ഡ്രൈവിംഗില്‍ ഞാന്‍ ഒരു ഏകലവ്യന്‍

By Admin

കാഴ്ച, തന്മാത്ര,പളുങ്ക്, ഭ്രമരം, പ്രണയം, കളിമണ്ണ്, കല്‍ക്കത്ത ന്യൂസ്‌… മൂല്യവത്തായ സിമകളിലുടെ മലയാളികള്‍ക്ക് പുതിയ ഭാവുകത്വം സമ്മാിച്ച ബ്ളെസിയുടെ വാഹാുഭവങ്ങള്‍.

വളരെ ചെറുപ്രായം മുതല്‍ക്കേ വീട്ടില്‍ വാഹങ്ങളുണ്ടായിരുന്നു. അത് പക്ഷെ കാറുകളായിരുന്നില്ല. ഹെവി വെഹിക്കിള്‍സായിരുന്നു. അതിനു കാരണം എന്റെ ജ്യേഷ്ഠ്നു വണ്ടിയുമായി ബന്ധപ്പെട്ട ബിസിസുകളുണ്ടായിരുന്നു. അറുപതുകളില്‍ ഞങ്ങള്‍ക്ക് ബെന്നിമോന്‍ എന്ന പേരില്‍ ഒരു ലോറിയുണ്ടായിരുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.ചേട്ടന്‍ പിന്നീട് ഒരു ബെന്‍സ്ലോറി വാങ്ങി. അത് വിറ്റുകഴിഞ്ഞ ശേഷവും ഒടിഞ്ഞു പോയ ലോഗോയും എംബ്ളവും പോലെ ചില ശേഷിപ്പുകള്‍ ഞാന്‍ കൌതുകപുര്‍വം സൂക്ഷിച്ചിരുന്നു.

കൌമാരപ്രായമെത്തിയപ്പോള്‍ സൈക്കിളുകളിലായി ഭ്രമം. വീട്ടുകാര്‍ വാങ്ങിത്തരാന്‍ കാത്തുനില്‍ക്കാതെ സൈക്കിള്‍ വാടകയ്ക്ക് എടുത്ത് ഓടിക്കാന്‍ തുടങ്ങി. പിന്നീട് ബൈക്കുകളോടായി ആരാധ. ജാവ, ബുളളറ്റ്, യെസ്ഡി റോഡ്കിംഗ്. എന്നിങ്ങനെ പലതരം ബൈക്കുകള്‍ അക്കാലത്തുണ്ട്. സ്കൂട്ടറും പല തരത്തിലുണ്ട്. ചേട്ട് ഇതുമായൊക്കെ ബന്ധമുളളതുകൊണ്ട് എനിക്കും എല്ലാം പരിചയപ്പെടാന്‍ പറ്റി.
അന്ന് എല്ലാ ചെറുപ്പക്കാരുടെയും വലിയ മോഹമാണ് ഒരു ബുള്ളറ്റില്‍ പടപടപടാന്ന് കറങ്ങുക എന്നത്. കോളജില്‍ പഠിക്കുന്ന സമയത്ത് ചേട്ടന്റെ ബൈക്ക് തന്നു വിടുമായിരുന്നു. പിന്നീട് കാറിലായി ഭ്രമം. വീട്ടില്‍ അന്ന് കാറില്ല. പിന്നീട് ഒരു അംബാസിഡര്‍ എടുത്തെങ്കിലും എിക്ക് ഡ്രൈവിംഗ് അറിയാമായിരുന്നില്ല. ഞാന്‍ ഡ്രൈവിംഗ് സ്കുളിയാൈന്നും ആശ്രയിക്കാന്‍ പോയില്ല. എന്റെ കൂട്ടുകാര് ഒരു ഫിയറ്റ് കാറുണ്ട്. അവന്‍ വീട്ടില്‍ വരുമ്പോള്‍ കാര്‍ മുകളില്‍ കൊണ്ടിടും. ഞങ്ങളുടെ വീട് ഒരു ഇറക്കത്തിലാണ്. ഞാന്‍ പതുക്കെ കാറില്‍ കയറി ഗിയര്‍ ന്യൂട്രലില്‍ ഇട്ട് കാര്‍ താഴേക്ക് ഇറക്കും. ആദ്യം ഗിയര്‍ ഇടാന്‍ പഠിച്ചു. പിന്നെ സ്റ്റിയറിംഗ് തിരിച്ചു.
പതുക്കെ വണ്ടി മുന്നോട്ട് എടുത്തുനോക്കി. അങ്ങ തട്ടിയും മുട്ടിയും ഞാന്‍ സംഗതി പഠിച്ചെടുത്തു. പിന്നെ വീട്ടുകാര്‍ അറിയാതെ കയ്യില്‍ കിട്ടുന്ന കാറുകള്‍ ഓടിച്ചു നോക്കും. വീട്ടിലെ അംബാസിഡറിലാണ് ശരിക്കും കൈ തെളിയുന്നത്.
ഏതായാലും 23-നാം വയസില്‍ തന്നെ ലൈസന്‍സ് എടുത്തു. പിന്നീട് വീട്ടില്‍ ഒരു ജീപ്പ് വാങ്ങി. ഞാന്‍ കല്യാ
ണം കഴിക്കുന്ന സമയത്ത് ഒക്കെ ജീപ്പിലായിരുന്നു യാത്ര.

ദൂരയാത്രകളില്‍ സ്റിയറിംഗ് ഡ്രൈവറുടെ കൈയ്യില്‍
ആദ്യകാലത്ത് കാറില്‍ ദീര്‍ഘദൂര യാത്ര പോകുന്ന ശീലം എിക്ക് ഉണ്ടായിരുന്നില്ല. കാരണം പണ്ടേ ദിവാസ്വപ്ങ്ങളും ചിന്തകളുമായി ടക്കുന്ന കൂട്ടത്തിലാണ് ഞാന്‍. ഡ്രൈവ് ചെയ്യുമ്പോള്‍ പലപ്പോഴും കോണ്‍സന്‍ട്രേഷന്‍ കിട്ടില്ല. നമ്മള്‍ അറിയാതെ ഓരോരോ ചിന്തകളിലേക്ക് പോകും. സിനിമയില്‍ സഹസംവിധായകനായിരുന്ന കാലത്ത് സ്വന്തം പണം കൊണ്ട് വാങ്ങിയ ആദ്യവാഹം ഒരു ഇന്‍ഡിക്കയാണ്. തന്മാത്ര ചെയ്യുന്ന സമയത്ത് ഞാന്‍ അത് ഓടിച്ചുപോകുന്നതിനിടയില്‍ പെട്ടെന്ന് ബ്ളാങ്കായി പോയി. കാര്‍നിയന്ത്രണം തെറ്റി ഒരു കടയില്‍ ചെന്നിടിച്ച് നില്‍ക്കും എന്ന് തോന്നിയ ഘട്ടത്തില്‍ ബ്രേക്ക് ഇട്ടതുകൊണ്ട് രക്ഷപ്പെട്ടു. ഇത് പലവട്ടം ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ ഡ്രൈവറെ വെച്ചു. ഇന്‍ഡിക്ക കഴിഞ്ഞ് വാങ്ങിയ കാര്‍ സ്കോഡയാണ്. ഇപ്പോള്‍ ചെറുപ്പകാലത്തേക്കാള്‍ ഡ്രൈവിംഗിാട്താത്പര്യവും ആത്മവിശ്വാസവും കൂടി വരികയാണ്.

ലാലേട്ടന്റെ ഡ്രൈവിംഗ്
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ യാത്ര ഭ്രമരം എന്ന റോഡ്മൂവിയുടെ ലൊക്കേഷന്‍ നോക്കാന്‍ പോയതാണ്. ആയിരക്കണക്കിനു കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് അതിന്റെ ചിത്രീകരണസ്ഥലങ്ങള്‍ കണ്ടെത്തിയത്. നെല്ലിെയാമ്പതിയിലൊക്കെ അപകടങ്ങള്‍ മുഖാമുഖം കണ്ടു. പൊള്ളാച്ചിക്കടുത്ത് ലൊക്കേഷന്‍ നോക്കുന്നതിടയില്‍ ഒരു കാട്ടാന കുറുകെ ചാടി. വാഹങ്ങള്‍ എല്ലാം മണിക്കുറുകളോളം എന്‍ജിന്‍ ഓഫ് ചെയ്ത് കാത്തു നിന്നു. ശ്ദം കേട്ട് ആന  പ്രകോപിച്ചാലോ? ഏതായാലും അവന്‍ പോയശേഷമാണ് വണ്ടിയെടുത്തത്.
കുട്ടിക്കാത്ത് ഷൂട്ട് ചെയ്യുമ്പോള്‍ സാധാരണ ഡ്രൈവര്‍മാര്‍ പോലും ഭയപ്പെടും വിധം വലിയ കൊക്കയുള്ള സ്ഥലങ്ങളിലൂടെ ഡ്യൂപ്പില്ലാതെ ലാലേട്ടന്‍ (മോഹന്‍ലാല്‍)കൂളായി ജീപ്പ് ഓടിക്കുന്നത് ഞാന്‍ ആരാധയോടെ നോ ക്കി നിന്നു. ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ഞാന്‍ സഞ്ചരിച്ചിരുന്ന വണ്ടിയില്‍ നിന്നും എന്നെ പിടിച്ചിറക്കി ലാലേട്ടന്‍ ഓടിക്കുന്ന ജീപ്പില്‍ കയറ്റി. ഒരു ജീപ്പിൽ കഷ്ടിച്ച് പോകാവുന്ന ഇടുങ്ങിയ വഴിയിലൂടെ വണ്ടി സ്പീഡില്‍ ഓടിക്കുകയാണ് മൂപ്പര്. കുത്തയുെള്ള കയറ്റവും കുണ്ടും കുഴിയും. താഴെ വീണാല്‍ പൊടിപോലും കിട്ടാത്തത്ര താഴ്ചയാണ്. ഞാന്‍ അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു പോയി.

മാരുതിയുടെ സെലേറിയോ ആണ് ഏറ്റവും ഒടുവില്‍ വാങ്ങിയ കാര്‍. സത്യത്തില്‍ അത് ഭാര്യയ്ക്ക് വേണ്ടി വാങ്ങിയതാണ്.
ക്ളച്ച് ഇല്ലാത്ത ഈ കാര്‍ സ്ത്രീകള്‍ക്ക് അായാസമായി ഉപയോഗിക്കാന്‍ കഴിയും. പൊതുവെ കാറുകളോടും യാത്രകളോടും ഓവര്‍ ക്രേസിയായ വ്യക്തിയല്ല ഞാന്‍. എന്നാല്‍ കുട്ടിക്കാലം മുതല്‍ക്കെ പലവിധത്തിലുള്ള വാഹങ്ങളുമായി അടുത്തിടപഴകാന്‍ അവസരം കിട്ടിയതുകൊണ്ട് വാഹങ്ങളെക്കുറിച്ചുള്ള പല കാര്യങ്ങളും മസിലാക്കാന്‍ സാധിച്ചു.സിിമയിലും ജീവിതത്തിലും ഒരുപാട് ഗുരുക്കന്‍മാരുളള എിക്ക് ഡ്രൈവിംഗില്‍ ഒരു ഗുരു ഇല്ലാതെ പോയി. ശരിക്കും ഒരു ഏകലവ്യന്‍ എന്നു തന്നെ പറയാം..!

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 5 + 12 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.