Ranjini’s Pets

By Admin

ചിത്രം എന്ന സര്‍വകാലഹിറ്റ് സിനിമ കണ്ട ആരും തന്നെ മോഹന്‍ലാലിന്റെ നായികയായി വന്ന രഞ്ജിനിയെ മറക്കില്ല. പല ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട രഞ്ജിനിയെ പിന്നീട് ഏറെക്കാലത്തേക്ക് ആരും കണ്ടില്ല. കുടുംബത്തോടൊപ്പം സിംഗപ്പൂരില്‍ സെറ്റില്‍ഡായ രഞ്ജിനി വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ മടങ്ങി വന്ന് കൊച്ചിയില്‍ സ്ഥിരതാമസമാക്കി. എറണാകുളം സ്വദേശി പിയറുമായുള്ള വിവാഹമാണ് രഞ്ജിനിയെ വീണ്ടും മലയാളക്കരയില്‍ എത്തിച്ചത്. ഇപ്പോഴിതാ കൂതറ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ രഞ്ജിനി വീണ്ടും അഭിനയരംഗത്തേക്ക്. രഞ്ജിനിയുടെ വാഹനാനുഭവങ്ങള്‍.

സൂസൂവും എലിയും

എന്റെ മാതാപിതാക്കള്‍ തമിഴ് വംശജരാണെങ്കിലും ഞാന്‍ ജനിച്ചതും വളര്‍ന്നതും സിംഗപ്പൂരിലാണ്. എന്റെ അപ്പ ഭയങ്കരമായ കാര്‍ ക്രേസിന്റെയാളാണ്. ഓരോ രണ്ട് വര്‍ഷത്തിനിടയിലും മാര്‍ക്കറ്റില്‍ ട്രെന്‍ഡാവുന്ന പുതിയ കാറുകള്‍ വാങ്ങും. പഴയത് വില്‍ക്കും. അത് കൊടുക്കാന്‍ സത്യത്തില്‍ അപ്പയ്ക്ക് സങ്കടമാണ്. പക്ഷെ സിംഗപ്പൂരില്‍ ഒന്നിലധികം കാറുകള്‍ കൈവശം വെച്ചാല്‍ പ്രതിമാസം മൂന്നിരട്ടി നികുതി കൊടുക്കേണ്ടി വരും. അന്ന് അപ്പയ്ക്കും എനിക്കും ഏറ്റവും പ്രിയപ്പെട്ട കാര്‍ ഫോഡിന്റെ കാപ്രിയായിരുന്നു. എന്തുകൊണ്ട് കാപ്രി എന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഞാനും മമ്മിയും എല്ലാം അത് ഡ്രൈവ് ചെയ്യും. സിംഗപ്പൂര്‍ കേരളം പോലെയല്ല. റോഡുകള്‍ വളരെ മികച്ചതാണ്. എല്ലാവരും കൃത്യമായി ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കും. അപകടസാദ്ധ്യത കുറവാണ്. ഡ്രൈവിംഗ് വളരെ അനായാസം എന്നു തന്നെ പറയാം. പിന്നീട് ബിഎംഡബ്ല്യു, ഔഡി, തുടങ്ങി ഒരുവിധം എല്ലാ പ്രധാന ബ്രാന്‍ഡുകളും ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഉപരിപഠനത്തിനായി ലണ്ടനില്‍ പോയപ്പോഴും നന്നായി ഡ്രൈവ് ചെയ്യുമായിരുന്നു. പലരും എന്നോട് തമാശയായി ചോദിക്കാറുണ്ട്. രഞ്ജിനി ആകെ എത്ര കാര്‍ ഉപയോഗിച്ചിട്ടുണ്ട്? സത്യത്തില്‍ എനിക്കറിയില്ല. അത്രയധികം കാറുകള്‍ അപ്പ വാങ്ങിക്കൂട്ടിയിട്ടുണ്ട്. വിവാഹശേഷം കൊച്ചിയില്‍ സെറ്റില്‍ ചെയ്ത മുതല്‍ ഐ-20 യാണ് ഞങ്ങളുടെ ഫേവറിറ്റ്. പിയര്‍ സാമാന്യം നല്ല കാര്‍ ക്രേസ് ഉള്ളയാളാണ്. എല്ലാ ഓട്ടോമൊബൈല്‍ മാഗസിന്‍സും വാങ്ങും. പുതിയ കാറുകളുടെ പ്രത്യേകതകളെക്കുറിച്ച് പഠിക്കും.
ഞങ്ങള്‍ക്ക് നിലവില്‍ രണ്ട് കാറുകളുണ്ട്. ഐ-20 യും എലാന്‍ട്രയും. കാറുകളോട് പ്രത്യേക വാത്സല്യം തന്നെയുണ്ട് എനിക്കും പിയറിനും. രണ്ട് കാറുകള്‍ക്കും ഞങ്ങള്‍ ഓരോ പെറ്റ്‌നെയിം നല്‍കിയിട്ടുണ്ട്. ഐ-20 യെ ഓമനിച്ച് സൂസൂ എന്ന് വിളിക്കും. എലാന്‍ട്രയെ എലിഎന്നും.

ഡ്രൈവിംഗ് അവസാനിപ്പിച്ചു

കൊച്ചിയില്‍ വന്ന ശേഷം ഞാന്‍ ഡ്രൈവിംഗ് അവസാനിപ്പിച്ചു. കാരണം ഈ നാട്ടില്‍ വണ്ടിയോടിക്കാന്‍ എനിക്ക് പേടിയാണ്. റോഡുകള്‍ നിറയെ കുണ്ടും കുഴിയും. റോഡിന് കുറുകെ ചാടുന്ന ആളുകള്‍. പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാല്‍ നേരിടാനുള്ള മനസാന്നിദ്ധ്യം കുറവാണ് എനിക്ക്. എവിടെ നിന്നൊക്കെയാണ് വണ്ടി കയറി വരുന്നതെന്ന് നമുക്ക് പറയാന്‍ പറ്റില്ല.ഒരിക്കല്‍ എന്റെ ബ്രദര്‍ കാര്‍ ഓടിക്കുമ്പോള്‍ ഒരു പശു റോഡിന് കുറുകെ ചാടി. പുള്ളി എക്‌സ്പര്‍ട്ട് ഡ്രൈവറായതു കൊണ്ട് സഡന്‍ ബ്രേക്കിട്ട് നിന്നു. ഞാനാണെങ്കില്‍ ഉറപ്പായും ആ പശുവിനെ ഇടിച്ചേനെ. പശു വന്ന് ചാടുന്നതൊന്നും വിദേശരാജ്യങ്ങളില്‍ ഒരിക്കലും സംഭവിക്കില്ല. ഇന്ത്യയില്‍ എത്തിയ ശേഷം ആകെ ഞാന്‍ ഡ്രൈവ് ചെയ്തത് ചെന്നൈയില്‍ വെച്ചാണ്. അവിടത്തെ റോഡുകളും ട്രാഫിക്കും വളരെ മെച്ചമാണ്. പിന്നെ ഡ്രൈവിംഗ് വളരെ എന്‍ജോയ് ചെയ്യേണ്ട ഒന്നാണ്. കൊച്ചിയില്‍ എപ്പോഴും ട്രാഫിക്ക് ബ്ലോക്കാണ്. നമ്മള്‍ സദാസമയവും അനങ്ങാത്ത സ്റ്റിയറിംഗും പിടിച്ച് കാറില്‍ തന്നെയിരിക്കേ
ണ്ടി വരും. അതില്‍ ഒരു രസമില്ല. അങ്ങനെ സ്റ്റിയറിംഗ് ഞാന്‍ സ്ഥിരമായി പിയറിനെ ഏല്‍പ്പിച്ചു.

ഐ-20 യില്‍ കൊച്ചി-ന്യൂഡെല്‍ഹി ട്രിപ്പ്

ഒരു ഓണക്കാലത്തായിരുന്നു അത്. ട്രെയിന്‍ – ഫ്‌ളൈറ്റ് ടിക്കറ്റ് ഒന്നും ഒഴിവില്ല. പക്ഷെ ആ ട്രിപ്പ് മുടക്കാനും നിര്‍വാഹമില്ല. ആദ്യം എനിക്ക് പേടിയായിരുന്നു. ഇത്രയും ദൂരം കാറില്‍ എങ്ങനെ സഞ്ചരിക്കും എന്ന ചിന്ത. പക്ഷെ ആ ട്രിപ്പ് ഞാന്‍ ശരിക്കും എന്‍ജോയ് ചെയ്തു. ഗുജറാത്ത് വഴിയായിരുന്നു യാത്ര. ഇത്ര പെര്‍ഫക്ടായ റോഡുകള്‍ ഇന്ത്യയില്‍ ഒരിടത്തും ഇല്ല. 140 കിലോമീറ്റര്‍ സ്പീഡിലാണ് ഞങ്ങള്‍ അവിടെ കാര്‍ ഓടിച്ചത്. ഐ-20 യില്‍ എത്ര സ്പീഡില്‍ ഓടിച്ചാലും നമ്മള്‍ യാത്ര ചെയ്യുന്നത് അറിയില്ല. യാത്ര പുറപ്പെടും മുന്‍പ് ഐ-20 യിലാണെന്ന് പറഞ്ഞപ്പോള്‍ ചില സുഹൃത്തുക്കള്‍ ഉപദേശിച്ചു. നിങ്ങള്‍ വല്ല ഇന്നോവയിലും പോകൂ. പക്ഷെ ഞങ്ങള്‍ ഐ-20 യില്‍ ഉറച്ചു നിന്നു. ഞങ്ങളുടെ കണക്കുകൂട്ടല്‍ ശരിയാണെന്ന് അനുഭവം തെളിയിച്ചു.ഞങ്ങള്‍ ഒരു കാറിനെ വിലയിരുത്തുന്നത് അതിന്റെ വലിപ്പമോ വിലയോ നോക്കിയല്ല, പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തിലാണ്. സൗത്ത് ഇന്ത്യ, ഗോവ, ചെന്നൈ, ബാഗ്ലൂര്‍, ആന്ധ്ര, ഹൈദ്രബാദ്, ഗുജറാത്ത് എല്ലായിടത്തും ഞങ്ങള്‍ കാറില്‍ കറങ്ങി.ഇന്ത്യ ശരിക്കും കാണണമെങ്കില്‍ നമ്മള്‍ കാറില്‍ തന്നെ യാത്ര ചെയ്യണം. ഓരോ സ്ഥലത്തെയും കാലാവസ്ഥാ വ്യതിയാനങ്ങള്‍, ഭൂപ്രകൃതി എല്ലാം അതാത് സ്ഥലത്ത് കാര്‍ നിര്‍ത്തി നേരിട്ട് അനുഭവിച്ച് അറിയണം.

ഓവര്‍ടേക്കിംഗും ഈഗോയും

ഡ്രൈവിംഗ് സുഗമമാകണമെങ്കില്‍ റോഡുകള്‍ നന്നായിരിക്കണം.ട്രാഫിക്ക് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്ന ഒരു ശീലം ആളുകളില്‍ ഉണ്ടാകണം. ഇതൊന്നും ഇന്ത്യയില്‍ ഇല്ല. ഞാന്‍ പലപ്പോഴും പറയാറുണ്ട്. ഇന്ത്യയില്‍ നന്നായി ഡ്രൈവ് ചെയ്യുന്ന ഒരാള്‍ക്ക് ലോകത്ത് എവിടെയും ഡ്രൈവ് ചെയ്യാം. മറിച്ച് മറ്റ് രാജ്യങ്ങളില്‍ നന്നായി ഡ്രൈവ് ചെയ്യുന്ന ഒരാള്‍ക്ക് ഇന്ത്യയില്‍ ഡ്രൈവ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. വളരെ സ്മൂത്താണ് സിംഗപ്പൂരിലും ലണ്ടനിലും ഡ്രൈവിംഗ്. അവിടെ ആരും ഹോണ്‍ അടിക്കാറില്ല. ഇവിടെ ചെവിപൊട്ടും വിധമാണ് ഹോണ്‍ അടി. വളരെ ഇറിറ്റേറ്റിംഗ് ആണത്. ഓവര്‍ടേക്കിംഗ് ആണ് ഇവിടത്തെ മറ്റൊരു പ്രശ്‌നം. സഹിഷ്ണുതയില്ലായ്മയും സ്വാര്‍ത്ഥതയുമാണ് പലര്‍ക്കും. നമ്മള്‍ വളരെ അത്യാവശ്യമായി ഒരിടത്ത് പോവുകയാവും. ഓവര്‍ടേക്ക് ചെയ്യാന്‍ ഒരുങ്ങുന്നയാളെ സിഗ്നലിലൂടെ അത് ബോധ്യപ്പെടുത്തിയാലും അവര്‍ വിട്ടു തരില്ല. അവര്‍ക്ക് നമ്മെ ഓവര്‍ടേക്ക് ചെയ്‌തേ തീരൂ. പലപ്പോഴും ആവശ്യമുണ്ടായിട്ടല്ല. വില കുറഞ്ഞ ഈഗോ. നീയങ്ങനെ എന്റെ മുന്നില്‍ കയറി ആളാവണ്ട എന്ന മനോഭാവം. മറിച്ചും സംഭവിക്കാറുണ്ട്. വളരെ അത്യാവശ്യമായി ഒരിടത്ത് പോകേണ്ടയാള്‍ മുന്‍പില്‍ കയറാന്‍ സൈഡ് ചോദിച്ചാല്‍ നമ്മള്‍ കൊടുക്കില്ല. അവന്‍ അങ്ങനെ എന്റെ മുന്നില്‍ പോവണ്ട എന്ന ചിന്ത.ആര്‍ക്കും പരസ്പര ബഹുമാനമില്ല. വിദേശത്ത് ഗിവ് ആന്‍ഡ് ടേക്ക് ആണ് ഏത് കാര്യത്തിലും. അവിടെ ഹെല്‍മറ്റ് ഉപയോഗിച്ചില്ലെങ്കിലും ബൈക്ക് ആക്‌സിഡന്റ് സംഭവിക്കില്ല. കാരണം നമ്മുടെ ജീവന്റെ കാര്യത്തില്‍ നമ്മളേക്കാള്‍ വിചാരം മറ്റുള്ളവര്‍ക്കുണ്ട്. അത് ഒരു മനോഭാവത്തിന്റെ പ്രശ്‌നമാണ്.
ഇവിടെ ബസുകളാണെങ്കില്‍ ഭയങ്കര റാഷ് ഡ്രൈവിംഗാണ്. നമ്മള്‍ എത്ര സൂക്ഷിച്ച് പോയാലും ബസുകള്‍ ഓവര്‍സ്പീഡ് എടുത്തും ഓവര്‍ടേക്ക് ചെയ്തും വന്ന് ഇടിക്കും.ഓരോരുത്തരും ആത്മാര്‍ത്ഥമായി വിചാരിച്ചെങ്കിലേ അപകടങ്ങള്‍ ഒഴിവാകൂ. മലയാളികള്‍ സാക്ഷരതയില്‍ ഒക്കെ മുന്നിലാണെങ്കിലും ഗതാഗത അച്ചടക്കം എന്ന സംഗതിയില്ല. ഡ്രൈവിംഗിനെക്കുറിച്ച് ഞാന്‍ മനസിലാക്കിയ ഏറ്റവും വലിയ പാഠം പരമാവധി സൂക്ഷിച്ച് ഡ്രൈവ് ചെയ്യുക എന്നതാണ്. പിയര്‍ നല്ല സ്മാര്‍ട്ട് ഡ്രൈവറാണ്. അതുകൊണ്ട് ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ അപകടം സംഭവിക്കേണ്ട പല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും അതില്‍ നിന്നെല്ലാം സമര്‍ത്ഥമായി അദ്ദേഹം ഒഴിവായി. നമ്മുടെ നോട്ടപ്പിശക് കൊണ്ട് ആക്‌സിഡന്റ് വരുത്തി വയ്ക്കരുതെന്ന് സാരം. ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലല്ലേ?

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 2 + 3 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.