‘A‘ for Quality

By Admin

ഇന്ത്യയിലെ ഗീയര്‍ലെസ് സ്കൂട്ടര്‍ വിപണിയുടെ മാത്രമല്ല, ഇരുചക്ര വാഹവിപണിയുടെ തന്നെ റെക്കോഡ് നേട്ടങ്ങളെ തകര്‍ത്ത് മുന്നേറുന്ന ഒരാളുണ്ട്. ഹോണ്ടയുടെ സ്വന്തം ആക്ടീവ. ഗീയര്‍ലെസ് സ്കൂട്ടറുകള്‍ ഒരു കുടുംബമാണെന്നു ചിന്തിച്ചാല്‍ ആ കുടുംബത്തിലെ മൂത്ത കാരണവരുടെ സ്ഥാത്താണ് ഹോണ്ട ആക്ടീവ. മറ്റു കമ്പികളെല്ലാം മോഡലുകള്‍ അടിക്കടി മാറ്റുമ്പോഴും ഹോണ്ട, ആക്ടീവയെ നിലിര്‍ത്തി. കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തന്നെ. എന്നാല്‍ വിപണിയില്‍ എതിരാളികളുടെ സാന്നിധ്യം രൂക്ഷമായതിത്തുെടര്‍ന്ന് ഹോണ്ട വിപണിയിലെത്തിച്ച ആക്ടീവയുടെ പുതിയ മോഡലാണ് ആക്ടീവ 125. ഇവയാൈന്ന് പരിചയപ്പെടാം.

ലുക്ക്സ്
ഇന്ത്യ അത്ര അംഗീകരിക്കാത്ത മെറ്റല്‍ ബോഡിയുമായാണ് ഇക്കുറി ആക്ടീവയെത്തിയിരിക്കുന്നത്. മറ്റു ഗീയര്‍ ലെസ് സ്കൂട്ടറുകളെ അപേക്ഷിച്ച് നോക്കിയാല്‍ ആക്ടീവ 125 ഒരു ഭീമാകാരാണെന്ന് തോന്നും. തോന്നല്‍ മാത്രമല്ല, കെട്ടിലും മട്ടിലുമെല്ലാം ഇവന്‍ ഒരു ഭീമാകാരന്‍ തന്നെയാണ്. 110 കിലോ ഭാരമുണ്ട്. അടിമുടി മാറ്റങ്ങളാണ്. എന്നാല്‍ ജീനുകളില്‍ പലതും ആക്ടീവയിലുള്ളതു തന്നെ. ആക്ടീവയോടു സമനമായ ഹെഡ്ലാമ്പ് യൂണിറ്റാണ് ആക്ടീവ 125നും. മീറ്റര്‍ കണ്‍സോള്‍ മറച്ചിരിക്കുന്ന വിന്‍ഡ് ഷീല്‍ഡ് കറുപ്പ് തീം ല്‍കിയിരിക്കുന്നു. മുന്നിലേക്കു തള്ളില്‍ക്കുന്ന തരത്തിലാണ് ഏപ്രണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒരു ക്രോമിയം ഫിനിഷ് കൂടി ഈ ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നതിാല്‍ മുഖത്തെ ഗൌരവഭാവം അല്‍പം കുറഞ്ഞിരിക്കുന്നു.
അതിനു വശങ്ങളില്‍ പറ്റിച്ചേര്‍ന്ന് ക്ളിയര്‍ ലെന്‍സ് ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍. ഹോണ്ട ഏവിയേറ്ററി അനുസ്മരിപ്പിക്കുന്ന തരത്തിലാണ് മഡ്ഗാര്‍ഡും ഷോക്ക് അ്സോര്‍റുകളും നിര്‍മിച്ചിരിക്കുന്നത്. അഞ്ച് സ്പോക്ക് അലോയ് വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഓപ്ഷണലായി മുന്നില്‍ ഡിസ്ക് ബ്രേക്ക് സാന്നിദ്ധ്യവുമുണ്ട്.
ഗീയര്‍ലെസ് സ്കൂട്ടറുകളുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ഡിജിറ്റല്‍-അലോഗ് കോമ്പിഷന്‍ കൊണ്ടുവന്ന സ്കൂട്ടറെന്ന പേരും ആക്ടീവ കരസ്ഥമാക്കിയിരിക്കുന്നു. മികച്ചതാണ് മീറ്റര്‍ കണ്‍സോള്‍. മുകളില്‍ സ്പീഡോമീറ്റര്‍, അതിന്റെ താഴെയായി ഡിജിറ്റല്‍ മീറ്റര്‍. ഇതില്‍ ഇന്ധില, ട്രിപ്പ് മീറ്റര്‍ എന്നിവയുമുണ്ട്. ഇവരണ്ടിന്റെയും വശങ്ങളിലായി ഇന്‍ഡിക്കേറ്റര്‍ വാണിങ് ലാമ്പുകള്‍. ഇത്രയും നല്‍കിയ സ്ഥിതിക്ക് ഒരു സൈഡ് സ്റാന്‍ഡ് വാണിങ് കൂടി ല്‍കാമായിരുന്നു. മീറ്റര്‍ ക്ളസ്ററിനു  താഴെ അലുമിയം കോട്ടിങ്ങോടുകൂടിയ ആവരണം നല്‍കിയത് മീറ്റര്‍ ഭാഗത്തിനു കൂടുതല്‍ ആകര്‍ഷകമാക്കുന്നു. സ്വിച്ചുകള്‍, മിററുകള്‍, ഹാന്‍ഡ്ല്‍ ഗ്രിപ്പുകള്‍ എന്നിവയെല്ലാം ആക്ടീവയിലേതു തന്നെയെങ്കിലും നിലവാരം ഉയര്‍ത്തിയിട്ടുണ്ട്.
സ്ഥലസൌകര്യത്തില്‍ പഴയ ആക്ടീവയെക്കാള്‍ മുന്നിലാണ് 125. ഉയരക്കൂടുതലുള്ളവര്‍ക്കുപോലും യാതൊരുതരത്തിലും ബുദ്ധിമുട്ടുണ്ടാക്കാത്ത നിര്‍മാണമികവ്. വശങ്ങളിലെല്ലാം ആക്ടീവയുടെ പാരമ്പര്യം നിലനിര്‍ത്താന്‍ പോന്ന അഴകളവുകളാണ്. മികച്ച നിലവാരത്തിലുള്ള പിന്‍ ഫുട്ട്റെസ്റ് പ്രീമിയം ബൈക്കുകളില്‍ കാണപ്പെടുന്ന തരത്തിലുള്ളതാണ്. വാഹത്തിന്റെ പാലുകളില്‍ 90 ശതമാവും ഉരുക്ക് തന്നെ. ഉയരവും, നീളവുമുള്ള സീറ്റുകളുമുണ്ട്. ഗ്രബ് ഹാന്‍ഡ്ലാണ് ഏറ്റവും രസകരമായി തോന്നിയത്. പഴയകാല ബൈക്കുകളില്‍ കാണാറുള്ള നീളന്‍ കാരിയറുകളെ ഓര്‍മിപ്പിക്കുന്നു ഇത്. ടെയ്ല്‍ യൂണിറ്റ് അല്‍പം വലുപ്പം വര്‍ദ്ധിപ്പിച്ചതൊഴിച്ചാല്‍ കാര്യമായ മാറ്റങ്ങളില്ല.

ടെസ്റ് റൈഡ്
വലുപ്പത്തില്‍ മുന്നിലായതിാല്‍ ഇവ മെരുക്കാന്‍ പ്രയാസപ്പെടും എന്നു കരുതിയെങ്കില്‍ തെറ്റി. അത്ര  പരിചയമില്ലാത്തവരുടെയടുത്തുപോലും വിയപൂര്‍വ്വം നില്‍ക്കും ആക്ടീവ 125. ഹോണ്ടയുടെ ആദ്യ 125 സിസി സ്കൂട്ടറാണ്  ആക്ടീവ 125 എങ്കിലും മികച്ച എന്‍ജിാണ്. എന്‍ജിന്‍ ഐഡില്‍ ആണെങ്കിലും തെല്ലും ശബ്ദം പുറത്തു കേള്‍ക്കാനില്ല. സ്മൂത്ത് & പെര്‍ഫെക്ട്. എന്‍ജിന്‍ കപ്പാസിറ്റി 109 സിസിയില്‍ നിന്നും 124.9സിസി ആയി ഉയര്‍ത്തി. ആക്സിലറേറ്റര്‍ കൂടുമ്പോഴും എന്‍ജിന്‍ ഭാഗത്തുിന്നും പറയത്തക്ക ശ്ദകോലാഹലങ്ങളില്ല.
6500 ആര്‍പിഎമ്മില്‍ 8.6 ബിഎച്ച്പിയാണ് ഉയര്‍ന്ന കരുത്ത്. 5500 ആര്‍പിഎമ്മില്‍ 10.12 എന്‍എം ടോര്‍ക്ക്. ഇവ രണ്ടും മികച്ച ത്രോട്ട്ല്‍ റെസ്പോണ്‍സും ആക്സിലറേഷും പ്രദാം ചെയ്യുന്നു. 110 കിലോമീറ്റര്‍ വരെ വേഗത പറയുമെങ്കിലും ഇവന്‍ ഒരു സിറ്റി ഹാക്കറാണ്. ഗരയാത്രകള്‍ക്ക് ഏറ്റവും അുയോജ്യന്‍. മികച്ച ടെലിസ്കോപ്പിക് സസ്പെന്‍ഷും, കോംബി ബ്രേക്ക് സംവിധാവും മികച്ച സുമരക്ഷ വാഗ്ദാം ചെയ്യുന്നു. ഹാന്‍ഡ്ല്‍ വളരെ ഉയരത്തിലായതിനാല്‍ നടുവ് നിവര്‍ന്നിരിക്കാന്‍ സഹായകരമാകും. മികച്ച സ്റിെലിറ്റി ഉറപ്പുതരുന്ന ആക്ടീവ 125 40-45 കിലോമീറ്റര്‍ മൈലേജും നല്‍കും.

ടെസ്റേഴ്സ് നോട്ട്
ഗീയര്‍ലെസ് വിഭാഗത്തിലെ ഉപവിഭാഗമായ 125സിസി വിഭാഗത്തില്‍ മത്സരാര്‍ത്ഥികള്‍ നന്നേ കുറവാണ്. എങ്കിലും മഹീന്ദ്ര റോഡിയോ, സുസുക്കി ആക്സസ് എന്നിവര്‍ക്ക് കടുത്ത വെല്ലുവിളിയാണ് ആക്ടീവ ഉയര്‍ത്തുന്നത്. 125 സിസി വിഭാഗത്തില്‍ ഇത്രയേറെ മികച്ച ഒരു ഗീയര്‍ലെസ് സ്കൂട്ടര്‍ ഇന്ന് വിപണിയിലില്ല. പക്ഷെ വിലയുടെ കാര്യത്തില്‍ റോഡിയോയും, ആക്സസും ആക്ടീവയ്ക്ക് വെല്ലുവിളിയാകും. 56,105 രൂപയാണ് ആക്ടീവ 125ന്  കൊച്ചിയിലെ എക്സ്ഷോറൂം വില. ഡിസ്ക് ബ്രേക്ക് മോഡല്ന്  ഇത് 61,915 രൂപ ആയി ഉയരും.
ഹോണ്ട നല്‍കുന്ന മൂല്യത്തിനും വില്‍പാന്തര സേവത്തിനും പകരം മറ്റാര്‍ക്കും വയ്ക്കാനില്ലാത്തതും, ആക്ടീവയില്‍ പതിനാലു വര്‍ഷങ്ങളോളമായി ഇന്ത്യന്‍ ജനത നല്‍കിയ വിശ്വാസവുമെല്ലാം ആക്ടീവ 125ന് ഏറെ ഗുണം ചെയ്യും.
ആക്ടീവ 125 ല്‍ നല്കുന്ന മികച്ച റൈഡ് ക്വാളിറ്റിയും, സുഖകരമായ റൈഡുമൊന്നും വാഗ്ദാം ചെയ്യാന്‍ നിലവിലുള്ള എതിരാളികളെക്കൊണ്ട് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് സത്യം. അതിാല്‍ വില അല്‍പം കൂടിയാലും ആക്ടീവ 125 സ്വന്തമാക്കുന്നതിനു രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 6 + 5 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.