Updated

By Admin

ഗോദയിലിറങ്ങിയ ഹീറോ പ്ളെഷറിന്റെറ്റവുംപുതിയ മോഡലി പരിചയപ്പെടാം.

കാല്‍നൂറ്റാണ്ടു കാലം ഹീറോയും ഹോണ്ടയും കൈകോര്‍ത്തു നടന്നവരാണ്. ഇന്ന് വിപണിയില്‍ ഇവര്‍ നേര്‍ക്കുനേര്‍ നിന്ന് മത്സരിക്കുന്നു. ഹോണ്ടയുടെ നല്ലപേരിനൊപ്പം വരില്ലെങ്കിലും ഹീറോയുടെ സ്‌കൂട്ടര്‍ വിഭാഗവും മികച്ച മത്സരാര്‍ത്ഥികളാല്‍ സമൃദ്ധമാണ്. എന്നാല്‍ എങ്ങനെയും ഹോണ്ട എന്ന ജപ്പാന്‍ കമ്പനിയുടെ ഇന്ത്യന്‍ ആധിപത്യം തകര്‍ക്കാനാണ് ഇപ്പോള്‍ ഹീറോ മോട്ടോര്‍കോര്‍പ്പ് ശ്രമിക്കുന്നത്. ഹോണ്ടയുടെ ഗീയര്‍ലെസ് വിഭാഗത്തിലെ പോരാളികളോട് ഒപ്പം നില്‍ക്കുന്ന ഹീറോയുടെ സ്‌കൂട്ടറാണ് പ്ലെഷര്‍. ഹോണ്ട മോഡലുകള്‍ പരിഷ്‌കരിക്കാന്‍ പോകുന്നുവെന്നറിഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഹീറോ പ്ലെഷറിന്റെ ഏറ്റവും പുതിയ മോഡലിനെ ഗോദയിലേക്കിറക്കിവിട്ടിരിക്കുന്നത്. പുതിയ പ്ലെഷറിനെ പരിചയപ്പെടാം.
വൈ ഷുഡ് ബോയ്‌സ് ഹാവ് ഓള്‍ ദ് ഫണ്‍ എന്നചോദ്യത്തോടെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര വിപണിക്ക് പരിചയപ്പെടുത്തിയ ഹീറോ പ്ലെഷര്‍ വളരെ പെട്ടന്നു തന്നെ ജനശ്രദ്ധ നേടി. ഹോണ്ട ആക്ടീവയോടു മത്സരിക്കാനെത്തിയതാണെങ്കിലും എങ്ങനെയോ ഇതൊരു ലേഡി സ്‌കൂട്ടര്‍ ആയി പരിണമിച്ചു. അത് ഹോണ്ടയ്ക്ക് ഒരു വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. സ്‌കൂട്ടി മാത്രമായിരുന്നു ഈ വിഭാഗത്തിലുണ്ടായിരുന്നത്. വളരെ പെട്ടെന്നു തന്നെ സുന്ദരിയും സുശീലയുമായ പ്ലെഷറിനെ വനിതാരത്‌നങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണുണ്ടായത്. നിലവില്‍ ഹോണ്ടയുടെ ആക്ടീവ-ഐ, ടിവിഎസ് സ്‌കൂട്ടി എന്നിവര്‍ മത്സരിക്കുന്ന ലൈറ്റ് വെയ്റ്റ് സ്‌കൂട്ടര്‍ വിഭാഗത്തിലാണ് പ്ലെഷര്‍ മത്സരിക്കുന്നത്.

ലുക്‌സ്

മുമ്പുണ്ടായിരുന്ന പ്ലെഷറില്‍ നിന്നും വളരെയേറെ മുന്നിലാണ് പുതിയ പ്ലെഷര്‍ നില്‍ക്കുന്നത്. എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളെത്തിയിട്ടില്ലെങ്കിലും പുറംകാഴ്ചയില്‍ അടിമുടി മാറ്റങ്ങളോടൊപ്പം ചില പുതിയ സൗകര്യങ്ങള്‍കൂടി പ്ലെഷറിലുള്‍പ്പെടുത്താന്‍ ഹീറോ മോട്ടോര്‍കോര്‍പ്പ് മറന്നില്ല. പരിഷ്‌കരിച്ച പ്ലെഷറിന് പുതിയ സ്‌പോര്‍ട്ടി ലുക്കോടുകൂടിയ ഹെഡ് ലൈറ്റ്, മുന്നിലെ നീളം കൂടിയ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയാണ് ശ്രദ്ധേയമായ മാറ്റങ്ങള്‍. മുന്‍ മഡ്ഗാര്‍ഡിനും മാറ്റമുണ്ടെങ്കെിലും അത് കാര്യമായി ശ്രദ്ധിക്കപ്പെടുന്നില്ല. ആക്ടീവ-ഐയുടേതിനു സമാനമായാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. മുന്‍വശത്തിനു മിഴിവേകുന്നത് പെണ്‍കുട്ടികള്‍ ഐ-ലൈനര്‍ എഴുതിയപോലെയുള്ള ഇന്‍ഡിക്കേറ്ററുകള്‍ തന്നെയാണ്. ക്ലിയര്‍ലെന്‍സാണ് ഇവ. സീറ്റിങിന് കാര്യമായ മാറ്റങ്ങളില്ല. എന്നാല്‍ മീറ്റര്‍ കണ്‍സോളിലേക്ക് എത്തിനോക്കിയപ്പോള്‍ മനസ്സിലായി അതു പൂര്‍ണമായും പുതുമുഖമാണെന്ന്. സ്ത്രീകളും, പുരുഷപ്രജകളും ഒരേപോലെ മറന്നുപോകുന്ന സൈഡ് സ്റ്റാന്‍ഡിനെ ഓര്‍മിപ്പിക്കാന്‍ മീറ്റര്‍ കണ്‍സോളിലെ വാണിങ് ലൈറ്റ് മറ്റൊരനുഗ്രഹമാണ്. മുമ്പുണ്ടായിരുന്ന മോഡല്‍ ഗീയര്‍ലെസ് സ്‌കൂട്ടര്‍ പാരമ്പര്യം പിന്‍തുടര്‍ന്നതാണെങ്കില്‍ ഇത് ന്യൂ ജെനറേഷനാണ്. ക്യൂട്ട്, സിസ്‌ലിങ് ബേബി ഗേള്‍ എന്നവകാശപ്പെടാവുന്ന തരത്തില്‍ സുന്ദരിയാണ് പുതിയ പ്ലെഷര്‍. വശങ്ങളില്‍ നിന്നും നോക്കിയാല്‍ വളരെ ഒതുങ്ങിയതും ചെറുതുമാണ് പ്ലെഷര്‍. പിന്നിലും മാറ്റങ്ങള്‍ കാര്യമായിത്തന്നെയുണ്ട്. കൃത്യമായി മുറിച്ചുവച്ചതുപോലെയുള്ള ടെയ്ല്‍ ലാമ്പ്, പുതിയ പൗഡര്‍ കോട്ടിങ്ങുള്ള ഗ്രാബ് ഹാന്‍ഡ്ല്‍ എന്നിവ വളരെ ആകര്‍ഷകമാണ്. പുതു തലമുറയ്ക്കുവേണ്ടിയുള്ളതായതിനാലാവാം കണ്ണഞ്ചിപ്പിക്കുന്ന വര്‍ണഭേദങ്ങള്‍ ഈ മോഡലിനു ലഭ്യമാക്കിയിട്ടുണ്ട്. ആകര്‍ഷകമായ 9 കോമ്പിനേഷന്‍ ഡ്യുവല്‍ ടോണ്‍ നിറങ്ങളാണ് പ്ലെഷറിനുള്ളത്. പുതിയ ഗ്രാഫിക്‌സുകളും ആകര്‍ഷകമാണ്. ഇതു മാത്രമല്ല ആദ്യമേ പറഞ്ഞതുപോലെ പുതിയ ചില സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്നിലെ ഗ്ലൗ ബോക്‌സിന്റെ ആകൃതിയിലുള്ള മാറ്റം ആകര്‍ഷകമാണ്. മാത്രമല്ല അതിനുള്ളില്‍ ഒരു മൊബൈല്‍ ചാര്‍ജിങ് പോയിന്റ് കൂടി ക്രമീകരിച്ചിട്ടുണ്ട്. സീറ്റിനുള്ളിലുള്ള സ്റ്റോറേജ് സ്‌പേസിലും ഇത്തരത്തിലുള്ള അധിക സൗകര്യമാണ് ഒരു എല്‍ഇഡി ലൈറ്റ്. വെളിച്ചമില്ലാത്ത അവസരത്തില്‍ ഈ ലൈറ്റ് ഏറെ ഉപകാരപ്പെടുമെന്നുറപ്പ്.

എഞ്ചിന്‍

നിലവില്‍ വിപണിയിലുണ്ടായിരുന്ന പ്ലെഷറിലെ അതേ എന്‍ജിന്‍ തന്നെയാണ് പുതിയതിലും ഉപയോഗിച്ചിരിക്കുന്നത്. എയര്‍ കൂള്‍ഡ് 4 സ്‌ട്രോക് സിംഗിള്‍ സിലിണ്ടര്‍ ഒഎച്ച്‌സി എന്‍ജിന്റെ ക്യുബിക് കപ്പാസിറ്റി 102 ആണ്. 7000 ആര്‍പിഎമ്മില്‍ 6.75 ബിഎച്ച്പിയാണ് പരമാവധി കരുത്ത്. 5000 ആര്‍പിഎമ്മില്‍ 7.85 എന്‍എം ടോര്‍ക്കുമുണ്ട്. അതിനാല്‍ തന്നെ ഒരു സില്‍ക്കി സ്മൂത്ത് റൈഡ് നല്‍കാന്‍ ഈ എന്‍ജിനു സാധിക്കും. സ്ത്രീകള്‍ പൊതുവേ ഉയരം കുറഞ്ഞവരായതിനാലാകണം ഹീറോ അത്തരത്തിലാണ് പ്ലെഷര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്ക് അധികം ബദ്ധപ്പാടുകളില്ലാതെ സഞ്ചരിക്കാവുന്ന തരത്തിലാണ് സീറ്റിങ് പൊസിഷന്‍. നല്ല നിലവാരമുള്ള സ്വിച്ചുകളും പ്ലെഷറിലുണ്ട്. ഹീറോ പ്ലെഷറിനു പുതിയതായി നല്‍കിയ മറ്റൊരു വരമാണ് ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സിസ്റ്റം(ഐബിഎസ്-പിന്നിലെ ബ്രേക്ക് അമര്‍ത്തുമ്പോള്‍, മുന്‍ ബ്രേക്കും മതിയായ അളവില്‍ തനിയെ പ്രവര്‍ത്തിക്കുന്ന സംവിധാനം ). ഹോണ്ടയുടെ കോംബി ബ്രേക്കിങ് സംവിധാനത്തിനൊപ്പം നില്‍ക്കുന്ന, ചിലപ്പോഴൊക്കെ അതിനു മുന്നില്‍ നില്‍ക്കുന്ന ഐബിഎസ് സംവിധാനം പ്രശംസനീയമാണ്. പെട്ടന്നുള്ള ബ്രേക്കിങ്ങില്‍ ആധിപിടിക്കുന്ന സ്ത്രീജനങ്ങള്‍ക്ക് ഏറെ സഹായകരമാകും ഇത്. ഹൈഡ്രോളിക് സംവിധാനത്തിലുള്ള സ്പ്രിങ് ലോഡഡ് സസ്‌പെന്‍ഷനുകളും മികച്ച നിലവാരം പുലര്‍ത്തുന്നു. മെയിന്റനന്‍സ് ഫ്രീ ബാറ്ററി, ട്യൂബ്‌ലെസ് ടയറുകള്‍ എന്നിവയും ചേരുമ്പോള്‍ യാത്ര സുഖകരവും ഒപ്പം സുരക്ഷിതവുമാകുന്നു. വിലയിലും മറ്റുള്ളവരെ കടത്തിവെട്ടും പ്ലെഷര്‍. 48,300 രൂപയാണ് പ്ലെഷറിന്റെ കൊച്ചി എക്‌സ് ഷോറൂം വില.

അവസാന വാക്ക്

വനിതകള്‍ക്കുവേണ്ടിയുള്ള വാഹനമാണ് ഹീറോയുടെ പ്ലെഷര്‍. അതിനാല്‍ തന്നെ കരുത്ത് കുറച്ച് ഒപ്പം സുരക്ഷിതത്വം ഉയര്‍ത്തി നിര്‍മിച്ചിരിക്കുന്നു ഈ വാഹനം. റിലാക്‌സ് ചെയ്തുള്ള ചെറുയാത്രകള്‍ക്ക് വളരെ ഉതകുന്ന തരത്തിലാണ് പ്ലെഷര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഹോണ്ടയുമായി വേര്‍പിരിഞ്ഞ ശേഷവും മികച്ച നിലവാരം പുലര്‍ത്തുന്ന എന്‍ജിനാണ് പ്ലെഷറില്‍ നല്‍കിയിരിക്കുന്നത്. സ്മൂത്ത്, റിഫൈന്‍ഡ് റൈഡ് നല്‍കുന്ന ഹീറോ പ്ലെഷര്‍ വിപണിയിലെ വനിതാവിഭാഗത്തില്‍ മത്സരിക്കുന്ന മറ്റുള്ളവര്‍ക്ക് വെല്ലുവിളിയാകുമന്നുറപ്പ്. രണ്ട് വര്‍ഷമോ അല്ലെങ്കില്‍ 30000 കിലോമീറ്റര്‍ വാറന്റിയോ ഹീറോ വാഗ്ദാനം ചെയ്യുമ്പോള്‍ എല്ലാതരത്തിലും ചൂണ്ടിക്കാണിക്കാവുന്ന വാഹനമാണ് പ്ലെഷര്‍. തികഞ്ഞ ഒരു ലേഡീസ് സ്‌കൂട്ടര്‍.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 9 + 4 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.