Going for the Mass

By Admin

ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ വലിയ ചലം സൃഷ്ടിച്ച വാഹമാണ് യമഹയുടെ എഫ്സി സീരിസ് ബൈക്കുകള്‍. ക്കേഡ് സ്പോര്‍ട്സ് ബൈക്ക് എന്ന ലേലില്‍ വിപണിയിലെത്തിയ എഫ്സി വളരെ പെട്ടെന്നുതന്നെ ശ്രദ്ധനേടി. ആഗോളവിപണിയിലെ വല്ല്യേട്ടനായ യമഹ എഫ്സി 1 എന്ന 1000 സിസി സൂപ്പര്‍ബൈക്കിന്റെ കുഞ്ഞിയായ എഫ്സി 16, 2008ല്‍ വിപണിയിലെത്തിയെങ്കിലും കാര്യമായി പരിഷ്കരിക്കപ്പെട്ടിരുന്നില്ല. ഫേസര്‍ എന്ന ഫെയറിങ് മോഡലും, എഫ്സി-എസ് എന്ന പേരില്‍ ഒരു മോഡലും മാത്രമായി ഒതുങ്ങുകയായിരുന്നു എഫ്സി. എന്നാല്‍ എഫ്സി, എഫ്സി-എസ് എന്നീ മോഡലുകളുടെ പതിപ്പുകളില്‍ കാര്യമായ പരിഷ്കാരം വരുത്തി യമഹ ഇന്ത്യ വിപണിയിലെത്തിച്ചിരിക്കുകയാണ്. 150 സിസി വിഭാഗത്തില്‍ യമഹയുടെ വിജയമുദ്രയുമായി മത്സരിക്കാനിറങ്ങിയ പുതിയ എഫ്സി സീരിസ് നേക്കേഡ് ബൈക്കി പരിചയപ്പെടാം.
പെര്‍ഫോമന്‍സ് + മൈലേജ് എന്ന മന്ത്രമുരുവിടുന്നവര്‍ ഏറ്റവും കൂടുതല്‍ തെരയുന്ന 150 സിസി വിഭാഗത്തില്‍ ബജാജ് പള്‍സര്‍ 150, ഹോണ്ട യൂണികോണ്‍, ഹീറോ സീിസി എക്സ്ട്രീം, ടിവിഎസ് അപ്പാച്ചെ എന്നിവയോടാണ് എഫ്സി സീരിസ് മത്സരിക്കുന്നത്. നിലവിലുള്ള 150 സിസി മത്സരാര്‍ത്ഥികളെല്ലാം കരുത്തിലും മൈലേജിലും മികച്ചവരാണ്. 2008ല്‍ എഫ്സി പുറത്തിറങ്ങിയപ്പോള്‍ മൈലേജിലും കേമന്ന് കമ്പി പറഞ്ഞങ്കിലും ഉപയോഗിച്ചവര്‍ മുഖം ചുളിച്ചിരുന്നു. അതിാലാകണം പുതിയ മോഡലില്‍ മൈലേജ് വര്‍ദ്ധിപ്പിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. അതിനു വേണ്ടി യമഹ ഫ്യുവെല്‍ ഇന്‍ജക്ഷന്‍ ടെക്നോലോജി സ്വീകരിച്ചു. ഒപ്പം വാഹത്തിന്റെ ഭാരവും കുറച്ചു.

Looks
അകലക്കാഴ്ചയില്‍ പഴയ എഫ്സിയുമായി കാര്യമായ മാറ്റങ്ങളില്ലെന്ന് തോന്നാമെങ്കിലും നിരവധി മാറ്റങ്ങളാണ് പുതിയ എഫ്സി സീരിസില്‍ വരുത്തിയിരിക്കുന്നത്. പഴയ മോഡലില്‍ കണ്ട അതേ മോഡല്‍ ടയറുകളാണ് പുതിയ എഫ്സിയിലും. കാഴ്ചയില്‍ സ്പോര്‍ടിസ്സുെം ഒപ്പം സ്റ്റിെലിറ്റിയിലും ഏറെ സഹായിക്കുന്നുണ്ട് ഈ 100-80 സൈസ് 17 ടയറുകള്‍. മുന്‍ മോഡലിലെ അതേ ടെലസ്കോപ്പിക് മുന്‍ സസ്പെന്‍ഷും നിലനിര്‍ത്തിയിരിക്കുന്നു. ഡിസ്ക് ബ്രേക്കിലും കാര്യമായ മാറ്റങ്ങളില്ല. മഡ്ഗാര്‍ഡും പഴയതിലേതു തന്നെ. ഹെഡ്ലാമ്പ് യൂണിറ്റ് പൂര്‍ണമായി പരിഷ്കരിക്കപ്പെട്ടിരിക്കുന്നു. എഫ്സി വണ്ണിന്റെ പിന്‍ഗാമിയായിരുന്നു പഴയഎഫ്സി എങ്കിലും, മുന്‍വശത്ത് 1000 സിസി സൂപ്പര്‍ ബൈക്കുമായി വളരെ കുറച്ചു സാമ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.
എന്നാല്‍ ഇക്കുറി അതിനും പരിഹാരമായി. എഫ്സി വണ്ണിനാട് ഏറെ സാമ്യം പുലര്‍ത്തുന്ന ആംഗുലര്‍ ഹെഡ്ലാമ്പുകളാണ് പുതിയ എഫ്സിയിലുള്ളത്. അതേപോലെ തന്നെ മീറ്റര്‍ ക്ളസ്റ്ററും മാറ്റങ്ങളെ ഉള്‍ക്കൊണ്ടിരിക്കുന്നു. പൂര്‍ണമായും ഡിജിറ്റലാണ് മീറ്റര്‍ കണ്‍സോള്‍. പഴയ മോഡലില്‍ കണ്ടുമറന്ന സ്വിച്ചുകള്‍ തന്നെയാണ് എഫ്സി വി 2.0 ലും.കോസ്മെറ്റിക് പരിഷ്കാരങ്ങള്‍ എഫ്സിയില്‍ കാര്യമായുണ്ട്. വലുപ്പമുള്ള ഇന്ധടാങ്ക്നു കാര്യമായ മാറ്റങ്ങളില്ല. എന്നാല്‍ ടാങ്ക്നു താഴെയുള്ള എയര്‍ ഇന്‍ഡേക്ക് ഡാമുകള്‍ പരിഷ്കരിക്കപ്പെട്ടിരിക്കുന്നു.
മുന്‍പുണ്ടായിരുന്നതിലും വലുപ്പമുണ്ട് ഇതിനു. റൈഡര്‍ സീറ്റിന് ഉയരം വര്‍ദ്ധിപ്പിച്ചിരിക്കുന്നതിനാല്‍ പഴയ എഫ്സി നല്‍കുന്നതിലുമധികം കംഫര്‍ട്ട് ലഭിക്കുന്നുണ്ട്. എഫ്സി സീരിസില്‍ ഏറ്റവുമധികം പഴി കേട്ടത് പിന്‍സീറ്റിാണ്. വെര്‍ഷന്‍ 2.0ല്‍ ഇരട്ട സീറ്റുകള്‍ നല്‍കിയെന്നു മാത്രമല്ല, പിന്‍സീറ്റ് ഉയരവും ഒപ്പം കംഫര്‍ട്ടും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. പിന്നില്‍ മോണോ സസ്പെന്‍ഷുമാണ്. എഫ്സി വെര്‍ഷന്‍ 2.0ല്‍ മാറ്റങ്ങള്‍ പ്രകടമാണ്കുന്നത് പിന്‍ഭാഗത്താണ്. പഴയ എഫ്സിയെ പ്രണയിച്ചിരുന്നവര്‍ പിന്നിലെത്തുമ്പോള്‍ മുഖം ചുളിക്കുമെന്ന് തീര്‍ച്ച. കാരണം മുന്‍ മോഡലില്‍ ഏറെ ആകര്‍ഷകമായിരുന്ന ടെയ്ല്‍ ലാമ്പ് ഇതിലെത്തിയപ്പോള്‍ നിരാശാജകമായി. ഒപ്പം പഴയ വലിയ എക്സ്ഹോസ്റ്റ് പൈപ്പ് വളരെ ചെറുതായി. ഗ്രാബ് ഹാന്‍ഡ്ലിനുണ്ടായ മാറ്റം കുഴപ്പമില്ല എന്നും പറയാം. എഫ്സിയുടെ മുഖമുദ്രയായ വലിയ ടയര്‍ ഇതിലും നിലനിര്‍ത്തിയിട്ടുണ്ട്. അതിനു മഡ് പ്രൊട്ടക്ടറും നല്‍കിയിരിക്കുന്നു. പിന്‍ഭാഗത്തിനു സ്പോര്‍ട്ടിനെസ്സ് തോന്നിപ്പിക്കുന്നതിനാണ് യമഹ ശ്രമിച്ചത്.
അതിന്റെ ഫലം കണ്ടറിയണം. എഞ്ചിന്റേയും ഫ്രെയിമിന്റെയും ഭാരം കുറച്ചതിലൂടെ ബൈക്കിന്റെ ആകെ ഭാരം മൂന്ന് കിലോഗ്രാം കുറഞ്ഞിട്ടുണ്ട്. പുതിയ ഫ്രെയിം ഉപയോഗിക്കുന്ന ബൈക്ക്ി ഇപ്പോള്‍ 132 കിലോഗ്രാമാണ് ഭാരം.

Engine
എഫ്സി ആരാധകര്‍ക്ക് ഏറെ നിരാശയുണ്ടാക്കും എഞ്ചിനിലേക്കെത്തുമ്പോള്‍. പഴയ എഫ്സിയ്ക്ക് 153 സിസി, ഫോര്‍ സ്ട്രോക്ക് എഞ്ചിനായിരുന്നുവെങ്കില്‍ 149 സിസി ഫ്യുവല്‍ ഇന്‍ജക്ടഡ് എന്‍ജിനാണ് വെര്‍ഷന്‍ 2.0ല്‍. അതായത് 13.81 ബിഎച്ച്പി എന്ന പരമാവധി കരുത്ത് ഇക്കുറി 12.9 ആയി കുറഞ്ഞിരിക്കുന്നു. 13.6 എന്‍എം ആയിരുന്നു പഴയ മോഡലിൽ ടോര്‍ക്ക്. പുതിയതിനു ടോര്‍ക്ക് 12.8 എന്‍എം. ഫ്യുവല്‍ ഇന്‍ജക്ഷന്‍ വന്നതിലൂടെ എന്‍ജിന്‍ മുന്‍പത്തേതിലും അധികം റിഫൈന്‍ഡായിട്ടുണ്ട്. ഇന്ധവില വര്‍ദ്ധിക്കുന്നതിാലാകണം യമഹ ഇത്തരത്തില്‍ ചിന്തിച്ചതെന്നുവേണം കരുതാന്‍. ഇതിലൂടെ 14 ശതമാം അധിക മൈലേജാണ് യമഹ വാഗ്ദാനം ചെയ്യുന്നത്. ഭാരത് സ്റേജ് നാല് എമിഷന്‍ നിയമങ്ങള്‍ പാലിക്കുന്നതിനാല്‍ പഴയ മോഡലിലും 13 ശതമാനം എമിഷന്‍ കുറവാണെന്നും കമ്പി പറയുന്നു.

Ride
പഴയ മോഡലിലും വളരെയധികം കംഫര്‍ട്ട് നല്‍കുന്ന റൈഡിങ് പൊസിഷാണ് പുതിയ എഫ്സിയില്‍. പവറില്‍ കുറവുവരുത്തിയതിനാല്‍ പെര്‍ഫോമന്‍സില്‍ കാര്യമായ കുറവു വന്നിട്ടുണ്ട്. എന്നാല്‍ ഭാരം കുറച്ചതുവഴി സ്റിെലിറ്റി, കോര്‍ണറിങ് മികവ് എന്നിവയില്‍ വര്‍ദ്ധയുണ്ടായി. മുന്‍പുണ്ടായിരുന്നതിലും റൈഡിങ് സുഖം വര്‍ദ്ധിച്ചതില്‍ ഇരട്ട സീറ്റുകളും, പൊസിഷും കാര്യമായ സ്വാധീം ചെലുത്തുന്നുണ്ട്. പുതിയ എക്സ്ഹോസ്റ് ആയതിാല്‍ എക്സ്ഹോസ്റ് നാട്ടിലും പുതുമയുണ്ട്.

Testers Note
2008ല്‍ വിപണിയിലെത്തിയ എഫ്സി എതിരാളികളായ എല്ലാവര്‍ക്കും കടുത്ത വെല്ലുവിളിയായിരുന്നു. മാത്രമല്ല, നേക്കേഡ് ബൈക്ക് എന്ന പുതിയ സെഗ്മെന്റ മോട്ടോര്‍സൈക്കിള്‍ മേഖലയില്‍ ഉരുത്തിരിഞ്ഞു. പിന്നീടൊന്നും എഫ്സിക്കു നോക്കേണ്ടതായി വന്നില്ല. മൈലേജിലും ടെക്നലോജി പുതുമയുമായെത്തിയ എഫ്സി എഫ്ഐ 150 സിസി വിഭാഗത്തിലെ കരുത്തായ എതിരാളിയായി മാറുമെന്ന് ഉറപ്പ്. കൊച്ചി എക്സ്ഷോറൂം വില: എഫ്സി 76,250 രൂപ, എഫ്സി വണ്‍ സിക്സ് 78,250 രൂപ.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 8 + 7 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.