ROLLING THRU THE REELS

By Admin

മനോജ് കെ ജയന്റെ ജീവിതത്തില്‍ സിനിമയ്ക്കും വാഹനത്തിനും അഭേദ്യമായ ബന്ധമാണുള്ളത്. മനോജ് കെ ജയന്റെ വാഹന വിശേഷങ്ങള്‍…

എസ് ഐ പ്രേംകുമാര്‍ എന്ന പുതിയ വേഷപ്പകര്‍ച്ചയുടെ വിജയാഹ്ളാദത്തിലാണ് മനോജ് കെ ജയന്‍……:: വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് എന്ന സിനിമയില്‍ പ്രേമസാക്ഷാത്കാരത്തിനായി എന്തും ചെയ്യാന്‍ തയ്യാറായി നടക്കുന്ന എസ് ഐ പ്രേംകുമാറിനെ മലയാളികള്‍ നിറഞ്ഞ കയ്യടി യോടെയാണ് സ്വീകരിച്ചത്.

കുട്ടന്‍ തമ്പുരാനും തിരുമംഗലത്തു നീലകണ്ഠന്‍ നമ്പൂതിരിയും അരങ്ങിലെത്തിയിട്ട് വര്‍ഷമേറെ കഴിഞ്ഞിട്ടും ആ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മനോജ് കെ ജയന്‍ ഇന്നും ചെറുപ്പമാണ്.
പ്രണയം ഒളിപ്പിച്ചുവച്ച കുസൃതിക്കണ്ണുകള്‍!!! !!!!!!!!!
അതുതന്നെയാവാം പ്രേംകുമാറിനെ മനോജിന്റെ കൈയിലേല്‍പ്പിക്കാന്‍ വിനീതിനെ പ്രേരിപ്പിച്ചത്.മനോജിന്റെ സിനിമാ ജീവിത യാത്രയുടെ ഓരോ ഘട്ടത്തിലും ഓരോ കാറുകളുമുണ്ടായിരുന്നു.

 

ഫസ്റ്റ് കാര്‍
സിനിമയിലേക്കുള്ള പാതയൊരുക്കിയത് സീരിയലുകളിലൂടെയായിരുന്നു. അലി അക്ബറിന്റെ മാമലകള്‍ക്കപ്പുറത്തായിരുന്നു ആദ്യ സിനിമ. പുറംലോകം കാണാനുള്ള ഭാഗ്യം ആ സിനിമയ്ക്ക് ലഭിച്ചില്ല. പിന്നീട് സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാനാണ് വാനോളം ഭാഗ്യവുമായി ജീവിതത്തിലേക്ക് എത്തിയത്. സിനിമാക്കാര്‍ക്കെല്ലാം ഫിയറ്റ് ബാധയുടെ സമയമായിരുന്നു അത്. ഏതു സിനിമാക്കാരന്റെ വീട്ടിലും കാണും ഒരു ഫിയറ്റ് കാര്‍.ഇഷ്ടനടനായ പ്രേം നസീറിനുമുണ്ട് ഫിയറ്റ് കാര്‍. പിന്നെ ഒന്നും നോക്കിയില്ല, സെക്കന്‍ഹാന്‍ഡ് ഫിയറ്റ് കാറിനായി അന്വേഷണം തുടങ്ങി. തുറവൂരുള്ള ഒരു ഡോക്ടറുടെ കൈയില്‍ നിന്നും ആദ്യ കാര്‍ സ്വന്തമാക്കുമ്പോള്‍ ഓസ്കാര്‍ കിട്ടിയ സന്തോഷമായിരുന്നു.
അക്കാലത്താണ് മാരുതി എന്ന ചുള്ളത്തി രംഗത്തെത്തിയത്. ഫ്ളോ ഷിഫ്റ്റുമായി എത്തിയ മാരുതിയെ കണ്ട് മനസ്സിളകി എന്റെ ഫിയറ്റിന്റെ സ്റിയറിംഗ് ഷിഫ്റ്റ്, ഫ്ലോര്‍ ഷിഫ്റ്റാക്കിയ ചരിത്രവുമുണ്ട്. അനന്തവൃത്താന്തം, മറുപുറം, പെരുന്തച്ചന്‍, ദളപതി എന്നീ സിനിമകളുടെ ലൊക്കേഷനുകളില്‍ എന്നോടൊപ്പം ഫിയറ്റുമുണ്ടായിരുന്നു. സിനിമാ സഞ്ചാരങ്ങളുടെ പടവുകള്‍ കയറിയപ്പോള്‍ തേരാളിയിലും കാലം മാറ്റം ആവശ്യപ്പെട്ടിരിക്കാം. ഒരു 66 മോഡല്‍ ടൊയോട്ട എത്തിപ്പെട്ടത് അങ്ങനെയാണ്. സര്‍ഗ്ഗം, വളയം, വെങ്കലം അങ്ങനെ തുടര്‍ച്ചയായ ഹിറ്റുകള്‍. ടൊയോട്ടയിലും ഒരു കാറെന്ന ഫീലിംഗ് ലഭിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. ആ സമയത്താണ് മാരുതിയിലേക്ക് ചുവടു മാറ്റാം എന്നു തോന്നിയത്. ചമയം, കുടുംബസമേതം എന്നീ സിനിമകളുടെ വിജയലഹരിയില്‍ ഒരു കൊച്ചു 800 സുന്ദരിയായിരുന്നു എന്നോടൊപ്പമുണ്ടായിരുന്നത്.
പിന്നീട് ഭീഷ്മാചാര്യ, പാളയം എന്നീ സെറ്റുകളിലേക്ക് ഓടിക്കറിയത് മാരുതി 1000 മോഡലുമായിട്ടായിരുന്നു. സിനിമകള്‍ക്കൊപ്പം എന്റെ ജീവിതത്തില്‍ വാഹനങ്ങളും മാറി മറിഞ്ഞുകൊണ്ടിരുന്നു. എസ്കോര്‍ട്ട്, ക്വാളിസ്, സാന്‍ട്രോ, ആക്സന്റ്, സൊണാറ്റ അങ്ങനെ നീണ്ടു പോകുന്ന ഒരു വാഹന നിര.
നിരവധി കാറുകള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും എന്നോടൊപ്പം എന്റെ സ്വന്തം കാറില്‍ യാത്ര ചെയ്ത ആദ്യത്തെ സ്ത്രീ മഞ്ജു വാര്യരായിരുന്നു. ഞാ
നും മഞ്ജുവും ഒന്നിച്ചഭിനയിച്ച സമ്മാനം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് എന്റെ ഫോര്‍ഡ് എസ്കോര്‍ട്ടില്‍ മഞ്ജുവും അമ്മയും യാത്ര ചെയ്തത്.
കാര്‍ത്തിക്കിനൊപ്പം ഒരു തമിഴ് സിനിമ ചെയ്തിരുന്ന സമയത്ത് അദ്ദേഹത്തിന് ഒരു എസ്കോര്‍ട്ടുണ്ടായിരുന്നു. അങ്ങനെ കണ്ടുകണ്ട് പൂതി തോന്നി വാങ്ങിയ കാറാണ് ഫോര്‍ഡിന്റെ എസ്കോര്‍ട്ട് മോഡല്‍..  ദിലീപ്- മഞ്ജുവാര്യര്‍ പ്രണയം കൊടുംപിരി കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അന്ന് എന്റൊപ്പം കാറില്‍ കയറിയ സമയത്ത് രഹസ്യമായി മഞ്ജു പറഞ്ഞു “ദിലീപേട്ടനും ഒരു മെറൂണ്‍ എസ്കോര്‍ട്ട് വാങ്ങിയിട്ടുണ്ട് ചേട്ടാ” എന്ന്. കുറച്ചു നാളുകള്‍ക്കു ശേഷം മഞ്ജുവും ഒരു എസ്കോര്‍ട്ട് വാങ്ങിയതായി ഞാനറിഞ്ഞു.

സ്റ്റൈല്‍ മന്നന്റെ ഡ്രൈവര്‍
വിജയ്ക്കൊപ്പം തിരുമലൈ എന്ന ചിത്രം ചെയ്യുന്ന സമയത്താണ് എസ്യുവി ഭ്രമം തലയ്ക്കു പിടിച്ചത്. ഒരു വലിയ വാഹനം ജീവിതത്തിലേക്ക് വരികയാണ്; സ്കോര്‍പിയോ!!! നല്ലൊരു ഡ്രൈവര്‍ വേണമെന്നുള്ള തോന്നല്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. അപ്പോഴാണ് കവിതാലയ പ്രെഡക്ഷന്റെ മാനേജര്‍, “ഒരുഗ്രന്‍ ഡ്രൈവറുണ്ട് വേണോ?” എന്നു ചോദിച്ചത്.
‘ആരായാലും വേണ്ടില്ല’ എന്നു പറഞ്ഞ എന്റെ മുന്നിലേക്ക് അയാള്‍ എത്തിച്ചത് സാക്ഷാല്‍ സൂപ്പര്‍ സ്റാര്‍ രജനീകാന്തിന്റെ ഡ്രൈവര്‍ ഗണപതിയെയായിരുന്നു. ഞാനാകെ വണ്ടറടിച്ചുപോയി. രജനി സാര്‍ എവിടെ കിടക്കുന്നു!! മനോജ് കെ ജയന്‍ എവിടെ കിടക്കുന്നു!!. അങ്ങനെ ഗണപതിയുടെ സാരഥ്യത്തില്‍ രജനി കഥകളുടെ അകമ്പടിയോടെ എത്രയെത്ര സ്കോര്‍പിയോ യാത്രകള്‍..  രജനി സാര്‍ സഞ്ചരിച്ച വഴികള്‍, പ്രിയപ്പെട്ട അമ്പലങ്ങള്‍, ഹോട്ടലുകള്‍ അങ്ങനെ ഓരോ സ്ഥലവും അതിനു പിന്നിലെ കഥകളും പറഞ്ഞു കൊണ്ടായിരുന്നു ഗണപതിയുട ഡ്രൈവിംഗ്. പിന്നീട് ഗണപതി, രജനി സാറിന്റെ അടുത്തേക്ക് തന്നെ മടങ്ങിപ്പോവുകയാണുണ്ടായത്.

സിആര്‍വി; എന്താ പെര്‍ഫോമന്‍സ്
സിനിമ കഴിഞ്ഞാല്‍ ഭ്രാന്ത് വാഹനങ്ങളോടാണ്. ഏതു നാട്ടില്‍ച്ചെന്നാലും അവിടുത്തെ കാര്‍ ഷോറൂമുകളില്‍ കയറിയിറങ്ങുന്നത് ശീലമാക്കിയിരിക്കുകയാണ്. ദൂരയാത്രകള്‍ ഇഷ്ടപ്പെടുന്നതിനാല്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന കാറിലേക്കായിരുന്നു നോട്ടം. ഹോണ്ടയുടെ സിആര്‍വി കണ്ണിലുടക്കിയത് അങ്ങനെയായിരുന്നു. ഡ്രൈവിംഗ് ശരിക്കുമൊരു ലഹരിയായി മാറിയത് സിആര്‍വി എത്തിയപ്പോഴാണ്.

ബിഎംഡബ്ള്യു 5 സീരീസ്- ഡ്രൈവേഴ്സ് കാര്‍
ഡ്രൈവിംഗ് പ്ളഷര്‍ എന്നതിന്റെ അള്‍ട്ടിമേറ്റ് എത്തിയത് ബിഎംഡബ്ള്യുവിന്റെ കൂട്ടുപിടിച്ചപ്പോഴാണ്. കൂടുതല്‍ സഞ്ചരിക്കേണ്ടി വരുന്ന യാത്രകള്‍ ഇപ്പോള്‍ വളരെ സ്മൂത്തായി കടന്നു പോകുന്നു. ഡൈനാമിക് ആന്‍ഡ് എലഗന്റ് ഡിസൈന്‍.. മകള്‍ കുഞ്ഞാറ്റയ്ക്കും ഏറ്റവും പ്രിയപ്പെട്ട കാര്‍ ബിഎംഡബ്ള്യുവാണ്.

രണ്ടു മൂക്കിടിച്ച കഥ
നിരവധി കാര്‍ യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മാരുതി 1000 ലെ ഒരു യാത്ര മനസ്സില്‍ മായാതെ കിടക്കുന്നു. ഞാനും മോഹിനിയും ഒന്നിച്ച് മാന്ത്രികക്കുതിര എന്ന സിനിമ ചെയ്യുന്ന സമയം. മോഹിനിയുടെ മൂക്കും എന്റെ മൂക്കും സമാന്യത്തിലധികം വലിപ്പമുള്ളതുകൊണ്ട് ചില ക്ളോസ്ഡ് സീനുകളില്‍ മുഖം ചേര്‍ന്നു വരുമ്പോള്‍ മൂക്കുകള്‍ തമ്മില്‍ മുട്ടുമായിരുന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍ ‘ഇന്നു മൂക്കിടിച്ചു മരിക്കാനായിരിക്കും വിധി’ എന്നു തമാശക്ക് പറയുകയുണ്ടായി. ആ വാക്ക് അറംപറ്റിയതു പോലെ അന്നു ലൊക്കേഷനില്‍ നിന്നും പോരുംവഴി മാരുതി നേരെ ഒരു ബസിനിട്ട് ഇടിച്ചുകയറി. കാറിനുള്ളില്‍ നിന്നും നാട്ടുകാര്‍ വലിച്ചു പുറത്തിറക്കുമ്പോള്‍ എന്റെ മൂക്കിടിച്ച് ഇഞ്ചപ്പരുവമായിട്ടുണ്ടായിരുന്നു.

ആശയ്ക്ക് ഐ10; ഒരു സ്നേഹസമ്മാനം
ഭാര്യയുടെ പിറന്നാളിന് ഏറ്റവും ഗംഭീരമായൊരു ഗിഫ്റ്റ്!! ഏതൊരു ഭര്‍ത്താവും ആഗ്രഹിക്കുന്ന കാര്യം. ആങ്ങനെ ഇത്തവണ ഒരു എമണ്ടന്‍ സര്‍പ്രൈസ് ആയി ഹ്യൂണ്ടായ് ഐ10 കാറാണ് ആശയ്ക്ക് സമ്മാനമായി നല്‍കിയത്. പിറന്നാള്‍ ദിനം ഹ്യൂണ്ടായ് ഷോറൂമില്‍ നിന്നും കാറെത്തിച്ച് വീട്ടിനു പുറത്ത് നിര്‍ത്തി, വളരെ നാടകീയമായി ആഷയെ പുറത്തേക്കാനയിച്ച് ഐ10ന്റെ കീ കൈമാറി.

പുതുമുഖ സംവിധായകനായ ഫാറൂഖ് അബ്ദുള്‍ റഹ്മാന്റെ കളിയച്ഛന്‍ എന്ന സിനിമയില്‍ കഥകളി നടനായി മാറുകയാണ് മനോജ് കെ ജയന്‍. സന്തോഷ് സൌപര്‍ണികയുടെ അര്‍ദ്ധനാരിയില്‍ ഹിജഡയായും മനോജിനെ കാണാം.
പ്രിയ പ്രശാന്ത്

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 2 + 7 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.