A Suave SUV

By Admin

ഇന്ത്യ റൊനോയെ ആദ്യമറിയുന്നത് 2007ല്‍ പുറത്തിറങ്ങിയ ലോഗന്‍ എന്ന മിഡ് ക്ളാസ് സെഡാന്‍ മോഡലിലൂടെയാണ്. മഹീന്ദ്രയുടെ സഖ്യത്തില്‍ വിപണിയിലെത്തിയ ലോഗന്‍ വളരെ പെട്ടെന്നു തന്നെ ജശ്രദ്ധ നേടി. മഹീന്ദ്രയുമായുള്ള സഖ്യത്തിനു ശേഷം നേരിട്ട് ഗോദയിലെത്തിയ റൊനോ പിന്നീട് കോംപാക്ട് എസ്യുവി വിഭാഗത്തില്‍ അവതരിപ്പിച്ച വാഹനമായിരുന്നു ഡസ്റര്‍. ഇന്ത്യന്‍ വാഹനവിപണിയില്‍ അതുവരെയുണ്ടായിരുന്ന പല പ്രമുഖരുടെയും ഉറക്കം കെടുത്തിയ ഡസ്റര്‍ ഇപ്പോഴും വിപണിയിലെ താരമാണ്. 2011ല്‍ പുറത്തിറങ്ങിയ കോളിയോസിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇക്കുറി പരിചയപ്പെടുത്തുന്നത്. പ്രീമിയം സോഫ്റ്റ്റോഡ് എസ്യുവിയായ കോളിയോസ് നിരവധി പരിഷ്കാരങ്ങളോടുകൂടിയാണ് വിപണിയിലെത്തിയിരിക്കുന്നത്. തുടക്കത്തില്‍ നാലുവീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷില്‍ മാത്രം ലഭ്യമായിരുന്ന കോളിയോസ് ഇക്കുറി രണ്ടുവീല്‍, നാലുവീല്‍ മാുവല്‍ ട്രാന്‍സ്മിഷിലും അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അടിമുടി പരിഷ്കരിക്കപ്പെട്ടെന്ന് അവകാശപ്പെടാനാവില്ലെങ്കിലും മാറ്റങ്ങള്‍ ഈ വാഹത്തില്‍ പ്രകടമാണ്. റെനോ കോളിയോസിന്റെ പരിഷ്കരിച്ച ഓട്ടോമാറ്റിക് ഫോര്‍ വീല്‍ ഡ്രൈവ് അവതാരത്തെയാണ് ഓവര്‍ടേക്ക് ടെസ്റ് ഡ്രൈവ് ചെയ്തത്.

രൂപകല്‍പന

2000ല്‍ കണ്‍സെപ്റ്റ് മോഡലായി ജീനീവ ഓട്ടോഷോയില്‍ അവതരിപ്പിക്കപ്പെട്ട കോളിയോസ് 2008ലാണ് പ്രൊഡക്ഷന്‍ മോഡലായി രൂപാന്തരപ്പെട്ടത്. നിസാന്‍ എക്സ്ട്രെയിലില്‍ ഉപയോഗിച്ച തരത്തിലുള്ള നിസാന്‍-സി പ്ളാറ്റ്ഫോമിലാണ് കോളിയോസിന്റെ അടിസ്ഥാനം. പുറമെ നിന്നും നോക്കിയാല്‍ എസ്യുവികളില്‍ കാണാറുള്ള പരുക്കന്‍ ഭാവമൊന്നും കോളിയോസിനില്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള പെര്‍ഫെക്ഷന്‍ വാഹനത്തില്‍ ഉടനീളമുണ്ട്. പൂര്‍ണമായി റീ-ഡിസൈന്‍ ചെയ്തിരിക്കുന്ന കോളിയോസിന്റെ മുന്‍ ബമ്പറില്‍ സ്കര്‍ട്ടിങ് പോലെയുള്ള ഭാഗത്ത് അലുമിനിയം ഫിനിഷ് നല്‍കിയിരിക്കുന്നത് വാഹത്തിന്റെ രൂപത്തിനു ഒഴുക്ക് നില്‍കുന്നു. ഫോഗ്ലാമ്പുകള്‍ പഴയ മോഡലി അപേക്ഷിച്ച് കുറച്ച് ഉള്ളിലേക്ക് തള്ളിയിരിക്കുന്നു. ഫോഗ്ലാമ്പിനു മുകളില്‍ നല്‍കിയിരിക്കുന്ന ക്രോമിയം സ്ട്രിപ്പിനു പകരമായി ഡേ ടൈം പൈലറ്റ് ലാമ്പുകള്‍ നല്‍കിയിരുന്നെങ്കില്‍ എന്ന് തോന്നാം. ഗ്ളോസി ബ്ളാക്ക് ഫിനിഷില്‍ ക്രോമിയം പ്ളേറ്റഡ് ഗ്രില്ലുകള്‍ നല്‍കിയിരിക്കുന്നത് ഏറെ ആകര്‍ഷകമാണ്. ബോണറ്റില്‍ ഇഴുകിച്ചേര്‍ന്ന തരത്തില്‍ ഹെഡ്ലാമ്പ് യൂണിറ്റ് ക്രമീകരിച്ചിരിക്കുന്നു. ഹാലൊജന്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ പ്രകാശത്തിനും സൌന്ദര്യത്തിും ഒരുപോലെ പിന്‍ലം നല്‍കുന്നു. ഡോര്‍ ഹാന്‍ഡ്ലുകള്‍ക്ക് സമീപം ഒഴുകിയിറങ്ങുന്ന ബോഡിലുൈകളും, മസ്കുലാര്‍ വീല്‍ ആര്‍ച്ചുകളും പുതിയ ക്രോമിയം സൈഡ് പ്രൊട്ടക്ടറുമെല്ലാം വാഹത്തിനു മികച്ച രൂപഭംഗിയാണ് നല്‍കുന്നത്. അതുപോലെ തിളങ്ങി നില്‍ക്കുന്ന സില്‍വര്‍ സാറ്റിന്‍ റൂഫ് റെയ്ലുകള്‍ വാഹത്തിനു പ്രകടമായ ആകാരഭംഗി നല്‍കുന്നുണ്ട്. സ്പോര്‍ട്ടിയും ഒപ്പം സ്റൈലിഷുമായ പുതിയ അലോയ് വീലുകള്‍ക്ക് റൂറില്‍ നൂറു മാര്‍ക്കും നല്‍കാം. ഇരട്ട വര്‍ണ സങ്കലത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ ഇന്ത്യയ്ക്കുവേണ്ടി പ്രത്യേകം നിര്‍മിച്ചതാണെന്ന് റെനോ അവകാശപ്പെടുന്നു. കോളിയോസി മറ്റ് എസ്യുവികളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത് അതിന്റെ പിന്‍ഭാഗമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മുന്നിലേക്ക് കുതിക്കുന്ന റെട്രോ ഡിസൈന്‍ പിന്നിലെത്തുമ്പോള്‍ സ്പോയിലറില്‍ നിന്നും പിന്നിലേക്ക് ഒഴുകിയിറങ്ങുന്നു. സ്പോയിലറില്‍ എല്‍ഇഡി ടെയ്ല്‍ ലാമ്പും ക്രമീകരിച്ചിരിക്കുന്നു. നീളന്‍ പിന്‍ഗ്ളാസിാട് ചേര്‍ത്തു തന്നെ ലോഗോയുണ്ട്. അതിനു താഴെയായി കോളിയോസ് എന്ന ബാഡ്ജിങ് കാണാം. ടെയ്ല്‍ ലാമ്പില്‍ കാര്യമായ മാറ്റങ്ങളില്ല.

ഇന്റീരിയര്‍

മികച്ച നിര്‍മാണിലവാരമാണ് കോളിയോസില്‍. പ്രത്യേകിച്ചും സെന്റര്‍ കണ്‍സോള്‍. ഏറ്റവും മുകളില്‍ എല്‍ഇഡി ഡിസ്പ്ളേ. ഇതിനു താഴെയായി മധ്യനിര എസി വെന്റുകള്‍ അതിനു മധ്യത്തില്‍ ഹസാഡ് സ്വിച്ച്, ലോക്ക് സ്വിച്ച്. പിന്നീട് എസി, അതിനു താഴെയായി മ്യൂസിക് പ്ളെയര്‍. അതിനു താഴെ ഉള്ളിലേക്ക് കടന്നിരിക്കുന്ന തരത്തില്‍ ഫോര്‍വീല്‍, ഹില്‍ സ്റാര്‍ട്ട് അസിസ്റ് സ്വിച്ചുകള്‍, അവിടെനിന്നും സീറ്റിലേക്ക് ബന്ധിപ്പിക്കുന്ന ഭാഗത്ത് ഗിയര്‍ നോബ് എന്നിങ്ങനെ പോകുന്നു സെന്റര്‍ കണ്‍സോള്‍. സെന്റര്‍ കണ്‍സോളില്‍ മുന്‍ മോഡലിലേതുപോലെ തന്നെ സ്മാര്‍ട് അക്സസ് കാര്‍ഡ് സ്ളോട്ട് ഉണ്ട്. സ്മാര്‍ട്ട് കാര്‍ഡിുള്ളില്‍ തന്നെയാണ് എമര്‍ജന്‍സി സ്പെയര്‍ കീ. ഗിയര്‍ നോബിനു പിന്നിലായി ഹാന്‍ഡ് ബ്രേക്കും ഒപ്പം ഒരു ആഷ്ട്രേയുമുണ്ട്. മുന്നിലെ ഇരു സീറ്റുകള്‍ക്കും മധ്യത്തില്‍ ഹാന്‍ഡ് റെസ്റ്. ഇതിനുള്ളില്‍ സ്റോറേജ് സ്പെയ്സുണ്ട്. ഒപ്പം ഓക്സിലറി, യുഎസ്റ്റി, ചാര്‍ജര്‍ സ്ളോട്ടുകളുമുണ്ട്. മുന്നിലെ ഇരു സീറ്റുകളും ഇലക്ട്രോണിക്കലി അഡ്ജസ്റ്ള്‍ ആണ്. ഡ്രൈവര്‍ സീറ്റില്‍ അധികമായി ഒരു ബാക്ബോണ്‍ സപ്പോര്‍ട്ട് സംവിധാനം കൂടിയുണ്ട്. ടില്‍റ്റ് സ്റിയറിങ്ങിലും ക്രോമിയം ഫിനിഷിന്റെ പ്രസരം കാണാം. ഹെഡ്ലാമ്പ്, വൈപ്പര്‍ സ്വിച്ചുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. ലെഗ്റൂം അധികമായുള്ള പിന്‍ സീറ്റില്‍ എസി വെന്റുകളും ഇരുവശങ്ങളിലുണ്ട്. പ്രത്യേകമായി എടുത്തുപറയേണ്ട ഒന്നാണ് കോളിയോസിലെ എയര്‍ കണ്ടീഷിങ് സംവിധാനം. ഡ്യുവല്‍ എസി എന്നറിയപ്പെടുന്ന ഈ സംവിധാത്തിലൂടെ വാഹത്തിലെ ഇടത്, വലത് വശങ്ങളിലെ എസികള്‍ രണ്ട് വ്യത്യസ്ത ടെമ്പറേച്ചറുകളില്‍ പ്രവര്‍ത്തിക്കും. അതേപോലെ തന്നെയാണ് ബോസ് നല്‍കുന്ന മ്യൂസിക് സംവിധാനം. സറൌണ്ട് ശ്ദക്രമീകരണമുള്ള അഞ്ച് സ്പീക്കറുകളും, രണ്ട് ട്വീറ്ററുകളും ഒരു എന്‍ക്ളോഷര്‍ സഹിതമുള്ള സ്വൂഫര്‍ സംവിധാനവും അതില്ലൊം കൂടി ആംപ്ളിഫയറുമുള്ള എന്റര്‍ടെയിന്‍മെന്റ സിസ്റവു അതിഗംഭീരമാണ്. ഉള്‍ഭാഗം അങ്ങനെ ടെക്നോലോജി, കംഫര്‍ട്ടിലും കൊട്ടാരതുല്യമാക്കിയിരിക്കുന്നു. ഫോര്‍മുല വണ്‍ ട്രാക്കുകളില്‍ സുരക്ഷയ്ക്ക് പേരുകേട്ട റെനോ ഇവിടെ കോളിയോസിലും സുരക്ഷയ്ക്ക് ഏറെ പ്രാധ്യാന്യം കല്‍പിച്ചിരിക്കുന്നു. റിവേഴ്സ് സെന്‍സറുകള്‍, ഇഎസ്പി(ഇലക്ട്രോണിക് സ്റിെലിറ്റി പ്രോഗ്രാം), ഹില്‍ സ്റാര്‍ട്ട് അസിസ്റ്, ഹില്‍ ഡിസെന്റ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, സ്പീഡ് ലോക്ക്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, മുന്നിലെ എയര്‍ാഗുകള്‍ പിന്നിലെ സൈഡ് കര്‍ട്ടന്‍ അടക്കമുള്ള എയര്‍ാഗുകള്‍ എന്നിവയെല്ലാം കോളിയോസി യൂറോ എന്‍സിഎപി സുരക്ഷാ പട്ടികയില്‍ ഫൈവ് സ്റാര്‍ ല്‍കി ആദരിക്കാന്‍ കാരണമാകുന്നു. ഒപ്പം 450 ലീറ്റര്‍ ബൂട്ട് സ്പെയ്സുമുണ്ട്.

ഡ്രൈവ് & എന്‍ജിന്‍

റെനോ കോളിയോസില്‍ നല്‍കിയിരിക്കുന്ന 2.0 ലീറ്റര്‍ ഡിസിഐ എന്‍ജിന്‍ വളരെ റിഫൈന്‍ഡാണ്. പഴയ എന്‍ജിനില്‍ കരുത്ത് 148 ബിഎച്ച്പിയായിരുന്നത് പുതിയ കോളിയോസില്‍ 23 ബിഎച്ച്പി അധികമായി നല്‍കിയിരിക്കുന്നു. അതായത് 171 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ഗരപരിധിയെക്കാള്‍ ഒരുപക്ഷെ ഈ എന്‍ജിന്‍ സ്ഹിേക്കുന്നത് ദീര്‍ഘദൂര ഹൈവേകളെയാണ്. ഓട്ടോമാറ്റിക് ഡ്രൈവില്‍ പാര്‍ക്ക്, റിവേഴ്സ്, ന്യൂട്രല്‍, ഡ്രൈവ് മോഡുകളാണ് പ്രധാനം. അതു കൂടാതെ ഓട്ടോമാറ്റിക് പ്ളസ്-മൈസ് മോഡുമുണ്ട്. 10 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുവാന്‍ പ്രാപ്താണ് ഇവന്‍. ഇന്ത്യന്‍ റോഡുകളില്‍ ഇവന്‍ അടിതട പഠിച്ച ഒരഭ്യാസിയാണ്. മികച്ച സസ്പെന്‍ഷുകള്‍ യാത്രാസുഖത്തിനൊപ്പം ഡ്രൈവിങ് എക്സ്പീരിയന്‍സും നല്‍കും. ട്രാഫിക്കിലെത്തിയാല്‍ അതായത് 2000 ആര്‍പിഎമ്മിനു താഴെ ടര്‍ബോ ലാഗ് തോന്നിക്കുമെങ്കിലും മുഷിപ്പിക്കില്ല. ഒരു ഹാച്ച്ബാകിനോളം ടേണിങ് റേഡിയസാണ് കോളിയോസിറ്റി -5.8 മീറ്റര്‍. വളവും തിരിവുമെന്നുവേണ്ട അത്യാവശ്യം ഓഫ്റോഡ് സാഹചര്യങ്ങളിലും ഒരു ചെറുകാര്‍ പോലെ ഇവ കൊണ്ടു ടക്കാം. ഫോര്‍വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്ക് ലഭിച്ച മൈലേജ് റിസള്‍ട്ട്- ഒരു ലീറ്റര്‍ ഡീസലില്‍ ഇവന്‍ നിങ്ങളെ 13 കിലോമീറ്റര്‍ എത്തിച്ചിരിക്കും.

ടെസ്റേഴ്സ് നോട്ട്

മൈലേജ്, പവര്‍, ക്വാളിറ്റി, ടെക്ാളജി എന്നിവയിലെല്ലാം എതിരാളിയായ ഹ്യുണ്ടായ് സാന്റഫേ, മിത്സുബിഷി മോണ്ടേറോ എന്നിവയോടെല്ലാം രിേട്ട് പോരുവിളിക്കാന്‍ പോന്ന ഈ ഫോര്‍ വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് കുട്ടിക്കൊമ്പന്റെ എക്സ്ഷോറൂം വില 26.34 ലക്ഷം രൂപയാണ്. കോളിയോസിന്റെ മാുവല്‍ ട്രാന്‍സ്മിഷന്‍ ലോഎന്‍ഡ് മോഡലിനു 22.27 ലക്ഷം രൂപ മുതല്‍ വിലയുണ്ട്.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 14 + 12 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.