Twins of Glory

By Admin

ഹീറോയുടെ ഫ്ളാഗ്ഷിപ്പ് മോഡലായ കരിസ്മ പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുന്നു. രൂപത്തിലും ഭാവത്തിലും പുതിയ മുഖവുമായി വന്നിട്ടുള്ള കരിസ്മയെ പരിചയപ്പെടാം. ഇന്ത്യന്‍ വാഹന വിപണിയില്‍ രണ്ട് അതികായന്‍മാരാണുള്ളത്. കാറുകളില്‍ മാരുതിയും ബൈക്കുകളില്‍ ഹീറോയും. ഇരുവരും വരവറിയിച്ചത് 1980കളിലാണ്. രണ്ട് കൂട്ടരും അവരുടെ ആദ്യ വാഹനം പുറത്തിറക്കുന്നതും അടുത്തടുത്ത വര്‍ഷങ്ങളില്‍ തന്നെ. നമ്മുടെ കാര്‍ വിപണിക്ക് മാരുതിയുടെ 800 എന്ത് മാറ്റങ്ങളാണോ സമ്മാനിച്ചത് അതിനേകാൾ ഒട്ടും ചെറുതല്ലാത്ത മാറ്റമാണ് ബൈക്ക് വിപണിക്ക് ഹീറോയുടെ ആദ്യ ബൈക്കായ സിഡി 100 സമ്മാിച്ചത്.
ജാപ്പീസ് ബൈക്ക് നിര്‍മ്മാതാക്കളായ ഹോണ്ടയുമായി സഹകരിച്ചാണ് ഹീറോ ആദ്യ ബൈക്ക് പുറത്തിറക്കുന്നത്. നീണ്ട 26 വര്‍ഷത്തെ ബാന്ധവം അവസാനിപ്പിച്ച് ഹോണ്ട പുറത്തേയ്ക്ക് നടന്നപ്പോള്‍ ഹീറോയുടെ അവസാമായി എന്നാണ് പലരും പറഞ്ഞത്. ഹോണ്ടയാണ് ഹീറോയുടെ നട്ടെല്ലെന്നും ഹോണ്ടയുമായുള്ള ബന്ധം പിരിഞ്ഞാല്‍ ഹീറോയ്ക്ക് പിടിച്ചു നില്‍ക്കാാവില്ല എന്നുമൊക്കെയായിരുന്നു അവര്‍ പറഞ്ഞ് പരത്തിയത്. എന്നാല്‍ എല്ലാ ഗോസിപ്പുകളും അസ്ഥാത്താണ് എന്നാണ് ഇത്രയും കാലത്തെ ഹീറോയുടെ പ്രകടം നോക്കുമ്പോള്‍ മസിലാകുന്നത്. ഇന്ത്യന്‍ ബൈക്ക് വിപണിയുടെ 46% ഇന്നും ഹീറോയുടെ കൈയ്യില്‍ ഭദ്രമാണ്. അവരുടെ ബൈക്ക് ശ്രേണിയിലേയ്ക്ക് നോക്കുകയാണെങ്കില്‍ ജനപ്രിയ മോഡലുകളുടെയെല്ലാം പുതിയ വേരിയന്റുകള്‍ ഹീറോ പുറത്തിറക്കി.
കഴിഞ്ഞ മാസം ഹീറോയുടെ വകയായി എത്തിയ ബൈക്കായിരുന്നു എക്സ്ട്രീം. 150 സിസി ബൈക്കില്‍ വിപ്ളവം കൊണ്ടു വന്ന സിബിസിയുടെ ഇളമുറക്കാരന്‍. 150 സിസി ബൈക്ക് വിപ്ളവം കൊണ്ട് വന്നത് സിബിസി ആണെങ്കില്‍ 200 സിസിയുടെ മുകളിലുള്ള ബൈക്കുകള്‍ ജപ്രിയമാക്കിയത് കരിസ്മയാണെന്ന് നിസംശയം പറയാം. 2003ല്‍ കരിസ്മ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നിരത്തില്‍ 200 സിസിയ്ക്ക് മുകളിലുള്ള സ്പോര്‍ട്ട്സ് ബൈക്കുകള്‍ ചുരുക്കം. കരിസ്മയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് മറ്റ് ബൈക്ക് നിര്‍മ്മാതാക്കള്‍ 200 സിസിയ്ക്ക് മുകളിലുള്ള ബൈക്കുകള്‍ പുറത്തിറക്കുന്നത്. കരിസ്മയ്ക്ക് 2009ല്‍ പുതിയൊരു മോഡലുകൂടി എത്തി, കൂടുതല്‍ സ്പോര്‍ട്ടിയായ കരിസ്മ ഇസെഡ്എംആര്‍. ഇതുവരെ വലിയ മാറ്റങ്ങള്‍ ഒന്നുമില്ലാതിരുന്ന ബൈക്കായിരുന്നു കരിസ്മ. എന്നാല്‍ ഇപ്പോള്‍ പുതിയ അവതാരം എടുത്ത് എത്തിയിരിക്കുകയാണ് കരിസ്മയുടെ രണ്ട് മോഡലുകളും.

ഡിസൈന്‍
കരിസ്മ ഇസെഡ് എം ആര്‍പൂര്‍ണ്ണമായും റീഡിസൈന്‍ ചെയ്ത ബൈക്കാണ് കരിസ്മ ഇസെഡ്എംആര്‍. അമേരിക്കന്‍ മോട്ടോര്‍ സ്പോര്‍ട്ട്സ് കമ്പനിയായ എറിക്ക് ബ്യുവല്‍ റെയ്സിങ്ങിന്റെ 49.2 ശതമാനം ഷെയര്‍ 2013ല്‍ ഹീറോ സ്വന്തമാക്കിയിരുന്നു. അവരുടെ സഹകരണത്തോടെയാണ് കരിസ്മയുടെ ഡിസൈന്‍ തയ്യറാക്കിയിരികുന്നതു. ബൈക്ക് അല്‍പം ചെറുതായതുപോലെ തോന്നുന്നുണ്ട്. ഇിആറിന്റെ 1190 എന്ന സ്പോര്‍ട്ട്സ് ബൈക്കിന്റെ ലുക്ക് വരുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അല്‍പം ചെറിയ ബൈക്കായതുകൊണ്ട് ആ ശ്രമം അത്ര വിജയിച്ചില്ല. വെര്‍ട്ടിക്കലി അറേഞ്ച്ഡ് ആണ് ഡ്യുവല്‍ ഹെഡ് ലൈറ്റുകള്‍. ഹെഡ് ലൈറ്റ് കണ്‍സോള്‍ മുതല്‍ ഗ്ളാസ് വൈസര്‍ വരെ വി ആകൃതിയിലാണ് ഡിസൈന്‍. ഏറ്റവും താഴത്തെ ഹെഡ്ലൈറ്റ് ഇരുവശത്തുമായാണ് ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍. ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് മുകളിലായി എല്‍ഇഡി ലാമ്പും നല്‍കിയിട്ടുണ്ട്. അല്‍പം ഉയരം തോന്നിക്കുന്ന മുന്‍ഫെയറിങ്ങാണ്. കരിസ്മയുടെ പ്രധാന എതിരാളിയായ പള്‍സര്‍ 220ല്‍ ഇതേതരത്തിലുള്ള ഹെഡ്ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്, എന്നാല്‍ അതില്‍ പ്രൊജക്റ്റര്‍ ലാമ്പുകളാണ്. കരിസ്മയ്ക്കും പ്രൊജക്റ്റര്‍ ലാമ്പുകള്‍ ഉപയോഗിക്കാമായിരുന്നു. മുന്നില്‍ നിന്ന് നോക്കുമ്പോള്‍ അല്‍പം ഇടുങ്ങിയ രൂപമായിട്ടാണ് തോന്നുന്നത്. പഴയ കരിസ്മ ഇസെഡ് എം ആറിന്റെ ഗാഭീര്യം പുതിയതിനു ഇല്ല. കരിസ്മ ഇസെഡ്എംആറിന്റെ അതെ മീറ്റര്‍ കണ്‍സോള്‍, ഫുള്ളി ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോളില്‍ സൈഡ് സ്റ്റാന്റവാണിംഗ് ഇന്‍ഡിക്കേഷും ല്‍കിയിട്ടുണ്ട്. ബൈക്ക് നിര്‍ത്തിക്കഴിഞ്ഞാല്‍ ആദ്യം അ്ഷിന്യേക്കുന്നത് എഞ്ചിന്‍ കില്‍ സ്വിച്ചാണ്. എന്നാല്‍ ബൈക്കില്‍ അത് നല്‍കിയിട്ടില്ല എന്നത് നിരാശാജകം. വശങ്ങളില്‍ ഫുള്‍ ഫെയറിങ്ങില്‍ ഇസെഡ്എംആര്‍ സ്റിക്കറിങും നല്‍കിയിട്ടുണ്ട്. മികച്ച സീറ്റിങ് പൊസിഷാണ് പുതിയ കരിസ്മയില്‍. പില്യണ്‍ റൈഡര്‍ക്ക് അല്‍പം ഉയര്‍ന്ന സീറ്റാണ്. അധികം മാറ്റമില്ലാത്ത എക്സ്ഹോസ്റ്റ് പൈപ്പുകള്‍. പിന്നിലും
ഡിസ്ക് ബ്രേക്കുകള്‍ നല്‍കിയിട്ടുണ്ട്. പിന്നിലേയ്ക്ക് വരുന്തോറും ഫെയറിങ്ങുകള്‍ കുറഞ്ഞ് വരുന്നു. നേരത്ത പുറത്തിറങ്ങിയ എക്സ്ട്രീമിലും ഇതേ തരത്തിലുള്ള ഡിസാൈണ്. പിന്നിലെ ഡിസൈന്‍ ബൈക്കിന്റെ ടോട്ടാലിറ്റിയെ ഗെറ്റിവായി അഫക്റ്റ് ചെയ്യുന്നുണ്ട്. ടെയ്ല്‍ ലാമ്പിന്റെ സ്ഥാം ഫെയറിങ്ങിലല്ല പിന്‍ മഡ്ഗാഡിലാണ്. എല്‍ഇഡി ടെയ്ല്‍ ലാമ്പാണ് ഉപയോഗിച്ചിരിക്കുന്നത്. അത്ന്റെ ഇരുവശത്തുമായി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും. ടോട്ടലി ബൈക്കിന്റെ ഡിസൈന്‍ വശങ്ങള്‍ നോക്കുകയാണെങ്കില്‍ അത്ര മികച്ചത് എന്ന് പറയാവുന്ന ഡിസൈല്ല പുതിയ കരീസ്മയ്ക്ക്.

കരിസ്മ ആര്‍
കരിസ്മ ഇസെഡ് എം ആറും കരിസ്മ ആറും തമ്മിലുള്ള പ്രധാന വ്യത്യാസം ആറില്‍ ഫുള്‍ സൈഡ് ഫെയറിങ്ങല്ല ഉപയോഗിച്ചിരിക്കുന്നത് എന്നതാണ്. ബാക്കി എല്ലാം ഏകദേശം ഒരേ പോലുള്ള ഘടകങ്ങളാണ്. പഴയ ഇസെഡ്എംആറും, ആറും തമ്മിലും ഇതേ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് ഇവിടെയും നിലനിർത്തിയിരിക്കുന്നു. ഇസെഡ് എംആറില്‍ നിന്ന് വ്യത്യസ്തമായി പിന്നില്‍ ഡിസ്ക് ബ്രേക്കല്ല നല്‍കിയിരിക്കുന്നത്. കരുത്തുള്ള സ്പോര്‍ട്ടി ബൈക്ക് ആയ സ്ഥിതിക്ക് ഡിസ്ക് ബ്രേക്ക് അിവാര്യമായിരുന്നു. പഴയ തലമുറ കരിസ്മ ആറിന്റെ അലോഗ് ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍ വലിയ മാറ്റങ്ങളൊന്നുമില്ലാതെ തുടര്‍ന്നിരിക്കുന്നു.
സൈഡ് സ്റാന്റ വാണിങ് ലൈറ്റ് നല്‍കിയിട്ടുണ്ട്. റൈഡ് സ്പോര്‍ട്ടി ആക്കുന്നതിൻറ് ക്ളിപ്പ് ഓണ്‍ ഹാന്റില്‍ ബാര്‍ നല്‍കിയിരിക്കുന്നു.

ടെസ്റ് റൈഡ്
കരിസ്മ ഇസെഡ്എംആര്‍പഴയ 223 സിസി എഞ്ചിന്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് എങ്കിലും കുറച്ച് കൂടി ഫൈന്‍ ട്യൂണ്‍ ചെയ്ത് 2 ബിഎച്ച്പി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 8000 ആര്‍പിഎമ്മില്‍ 20 ബിഎച്ച്പിയാണ് ഇപ്പോഴത്തെ കരുത്ത്. 6500 ആര്‍പിഎമ്മില്‍ 19.7 എന്‍എം ടോര്‍ക്കും ബൈക്ക് ഉത്പാദിപ്പിക്കുന്നുണ്ട്. പഴയ അഞ്ച് സ്പീഡ് ഗീയര്‍ബോക്സ് മാറ്റങ്ങളില്ലാതെ ഉപയോഗിച്ചിരിക്കുന്നു. കരുത്തിന്റെ കണക്കില്‍ എതിരാളിയേക്കാള്‍ അല്‍പം പുറകിലാണ് ഇസെഡ് എം ആര്‍. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ എത്താന്‍ 3.6 സെക്കന്റ മാത്രം മതി ഈ കരുത്ത്. കരിസ്മയുടെ എഞ്ചിന്‍ റിഫൈന്‍മെന്റും നല്ല ത്രോട്ടില്‍ റെസ്പോണ്‍സും മികച്ച റൈഡ് ക്വാളിറ്റിയുമാണ് ബൈക്കി സെഗ്മെന്റിലെ ഇഷ്ട താരമാക്കി മാറ്റിയത്. അത് പുതിയ കരിസ്മയിലും നിലിനിര്‍തിയിടുണ്ട് എന്നത് ശ്രദ്ധേയമാണ്. മികച്ച സീറ്റിംഗ് പൊസിഷാണ്. ഒരു സ്പോര്‍ട്ട്സ് ടൂറര്‍ കാറ്റഗറിയില്‍ പെടുത്താവുന്ന ബൈക്കാണ് കരിസ്മ ഇസെഡ്എംആര്‍. അത്ര മികച്ച റൈഡും കംഫര്‍ട്ടും ബൈക്ക് ല്‍കുന്നുണ്ട്. പഴയ ഇസെഡ് എം ആറില്‍ നിന്ന് ബൈക്ക് അല്‍പം ചെറുതായിട്ടുണ്ട്. അതുപോലെ തന്നെ ഭാരവും രണ്ട് കിലോഗ്രാം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹാന്‍ഡില്‍ ചെയ്യാന്‍ എളുപ്പമായി. എതിരാളികളെല്ലാം മോണോ
ഷോക്ക് സസ്പെന്‍ഷിലേയ്ക്ക് മാറിയിട്ടും ഹീറോ ഇപ്പോഴും പഴയ ജിആര്‍എസ് (ഗ്യാസ് റിസര്‍വോയര്‍ സസ്പെന്‍ഷന്‍) സസ്പെന്‍ഷില്‍ മുറുകെ പിടിച്ചിരിക്കുന്നു.
അഞ്ച് തരത്തില്‍ അഡ്ജസ്റ് ചെയ്യാവുന്ന ജിആര്‍എസ് സസ്പെന്‍ഷന്‍ ഭേദപ്പെട്ട നിലവാരം പുലര്‍ത്തുന്നവയാണ്. 157 കിലോ ഭാരമുള്ള ബൈക്കാണ് എങ്കിലും ഓടിക്കുമ്പോള്‍ ഭാരമുണ്ടെന്ന് തോന്നില്ല എന്നതാണ് പ്രധാന പ്രത്യേകത. ടൌണിലൂടെ ഓടിക്കുമ്പോഴാണ് ഇത് ഏറ്റവും അധികം ഗുണകരമായി തോന്നുക. നല്ല നിലവാരമുള്ള മുന്‍ പിന്‍ ബ്രേക്കാണ് ബൈക്ക്നല്‍കിയിരിക്കുന്നത്.

കരിസ്മ ആര്‍
ആദ്യ കരിസ്മയുടെ 223 സിസി എഞ്ചിന്റെ കരുത്ത് രണ്ട് ബിഎച്ച്പി കൂട്ടി 7500 ആര്‍പിഎമ്മില്‍ 19.2 ബിഎച്ചപി ആക്കി മാറ്റിയിരിക്കുന്നു. 6000ആര്‍പിഎമ്മില്‍ 19.35 എന്‍എമ്മാണ് ടോര്‍ക്ക്. ഇസെഡ് എം ആറിക്കൊള്‍ കരുത്ത്  കുറവാണെങ്കിലും റൈഡിങ് പൊസിഷന്‍, ഹാന്റിലിങ് എല്ലാം അതുപോലെ തന്നെ. 0-60 മാര്‍ക്ക് കടക്കാന്‍ 3.6 സെക്കന്റ  മാത്രം മതി. പഴയ ആറില്‍ നിന്നും കരുത്തിന്റെ കാര്യത്തില്‍ നല്ല വ്യത്യാസം തോന്നുന്നുണ്ട്. എഞ്ചിനും ഗീയര്‍ബോക്സും എല്ലാം പഴയതുതന്നെ. ഇസെഡ് എം ആറിപ്പാെേലെ തന്നെ മികച്ച ഹാന്റിലിങ്ങും നല്ല റൈഡ് ക്വാളിറ്റിയും നല്‍കുന്നുണ്ട് ബൈക്ക്. മുന്നില്‍ ടെലിസ്കോപ്പിക് സസ്പെന്‍ഷന്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് എങ്കിലും ഇസെഡ് എം ആറില്‍ നിന്ന് വ്യത്യസ്തമായി പിന്നില്‍ 5 തരത്തില്‍ അഡ്ജസ്റ് ചെയ്യാവുന്ന ഹൈഡ്രോളിക്ക് ഷോക്ക് അ്സോര്‍റാണ്. ജിആര്‍എസ് സസ്പെന്‍ഷിന്റെ അത്ര നിലവാരമില്ലെങ്കിലും ഭേദപ്പെട്ട റൈഡ് നല്‍കുന്ന സസ്പെന്‍ഷാണ്. ഡ്രാഗ് ടെസ്റ് നടത്തിയാല്‍ ടോപ്പ് സ്പീഡില്‍ കരിസ്മയുടെ പ്രധാന എതിരാളി മുന്നില്‍ നില്‍ക്കും. എങ്കിലും ടൌണ്‍ റൈഡില്‍ രണ്ടും ഒപ്പത്തിനൊപ്പം തന്നെ. ഫൂള്‍ചെയിന്‍ കവറി പകരം ഹാഫ് ചെയിന്‍ കവറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് കൂടുതല്‍ പ്രാക്ടിക്കലായൊരു തീരുമാമാണ്. എഞ്ചിന്‍ പഴയ കരിസ്മ ആറിപ്പാെേലെ തന്നെ റിഫൈന്‍ഡ് ആണ്. മൊത്തത്തില്‍, കംഫര്‍ട്ടിളായ റൈഡും നല്ല പെര്‍ഫോമന്‍സും നല്‍കുന്ന ബൈക്കാണ് കരിസ്മ ആര്‍.

റിയര്‍ഡ്രൈവ്
തങ്ങളുടെ ഫ്ളാഗ്ഷിപ്പ് മോഡലായ കരിസ്മയെ കൂടുതല്‍ സ്റ്റൈലിഷും റൈഡര്‍ ഫ്രണ്ട്ലിയും ആക്കാന്‍ വേണ്ടതെല്ലാം ഹീറോ നല്‍കിയിട്ടുണ്ട്. വാല്യു ഫോര്‍ മണി ആണ് ഇരു ബൈക്കുകളും. എന്നാല്‍ കരുത്തിന്റെ കാര്യത്തില്‍ എതിരാളിയേക്കാള്‍ അല്‍പം പുറകിലാണ് ബൈക്ക്. അതുപോലെ തന്നെ ചെറിയ ഫീച്ചറുകളുടെ അഭാവം ബൈക്കില്‍ കാണാനുണ്ട്. എഞ്ചിന്‍ കില്‍സ്വിച്ച്, പ്രൊജക്റ്റര്‍ ഹെഡ് ലൈറ്റുകള്‍, ഫോളോമീ ഹോം,മാറ്റങ്ങള്‍ വരുത്തിയ മീറ്റര്‍ കണ്‍സോളുകള്‍ എന്നി ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നു എങ്കില്‍ കൂടുതല്‍ ആകര്‍ഷകമായേനെ കരിസ്മ. കരിസ്മ ആറില്‍ റിയര്‍ഡിസ്ക് ബ്രേക്കും ഉള്‍പ്പെടുത്താമായിരുന്നു.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 14 + 14 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.