RAPID FORCE

By Admin

ഇന്ത്യയിലെ പ്രീമിയം സെഡാന്‍ മോഡലുകളിലെ ജേതാവായിരുന്നു ഒക്ടേവിയ. ചെക്കോസ്ളോവാക്യയിലെവിടെയോ ജനിച്ചു വളര്‍ന്ന കമ്പനിയായിട്ടും ഇന്ത്യക്കാര്‍ക്ക് ഒക്ടേവിയ ഇഷ്ടമാകാന്‍ കാരണം നിര്‍മാണ നിലവാരവും മികച്ച എഞ്ചിനും കൂടിയ മൈലേജുമാണ്. അങ്ങനെ വളരെ പെട്ടെന്നു തന്നെ ഒക്ടേവിയ ഇന്ത്യയിലെ ഏറ്റവുമധികം വില്‍പനയുള്ള കാറായി.പിന്നീടുവന്ന ലോറ, ഫാബിയ, യെറ്റി എന്നിവയെല്ലാം അതതു സെഗ്മെന്റുകളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചവയാണ്. എങ്കിലും ഒക്ടേവിയ അവശേഷിപ്പിച്ചു പോയ ‘ഗ്യാപ്പ്’ നികത്തപ്പെടാതെ കിടന്നു. ആ വിടവിലേക്കാണ് റാപ്പിഡ് എത്തിയിരിക്കുന്നത്.

റാപ്പിഡ്
ലോകത്തിലാദ്യമായി റാപ്പിഡ് വിപണിയിലെത്തിയത് ഇന്ത്യയിലാണ്. ഹോണ്ടസിറ്റി, ഫോക്സ് വാഗണ്‍ വെന്റോ, ഹ്യുണ്ടായ് വെര്‍ന, ഫോര്‍ഡ് ഫിയസ്റ തുടങ്ങിയ താരമൂല്യമുള്ള സുന്ദരിക്കോതമാരുടെ സെഗ്മെന്റിലേക്കാണ് റാപ്പിഡിന്റെ വരവ്.

കാഴ്ച
ഒരു കുഞ്ഞുലോറ, അല്ലെങ്കിലൊരു വലിയ ഫാബിയ – റാപ്പിഡ് കാണുമ്പോള്‍ ആര്‍ക്കും ആദ്യം തോന്നുക ഇതാണ്. അതായത്, വളരെ വ്യത്യസ്തതയൊന്നും രൂപത്തിലില്ല എന്നര്‍ഥം. എന്നു തന്നെയുമല്ല, ഒരേ കുടുംബത്തില്‍പ്പെട്ട ഫോക്സ് വാഗണ്‍ വെന്റോയുമായി ധാരാളം സാമ്യങ്ങള്‍ റാപ്പിഡിന് ഉണ്ടുതാനും. വെന്റോയും റാപ്പിഡും ഒരേ പ്ളാറ്റ്ഫോമിലാണ് നിര്‍മിച്ചിരിക്കുന്നതെന്നുള്ളതും ഒരു നഗ്നസത്യം.വെന്റോയുടെ അതേ നീളവും (2552 മി.മീ), അതേ വീതിയും (1699 മി.മീ) മാണ് റാപ്പിഡിന്. മുന്‍ഭാഗവും ഗ്രില്ലും ഫാബിയയെ ഓര്‍മിപ്പിക്കുന്നു. വലിയ മൂക്കുപോലെയുള്ള ഗ്രില്ലിനു നടുവിലെ തള്ളിനില്‍ക്കുന്ന ഭാഗത്തിന് ചേരുന്ന രീതിയില്‍ ബോണറ്റ് ലൈനുകള്‍. വശങ്ങള്‍ക്ക് വെന്റോയോട് അപാരമായ സാമ്യം. പിന്‍ഭാഗത്തെ ബൂട്ട് ലൈനുകളും അങ്ങനെതന്നെ. എങ്കിലും ബൂട്ട് ലിഡ്, ടെയ്ല്‍ ലാമ്പ്, റിയര്‍ ബമ്പര്‍ എന്നിവയുടെ രൂപത്തില്‍ കുറേയൊക്കെ മാറ്റംവരുത്തിയിട്ടുണ്ട്. സസ്പെന്‍ഷന്‍ സെറ്റപ്പ്, ബ്രേക്കുകള്‍, സ്റിയറിങ്ങ് സിസ്റം എന്നിവയും ചെറിയ ഭേദഗതികളോടെ ഫോക്സ്വാഗണില്‍ നിന്ന് സ്കോഡ കടം വാങ്ങിയതാണ്.
പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സ്കോഡ കുടുംബാംഗം – റാപ്പിഡ് ഒറ്റ നോട്ടത്തില്‍ തരുന്ന ഇംപ്രഷന്‍ അതാണ്. ഏതായാലും കരുത്തുറ്റ രൂപമാണ് സ്കോഡ റാപ്പിഡിന് നല്‍കിയിരിക്കുന്നത്.

ഉള്ളില്‍
മികച്ച നിലവാരമുള്ള ഉള്‍ഭാഗം. ഏതൊരു സ്കോഡയുടേയും പോലെ വളരെ പ്രാക്ടിക്കലും എലഗന്റുമാണ്. പ്ളാസ്റിക്കിന്റെയും സീറ്റ് അപ്ഹോള്‍സ്ററിയുടെയും നിലവാരം ഒന്നാന്തരം. ഹെഡ്ലൈറ്റ് സ്വിച്ച്, ക്ളൈമറ്റ്കണ്‍ട്രോള്‍, എയര്‍കണ്ടീഷണര്‍ വെന്റുകള്‍ എന്നിവ വെന്റോയുടേതു തന്നെ. സ്റിയറിങ് വീലിലും ഗിയര്‍ നോബിലും ക്രോമിയം ലൈനുകളുണ്ട്. കറുപ്പ്, ബീജ് നിറങ്ങളാണ് മൊത്തത്തില്‍.
എബിഎസ്, മുന്നില്‍ എയര്‍ ബാഗുകള്‍, സിഡി സിസ്റം ഓട്ടോ മാറ്റിക് ക്ളൈമറ്റ് കണ്‍ട്രോള്‍ എന്നിവ റാപ്പിഡിന്റെ കൂടിയ മോഡലിലുണ്ട്.ലെഗ്റൂം, ഹെഡ്റൂം എന്നിവ ധാരാളമുണ്ട്. എന്നാല്‍ വലിയൊരു സെന്‍ട്രല്‍ ടണല്‍ ഉള്ളതുകൊണ്ട് പിന്‍ഭാഗത്ത് നടുവില്‍
ഇരിക്കുന്നയാള്‍ക്ക് കാല്‍ ഉയര്‍ത്തി വെച്ച് ഇരിക്കണമെന്ന അസൌകര്യമുണ്ട്. എന്നാല്‍ പിന്നിലും എസി വെന്റുണ്ട്. ബൂട്ട്സ്പേസാണെങ്കില്‍ അമ്പരിപ്പിക്കുന്നതാണ്.

എഞ്ചിന്‍

ഡ്രൈവര്‍ സീറ്റിന്റെ ഉയരം അഡ്ജസ്റ് ചെയ്ത് ഇരുന്ന ശേഷം റാപ്പിഡ് സ്റാര്‍ട്ട് ചെയ്യുക. 1600 സിസി, 105 ബിഎച്ച്പി എഞ്ചിന്‍ വലിയ ശബ്ദ കോലാഹലങ്ങളില്ലാതെ സ്റാര്‍ട്ടാകുന്നു. (ഡീസല്‍ കൂടാതെ ഒരു 1.6 ലിറ്റര്‍, 105 ബിഎച്ച്പി) പെട്രോള്‍ എഞ്ചിന്‍ മോഡലുമുണ്ട് റാപ്പിഡിന്. ഡീസല്‍ എഞ്ചിന്‍ മോഡലിന് 10 കിഗ്രാം മീറ്റര്‍ ടോര്‍ക്ക് കൂടുതലുണ്ടെന്ന വ്യത്യാസം മാത്രം).
ടര്‍ബോ ലാഗില്ലാത്ത നല്ല എഞ്ചിനാണ് 1.6 ലിറ്റര്‍ ഡീസല്‍. ഈ കോമണ്‍ റെയ്ല്‍ എഞ്ചിന്റെ ത്രോട്ട്ല്‍ റെസ്പോണ്‍സും രസകരമാണ്. മിഡ്റേഞ്ച് ടോര്‍ക്കിന്റെ ധാരാളിത്തം മൂലം ഒരിക്കലും എഞ്ചിന്‍ മന്ദത പ്രകടിപ്പിക്കുന്നില്ല. 11 സെക്കന്റുകൊണ്ട് 100 കിലോ മീറ്റര്‍ വേഗതയെടുക്കാന്‍ റാപ്പിഡിനു കഴിയുന്നു.വെന്റോയുടെ തുടക്കത്തിലുള്ള കുതിപ്പ് റാപ്പിഡിനില്ല. എന്നാല്‍ ആര്‍പിഎമ്മിന്റെ ക്രമാനുഗതമായ വര്‍ധനവനുസരിച്ച് കുതിച്ചു പായാന്‍ റാപ്പിഡിന്റെ എഞ്ചിന്‍ സ്വയം സജ്ജമാവുകയാണ് ചെയ്യുന്നത്. ഏതായാലും ഏതൊരു സ്കോഡയും പോലെ മനസുമടുപ്പിക്കാത്ത ഡ്രൈവ് റാപ്പിഡ് ഉറപ്പു തരുന്നുണ്ട്.

ഉപസംഹാരം.
ഒരു തികഞ്ഞ സ്കോഡയാണ് റാപ്പിഡ്. ഒക്ടേവിയയുടെ ഓര്‍മപുതുക്കുന്ന ഈ മോഡലിന് ഇന്ത്യയില്‍ വന്‍ വരവേല്‍പ്പ് ലഭിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 13 + 14 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.