മനസില്‍ ഒരു വിങ്ങലായ് ‘‘ദി കാര്‍”

By Admin

പഞ്ചാബിഹൌസ്, അിയന്‍ബാവ ചേട്ടന്‍ബാവ, ആദ്യത്തെ കണ്‍മണി, തെങ്കാശിപ്പട്ടണം… ഒട്ടേറെ ഹിറ്റ്സിനിമകള്‍ സമ്മാനിച്ച റാഫി-മെക്കാര്‍ട്ടിന്‍ ടീമിലെ റാഫിയും മെക്കാര്‍ട്ടിനും ഇപ്പോള്‍ വഴിപിരിഞ്ഞ് തനിയെ സിനിമകള്‍ ഒരുക്കുന്ന തിരക്കിലാണ്. ഇതില്‍ റാഫി ആദ്യമായി സ്വയം സംവിധാനം ചെയ്ത ദിലീപ് ചിത്രം റിംഗ്മാസ്റ്റര്‍ വിജയകരമായി മുന്നേറുകയാണ്. റിംഗ് മാസ്റ്ററിലൂടെ റാഫി ഇതാദ്യമായി ടന്റെകുപ്പായവുമണിഞ്ഞു. തിരക്കഥാകൃത്തും സംവിധായകും നടുമായി തിളങ്ങുന്ന റാഫിയുടെ വാഹനാനുഭവങ്ങള്‍.

ആദ്യമായി എനിക്ക് ഇഷ്ടം തോന്നിയ വാഹനം ബൈക്കായിരുന്നു.അക്കാലത്ത് എന്റെ പ്രായത്തിലുള്ള ചെറുപ്പക്കാരുടെ ഏറ്റവും വലിയ ക്രേസ് ബൈക്കായിരുന്നു. കാര്‍ ഇന്നത്തെപ്പോലെ സാധാരണക്കാര് സങ്കല്‍പ്പിക്കാവുന്ന ഒന്നായിരുന്നില്ല. സമ്പന്നര്‍ മാത്രം ഉപയോഗിച്ചിരുന്ന വാഹനം. ബൈക്ക് ഓടിക്കാന്‍ പഠിപ്പിക്കുന്ന ഒരാള്‍ വീടിനു അടുത്ത് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെ സംഗതി പഠിച്ചെടുത്തു. തനിയെ ഓടിക്കാമെന്ന് ധൈര്യമായപ്പോള്‍ ഒരു യമഹ വാങ്ങി. പിന്നീട് അതിലായി സവാരി. പക്ഷെ ദീര്‍ഘദൂര യാത്രകളൊന്നും ബൈക്കില്‍ പോയിട്ടില്ല. എറണാകുളം സിറ്റിയിലും ചുറ്റുവട്ടത്തുമായി കറങ്ങി നടന്നു. അന്ന് ബൈക്കില്‍ ചെത്തി നടക്കുക എന്നത് വലിയ സംഭവമാണ്. കൂട്ടുകാര്‍ക്കിടയിലൊക്കെ ഷൈന്‍ ചെയ്യാന്‍ പറ്റിയ അവസരം. ഞാനും അത് പാഴാക്കിയില്ല. ആ സമയത്ത് മാത്രമല്ല, പിന്നീട് വര്‍ഷങ്ങള്‍ പിന്നിട്ട ശേഷവും കാര്‍ എനിക്ക് ഒരു പ്രലോഭമായിരുന്നില്ല. വിവാഹം കഴിഞ്ഞ് ഒരു കുട്ടിയായ ശേഷമാണ് കാറിക്കുെറിച്ച് ചിന്തിക്കുന്നത്. മാരുതി 800 ആണ് ആദ്യമായി വാങ്ങുന്നത്. ആ സമയത്ത് അവന്‍ സൂപ്പര്‍സ്റ്റാറാണ്. മൂന്ന് വര്‍ഷത്തോളം ആ കാര്‍ ഉപയോഗിച്ചു. ആ കാലം വളരെ പ്രിയപ്പെട്ടതായിരുന്നു. എന്റെയും മെക്കാര്‍ട്ടിന്റെയും ജീവിതത്തിലേക്ക് ഭാഗ്യവും വിജയവും കടന്നു വരുന്നത് ആ കാലയളവിലാണ്. ഞങ്ങളുടെ കൂട്ടുകെട്ട് ഏറ്റവും ശക്തമായിരുന്ന സമയം. ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചാണ് കാര്‍ എടുത്തത്. രണ്ടാള്‍ക്കും ഓരോ മാരുതി 800.സിനിമാ സംബന്ധമായ യാത്രകള്‍ക്ക് പോകുമ്പോള്‍ ആരുടെയെങ്കിലും ഒരാളുടെ കാറിലാണ് യാത്ര. പുറപ്പെടും മുന്‍പ് ആകെയുള്ള ദൂരം കിലോമീറ്റര്‍ സഹിതം തിട്ടപ്പെടുത്തും.എന്നിട്ട് ഒരുമിച്ച് കാറില്‍ കയറും. ഒരാള്‍ വണ്ടിയോടിക്കുമ്പോള്‍ അടുത്തയാള്‍ കിലോമീറ്റര്‍ നോക്കും.കൃത്യം പാതിദൂരം എത്തുമ്പോള്‍ അടുത്തയാള്‍ വണ്ടി ഓടിക്കും. കണക്ക് വച്ചുളള കളിയൊന്നും ആയിരുന്നില്ല. അതൊക്കെ സൌഹൃദത്തിന്റെ ചില രസങ്ങളും കൌതുകങ്ങളും മാത്രം.

നൊമ്പരപ്പെടുത്തുന്ന ഒരു കാര്‍ ഓര്‍മകാറുമായി ബന്ധപ്പെട്ട് എനിക്ക് വളരെ വേദിപ്പിക്കുന്ന ഒരു ഓര്‍മ്മയുണ്ട്. രാജസേന്‍ സംവിധാനം ചെയ്ത ദി കാര്‍ എന്ന സിനിമയുടെ കഥ ഞങ്ങളുടേതായിരുന്നു. അതിന്റെ നിര്‍മ്മാതാവ് തിരുവന്തപുരം സ്വദേശി അജിത്ത് എന്നയാളായിരുന്നു. പുളളി അപാരമായ കാര്‍ ക്രേസുളളയാളായിരുന്നു.കാര്‍ മുഖ്യകഥാപാത്രമായ ഒരു കഥ തെരഞ്ഞെടുക്കുന്നത് തന്നെ കാറിനോടുള്ള അദ്ദേഹത്തിന്റെ പ്രതിപത്തി മൂലമാണ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി ബന്ധപ്പെട്ട് കാറിലാണ് അവര്‍ ചെന്നൈയില്‍ പോയത്.സാധാരണ അത്തരം യാത്രകള്‍ ട്രെയിനിലോ വിമാത്തിലോ ഒക്കെയാണ്. ഇത്തവണ അജിത്തിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് അവര്‍ കാറില്‍ പോയത്. ചെന്നൈയില്‍ നിന്നും മടങ്ങൂന്ന വഴി ഒരു അപകടത്തില്‍ പെട്ട് അജിത്തും പടത്തിന്റെ അസോസിയറ്റ് ഡയറക്ടറും മരിച്ചു. അത് ഞങ്ങള്‍ക്ക് വല്ലാത്ത ഷോക്കായിരുന്നു.

ഇതിനിടയില്‍ കാലം കുറെ കടന്നു പോയി. തിരക്കഥാകൃത്തുക്കളായിരുന്ന ഞങ്ങള്‍ സംവിധായകരായി. കാറിലും മാറ്റങ്ങള്‍ വന്നു. മാരുതിയില്‍ നിന്നും ആക്സന്റിലേക്കും ഹോണ്ടാസിറ്റിയിലേക്കും ഫോഡിലേക്കും താല്പര്യങ്ങള്‍ മാറി. പിന്നീട് ജെറ്റ എടുത്തു. ഏറെക്കാലമായി അതാണ് ഉപയോഗിക്കുന്നത്. ഗിയര്‍ ആന്‍ഡ് ക്ളച്ച് ഫ്രീയാണ് ജെറ്റ. അതുകൊണ്ട് എന്നെ സംന്ധിച്ച് വളരെ കംഫര്‍ട്ടിളാണ് ഈ വാഹനം. ഡ്രൈവ് ചെയ്യാന്‍ വളരെ എളുപ്പമാണ്.

കാറുകളോട് അത്ര വലിയ ക്രേസ് ഇല്ലെങ്കിലും ഞങ്ങളുടെ പല സിനിമകളിലും കാര്‍ കഥാപാത്രമായി വരാറുണ്ട്. അനിയന്‍ ബാവയില്‍ നായകായ ജയറാം കാര്‍ഡ്രൈവറാണ്. കാറും ആ സിനിമയില്‍ വളരെ പ്രധാപ്പെട്ട കഥാപാത്രമാണ്. കഥ പിറക്കുന്ന യാത്രകള്‍ ട്രെയിന്‍ യാത്രയാണ് കാറിനെ അപേക്ഷിച്ച് ഞങ്ങള്‍ക്ക് പ്രിയതരം. ഒരിക്കല്‍ ഞാനും മെക്കാര്‍ട്ടിനും കൂടി ട്രെയിനില്‍ ചെന്നൈയിലേക്ക് പോകുന്നു. സാധാരണ ഞങ്ങള്‍ സന്ധ്യയ്ക്ക് കൊച്ചിയില്‍ നിന്നും കയറിയാല്‍ പിറ്റേന്ന് വെളുപ്പിനു ആറുമണിക്ക് ചെന്നൈയിലെത്തും. അന്ന് ചില തടസങ്ങള്‍ മൂലം രാവിലെ ഏഴ് മണിയായിട്ടും ട്രെയിന്‍ വേറെ ഏതോ സ്റ്റോപ്പില്‍ കിടക്കുകയാണ്. അവിടെ നിന്ന് ഞങ്ങള്‍ ബ്രേക്ക്ഫാസ്റ്റ് വാങ്ങി. കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് മസിലായത്. ഭക്ഷണം കേടായതാണ്. ഞങ്ങള്‍ അത് ജനാലിലുടെ പുറത്തേക്ക് എറിഞ്ഞു. നോക്കുമ്പോള്‍ ഒരു കുട്ടി ഓടി വന്ന് അത് കഴിക്കാന്‍ ഒരുങ്ങുന്നു. ഞങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. “അത് കഴിക്കരുത്. ചീത്തയായതാണ്” സ്കൂള്‍ യൂണിഫോമിലാണ് പയ്യന്‍. അവന്‍ കൈകൊണ്ട് താന്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ആംഗ്യം കാണിച്ചു.
ഞങ്ങള്‍ പണം കൊടുത്തു. എവിടെയാണ് വീട്, ഏത് സ്കൂളിലാണ് പഠിക്കുന്നത് എന്നൊക്കെ ഞങ്ങള്‍ ചോദിച്ചു. അവന്‍ കൈകൊണ്ട് സംസാരിക്കാന്‍ കഴിയില്ല എന്ന് ആംഗ്യം കാണിച്ചു. അപ്പോഴേക്കും ട്രെയിന്‍ മൂവ് ചെയ്തു. കുറച്ചു കഴിഞ്ഞാണ് ഞങ്ങള്‍ ആലോചിച്ചത്. ചെവി കേള്‍ക്കില്ല, സംസാരിക്കാന്‍ അറിയില്ല എന്ന് ആംഗ്യം കാണിച്ച അവന്‍ നമ്മള്‍ പറഞ്ഞതെല്ലാം കേട്ടു. അുസരിക്കുകയും ചെയ്തു. അപ്പോള്‍ അവന്‍ യഥാര്‍ത്ഥത്തില്‍ ഊമയല്ല, ഗതികേടു കൊണ്ട് ഊമയായി ആക്ട് ചെയ്യുകയാണ്. ആ ചിന്തയില്‍ നിന്നാണ് പഞ്ചാിഹൌസില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രം ഉണ്ടാവുന്നത്.

സ്വന്തമായി കാറുകള്‍ പലത് വാങ്ങിയിട്ടും എനിക്ക് അധികദുരം വാഹനം ഓടിക്കേണ്ടി വന്നിട്ടില്ല. അതിനു പ്രധാന കാരണം ഷൂട്ടിംഗുമായി ബന്ധപ്പെട്ട എല്ലാ യാത്രകളും ലൊക്കേഷിലെ വാഹങ്ങളിലാവും. ലോംഗ് ഡ്രൈവ് താല്പര്യങ്ങളില്ലെങ്കിലും കാറുകളോട് എനിക്ക് ഇഷ്ടമാണ്. നല്ല കാറുകള്‍ കാണുന്നത് വലിയ സന്തോഷമാണ്. പക്ഷെ ഉപയോഗിക്കാന്‍ കൂടുതല്‍ സൌകര്യമായി എനിക്ക് തോന്നിയിട്ടുള്ളത് ചെറിയ കാറുകളാണ്. പ്രത്യേക നിറങ്ങളോട് പ്രതിപത്തിയില്ല. ഫാന്‍സി നമ്പറുകള്‍ വേണമെന്ന് വാശി പിടിക്കാറില്ല. പക്ഷെ എന്റെ കാര്‍ നമ്പറുകള്‍ക്ക് എന്തെങ്കിലും ചില പ്രത്യേകത ഉണ്ടാവും. 5055 ആണ് ഏറ്റവും പുതിയ കാറിന്റെ നമ്പര്‍. അതിരാവിലെയുള്ള യാത്രകളാണ് എനിക്ക് ഏറെ ഇഷ്ടം. വലിയ ട്രാഫിക്കില്ല. ഫ്രഷ് എയര്‍ ശ്വസിച്ച് പുതിയ കാഴ്ചകളിലും കണ്ടെത്തലുകളിലും സ്വയം മറന്ന് അങ്ങനെ തിരക്കില്ലാത്ത ചെറു യാത്രകള്‍…

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 4 + 6 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.