ഓവര്‍ടേക്കിന് ഒരു വയസ്

By Admin

ഒരു വര്‍ഷം…..
അഫ്സലും ഞാനും ഒരുമിച്ചിരുന്നു കണ്ട ‘ഓവര്‍ടേക്ക്’ എന്ന സ്വപ്നത്തിന്  ഒരു വയസു തികയുന്നു. മലയാളത്തിലെ  പുതുതലമുറയില്‍പെട്ട മാഗസിനുകളിലെ ഏറ്റവും വലിയ വിജയമെന്ന് ഓവര്‍ടേക്കിനെ വിശേഷിപ്പിക്കാം. ഒരു വര്‍ഷം കൊണ്ട് മറ്റെല്ലാ വാഹനമാസിക കളെയും പിന്തള്ളി ഒന്നാം സ്ഥാനത്തെത്തുവാന്‍ അശ്രാന്ത പരിശ്രമവും കൂട്ടായ ശ്രമവും വായനക്കാരുടെ നിസീമമായ സഹകരണവുമാണ് കരുത്തായത്. മലയാളത്തിലെ ആദ്യത്തെ വാഹനമാസിക എന്റെ മനസില്‍ ജനിച്ചതാണ്. പിന്നീട് വന്നവരും പിന്തുടര്‍ന്നത് അതേ പാതതന്നെ. അതുകൊണ്ടുതന്നെ പുതിയൊരു വാഹന മാസിക ജനിക്കുമ്പോള്‍ എന്റെ ആദ്യ സന്തതിയുടെ തനിപ്പകര്‍പ്പാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതായിരുന്നു പ്രധാന വെല്ലുവിളിയും.
വെല്ലുവിളി മറികടന്നു എന്ന് ഓവര്‍ടേക്കിന്റെ വിജയം തെളിയിക്കുന്നു. ‘മറ്റെവിടെയും കാണാത്ത കെട്ടും മട്ടും’ എന്ന്  വായനക്കാര്‍ വിശേഷിപ്പി
ക്കുമ്പോള്‍ വിജയത്തിന്റെ സംതൃപ്തി തീര്‍ച്ചയായുമുണ്ട്. വാഹനമാസിക എന്നത് വെറുമൊരു വാഹന സംബന്ധിയായ മാസികയായി മാറരുത് എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മറ്റേതൊരു മാസികയും പോലെ സമൂഹത്തില്‍ ഇടപെടാന്‍ വാഹന മാസികയ്ക്കും കഴിയണം. ഓവര്‍ടേക്ക് അ
ങ്ങനെയുള്ള ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. മാസിക പെട്ടെന്നു തന്നെ ജനപ്രിയമായതിന് അതും ഒരു കാരണമാണ്. ഇന്ത്യയില്‍ എത്തുന്നതിന് മുമ്പ് തന്നെ പല വാഹനങ്ങളും വിദേശത്ത് വെച്ച് ടെസ്റ് ഡ്രൈവ് ചെയ്ത് ചൂടന്‍ റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ ഓവര്‍ടേക്ക് ശ്രദ്ധിക്കുന്നുണ്ട്. അതുപോലെ, ടെസ്റ് ഡ്രൈവ് റിപ്പോര്‍ട്ടുകള്‍ കഴിയുന്നത്ര സത്യസന്ധമാകണമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. വാഹനങ്ങളുടെ കുറ്റങ്ങളും കുറവുകളും മറ്റൊരു മാസികയിലും ചൂണ്ടിക്കാട്ടാറില്ല. എന്നാല്‍ ഓവര്‍ടേക്കിന് വായനക്കാരോടാണ് കൂറ്. ബ്രോഷര്‍ വായിച്ച് വാഹനങ്ങളെ വിലയിരുത്താന്‍ ഓവര്‍ടേക്ക് ശ്രമിക്കാറില്ല.
വാഹന വിദഗ്ധരല്ലാത്തവര്‍ ചെയ്യുന്ന ടെസ്റ് ഡ്രൈവ് റിപ്പോര്‍ട്ടുകള്‍ കുത്തിനിറച്ച് പുറത്തിറക്കുന്ന മാസികയായി ഓവര്‍ടേക്ക് ഒരിക്കലും അധഃപ
തിക്കില്ല എന്ന് ഉറപ്പു തരാം. വ്യത്യസ്തമായ വായന വിഭവങ്ങള്‍ എന്നും ഓവര്‍ടേക്കിലുണ്ടാവും. ഒരു വര്‍ഷം കൂടെ നിന്നവര്‍ ധാരാളമുണ്ട്. വായനക്കാര്‍, പരസ്യദാതാക്കള്‍, മാതൃഭൂമി, ജീവനക്കാര്‍, വാഹനിര്‍മാതാക്കള്‍, ഡീലര്‍മാര്‍, വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലുള്ളവര്‍-എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഒരുപാടൊരുപാട് വര്‍ഷങ്ങള്‍ ഇനിയും നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാനുണ്ട്.

രണ്ടാം വര്‍ഷത്തിന് ഡബ്ള്‍ ബെല്ലടിക്കട്ടെ?

എല്ലാവര്‍ക്കും റംസാന്‍- ഓണാശംസകള്‍.

ബൈജു.എന്‍.നായര്‍

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 8 + 13 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.