ചിലയ്ക്കാന്‍ എന്ത് എളുപ്പമാണ് ?

By Admin

അണ്ണാന്മാര്‍ (squirrels) കഴിഞ്ഞാല്‍ എന്തിനോ വേണ്ടി ചിലയ്ക്കുന്ന ജീവികളാണ് കേരളത്തിലെ ചില എഫ്എം സ്റേഷനുകളിലെയെങ്കിലും റേഡിയോ ജോക്കികള്‍. ഇടയ്ക്കൊക്കെ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളില്‍ ഇവര്‍ സീരിയസായി നാക്കിട്ടിളക്കുന്നതു കേള്‍ക്കുമ്പോള്‍ നമ്മള്‍ ചിരിച്ചു ചിരിച്ചു ചാകും. പിന്നെ നാം അവരോടങ്ങു ക്ഷമിക്കും.കാരണം വിവരമില്ലായ്മ ഒരു കുറ്റമല്ല വേലായുധാ.ഉദാഹരണത്തിന് കൊച്ചിയിലെ ഒരു എഫ് എം സ്റേഷനിലെ മോണിങ് ഷോ അവതാരക ഒരു ദിവസം നടത്തിയ ജല്‍പ്പനങ്ങള്‍ കേട്ടു നോക്കുക. നമ്മുടെ ഗതാഗത പ്രശ്നത്തിന് പ്രധാനകാരണം റോഡുകള്‍ക്ക് വീതിയില്ലാത്തതു മാത്രമാണെന്നൊരു മഹാകണ്ടെത്തല്‍ ഈ പെണ്‍ ആര്‍ജെ നടത്തിക്കളഞ്ഞു! കുറേ ശ്രോതാക്കളെ ഫോണില്‍ വിളിച്ച് ആര്‍ജെ ചോദിച്ചു “അവിടെയൊക്കെ റോഡുകള്‍ക്ക് വീതിയുണ്ടോ? കുറവാണെങ്കില്‍ പറഞ്ഞോളൂ..” പാവം ശ്രോതാക്കള്‍  കൊച്ചിയിലെ ഏതാണ്ടെല്ലാ റോഡുകളും രണ്ടു വരി പാതയാക്കണമെന്നൊക്കെ അവരില്‍ ചിലര്‍ ആവശ്യപ്പെട്ടു! ഇതും കൂടി കേട്ടതോടെ ആര്‍ജെ ഹാലിളകിതുള്ളിത്തുടങ്ങുന്നു. ചില മീന്‍കാരി ചേച്ചിമാരെ പ്പോലെ ചിലച്ചുകൊണ്ട് ആ ജനകീയ പ്രശ്നത്തില്‍ ആര്‍ജെ നടത്തുന്ന ഡയലോഗ് അഴിഞ്ഞാട്ടമാണ് പിന്നെ കേള്‍ക്കുന്നത്. പിന്നെ പിഡബ്ള്യുഡിയോടും കോര്‍പ്പറേഷനോടും അവള്‍ ചിരിച്ചു കുഴഞ്ഞു കൊണ്ട് പറയുന്നു: “ചുമ്മാ വീതികൂട്ടിക്കൂടേ ചേട്ടന്മാരേ…” കേള്‍വിക്കാര്‍ ഒന്നടങ്കം അതങ്ങു ക്ഷമിക്കുകയായി, കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലോ, വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ.

റോഡിന് വീതിയില്ലാത്തതു മാത്രമാണ് ഗതാഗതക്കുരുക്കിനു കാരണമെന്ന് കണ്ടുപിടിക്കാന്‍ ഒരു ആര്‍ജെ ബുദ്ധിക്കേ കഴിയൂ. കാരണം റോഡിന് വീതി കൂട്ടണം എന്ന് ചിലയ്ക്കാന്‍ എളുപ്പമാണ്. കേരളത്തിലെ റോഡ് വീതി കൂട്ടല്‍ എത്രത്തോളം പ്രശ്ന സങ്കീര്‍ണവുമാണെന്ന് ആദ്യം തന്നെമനസിലാക്കുക. റോഡ് വീതികൂട്ടല്‍ മാത്രമല്ല പരിഹാരമെന്നും തിരിച്ചറിയുക. കേരളത്തിലെ പോലെഇത്രയധികം ജനസാന്ദ്രതയുള്ളതും എന്നാല്‍ വിസ്തീര്‍ണം കുറവായ
തുമായ ഒരു സംസ്ഥാനത്ത് റോഡുകളുടെ വീതി ഇനി എങ്ങോട്ട് കൂട്ടണമെന്നാണ് പറയുന്നത്. കേരളത്തില്‍ ആകെ 173592 കി. മീ. റോഡാണുള്ളത്. കേരളത്തിന്റെ മൊത്തം വിസ്തീര്‍ണമായി തട്ടിച്ചുനോക്കിയാല്‍ നിലവില്‍ചതുരശ്ര കിലോമീറ്ററിന് 4.47 കി.മീ. റോഡുണ്ട്. മറ്റു സംസ്ഥാ നങ്ങളെ അപേക്ഷിച്ച് ഇത് തന്നെ നാലു മടങ്ങ് കൂടുതലാണ്. വനഭൂമി ഒഴിവാക്കിയാല്‍ റോഡുസാ ന്ദ്രത ച. കിലോ മീറ്ററിന് 6.18 കി. മീറ്റര്‍ വരും. അതായത് ഇനിയും പുതിയ റോഡുകള്‍ നിര്‍മിക്കു ന്നതും വീതി കൂട്ടുന്നതും അസാധ്യമെന്ന് തന്നെ സാരം.ദേശീയ പാതയുടെ വീതി വര്‍ധിപ്പിക്കല്‍ നിര്‍ബന്ധമാണ്. അതിനുള്ള പ്രാരംഭ ജോലികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. അവിടെയും കുടിയൊഴിപ്പിക്കല്‍ പ്രശ്നങ്ങള്‍ ധാരാളം. നമ്മുടെ മൊത്തം റോഡുകളില്‍ 70 ശതമാനവും കേരളത്തിലെ പഞ്ചായത്തു റോഡുകളാണ്. 16.25 ശതമാനമാകട്ടെ പിഡബ്ള്യുഡി റോഡുകളും. ഈ റോഡുവ ക്കുകളിലെല്ലാം തന്നെ ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട് എന്നോര്‍ക്കണം. ഇനിയൊരു വീതികൂട്ടലോ വര്‍ധിപ്പിക്കലോ വേണമെങ്കില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പെരുവഴിയിലാകും. പല സര്‍ക്കാര്‍ പദ്ധതികളുടെയും ഭാഗമായി സ്വന്തം വാസസ്ഥലങ്ങളില്‍ നിന്ന് ഇറക്കിവിടപ്പെട്ട ആയിരത്തോളം കുടുംബങ്ങളുണ്ട് നമ്മുടെ നാട്ടില്‍. അവരിപ്പോഴും കിടപ്പാടമില്ലാതെ വഴിയില്‍ കിടക്കുകയാണ്. സര്‍ക്കാര്‍പ്രഖ്യാപിച്ച ഒട്ടുമിക്ക പുനരധിവാസ പദ്ധതികളും ചീറ്റിപ്പോകുകയും വീട് നഷ്ടപ്പെട്ടവര്‍ കണ്ണീരൊഴുക്കുകയും ചെയ്യുന്ന ഈ നാട്ടില്‍ ജനങ്ങള്‍ക്ക് വീട് നഷ്ടപ്പെടുത്തുന്ന ഒരു ‘റോഡ്’വികസനവും ഇനിസാധ്യമല്ല. ഇനി ഇതിന് ശ്രമിച്ചാല്‍ത്തന്നെ അവയെ ജനങ്ങളൊരുമിച്ച് പ്രതിരോധിക്കുകയും വേണം. നിലവിലുള്ള റോഡുകളിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും അവയെ അപ്രോച്ച് റോഡുകളായി സജ്ജീകരിച്ച് ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാനും വേണ്ട “ബ്രില്യന്റ്” ആശയങ്ങളാണ് നമുക്ക് വേണ്ടത്. ഒപ്പം ഇതൊക്കെ നടപ്പാക്കാനുള്ള ബുദ്ധിയും ആര്‍ജ്ജവവും വേണം. 2006 ല്‍ കേരളത്തില്‍ 35.5 ലക്ഷം മോട്ടോര്‍ വാഹനങ്ങളാണുണ്ടായിരിക്കുന്നതെങ്കില്‍ 2011ല്‍ അത് 60.39 ലക്ഷമായിരിക്കുന്നു. കാറുകളുടെ എണ്ണം 2006 ലെ 4.98 ലക്ഷത്തില്‍  നിന്ന് 2001 ല്‍ 10.54 ലക്ഷമായാണ് വര്‍ധിച്ചിരിക്കുന്നത്. ഈ വര്‍ധനവിന് അനുസൃതമായി ട്രാഫിക് സംവിധാനം പരിഷ്ക്കരിക്കാന്‍ ദൂരവ്യാപകമായ മാസ്റര്‍പ്ളാനുകള്‍ ഇപ്പോഴേ തയ്യാറാക്കിത്തുടങ്ങുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഒപ്പം ചെന്നൈയിലും മറ്റും ആവിഷ്ക്കരിച്ചതുപോലെയുള്ള ഫ്ളൈഓവര്‍ സംവിധാനങ്ങളും നമുക്കുവേണം. അത് അനേകം കച്ചവടക്കാരെയും മറ്റും ഇറക്കിവിട്ടുകൊണ്ടായിരിക്കുകയുമരുത്. ഇത്രയും പറഞ്ഞത് കാര്യങ്ങളറിയാതെ പള്ളിവാളും, ചിലമ്പുമെടുത്തണിയുന്നവരോടെല്ലാം ഒരുകാര്യം അപേക്ഷിക്കാനാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് വികസനം.റോഡ് വികസനം നടത്തി ലക്ഷക്കണക്കിന് പേരെ വീടില്ലാത്തവരാക്കുകയല്ല വികസനം കൊണ്ടുചെയ്യേണ്ടത്. ഹാലിളകിയ മട്ടില്‍ ജനവിരുദ്ധവും ലോജിക്കില്ലാത്തതുമായ ആശയങ്ങളുടെ പ്രചരണത്തിന് ഇറങ്ങിപ്പുറപ്പെടാതെ അല്‍പനേരം കുത്തിയിരുന്ന്ചിന്തിക്കുക. എന്നിട്ട് മാത്രം വാതുതുറന്ന് നാക്ക് വളച്ചാല്‍പ്പോരേ?

നവീന്‍ ഭാസ്കര്‍

Related Articles

No related posts.

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 15 + 9 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.