ഓവര്‍ടേക്ക് ചെയ്ത താരങ്ങള്‍

By Admin

ഒരു വര്‍ഷത്തെ ഓവര്‍ടേക്കിങ് കഴിഞ്ഞ് റിയര്‍വ്യു മിററിലൂടെ നോക്കുമ്പോള്‍ കടന്നു പോയ ചില കാഴ്ച്ചകള്‍ വീണ്ടും ചില മധുരഓര്‍മകള്‍ സമ്മാനി
ക്കുന്നുണ്ട്.

ഓവര്‍ടേക്കിന്റെ ഒന്നാം ലക്കത്തില്‍ പൃഥ്വിരാജിനെയാണ് ആദ്യത്തെ സെലിബ്രിറ്റി ഇന്റര്‍വ്യുവിനായി സമീപിച്ചത്. തീര്‍ത്തും പ്രഫഷ
ണലായ സമീപനം കൊണ്ട് എന്നും പൃഥ്വി അദ്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. ഇന്റര്‍വ്യുവിനായി സമയം തന്നാല്‍ അവിചാരിതമായി വരുന്ന തിരക്കുകള്‍ പോലും മാറ്റി വെച്ച് കൃത്യസമയത്ത് തന്നെ പൃഥ്വി എത്തും. കോള്‍ഷീറ്റിനല്ലാതെ മറ്റൊന്നിനും; പ്രത്യേകിച്ച് വാക്കിന് അഞ്ചുപൈസയുടെ വില ഇല്ലാ
ത്ത പല താരങ്ങള്‍ക്കുമിടയില്‍ പൃഥ്വി വ്യത്യസ്തനാണ്.  എന്നാണ് ഡ്രെെവിങ് പഠനം തുടങ്ങിയതെന്നു സംഭാഷണമധ്യേ ചോദിച്ചു ഞാന്‍. ഉടന്‍ വന്നു മറുപടി: ‘ഒന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍..” എന്നാണ് ആദ്യം ഡ്രെെവിങ് പഠിച്ചത്, ഏതായിരുന്നു ആദ്യത്തെ കാര്‍ എന്നെല്ലാമുള്ള പതിവു
ചോദ്യങ്ങളില്‍ പൃഥ്വി ഒന്നു ചൊടിച്ചതാണോ എന്ന് സംശയം തോന്നി. ‘ഒന്നാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ സൈക്കിള്‍ പോലും ഓടിക്കാറില്ല
ല്ലോ’ എന്നായി ഞാന്‍. ആദ്യമായി ഡ്രെെവ് ചെയ്ത അനുഭവവും മറ്റും പൃഥ്വി പിന്നെയും പറഞ്ഞു. അപ്പോഴും അതിലൊന്നിലും വിശ്വസിക്കാന്‍ ആകാ
തെ ‘ഞാന്‍ വിശ്വസിക്കുന്നില്ല” എന്ന് ഞാനും പറഞ്ഞു. വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി എന്നു പൃഥ്വിയും. പിന്നെയും പൃഥ്വി നന്നായി സംസാരിച്ചു. ഉ
പചാരവാക്കുകളോടെ പിരിഞ്ഞു. പൃഥ്വിയ്ക്കൊപ്പം സ്കൂളില്‍ പഠിച്ച ഒരു ഫ്രണ്ട് ഉണ്ട് എനിക്ക്. ഉടനേ അവളോട് ചോദിച്ചു നോക്കി. സത്യമാണ്. അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോള്‍ കാര്‍ ഓടിക്കുന്ന പൃഥ്വിയെ അവളും കണ്ടിട്ടുണ്ട്. പൃഥ്വിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് മാരുതി 800ന്റെ ഡ്രെെവിങ് സീറ്റില്‍ കൊച്ചു പൃഥ്വി ഇരിക്കുന്ന ബ്ളാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളും കണ്ടപ്പോള്‍ വിശ്വാസമായി. മുന്‍ധാരണകളോടെയുള്ള സമീപനങ്ങളല്ലേ പലപ്പോഴും തെറ്റിദ്ധാരണകള്‍ക്ക് കാരണമാകുന്നത്?

അല്പ്പം മാത്രം സംസാരിക്കുന്ന, അപൂര്‍വമായി മാത്രം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അമല്‍നീരദ് ഓവര്‍ടേക്കിന്റെ ട്രാവലോഗിനായി ഏര്‍ക്കാടേക്ക് യാത്ര വന്നിരുന്നു. ഓവര്‍ടേക്കിന്റെ ഓരോ ട്രാവലോഗും അക്ഷരാര്‍ത്ഥത്തില്‍ ഓരോ ആഘോഷങ്ങള്‍ ആണ്. യാത്രയുടെ രണ്ടാം ദിവസം നിലാവുള്ള രാത്രിയില്‍ അവിശ്വസനീയമായി ആ അദ്ഭുതക്കാഴ്ച്ച ഞങ്ങള്‍ കണ്ടു. ഇന്ന് ഓവര്‍ടേക്കിന് ഏറ്റവും ഇണങ്ങിയ ക്യാച്ച് വേഡ് ഇതാണ്: ‘ഇത് അമല്‍ നീരദിനെ ഡാന്‍സ് ചെയ്യിച്ച മാസിക..”!!!

ഹൈദരാബാദിലെ സിലിക്കണ്‍വാലിയില്‍ കെട്ടി ഉയര്‍ത്തിയ പടുകൂറ്റന്‍ സെറ്റില്‍ പൊരിവെയിലത്ത് ഷൂട്ടിങ്ങിലായിരുന്നു അല്ലു അര്‍ജുന്‍. ഉച്ചവരെ ഫൈറ്റ്സീനില്‍ അഭിനയിച്ചു തളര്‍ന്ന് വരുമ്പോള്‍ ഇനി ഫോട്ടോഷൂട്ട് എന്നും ഇന്റര്‍വ്യൂ എന്നും പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നതെങ്ങനെയെന്നു വിചാരിച്ച് നില്ക്കുമ്പോള്‍ മരത്തണലില്‍ നിന്ന ഞങ്ങളുടെ അടുത്തേക്ക് വിയര്‍ത്ത് കുളിച്ച് അല്ലു ഓടി വന്നു. കൈയ്യില്‍ രണ്ട് പ്ളാസ്റിക് കസേരകളുമായി! ഇരിക്കാന്‍ പറഞ്ഞു. ഞങ്ങളോട് തന്നെയോ എന്ന മട്ടില്‍ ഞങ്ങള്‍ ചുറ്റിനും നോക്കി. അതെ ഞങ്ങളോട് തന്നെ.ആതിഥ്യ മര്യാദകള്‍ കൊണ്ട് അല്ലു പിന്നെയും അമ്പരിപ്പിച്ചു കൊണ്ടിരുന്നു. അന്നത്തെ ആനടുക്കത്തില്‍ നിന്നും ഇന്നും ഞങ്ങള്‍ പൂര്‍ണ്ണമായി മുക്തരായിട്ടില്ല.

തമിഴ്നടന്‍ ശരത്കുമാറിന്റെകൊട്ടാരസദൃശ്യമായ ചെന്നൈയിലെ വീട്ടില്‍ പത്തോളം ജോലിക്കാരുണ്ട്. അവിടെഅദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. പെട്ടെന്ന് ബി എം ഡബ്ള്യുവില്‍ വന്നിറങ്ങി അദ്ദേഹം പറഞ്ഞു: ‘പത്ത് മിനിറ്റ് കൂടി.  ഞാന്‍കടയില്‍പ്പോയി പച്ചക്കറിവാങ്ങിയിട്ടു വരാം…!!!!!”

ഓവര്‍ടേക്കിലെ ഡിവൈഡര്‍ എന്ന കോളത്തിനു വേണ്ടിയാണ് നടന്‍ മുകേഷിനെക്കാണാന്‍ പോയത്. വാഹനനര്‍മ കഥകള്‍ എന്തെങ്കിലും വേണ മെ
ന്നായിരുന്നു നമ്മുടെ ആവശ്യം. തമാശക്കഥ പറച്ചില്‍ നിര്‍ത്തിവെച്ചെന്നായി താരം. അതെന്ത് കൊണ്ടാണ് എന്ന്ചോദിച്ചു. പണ്ടൊരിക്കല്‍ ഇതേ ചോ
ദ്യം ഭാവനയും കാവ്യയും ചോദിച്ചിരുന്നതായി മുകേഷ് പറഞ്ഞു. ആ കഥ ഇങ്ങനെ…
‘ഒരു ദുബായി സ്റ്റേജ് ഷോയ്ക്ക് വേണ്ടിയുള്ളറിഹേഴ്സല്‍ നടക്കുകയാണ്. ഭാവനയും കാവ്യയും കൂടി എന്റെയടുത്ത്  വന്നു. ഭാവന ചോദിച്ചു: ‘എന്താ മുകേഷേട്ടാ.. ഇങ്ങനെ ഡെസ്പ് ആയി ഇരിക്കുന്നത്. ചേട്ടന്റെ തമാശയൊക്കെ കേട്ട് ചിരിക്കാം എന്നു വിചാരിച്ചാണ് ഞങ്ങള്‍ വന്നത് തന്നെ. ദാ നോക്കു
മ്പോള്‍ ചേട്ടന്‍ ഇവിടെ മിണ്ടാതിരിക്കുന്നു.എന്താ? എന്ത് പറ്റി?” അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘ഞാനിപ്പോള്‍ തമാശപറയുന്നതൊക്കെ നിര്‍ത്തി വെച്ചിരി
ക്കുകയാണ്. കാരണം നിങ്ങള്‍ തമാശയൊക്കെകേട്ട് ചുമ്മാതങ്ങ് പോകും. ഞാന്‍ ഉറക്കമൊക്കെ കളഞ്ഞു വരെ ആലോചിച്ചാണ് ഓരോ തമാശകളും കണ്ട് പിടിക്കുന്നത് തന്നെ. അതൊക്കെ നിങ്ങള്‍ഫ്രീയായി കേട്ടിട്ട് പോകുന്നു’. ഭാവനചോദിച്ചു: ‘പിന്നെ ഞങ്ങള്‍ എന്തോ വേണം. കാശ് വേണോ?’ ഞാന്‍ പറഞ്ഞു: ‘കാശ് ഒന്നും വേണ്ട, ഞാന്‍ തമാശ പറയുമ്പോള്‍ നിങ്ങള്‍ ഭയങ്കരമായി ചിരിക്കുമല്ലോ… അപ്പോള്‍ രണ്ടുപേരും കൂടി എന്റെനെഞ്ചിലേക്ക് വീണ് കിടന്ന് ചിരിക്കണം.!!!’ തമാശക്കഥ പറയില്ല എന്നു പറയുന്നതില്‍പ്പോലും ചിരിപ്പിച്ചു വീഴ്ത്തുന്നു മുകേഷ്..

നവീന്‍ ഭാസ്കര്‍

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 6 + 15 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.