറാണ് സെസ്റ്റി മറ്റ് കാറുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ബ്ളാക്ക് ആന്റ ബീജ് കോമ്പിനേഷൻ ഇന്റീരിയറിന് നല്‍കിയിരിക്കുന്നത്. ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനായി ചില സ്ഥലങ്ങളില്‍ പിയാനോ ബ്ളാക്കും സില്‍വറും നല്‍കിയിട്ടുണ്ട്. മൂന്ന് സ്പോക്ക് സ്റ്റിയറിങ്ങ് വീലില്‍ സില്‍വര്‍ ഫിനിഷും നല്‍കിയിട്ടുണ്ട്, കൂടാതെ ഫോണ്‍ കണ്‍ട്രോള്‍, വോളിയം കണ്‍ട്രോള്‍, വോയിസ് കമാന്റ കണ്‍ട്രോള്‍ എന്നിവയും സ്റ്റിയറിങ് വീലില്‍ ല്‍കിയിരിക്കുന്നു. വളരെ അഡ്വാന്‍സ്ഡായ മീറ്റര്‍ കണ്‍സോളാണ്. ടാക്കോ മീറ്ററിന്റേയും സ്പീഡോ മീറ്ററിന്റേയും ടുവില്‍ എംഐഡി ഡിസ്പ്ളെ ല്‍കിയിരിക്കുന്നു. റിയല്‍ ടൈം മൈലേജ്, ഡിസ്റന്‍സ് ടുഎംടി, പുറത്തെ അന്തരീക്ഷ താപില എന്നിവ എം ഐ ഡിയില്‍ അറിയാന്‍ സാധിക്കും. മീറ്റര്‍ കണ്‍സോളിനോട് ചേര്‍ന്ന തരത്തിലാണ് ഏസി വെന്റുകള്‍ നല്‍കിയിരിക്കുന്നത്. ഏസി വെന്റുകള്‍ക്ക് ചറ്റും സില്‍വര്‍ ഫിനിഷും നല്‍കിയിട്ടുണ്ട്. കണക്ഷന്‍ക്സ്റ് പ്രകാരം നിര്‍മ്മിച്ചിരിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ സിസ്റമാണ് സെസ്റിന്റെ
ഹൈലൈറ്റ്. അമേരിക്കന്‍ കമ്പനിയായ ഹര്‍മ്മുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.
ടാറ്റയുടെ വാഹങ്ങളില്‍ ഇന്നുവരെ കാണാത്തതരത്തിലുള്ള ഫീച്ചറുകള്‍ ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ സിസ്റത്തില്‍ ഒരുക്കിയിരിക്കുന്നു. എസി, മള്‍ട്ടിമീഡിയ എന്നിവയുടെ പ്രവര്‍ത്തം ടച്ച് സ്ക്രീനിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും. (ഡീസല്‍ എഎംടി മോഡലിൽ ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ സിസ്റം നല്‍കിയിട്ടില്ല) നിലവാരമുള്ള സീറ്റുകളാണ് എങ്കിലും സീറ്റിന്റെ ക്വാളിറ്റി ഫാബ്രിക്ക് സീറ്റില്‍ ഒതുക്കിയിരിക്കുന്നു. പിന്‍ഭാഗത്ത് ബെസ്റ് ഇന്‍ ക്ളാസ് സ്പെയ്സാണ്. ട്രാന്‍സിഷന്‍ ടണലിന്റെ വീതികൂടുതല്‍ മൂന്നാമത്തെ യാത്രക്കാര് അല്‍പം അലോസരമുണ്ടാക്കിയേക്കാം. ലെഗ്-ഹെഡ് സ്പെയ്സുകള്‍ ആവശ്യത്തിനുണ്ട്.

ഡ്രൈവ്
ഡീസല്‍ എഎംടിയെ പറ്റിയാകാം ആദ്യം. പെട്രോളിനെ അപേക്ഷിച്ച് ഡീസല്‍ മോഡലിൽ ഫീച്ചറുകള്‍ അല്‍പം കുറവാണ്. ഇന്ത്യയില്‍ പയറ്റിതെളിഞ്ഞ ഫീയറ്റിന്റെ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിനാണ് ഡീസല്‍ കാറില്‍.
അതില്‍ ഓട്ടോമാറ്റിക്ക് മാുവല്‍ ട്രാന്‍സ്മിഷന്‍ നല്‍കിയിരിക്കുന്നു. 1248 സിസി നാല് സിലിണ്ടര്‍ എഞ്ചിൻ 4000 ആര്‍പിഎമ്മില്‍ 89 ബിഎച്ച്പി കരുത്തും 1750-3500 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കുമുണ്ട്. ഇന്ത്യയില്‍ എഎംടി ഉപയോഗിക്കുന്ന ആദ്യ കാറാണ് സെസ്റ്റ്. സാദാ ഓട്ടോമാറ്റിക്ക് കാറുകളെ അപേക്ഷിച്ച് കുറഞ്ഞ മെയിന്റന്‍സ്, ഉയര്‍ന്ന മൈലേജ്, കുറഞ്ഞ വില എന്നിവയാണ് എഎംടി കാറുകളുടെ പ്രത്യേകത.
എഞ്ചിന്‍ സ്റാര്‍ട്ട് ചെയ്യുമ്പോഴെ ആദ്യം നോട്ട് ചെയ്യുക എഞ്ചിന്‍ ശബ്ദമാണ്. വളരെ കുറച്ച് ശബ്ദമെ കാറിനുള്ളില്‍ എത്തുന്നുള്ളു. മികച്ച ഇന്‍സുലേഷ്ൻ എന്ന് പറയാം. താരമതമ്യേന ശബ്ദം കുറഞ്ഞ ഡീസല്‍ എഞ്ചിനാണ് സെസ്റിന്റേത്. തുടക്കത്തില്‍ നല്ല കുതിപ്പ് സമ്മാിക്കുന്നുണ്ട്. ഗീയര്‍ മാറ്റം മുക്ക് വ്യക്തമായി അറിയാന്‍ സാധിക്കും (അത് എഎംടി വാഹങ്ങളുടെ പ്രധാന കുഴപ്പമാണ്. പെട്രോള്‍ എഎംടി കാറായ മാരുതി സെലേറിയോയിലും ഇതേ ലാഗ് ശ്രദ്ധയില്‍ പെട്ടിരുന്നു). ആ ഒരു കുഴപ്പം ഒഴിച്ചു നിര്‍ത്തിയാല്‍ മികച്ച ഡ്രൈവ് നല്‍കുന്ന ഫണ്‍ ഇന്‍ ഡ്രൈവ് കാറാണ് സെസ്റ്. മികച്ച സ്റിയറിങ്ങാണ് കാറിന്. ഇന്നുവരെ ഓടിച്ച ടാറ്റ കാറുകളില്‍ നിന്നെല്ലാം വളരെ മികച്ചു നില്‍ക്കുന്നതാണ് സ്റ്റീയറിങ് എന്ന് നിസംശയം പറയാം. പെട്രോള്‍ കാറിക്കോള്‍ അല്‍പം ഭാരക്കുടുതലാണ് ഡീസലിന്. മികച്ച ഹാന്റിലിങ് നല്‍കുന്ന കാറാണ് സെസ്റ്. കൂടിയ വേഗതയില്‍ അല്‍പം ബോഡി റോള്‍ അുഭവപ്പെടുന്നുണ്ട്. അതുപോലെ എടുത്തു പറയേണ്ട ഒന്നാണ് ഡ്രൈവ്
ക്വാളിറ്റി. മികച്ച നിലവാരം പുലര്‍ത്തുന്ന ഡ്രൈവാണ് സെസ്റ് സമ്മാിക്കുന്നത്. ഓട്രിയന്‍ എഞ്ചിന്‍ നിര്‍മ്മാണ കമ്പിയായ എവിഎല്ലും ടാറ്റയും ചേര്‍ന്ന് നിര്‍മ്മിച്ച 1.2 ലിറ്റര്‍ റിവോട്രോണ്‍ എഞ്ചിാണ് പെട്രോള്‍ സെസ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ സെഗ്മെന്റിലുള്ള ഏക ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിാണ് പെട്രോള്‍ സെസ്റ്റില്‍. 5000 ആര്‍പിഎമ്മില്‍ 89 ബിഎച്ച്പി കരുത്തും. 1750-3500 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കും നല്‍കുന്നുണ്ട് ഈ എഞ്ചിന്‍. മൂന്ന് മോഡ് ഡ്രൈവുകളുള്ള എഞ്ചിനാണ് പെട്രോള്‍. കരുത്തുള്ള സ്പോര്‍ട്ട്സ് മോഡ്, കരുത്തും മൈലേജും നല്‍കുന്ന സിറ്റി മോഡ്, കൂടുതല്‍ മൈലേജ് നല്‍കുന്ന ഇക്കോണമി മോഡ് എന്നിവയാണ് ഡ്രൈവ് മോഡുകള്‍. തുടക്കത്തില്‍ നല്ല പെര്‍ഫോമന്‍സാണ് നല്‍കുന്നത് എങ്കിലും അവസാന ഗീയറില്‍ അല്‍പം പുറകോട്ടാണ് കാറിന്റെ കരുത്ത്. പെട്രോള്‍ കാറിനെ ഡീസലി അപേക്ഷിച്ച് അല്‍പം ഭാരം കുറവുണ്ട്.
അതുകൊണ്ട് തന്നെ പെര്‍ഫോമന്‍സില്‍ അല്‍പം മുന്നില്‍ നില്‍ക്കുന്നത് പെട്രോള്‍ തന്നെ.

റിയര്‍വ്യൂ
കോംപക്റ്റ് സെഡാന്‍ എന്ന സെഗ്മെന്റ്ി ഇന്ത്യയില്‍ തുടക്കംകുറിച്ച കാര്‍ നിര്‍മ്മാതാക്കളാണ് ടാറ്റ. ഇപ്പാള്‍ മറ്റു നിര്‍മ്മാതാക്കള്‍ വെന്നിക്കൊടി പാറിച്ച സെഗ്മെന്റ തിരിച്ചു പിടിക്കാന്‍ ടാറ്റ പുറത്തിറക്കിയ കാറാണ് സെസ്റ്. ഇന്നുവരെ ഓടിച്ച് ശീലിച്ച ടാറ്റാ കാറുകളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തന്‍. മികച്ച ഡ്രൈവും, നല്ല ഹാന്റിലിങ്ങും ഉയര്‍ന്ന റൈഡ് ക്വാളിറ്റിയും നല്‍കുന്നുണ്ട് സെസ്റ്റ്. പിന്‍ സിറ്റ് മടക്കാന്‍ സാധിക്കില്ല, പിന്നില്‍ ആം റെസ്റ്, എസി വെന്റ എന്നിവ നല്‍കിയിട്ടില്ല എന്ന ചെറിയ കാര്യവും അല്‍പം കൂടി ക്വാളിറ്റി വര്‍ദ്ധിപ്പിക്കാമായിരുന്നു എന്ന വലിയ കാര്യവും ഒഴിച്ചു നിര്‍ത്തിയാല്‍ ഈ സെഗ്മെന്റിലെ ഏറ്റവും മികച്ച കാറാണ് സെസ്റ്റ്. മത്സരക്ഷമമായ വിലയും കൂടി ചേര്‍ന്നാല്‍ സെസ്റ് താരമാകും.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 10 + 8 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.