By Admin

നടി എന്നതിലുപരി നര്‍ത്തകി എന്നു കേള്‍ക്കാനാണ് ഷംന കാസിമിന് ഇഷ്ടം. ചട്ടക്കാരിയായി നമുക്കിടയിലേക്ക് എത്തുന്ന ഷംനയുടെ

വാഹന വിശേഷങ്ങളിലേക്ക് കണ്ണോടിക്കാം!!!

ചുവപ്പും വെള്ളയും ഇടകലര്‍ന്ന നിറമുള്ള വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍, ഇത്തിരി തടിച്ച, ഫ്രോക്കിട്ട, കണ്ണുകളില്‍ മാസ്മരികതയുള്ള ഒരു ചട്ടക്കാരി യെയാണ് പ്രതീക്ഷിച്ചത്. പക്ഷെ ഷംന നന്നേ മെലിഞ്ഞിരിക്കുന്നു. ഷംന സംസാരിച്ചു തുടങ്ങി. അതില്‍ നൃത്തമുണ്ടായിരുന്നു, സിനിമയു ണ്ടായിരുന്നു, തന്റെ പ്രിയപ്പെട്ട ഇന്നോവയുണ്ടായിരുന്നു.

മൈ ഫസ്റ് കാര്‍

“വാപ്പയും ഉമ്മയും അഞ്ചുമക്കളും അടങ്ങുന്ന വല്യ കുടുംബമാണ് എന്റേത്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാര്‍ സ്വന്തം കാറിലൊക്ക വന്നിറങ്ങുമ്പോള്‍ അതുപോലെയൊരു കാറൊക്കെ വാങ്ങണം എന്ന് അന്നേ ആഗ്രഹമുണ്ടായിരുന്നു. കണ്ണൂര്‍ വെറ്റിലപ്പള്ളിയിലാണ് ഞങ്ങളുടെ നാട്. വാപ്പയ്ക്ക് നാട്ടില്‍ ചെമ്മീന്‍ ബിസിനസായിരുന്നു. സ്വന്തം ലോറിയൊക്കെയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. വല്യ വാഹനങ്ങളോട് എന്തോ ഒരു ഭയമായിരുന്നു എനിക്ക്. പക്ഷെ വാങ്ങുകയാണെങ്കില്‍ അതൊരു വല്യ കാറായിരിക്കണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എല്ലാവര്‍ക്കും ഒരുമിച്ച് കയറാന്‍ പറ്റിയ കാര്‍. അതിന്റെ പരിണത ഫലമാണ് പോര്‍ച്ചില്‍ കിടക്കുന്ന ടൊയോട്ട ഇന്നോവ.” “എന്നെ സംബന്ധിച്ച് ഇതൊരു കാരവാനാണ്.” ശരിയായിരുന്നു ഇന്നോവയുടെ സീറ്റ് ചെറിയൊരു ബെഡ്റൂമിന്റെ പ്രതീതി ഉളവാക്കുന്നുണ്ട്. രണ്ടു ചെറിയ തലയിണകള്‍. സൈഡിലായി ഒരു കുട്ടി ബ്ളാങ്കറ്റും മടക്കി വച്ചിട്ടുണ്ട്. നൃത്തവേദികളിലേക്കും സിനിമ ലൊക്കേഷനുകളിലേക്കുമുള്ള യാത്രകള്‍ക്കിടയില്‍ ഷംനയുടെ ഉറക്കം ഈ ഇന്നോവയിലെ കൊച്ചു ബെഡ്റൂമിലാണ്.

ഫസ്റ്റ് ഡ്രൈവ്

“ഡ്രൈവിംഗ് പഠിച്ചു തുടങ്ങിയ സമയം. അന്നൊരു പിറന്നാള്‍ ദിവസമായിരുന്നു. കൂട്ടുകാരി ഒരു സ്വിഫ്റ്റ് കാറിലാണ് എത്തിയത്. ഒന്നോടിച്ചു നോക്കി ക്കോട്ടെയെന്ന് ചോദിച്ചപ്പോള്‍ അവള്‍ക്ക് നൂറുവട്ടം സമ്മതം. ഞാന്‍ ഡ്രൈവിംഗ് അരച്ചുകലക്കി കുടിച്ചിട്ടുണ്ടെന്നോ മറ്റോ ആയിരുന്നു അവളുടെ വിചാരം. ഗെയ്റ്റ് കടന്ന് കാര്‍ പതുക്കെ പുറത്തേക്ക് എടുത്തതു മാത്രം ഓര്‍മ്മയുണ്ട്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ബ്രേക്ക് ചവിട്ടണം ചവിട്ടണം എന്നു മനസു പറയുന്നുണ്ടായിരുന്നു. ചവിട്ടിയതു മുഴുവന്‍ ആക്സിലറേറ്റിലാ യിരുന്നുവെന്ന് കാര്‍ മതിലിലിടിച്ച് അടപ്പരുവമായപ്പോഴാണ് അറിഞ്ഞത്.”

ഒറ്റ രാത്രി കൊണ്ട് സ്കൂട്ടി പഠനം

“മലയാളത്തിലെ കൊച്ചു കൊച്ചു വേഷങ്ങള്‍ പേടിച്ചാണ് തമിഴിലേക്ക് ചേക്കേറിയത്. അവിടെ ശുക്രന്‍ നേരെ ഉച്ചിയില്‍ തന്നെ ഉദിച്ചു നില്‍ക്കുകയാ യിരുന്നു. ആദി നായകനായ ആടുംപുലി എന്ന സിനിമ ലൊക്കേഷനിലാണ് സംഭവം. ചെന്നൈയിലായിരുന്നു ഷൂട്ടിംഗ്. ആദ്യം തന്നെ നായകന്റെയും നായികയുടെയും ഇന്‍ട്രൊഡക്ഷന്‍ സീനാണ് എടുക്കുന്നത്.സ്കൂട്ടിയില്‍ പാഞ്ഞുവരുന്ന നായിക, നായകനെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ സ്കൂട്ടി ബ്രേക്ക് ചെയ്തു നിര്‍ത്തണം. സീന്‍ കേട്ട് ഞാന്‍ വാപൊളിച്ചു നിന്നുപോയി. സ്കൂട്ടി പോയിട്ട് സൈക്കിള്‍ പോലും നേരാംവണ്ണം ഓടിക്കാനറിയില്ല. രണ്ടും കല്‍പ്പിച്ച് സംവിധായകനോട് കാര്യം പറഞ്ഞു. എന്തായാലും സീന്‍ മാറ്റിയെഴുതാനാവില്ല. പൂര്‍ണ്ണ (തമിഴില്‍ ഷംന, പൂര്‍ണ്ണയാണ്) ഇന്നത്തെ ഫ്ളൈറ്റില്‍ തിരിച്ചുപോയി സ്കൂട്ടി ഓടിക്കാന്‍ പഠിച്ച് നാളെ രാവിലെ തന്നെ തിരിച്ച് എത്തിയേക്കണം, ഡയറക്ടര്‍ അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. എറണാകു ളത്തെത്തിയതും കൂട്ടുകാരുമൊന്നിച്ച് നട്ടപ്പാതിരയ്ക്ക് ഡ്രൈവിംഗ് പഠനം തുടങ്ങി. ഏകദേശം വെളുപ്പിന് 4 മണിയോടു കൂടി ആടുംപുലി നായികയ്ക്ക് നായകന്റെ മുന്നില്‍ സ്കൂട്ടി പറപ്പിച്ചെത്താനാവുമെന്ന് ഉറപ്പിച്ചു. പിറ്റേന്നത്തെ ഫ്ളൈറ്റില്‍ വിജയശ്രീലാളിതയായി ഞാന്‍ ചെന്നൈയില്‍ വിമാനമിറങ്ങി. ഇന്നും സിനിമയിലെ ആ സീന്‍ കാണുമ്പോള്‍ വെളുപ്പാന്‍കാലത്ത് സ്കൂട്ടി ഓടിച്ചു പഠിക്കാന്‍ പാടുപെട്ട രംഗം ഓര്‍മ്മ വരും.”

ലഞ്ചിനു മാത്രമല്ല വണ്ടിയ്ക്കും ബ്രേക്കുണ്ട്

പോണ്ടിച്ചേരിയില്‍ ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷന്‍. ഞാനതില്‍ കാറോടിക്കുന്ന സീനാണ് അന്നെടുക്കുന്നത്. അസിസ്റന്റ് ഡയറക്ടര്‍ സീന്‍ വിവരിച്ചു തന്നു. കാറില്‍ നായകനുമുണ്ട്. ആക്ഷന്‍ പറഞ്ഞതും ഞാന്‍ കാറോടിച്ചു തുടങ്ങി. കുറച്ചു ദൂരം ചെന്നപ്പോള്‍ ആരോ ബ്രേക്ക് ബ്രേക്ക് എന്നു പറയുന്നത് കേട്ടു. സത്യത്തില്‍ ഉച്ചസമയമായതുകൊണ്ട് ഞാന്‍ ‘ലഞ്ച് ബ്രേക്ക്’ ആവും എന്നാണ് കരുതിയത്. കാര്‍ വീണ്ടും മുന്നോട്ട് കുറേ ദൂരം പോയി. ഇടയ്ക്ക് റിയര്‍ വ്യൂ മിററില്‍ കൂടി നോക്കിയപ്പോള്‍ സെറ്റിലുള്ളവര്‍ മുഴുവന്‍ കാറിന്റെ പുറകെ ഓടി വരുന്നു. സൈഡ് സീറ്റില്‍ നമ്മുടെ നായകന്‍ മുഖം പൊ ത്തിച്ചിരിക്കുന്നുമുണ്ട്. പെട്ടെന്ന് കാര്‍ നിര്‍ത്തിയിറങ്ങിയ എന്നോട് ഓടിക്കിതച്ചെത്തിയ സംവിധായകന്‍ ഇത്രമാത്രം പറഞ്ഞു. “ലഞ്ചിനു മാത്രമല്ല കാറിനും ബ്രേക്കുണ്ട്.”

തകരാറിലായ സഡന്‍ ബ്രേക്ക്

തകരാര്‍ എന്ന തമിഴ് സിനിമയാണ് ഇപ്പോള്‍ ചെയ്തു കഴിഞ്ഞത്. ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയില്ല അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും എനിക്ക് വണ്ടി ഓടിക്കേണ്ടതായി വന്നിട്ടുണ്ട്. തകരാര്‍ സിനിമയില്‍ നായകന്‍ അരുള്‍നിധിയുടെ മുമ്പില്‍ കാര്‍ പാഞ്ഞു വന്ന് സഡന്‍ ബ്രേക്കിട്ട് നിര്‍ത്തുന്നൊരു രംഗമുണ്ട്. ജീവനില്‍ കൊതിയുള്ളതുകൊണ്ട് എന്റെ ഡ്രൈവിംഗിന്റെ ബലിയാടാവാന്‍ നായകന്‍ തയ്യാറല്ല. മൂന്നുനാലു ടേക്ക് എടുത്തപ്പോഴും വിചാരിച്ച വഴിയിലല്ല വണ്ടി വരുന്നതും ബ്രേക്കിടുന്നതും. അവസാനം എല്ലാവരും കൂടി ഒരു തീരുമാനമെടുത്തു, നായിക വണ്ടിയിലിരുന്നാല്‍ മതി!!. ഓടിക്കേണ്ട. പകരം അസിസ്റന്റുമാര്‍ വണ്ടി തള്ളും!!. അതോടെ പ്രശ്നം സോള്‍വായി. ഗുരുതരമായ കാര്യം മറ്റൊന്നായിരുന്നു. സിനിമയിലധികം സീനുകളിലും ഞാന്‍ ഡ്രൈവിംഗ് സീറ്റിലായിരിക്കും. വണ്ടി തള്ളാന്‍ വിധിക്കപ്പെട്ടവരുടെ അവസ്ഥയായിരുന്നു പരിതാപകരം. ഷൂട്ടിംഗ് തീരുംവരെ എന്നും ഫോണില്‍ മെസേജ് വരും.”അമ്മ നീങ്ക ഒഴുങ്ക ഡ്രൈവിംഗ് പഠിക്കറേളാ!! അന്ത കാര്‍ തള്ളി തള്ളി എങ്കളൊടെ ഒടമ്പെല്ലാം ഒരേ വലി!!!”

റിയല്‍ ലൈഫ്

സിനിമയില്‍ കാറോടിക്കുന്ന സീനുകള്‍ സ്ഥിരമായി വരാറുണ്ടെങ്കിലും ഷംനയുടെ ജീവിതത്തില്‍ നേരെ മറിച്ചാണ്. ഷൂട്ടിംഗിനല്ലാതെ ഷംന കാറോടി ക്കുകയേയില്ല. യാത്രകളില്‍ ഡ്രൈവര്‍ ഷിനുവിന്റെ കയ്യില്‍ ഇന്നോവ സുരക്ഷിതമാണെന്നാണ് ഷംനയുടെ വിലയിരുത്തല്‍. “കാറില്‍ കയറിയാലുടന്‍ ഉറങ്ങണം എന്നെന്തോ ശാപം കിട്ടിയതു പോലെയാണെന്റെ കാര്യം. ഒരു തരം ഡ്രൈവിംഗ് ഫോബിയ തന്നെയാവും അതിനു പിന്നിലെ രഹസ്യം.” റോഡില്‍ തന്റെ ഇന്നോവ മാത്രമേയുള്ളുവെങ്കില്‍ ഡ്രൈവിംഗ് സീറ്റില്‍ അരക്കൈ നോക്കാമെന്ന നിലപാടിലാണ് ഷംന.

ഇന്നോവ ടു ഔഡി

“ഇന്നോവ എടുത്തപ്പോള്‍ കംഫര്‍ട്ടബിള്‍ ആണോ എന്നു മാത്രമേ നോക്കിയിരുന്നുള്ളു. ഇനിയൊരു കാര്‍ വാങ്ങിയാല്‍ കുറച്ചു കൂടി ലക്ഷ്വറി മോഡല്‍ നോക്കണമെന്നാണ് കരുതുന്നത്. ഔഡിയുടെ ചില മോഡലുകള്‍ മനസില്‍ കണ്ടുവച്ചിട്ടുണ്ട്. വല്യ പോഷ് വാപ്പയും ഉമ്മയും സമ്മതിക്കില്ല. യാതൊരുവിധ സിനിമാ പാരമ്പര്യവുമില്ലാത്ത മുസ്ളിം കുടുംബമാണ് ഞങ്ങളുടേത്. അതുകൊണ്ടുതന്നെ കെട്ടിലും മട്ടിലും മുന്നിട്ടു നില്‍ക്കുന്ന ആഢംബര വസ്തുക്കള്‍ അധികമൊന്നും എന്നെ ആകര്‍ഷിച്ചിട്ടില്ല.’

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 10 + 7 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.