I AM A SPEED CRAZY

By Admin

സിനിമ _ സീരിയല്‍ താരം യദു കൃഷണന്റെ ഇടത്തും വലത്തും ടൊയോട്ടയുടെ രണ്ട് താരങ്ങളാണ്.

ഡ്രൈവ് ചെയ്യുമ്പോള്‍ എന്നെ ആരെങ്കിലും ഓവര്‍ടേക്ക് ചെയ്താല്‍ ആകെ ഒരു ടെന്‍ഷനാണ്. പിന്നെ ആ വാഹനത്തെ മറികടന്നാല്‍ മാത്രമേ എനിക്കൊരു സമാധാനം കിട്ടൂ. ഭാര്യയുടെയും കൂട്ടുകാരുടെയും അഭിപ്രായത്തില്‍ എന്റെ കൂടെ കാറിലിരിക്കുക എന്നത് വല്യ റിസ്കാണത്രേ!!!

മലയാള സിനിമയില്‍ ബാലതാരമായി വന്ന്, ഇപ്പോള്‍ നിറയൌവനത്തിലെത്തി നില്‍ക്കുന്ന സിനിമ – സീരിയല്‍ താരം യദുകൃഷ്ണന്‍, കാര്‍ ക്രെയ്സില്‍ ഒട്ടും പിറകിലല്ല. എത്ര വളര്‍ന്നു വലുതായാലും യദുകൃഷ്ണന്‍ മലയാളികളുടെ മനസിലിന്നും മുഖത്ത് കൃത്രിമ ഗൌരവം വാരിപൂശി നടക്കുന്ന കുട്ടിക്കുറമ്പനാണ്. ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയിലെ കഥാപത്രം മലയാളികളുടെ മനസില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങള്‍ തൊടുത്തുവിടുന്നില്ലേ. കരിക്കട്ടകൊണ്ട് പൊടിമീശ വരച്ച് ഊണുമേശയില്‍ താളം പിടിക്കുന്ന കിരീടത്തിലെ റോള്‍ അത്ര വേഗം നമുക്ക് മറക്കാന്‍ സാധിക്കുമോ?


മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറാന്‍ സാധിച്ചില്ലെങ്കിലും ടെലിവിഷന്‍ സീരിയലുകളിലൂടെ കുടുംബസദസുകളുടെ പ്രിയങ്കരനായി തീര്‍ന്നിരിക്കുകയാണ് യദുകൃഷ്ണന്‍. . തിരുവനന്തപുരത്ത്, പടിഞ്ഞാറേക്കോട്ട യിലുള്ള ചന്ദ്രകാന്തത്തിലേക്ക് കയറി ചെല്ലുമ്പോള്‍ സ്വീകരിക്കാനെത്തിയത് സാമാന്യം രണ്ടു വലിയ താരങ്ങള്‍ തന്നെയായിരുന്നു. യദുവിന് ടൊയോട്ടയില്‍ ആരോ കൈവിഷം കൊടുത്തതുപോലെ കൊറോളയും ഇന്നോവയും !!!
“എന്നെക്കാള്‍ മുമ്പേ എന്റെ തേരാളികളെ പരിചയപ്പെട്ടല്ലേ” എന്ന മുഖവുരയുമായി യദു കടന്നു വന്നു.
“ഒരു കൈ മതിലിലും മറ്റേ കൈ സൈക്കിളിന്റെ ഹാന്റിലിലും പിടിച്ച് പതുക്കെ നിരക്കി നിരക്കിയാണ് സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചത്. ബൈക്ക് ഓടിക്കാന്‍ പഠിച്ചതും കാറോടിക്കാന്‍ പഠിച്ചതും ആരുടെയും സഹായമില്ലാതെയായിരുന്നു. കുട്ടിക്കാലത്ത് എങ്ങനെയെങ്കിലും ഒന്നു വലുതായാല്‍ മതിയെന്നായിരുന്നു. എന്നിട്ടു വേണമല്ലോ ലൈസന്‍സ് എടുക്കാന്‍. ലൈസന്‍സൊക്കെയുണ്ടെങ്കിലും ഇപ്പോഴും അച്ഛനും അമ്മയ്ക്കും ഞാന്‍ ഓടിക്കുന്ന കാറില്‍ യാത്ര ചെയ്യാന്‍ പേടിയാണ്” യദുകൃഷ്ണന്റെ അച്ഛന്‍ കൃഷ്ണന്‍നായര്‍, കാനറ ബാങ്ക് മാനേജരായി റിട്ടയര്‍ ചെയ്തു. അത്യാവശ്യം കാര്‍ ഭ്രമം ഉള്ളയാളായിരുന്നു അച്ഛനും.

ഫസ്റ് ഡ്രൈവ്
എട്ടാം വയസിലാണ് ആദ്യ ഡ്രൈവിങ്. വീട്ടിലൊരു അംബാസഡറാണുണ്ടായിരുന്നത്. ഒരിക്കല്‍ എല്ലാവരും കൂടെ അമ്മാവന്റെ വീട്ടില്‍ പോകുന്ന സമയത്ത് ഞങ്ങളുടെ ഡ്രൈവര്‍ രവി, ഇറക്കത്തില്‍ വച്ച് കാര്‍ റിവേഴ്സ് ഗിയറിലിട്ട് ഒതുക്കി നിര്‍ത്തി. പുള്ളി പുറത്തേക്ക് ഇറങ്ങേണ്ട താമസം ഞാന്‍ ക്ളച്ചില്‍ ചവിട്ടി കാര്‍ മുന്‍പോട്ടെടുത്തു. പിന്നെ കേട്ടത് കാറിനകത്തൊരു കൂട്ടക്കരച്ചിലായിരുന്നു. അമ്മയും അനുജനും വാവിട്ട് നിലവിളിക്കുകയാണ്. ഞാനാകെ പരിഭ്രമിച്ചു പോയി. പിന്നെ എങ്ങനെയോ ബ്രേക്ക് ചവിട്ടി കാര്‍ നിര്‍ത്തി ഇതാണ് ആദ്യത്തെ ഡ്രൈവിങ് അനുഭവം.

ആദ്യ സിനിമ
“എട്ടാം ക്ളാസില്‍ പഠിച്ചു കൊണ്ടിരുന്ന സമയത്ത് കലാപ്രതിഭയായിട്ടുണ്ട്. അന്ന് സമ്മാനം തരാന്‍ വന്ന സിനിമാ താരം
ബാലചന്ദ്രമേനോനാണ് ആദ്യ സിനിമയിലേക്ക് വഴിതെളിച്ചത്. അങ്ങനെ ‘വിവാഹിതരേ ഇതിലേ’ എന്ന ചിത്രത്തില്‍ ഇന്നസെന്റ് ചേട്ടന്റെയും ലളിത ചേച്ചിയുടെയും മകനായി സിനിമാ ജീവിതം ആരംഭിച്ചു.”ഏതൊരു സിനിമാക്കാരെനെയും പോലെ യദുവിനും സിനിമാ ഫീല്‍ഡില്‍ മമ്മുക്കയുടെ ഡ്രൈവിംഗാണ് ഏറെയിഷ്ടം. “കോട്ടയം കുഞ്ഞച്ചനിലും മറ്റും അഭിനയിക്കുമ്പോള്‍ മമ്മൂട്ടിയുടെ കൂടെ യാത്ര ചെയ്യാനവസരം ഉണ്ടായിട്ടുണ്ട്. മമ്മൂക്കയുടെ ഒരു കാറിനും ‘റിവേഴ്സ് ഗിയറുണ്ടാവില്ല’ എന്നൊരു ചൊല്ലുണ്ട് സിനിമാക്കാര്‍ക്കിടയില്‍. ഒരിക്കലും ഇക്ക കാര്‍ റിവേഴ്സ് എടുക്കുന്ന പ്രശ്നമില്ല. എന്തുതന്നെയായാലും നിയമം കര്‍ശനമായി അനുസരിക്കുന്ന ഒരാളാണ് മമ്മൂക്ക. ഹൈവേകളില്‍ ഇക്കയുടെ കാറിന് ചിറകു മുളയ്ക്കുന്ന പ്രതീതിയാണ്.”

തുടക്കം പത്മിനിയോടൊപ്പം
യദുവിന്റെ ഓര്‍മകളിലെ ബ്ളാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ ആദ്യം തെളിഞ്ഞുവരുന്നത് പത്മിനിയുടെ രൂപമാണ്. “ആദ്യം സ്വന്തമാക്കിയ വാഹനം ഒരു പ്രീമിയര്‍ പത്മിനിയായിരുന്നു. കുറേ നാള്‍ പത്മിനിയ്ക്കൊപ്പം കറങ്ങി നടന്നു. കൂടുതല്‍ അഴകളവുകള്‍ നിറഞ്ഞ് മാരുതി സെന്‍ എത്തിയപ്പോള്‍ മനപ്പൂര്‍വമല്ലെങ്കിലും പത്മിനി ഓര്‍മചിത്രമായി മാറി.ആക്സന്റ്   കൂട്ടി നെത്തിയതോടുകൂടിയാണ് വലിപ്പമുള്ള കാറുകളെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. അപ്പോഴേക്കും സിനിമയിലും സീരിയലിലുമായി അത്യാവശ്യം തിരക്കേറി വരുന്ന സമയമായിരുന്നു. ആക്സന്റിനു ശേഷമാണ് ഹോണ്ട സിറ്റി സ്വന്തമാക്കുന്നത്. പെര്‍ഫെക്ട് കാര്‍ അതായിരുന്നു സിറ്റി. ടൊയോട്ടയോട് പ്രേമം തുടങ്ങിയതെന്നാണ് എന്ന് കൃത്യമായി പറയാനാവില്ല.

തങ്ങളുടെ കാറുകളുടെ പെര്‍ഫോര്‍മന്‍സ് കൂട്ടിയെടുക്കുന്നതില്‍ ടൊയോട്ട കാണിക്കുന്ന ആവേശമാണ് എന്നെ ആ കമ്പനിയുടെ ആരാധകനാക്കി മാറ്റിയത്. മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ സെഗ്മെന്റില്‍ ഇന്നോവയെ വെല്ലാന്‍ മറ്റേതു മോഡലിനാവും. റീസണബിള്‍ ബജറ്റില്‍ എല്ലാ സൌകര്യങ്ങളും ഒത്തിണങ്ങിയ മോഡലാണ് ഇന്നോവ. ‘വെരി സ്മൂത്ത് ആന്റ് ഈസി ഹാന്റിലിങ്’ അതാണ് ടൊയേട്ട കൊറോള. പവര്‍ഫുള്‍ ‘പെര്‍ഫോര്‍മന്‍സ്’ .തന്റെ പ്രിയ താരങ്ങളെ വര്‍ണ്ണിക്കുമ്പോഴെല്ലാം പരമാവധി വേഗതയിലായിരുന്നു യദുകൃഷ്ണന്‍. കേള്‍വിക്കാരന് യാതൊരു ലാഗും അനുഭവപ്പെടില്ല എന്നതാണ് നേര്.

മൈ ഡ്രീം കാര്‍
യദുവിന്റെ സ്വപ്നത്തില്‍ ഇടിച്ചു കയറി നില്‍ക്കുന്നത് അത്രയ്ക്ക് നിസ്സാരന്മാരല്ല. മറ്റാരും കേള്‍ക്കുന്നില്ല എന്നുറപ്പുവരുത്തി മെല്ലെ പറഞ്ഞ പേരുകളിതായിരുന്നു. ‘ടൊയോട്ട പ്രാഡോയും ലാന്‍ഡ് ക്രൂയിസറും.’

ബിഗ് ഫാമിലി
അച്ഛന്‍ കൃഷ്ണന്‍ നായരും അമ്മ വിജയലക്ഷ്മിയും യദുവിന്റെ കലാ ജീവിതത്തിന് ഫുള്‍ സപ്പോര്‍ട്ടാണ്. ഭാര്യ ലക്ഷ്മി കാര്‍ ഓടിക്കാറില്ലെങ്കിലും യാത്രയെ സ്നേഹിക്കുന്നയാളാണ്. അനിയന്‍ വിദു കൃഷ്ണനും ബാലതാരമായി സിനിമയിലെത്തിയ ആളാണ്. യദുവിന്റെ ഏറ്റവും വലിയ വിമര്‍ശകയും സ്പീഡില്‍ കാറോടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത് മറ്റൊരു സുന്ദരിയാണ്. ആരാധ്യ!!! യദുവിന്റെ ഒന്നര വയസുകാരിയായ മകള്‍. .

 

പ്രിയ പ്രശാന്ത്

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 7 + 2 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.