POWERED TO BEAT

By Admin

പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുന്ന കാര്യത്തില്‍ ബിഎംഡബ്ള്യുവും ഓഡിയും തമ്മില്‍ മത്സരമാണ്. മേര്‍സിഡസ് ബെന്‍സും ഒപ്പമെത്താന്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ മോഡലുകള്‍ കൈവശമുള്ളത് ആദ്യം പറഞ്ഞ രണ്ടു കൂട്ടര്‍ക്കാണ്. അതുകൊണ്ട് ഇന്ത്യയെ മത്സരവേദിയാക്കിയിരിക്കുന്നതും അവര്‍ ഇരുവരും തന്നെ. ബിഎംഡബ്ള്യുവിനും ഓഡിക്കും ധാരാ ളം എഞ്ചിന്‍ ഓപ്ഷനുകളുണ്ടെങ്കിലും ഓഡിയുടെ മൂന്നു ലിറ്റര്‍ ടിഡിഐ എഞ്ചിന് അല്‍പം സല്‍പ്പേര് കൂടുതലുണ്ട്. വളരെ സ്പോര്‍ട്ടിയും നിശബ്ദവുമാണ് ആ എഞ്ചിന്‍. അതുകൊണ്ട്, ആ എഞ്ചിന്‍ ഘടിപ്പിച്ച ഓഡിഎ6നമുക്കൊന്ന് ടെസ്റ്ഡ്രൈവ് ചെയ്ത് നോക്കാം.

കാഴ്ച

എ6 ന്റെ ഏറ്റവും പുതിയ മോഡലാണിത്. എ8 നെ ഓര്‍മിപ്പിക്കും വിധം പുതിയ എ6 നെയൊന്ന് പരിഷ്കരിച്ചിട്ടുണ്ട്. ഒട്ടും പിഴയ്ക്കാത്ത ഡിസൈന്‍. മനോഹരമായ മുന്‍ഭാഗം. തൊങ്ങല്‍ ഘടിപ്പിച്ചതുപോലെ തെളിഞ്ഞു നില്‍ക്കുന്ന ഡേ റ്റൈം റണ്ണിങ് ലൈറ്റ്. നേര്‍ത്ത ഗ്രില്‍, ചെറിയ നീണ്ട ഹെഡ്ലൈറ്റ്. വലിയ എയര്‍ഡാം. എന്നാല്‍ പിന്‍ഭാഗവും ടെയ്ല്‍ലാമ്പുമൊക്കെ എ8 തന്നെ. അവിടവിടെയായി പഴയ എ6 ന്റെ അവശിഷ്ടങ്ങളും കാണാം. പഴയ എ6 നെക്കാള്‍ വീല്‍ബെയ്സ് കൂടുതലുണ്ട്. പുതിയ മോഡലില്‍ അല്‍പം വീതിയുമുണ്ട്. എന്നാല്‍ നീളം അല്‍പം കുറയ് ക്കുകയാണ് ചെയ്തത്. പ്ളാറ്റ്ഫോം എ4 ന്റേതു തന്നെ. പുതിയ എ6 ന് ബോണറ്റുള്‍പ്പെടെയുള്ള പലഭാഗങ്ങളും അലൂമിനിയത്തില്‍ നിര്‍മിച്ചതുകൊണ്ട് 80 കി.ഗ്രാം ഭാരം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പെര്‍ഫോര്‍മന്‍സും മൈലേജും വര്‍ധിച്ചു. ഏതായാലും ഈ സെഗ്മെന്റിലെ ഏറ്റവും സുന്ദരി എ6 തന്നെ. ആരും തിരിഞ്ഞു നോക്കുന്ന രൂപഭംഗി.

ഉള്ളില്‍

ഉള്‍ഭാഗത്തിന്റെ ഡിസൈനും രസകരം. നയനാനന്ദകരമായ നിറങ്ങളാണ് ഉള്ളില്‍.ഇന്‍സ്ട്രുമെന്റ് പാനല്‍ ഉള്‍പ്പെടെ പലഭാഗങ്ങളും എ8 ല്‍ നിന്ന് സ്വീകരിച്ചതാണ്. സെന്റര്‍ കണ്‍സോളിനു മേലെകാണുന്ന മള്‍ട്ടിമീഡിയ ഇന്റര്‍ഫേസ്സ്ക്രീന്‍ വാഹനം സ്റാര്‍ട്ടാക്കുമ്പോള്‍ സ്വയം ഉയര്‍ന്നു വരുന്നതാണ്. ഒരു സ്വിച്ചമര്‍ത്തിയാല്‍ അത് ഡാഷ്ബോര്‍ഡിനുള്ളിലേക്ക് അപ്രത്യക്ഷമാവുകയും ചെയ്യും. ബിഎംഡബ്ള്യു വിന്റെ ഐ ഡ്രൈവ് സിസ്റം പോലെ എ6ന്റെ വിവിധ ഫങ്ഷനുകളും ജോയ്സ്റിക്കില്‍ ഒതുക്കിയിരിക്കുന്നു. ഉയരം അഡ്ജസ്റ് ചെയ്യാവുന്ന മുന്‍സീറ്റുകള്‍, കീലെഡ് എന്‍ട്രി ആന്റ് സ്റാര്‍ട്ട്, സണ്‍റൂഫ്, ഫോര്‍സോണ്‍ ക്ളൈമറ്റ് കണ്‍ട്രോള്‍, ഐപോഡ്-ബ്ളു ടൂത്ത് കണക്ടിവിറ്റി, 20 ജിബി ഹാര്‍ഡ് ഡ്രൈവ്, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, 6 എയര്‍ ബാഗുകള്‍, എബിഎസ്, ഇഎസ്പി എന്നിങ്ങനെ നിരവധി സുരക്ഷ-സുഖയാത്രോപാധികള്‍ എ8 ലുണ്ട്.

എഞ്ചിന്‍

വി6, 3 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് എ6 ല്‍. 245 ബിഎച്ച്പിയാണ് ഈ എഞ്ചിന്‍. 1400 ആര്‍പിഎമ്മില്‍ തന്നെ മാക്സിമം ടോര്‍ക്കായ 51 കി. ഗ്രാം മീറ്റര്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പെര്‍ഫോമന്‍സ് എഞ്ചിനാണിത്. 4000 ആര്‍പിഎം വരെ നീണ്ടു നില്‍ക്കുന്ന ടോര്‍ക്ക്ബാന്‍ഡ് ഉള്ളതുകൊണ്ട് ഹൈവേയിലും നഗരത്തിലും ഈ എഞ്ചിന്‍ കുതിരയുടെ കുതിപ്പ് തരുന്നു. 100 കി.മീ വേഗ തയെടുക്കാന്‍ 6.3 സെക്കന്റുമതി. 7സ്പീഡ് ഡ്യുവല്‍ ക്ളച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും തകര്‍പ്പന്‍. എപ്പോഴും ഒരു ക്ളച്ച് എന്‍ഗേജായിരിക്കുന്നതുകൊണ്ട് ഗിയര്‍ ഷിഫ്റ്റിങ്ങിന്റെ ലാഗ്പോലും അ റിയില്ല. 2000ആര്‍പിഎമ്മിനു ശേഷം എ6നടത്തുന്ന ‘ടേക്ക് ഓഫ് ‘അനുഭവിച്ചുതന്നെ അറിയണം. യാത്ര പഴയ എ6 നെക്കാള്‍ ഭാരം കുറഞ്ഞതുകൊണ്ട് പെര്‍ഫോര്‍മന്‍സും ഹാന്‍ഡ്ലിങ്ങും മെച്ചപ്പെട്ടിട്ടുണ്ട്. ചേസിസ് കുറച്ചുകൂടി കനപ്പെടുത്തി. അഡ്ജസ്റബ്ള്‍ ഡാമ്പറുകളും എയര്‍സ്ട്രിങ്ങുകളും വന്നു.17ഇഞ്ച് ടയറുകള്‍ മിക്കകുഴികളും വിഴുങ്ങിസ്വയം ബലിയാടാകുന്നുണ്ട്. എയര്‍സസ്പെന്‍ഷന്‍ സിസ്റം വേഗത കുറയുമ്പോഴും ഒന്നാന്തരം യാത്ര സമ്മാനിക്കുന്നു. ഭരതവാക്യം പ്രീമിയം ലക്ഷ്വറി സെഗ്മെന്റ് കാറുകളില്‍ ഏറ്റവും മനോഹരിയായ കാറാണ് എ6. അഴകളവുകളെല്ലാം ഒത്തിണങ്ങിയ സൌന്ദര്യവതി. അതോടൊപ്പം 3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്റെ കുതിപ്പും 15 കിലോ മീറ്ററോളം മൈലേജും. ബിഎംഡബ്ള്യു, ബെന്‍സ് – കച്ച മുറുക്കിക്കോളും.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 10 + 3 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.