Cool Corolla

By Admin

ലോകത്ത് ഏറ്റവും അധികം വിറ്റിട്ടുള്ള കാറിന്റെ പുതിയ മോഡല്‍ എത്തിക്കഴിഞ്ഞു. മറ്റുള്ളവരെയെല്ലാം പിന്നിലാക്കി കുതിക്കുന്ന കൊറോളയുടെ മുന്നേറ്റത്തിനു  ഊര്‍ജം പകരുന്നതാണോ പുതിയ ഓള്‍ട്ടിസ് എന്ന് നോക്കാം.

വില്‍പ്പയുടെ കാര്യത്തില്‍ ആഗോള കാര്‍ വിപണിയിലെ ചാംപ്യന്‍മാരാണ് ഫോഡ് മോഡല്‍ ടി, ഫോക്സ് വാഗണ്‍ ബീറ്റില്‍, ടൊയോട്ട കൊറോള. പല കാലഘട്ടങ്ങളില്‍ മുന്നില്‍ നിന്ന ഇവരെല്ലാം തന്നെ ജങ്ങളുടെ ഇഷ്ട കാറുകളായിരുന്നു. ഫോഡിന്റെ മോഡല്‍ ടി എന്ന കാറാണ് ആദ്യ ലോക ചാംപ്യന്‍. 1908 മുതല്‍ 1927 വരെ വിപണിയിലുണ്ടായിരുന്ന കാറായിരുന്നു മോഡല്‍ ടി. 1.65 കോടി മോഡല്‍ ടി കാറുകളാണ് നിരത്തില്‍ ഇറങ്ങിയിട്ടുള്ളത്. എകദേശം അമ്പത് വര്‍ഷത്തോളം നില നിന്ന മോഡല്‍ ടിയുടെ സ്ഥാം തെറിപ്പിക്കുന്നത് ജര്‍മ്മിയുടെ പീപ്പിള്‍സ് കാറായ ബീറ്റിലാണ്. 2.15 കോടി ബീറ്റിലുകളാണ് നി രത്തിലിറങ്ങിയിട്ടുള്ളത്. ബീറ്റിലിന്റെസ്ഥാം 1997ല്‍ ടോയോട്ടയുടെ കൊറോള കൈക്കലാക്കി. 1966ല്‍ പുറത്തിറങ്ങി 48 വര്‍ഷം കൊണ്ട് 4 കോടി കൊറോളകളാണ് 150 രാജ്യങ്ങളിലായി ടൊയോട്ട ഇറക്കിയിട്ടുള്ളത്.

ഇതുവരെ പതിാന്ന് തലമുറ കൊറോളകളാണ് അവതാരമെടുത്തിട്ടുള്ളത്. ഇപ്പോള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നത് പതിാന്നാം തലമുറ കൊറോളയാണ്. ലോകമാര്‍ക്കറ്റില്‍ ടൊയോട്ട കൊറോള എന്നാണ് അറിയപ്പടുന്നതെങ്കിലും ഇന്ത്യ അടക്കമുള്ള ചില ഏഷ്യന്‍ രാജ്യങ്ങളില്‍ ഇവന്‍ കൊറോള ഓള്‍ട്ടിസാണ്.
1966 ലാണ് പുറത്തിറങ്ങിയതെങ്കിലും ഇന്ത്യയില്‍ കൊറോള എത്തുന്നത് 2003 ലാണ്. അതിുശേഷം 2008 ല്‍ ഇന്ത്യയിലെ രണ്ടാം തലമുറ കൊറോള ഓള്‍ട്ടിസുമെത്തി. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ കൊറോള എത്തിയിരിക്കുന്നത്. ലോക മാര്‍ക്കറ്റില്‍ പതിാന്നാം തലമുറയാണെങ്കിലും ഇന്ത്യയില്‍ മൂന്നാം തലമുറയാണ് പുതിയ കൊറോള.
ഷെവര്‍ലെ ക്രൂസ്, ഹ്യുണ്ടായ് എലാന്‍ട്രാ, റൊ ഫ്ളുവന്‍സ്, സ്കോഡ ഒക്ടാവിയ, ഫോക്സ് വാഗണ്‍ ജെറ്റ എന്നിവരടങ്ങിയ ഡി സെഗ്മെന്റ  സെഡാന്റെ പോപ്പുലാരിറ്റി കൂടി വരികയാണ്. ഈ സെഗ്മെന്റില്‍ മത്സരത്തിനു  ഒരുങ്ങി എത്തിയിരിക്കുന്ന പുതിയ കൊറോള എങ്ങയുെണ്ടെന്ന് ഒരു ഓട്ടം പോയി നോക്കാം.

എക്സ്റ്റീരിയര്‍
പുറമെ നിന്ന് നോക്കുകയാണെങ്കില്‍ പൂര്‍ണ്ണമായും പുതിയ കാറാണ് ടൊയോട്ട കൊറോള ഓള്‍ട്ടിസ്. അടിമുടി മാറിയിട്ടുണ്ട്. പഴയ ഓള്‍ട്ടിസിന്റെ കണ്‍വെന്‍ഷണല്‍ ലുക്ക് ഒഴിവാക്കി കാറി കൂടുതല്‍ മോഡേണാക്കി അപ്മാര്‍ക്കറ്റ് ലുക്ക് വരുത്തിയിട്ടുണ്ട്. എഡ്ജി ആയിട്ടുള്ള ഡിസൈന്‍ എലമെന്റാണ് മുന്‍ഭാഗത്തിനു നല്കിയിട്ടുള്ളത്. അരികുകളെല്ലാം തെളിഞ്ഞു തന്നെ കാണാം. ത്രീ സ്ട്രിപ്പ് ക്രോം ഗ്രില്ലില്‍ അല്‍പ്പം മുന്നോട്ട് തള്ളി ടൊയോട്ടയുടെ ലോഗോ ല്‍കിയിരിക്കുന്നു. റാപ്പ് എറൌണ്ടാണ് ഹെഡ് ലൈറ്റുകള്‍. വലിപ്പം കൂടിയ ഹൈഡ് ലൈറ്റ് കണ്‍സോളിു മുകളിലായി ക്രോം സ്ട്രിപ്പുമുണ്ട്. ഡ്യുവല്‍ ഹെഡ്ലൈറ്റുകളാണ്. കൂടിയ വേരിയന്റുകളില്‍ എല്‍ഇഡി ലാമ്പുകളാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ കൊറോളയുടെ ചരിത്രത്തില്‍ ആദ്യമായി ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍ ഉപയോഗിച്ചിരിക്കുന്നു. ഗ്രില്ലിന്റെ തുടര്‍ച്ചയെന്നോണം ലുൈകള്‍
മുന്‍മ്പറിലുമുണ്ട്. മുന്നിലെ എയര്‍ഡാമുകള്‍ക്ക് താഴെയുമുണ്ട് വൈറ്റ് & ക്രോം സ്ട്രിപ്പുകളുടെ സംഗമം.
ഫോഗ് ലാമ്പിായി കണ്‍സോളുണ്ടെങ്കിലും ഡീസല്‍ വേരിയന്റുകള്‍ക്ക് ഫോഗ് ലാമ്പ് ല്‍കിയിട്ടില്ല. (പെട്രോള്‍ മോഡലിന്റെ ബെയ്സ് വേരിയെന്റിനു ഒഴിച്ച് ബാക്കി എല്ലാ മോഡലിലും ഫോഗ് ലാമ്പ് ല്‍കിയിട്ടുണ്ട്). പുതിയ കൊറോളയ്ക്ക് പഴയതി വെച്ച് നോക്കുമ്പോള്‍ അല്‍പം നീളം കൂടുതലാണ്. വശങ്ങളില്‍ അധികം മസ്കുലറല്ലാത്ത വീല്‍ ആര്‍ച്ചുകളാണ്. 205/55 പ്രൊഫൈലിലുള്ള 16 ഇഞ്ച് അലോയ് വീലുകളാണ് കൊറോളയുടെ മുന്തിയ വേരിയന്റുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. (195/65 പ്രൊഫൈലിലുള്ള 15 ഇഞ്ച് അലോയ് വീലുകളാണ് കുറഞ്ഞ വേരിയന്റുകള്‍ക്ക്). വശങ്ങളില്‍ അധികം പ്രോമിന്റല്ലാത്ത ക്യാരക്റ്റര്‍ ലുൈം ബെയ്സ് ലുൈംല്‍കിയിട്ടുണ്ട്. അധികം വലിപ്പം തോന്നാത്ത സൈഡ് വിന്റോകളാണ്. പിന്നിലേയ്ക്ക് വരുമ്പോള്‍ എല്‍ഇഡിറാപ്പ് എറൌണ്ട് ടെയില്‍ ലാമ്പുകളാണ് പുതിയ കൊറോളയില്‍. രണ്ട് ടെയില്‍ ലാമ്പുകളുടെയും ഇടയില്‍ ക്രോം ഫിിഷിലുള്ള സ്ട്രിപ്പുമുണ്ട്. വലിയ ബമ്പറാണ് പിന്നില്‍. കാറിന്റെ പിന്‍ഭാഗത്തിന്റെ ഭൂരിഭാഗവും ബമ്പര്‍ കൈയടക്കിയിരിക്കുന്നു. പിന്‍ ബമ്പറ്ി താഴെയുമുണ്ട് ക്രോം സ്ട്രിപ്പ്. 470 എന്ന മികച്ച ബൂട്ട് സ്പെയ്സുമുണ്ട് കാറിന്. പുറംഭംഗി മാത്രം ാക്കുകയാണെങ്കില്‍ കൂടുതല്‍ മോഡേണും സ്റ്റൈലിഷുമായിട്ടുണ്ട് പുതിയ ടൊയോട്ട കൊറോള.

ഇന്റീരിയര്‍
പുറമെ പോലെ തന്നെ ഉള്‍ഭാഗത്തിലും കാലികമായ മാറ്റങ്ങളുമായാണ് പുതിയ കൊറോള ഓള്‍ട്ടിസ് എത്തിയിരിക്കുന്നത്. ബീജും കറുപ്പുമാണ് പ്രധാമായും ഉപയോഗിച്ചിരിക്കുന്ന നിറങ്ങള്‍. ഇടക്കിടെ സില്‍വറിന്റെ കോട്ടിങ്ങുമുണ്ട്. മുന്ന് സ്പോക്ക് സ്റ്റിയറിങ് വീലില്‍ ഫോണ്‍ കണ്‍ട്രോള്‍, മ്യൂസിക്ക് സിസ്റ്റം കണ്‍ട്രോള്‍, എംഐഡി ഡിസ്പ്ളെ കണ്‍ട്രോള്‍ എന്നിവ ല്‍കിയിട്ടുണ്ട്. സ്റ്റിയറിങ് വീലിന്റെ വലതുവശത്തായി കണ്‍സോളിലാണ് പുഷ് സ്റാര്‍ട്ട് സ്വിച്ച് ല്‍കിയിരിക്കുന്നത്. ക്ളാസിക്ക് ലുക്കുള്ള റൌണ്ടായ ഡ്യുവല്‍ മീറ്ററാണ്. മീറ്ററുകളുടെ ടുവിലാണ് എംഐഡി ഡിസ്പ്ളെ. റിയല്‍ ടൈം മെലേജ്, ഔട്ട്സൈഡ് ടെമ്പറേച്ചര്‍, ഏത് ഗിയറിലാണ് വാഹം ഓടുന്നത് തുടങ്ങി ധാരാളം വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നതാണ് മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ളെ. എഡ്ജിയായ കണ്‍സോളിന്റെ മുകള്‍ ഭാഗത്ത്നു കറുപ്പും ബാക്കി ഭാഗത്ത് ബീജ് കളറും
ല്‍കിയിരിക്കുന്നു. ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റെ സിസ്റം, ഓട്ടോമാറ്റിക്ക് ക്ളൈമറ്റ് കണ്‍ട്രോള്‍ എന്നിവ
നല്‍കിയിരിക്കുന്നത് പിയാാ ബ്ളാക്ക് ഫിിഷിലാണ്. മ്യൂസിക്ക് സിസ്റത്തിന്റെ 7 ഇഞ്ച്(കുറഞ്ഞ മോഡലില്‍ 5 ഇഞ്ച്) ഡിസ്പ്ളെ തന്നെയാണ് റിവേഴ്സ് ക്യാമറയുടെ ഡിസ്പ്ളെയായും നാവിഗേഷന്‍ സിസ്റത്തിന്റെ ഡിസ്പ്ളെയായും പ്രവര്‍ത്തിക്കുന്നത്.
സെന്റര്‍ കണ്‍സോളിലെ ബോഡറുകളില്‍ ക്രോം ലിൈങ്ങ് ല്‍കിയിരിക്കുന്നത് ഇന്റീരിയറിന്റെ ഭംഗി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചെറുതും എന്നാല്‍ മാഹരവുമായ ഗിയര്‍ നോബിനുമുണ്ട് ക്രോം ഫിഷ്. നിലവാരമുള്ള ലെതറില്‍ തയ്യാറാക്കിയിരിക്കുന്ന സീറ്റുകളാണ് ഓള്‍ട്ടിസില്‍. മുന്‍സീറ്റുകള്‍ യാത്രക്കാരുടെ ഇഷ്ടാുസരണം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാം.
കൂടുതലായി കിട്ടിയ 100എംഎം വീല്‍ബെയ്സിന്റെ ഗുണം പിന്‍ഭാഗത്താണ് പ്രധാമായും അറിയാന്‍ സാധിക്കുന്നത്. നല്ല ലെഗ്റൂമുണ്ട്. പിന്നിലെ ഫ്ളോര്‍ ഹമ്പിന്റെ ഉയരക്കുറവ് മൂന്നാമത്തെ യാത്രികന്റെ യാത്ര അനായാസമാക്കുന്നു. പിന്‍ഭാഗത്തെ റൂഫില്‍ ല്‍കിയിരിക്കുന്ന റീഡിങ് ലൈറ്റ് ദൂരയാത്രകളില്‍ പിന്‍ യാത്രക്കാര് ഏറെ പ്രയോജം ചെയ്യും. എന്നാല്‍ പിന്നില്‍ ഏസി വെന്റുകള്‍ ല്‍കിയിട്ടില്ല എന്നത് നിരാശാജകമാണ്.

ടെസ്റ് ഡ്രൈവ്ര
രണ്ട് എഞ്ചിന്‍ ഓപ്ഷുകളാണ് കൊറോള ഓള്‍ട്ടിസിലുള്ളത്. 1.8 ലിറ്റര്‍ പെട്രോളും 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ് ഡ് ഡീസല്‍ എഞ്ചിും. അതില്‍ പെട്രോള്‍ എഞ്ച്ി 6500 ആര്‍പിഎമ്മില്‍ 138 ബിഎച്ച്പി കരുത്തും 4000 ആര്‍പി എമ്മില്‍ 173 എന്‍എം ടോര്‍ക്കുമുണ്ട്. പെട്രോള്‍ മോഡലില്‍ ഓട്ടോമാറ്റിക്ക് വേരിയന്റും ലഭ്യമാണ്. ലീനിയറായ പവര്‍ ഡെലിവറി ല്‍കുന്നതാണ് പെട്രോള്‍ എഞ്ചിന്‍. ല്ല സ്മൂത്തും മികച്ച റെസ്പോണ്‍സും നല്‍കുന്നതാണ് ഓള്‍ട്ടിസിന്റെ 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍.

ടെസ്റ്റ് ഡ്രൈവ് ചെയ്ത 1.4 ലിറ്റര്‍ ഡീസല്‍ കാറിന്റെ കരുത്ത് 3800 ആര്‍പിഎമ്മില്‍ 87 ബിഎച്ച്പിയും ടോര്‍ക്ക് 1800-2800 ആര്‍പിഎമ്മില്‍ 205 എന്‍എമ്മുമാണ്. പെട്രോള്‍ എഞ്ചിന്റെ അത്ര ഇല്ലെങ്കിലും ഭേദപ്പെട്ട പെര്‍ഫോമന്‍സ് ല്‍കുന്ന എഞ്ചിാണ് 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. എതിരാളികളെ വെച്ച് നോക്കുമ്പോള്‍ അല്‍പം ചെറിയ എഞ്ചിാണ് കൊറോളയുടെ ഡീസല്‍ വേരിയബിൾ. പഴയ കൊറോളയിലെ വേരിയിള്‍ ജ്യോമട്രിക്ക് ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിന്‍ തന്നെയാണ് പുതിയതിലും ഉപയോഗിച്ചിരിക്കുന്നത്. കാറിന്റെ ഭാരം അല്‍പം കുറഞ്ഞിട്ടുള്ളത്കൊണ്ട് കുറച്ചുകൂടി ല്ല പെര്‍ഫോമന്‍സ് എഞ്ചിനില്‍ നിന്ന് പ്രതീക്ഷിക്കാം. മികച്ച ഇന്‍സുലേഷനായതിാല്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ അധികം ശബ്ദം ഉള്ളിലേയ്ക്ക് കേള്‍ക്കുന്നില്ല. വിജിടി ഉപയോഗിക്കുന്നുണ്ട് എങ്കിലും ചെറിയ രീതിയിലൊരു ടര്‍ബോ ലാഗ് അുഭവപ്പെടുന്നുണ്ട്. മികച്ച രീതിയില്‍ അറേഞ്ച് ചെയ്തിരിക്കുന്നതാണ് ആറ് സ്പീഡ് മാുവല്‍ ഗീയര്‍ ബോക്സ്. ഭാരം കുറവായതു കൊണ്ട് ബെസ്റ്റ് ഇന്‍
ക്ളാസ് ഫ്യൂവല്‍ എഫിഷന്‍സിയാണ് കാറ് എന്നാണ് കമ്പി പറയുന്നത്. പഴയ കൊറോള ഓള്‍ട്ടിസി അപേക്ഷിച്ച് സ്റിയറിങ്ങ് ഒരു പാട് ലൈറ്റായിട്ടുണ്ട്. അതുകൊണ്ട് തന്നെ സിറ്റി ട്രാഫിക്കില്‍ യാത്രകള്‍ കൂടുതല്‍ എളുപ്പമായിരിക്കും. ഹാന്റിലിങ്ങിും പോസിറ്റീവായ മാറ്റങ്ങള്‍ ഒരു പാട് വന്നിട്ടുണ്ട്. അല്‍പം വലിയ വാഹമാണെങ്കിലും എളുപ്പം ഹാന്റില്‍ ചെയ്യാന്‍ സാധിക്കും കൊറോളയെ. കോര്‍ണറിങ്ങില്‍ ചെറിയൊരു ബോഡിറോള്‍ അുഭവപ്പെടുന്നുണ്ട്. ടൊയോട്ട വാഹങ്ങള്‍ ഡ്രൈവിങ്ങിും കംഫര്‍ട്ടിും ഒരുപോലെ പ്രാധ്യാം ല്‍കാറുണ്ട്. കൊറോളയിലും ആ കോമ്പിഷേന്‍ കാത്തുസൂക്ഷിച്ചിട്ടുണ്ട്. എത് റോഡ് സാഹചര്യത്തിലും മികച്ച യാത്രാ സുഖവും ഡ്രൈവിങ് സുഖവും ഒരു പോലെ തരുന്ന സസ്പെന്‍ഷാണ് കാറിന്. ഡ്യവല്‍ എയര്‍ാഗ്, എിഎസ്, ഇിഡി എന്നീ സുരക്ഷാ ഘടകങ്ങള്‍ എല്ലാ മോഡലുകളിലുമുണ്ട്.

റിയര്‍വ്യൂ
ഡി സെഗ്മെന്റിലെ മറ്റ് മോഡലുകളൊട് മത്സരിക്കാന്‍ എന്തുകൊണ്ടും യോഗ്യാണ് പുതിയ കൊറോള. ലക്ഷ്വൂറിയസായ യാത്രയും മികച്ച ഡ്രൈവും ല്‍കുന്ന കാര്‍ തന്നെയാണ് കൊറോള. ഇപ്പോള്‍ പ്രീമിയം ഹാച്ചുകളില്‍ വരെയുള്ള ചെറിയ ഫീച്ചറുകളുടെ അഭാവവും എതിരാളികളുമായി നോക്കുമ്പോള്‍ ചെറിയ ഡീസല്‍ എഞ്ചിുമാണ് എന്നതു മാത്രമാണ് പുതിയ കൊറോള ഓള്‍ട്ടിസിന്റെ ഗെറ്റീവ് പോയിന്റുകള്‍.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 9 + 7 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.