Sporty Commuters

By Admin

ഇന്ത്യന്‍ ഇരുചക്ര വിപണിയിലെ പ്രധാന എതിരാളികളാണ് യമഹയും ബജാജും. യമഹ ജാപ്പനീസ് കരുത്തിലാണ് നിലനില്‍ക്കുന്നതെങ്കില്‍ ബജാജ് പാരമ്പര്യത്തിലും വിശ്വാസ്യതയിലുമാണ് നിലനില്‍ക്കുന്നത്. 2004 ല്‍ 125സിസി ഡിസ്കവര്‍ പുറത്തിറക്കിക്കൊണ്ടായിരുന്നു ഡിസ്കവര്‍ സീരിസിന്റെ ജനനം. ബജാജ് പള്‍സറിനു ശേഷം പുറത്തിറക്കിയ ബജാജിന്റെ പടക്കുതിരയാണ് ഡിസ്കവര്‍. ഇന്ത്യയില്‍ ഏറ്റവും ഹോട്ടായ സെഗ്മെന്റില്‍ ഇറങ്ങിയ ഡിസ്കവര്‍ ബജാജിന്റെ പ്രതീക്ഷ തെറ്റിച്ചില്ല. പിന്നീട് 2005ല്‍ 112 സിസി ഡിസ്കവറും 2007 ല്‍135 സിസി ഡിസ്കവറും ബജാജ് പുറത്തിറക്കി. 2007 ല്‍ 135 സിസിയുടെ ഉത്പാദനം നിര്‍ത്തിവെച്ചതിനുശേഷമാണ് 150 സിസി ഡിസ്കവര്‍ ബജാജ് വിപണിയിലെത്തിയത്. യമഹ എന്നത് എക്കാലത്തും ഇന്ത്യയുടെ ഹരമാണ്; ഇന്ത്യന്‍ ഇരുചക്ര വിപണിയിലെ നിറ സാന്നിധ്യമാണ്. ഇന്ത്യന്‍ വിപണിയിലേയ്ക്ക് യമഹ അഴിച്ചു വിട്ട യാഗാശ്വമാണ് എസ് സി ആര്‍. എസ് സി സീരിസില്‍ മറ്റ് ബൈക്കുകള്‍ ഉണ്ടെങ്കിലും ഏറ്റവും സ്പോര്‍ട്ടിയായ താരം എന്ന് എസ് ഇസഡ് ആറിനെ വിശേഷിപ്പിക്കാം.

കാഴ്ച
ഇന്ത്യന്‍ മാര്‍ക്കറ്റിലെ കമ്യൂട്ടര്‍ സെഗ്മെന്റുകളിലെ സൌന്ദര്യമത്സരത്തില്‍ ഇരുവരും മുന്‍പന്തിയില്‍ തന്നെ. യമഹ എസ് സി ആര്‍: കാഴ്ചയുടെ കാര്യത്തില്‍ അല്‍പം മുന്‍ തൂക്കം എസ്സി ആറിനുണ്ട്. എസ് സി സീരിസിലെ മറ്റ് ബൈക്കുകളില്‍ കാണുന്ന ഡിസൈന്‍ തന്നെയാണ് എസ്സി ആറിലും പിന്തുടര്‍ന്നിരിക്കുന്നത്. സുതാര്യമായ ഹെഡ്ലൈറ്റ്, മെച്ചപ്പെട്ട ഹാന്റില്‍ ഗ്രിപ്പ്, എന്‍ഡ് ബാര്‍ എന്നിവ എസ് ഇസഡ് ആറിന്റെ പ്രത്യേകതകളാണ്. കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന തരത്തിലാണ് എസ് സി ആറിന്റെ ഡിസൈന്‍ എലമെന്റുകള്‍.

ഡിസ്കവര്‍ 150: ഡിസ്കവറിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ചിത്രം അല്‍പം വ്യത്യസ്തമാണ്. കാഴ്ചയില്‍ ഡിസ്കവര്‍ 150 ഒരിക്കലും ഒരു മോശം ബൈക്കല്ല. എങ്കിലും യമഹ എസ്സി ആറിന് അല്‍പം മുന്‍ തൂക്കം അവകാശപ്പെടാം. 2008 ല്‍ മുംബൈ ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഡിസൈന്‍ കണ്‍സെപ്റ്റാണ് പിന്‍തുര്‍ന്നിരിക്കുന്നത്. ഈ കണ്‍സെപ്റ്റുതന്നെയാണ് ഡിസ്കവര്‍ സീരിസിലെ മറ്റു ബൈക്കുകളിലുമുള്ളത് ഡിസ്കവര്‍ 150 ന്റെ മുന്നില്‍ നിന്നുള്ള കാഴ്ച സ്പോര്‍ട്ടിയാണ്.

എന്‍ജിന്‍
യമഹ എസ് സി ആര്‍: 153 സിസി 12 ബിഎച്ച്പി എന്‍ജിനാണ് എസ്സി ആറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതേ എന്‍ജിന്‍ തന്നെയാണ്എസ്സി സീരിസിലെ മറ്റ് ബൈക്കുകള്‍ക്കും. 4500 ആര്‍പിഎമ്മി
ല്‍ 12.8 എന്‍എം ആണ് ടോര്‍ക്ക്. 5 സ്പീഡ് ഗിയര്‍ ബോക്സ്. ഇലക്ട്രിക് സ്റാര്‍ട്ടറുമുണ്ടിതില്‍. വളരെ സ്മൂത്തായ ഗിയര്‍ ബോക്സ്, കൃത്യമായ ഗിയര്‍റേഷ്യോകള്‍ എന്നിവ ഇതിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളാണ്. 60-70 കി.മീ. വരെ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഡിസ്കവര്‍ 150: 144.8 സി സി
കപ്പാസിറ്റിയുള്ള ഡിടിഎസ്- ഐ എന്‍ജിന്‍ 12.8 ബിഎച്ച് പി പവര്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതാണ്. 5500 ആര്‍ പിഎമ്മില്‍ 12.7 എന്‍എം ആണ് ടോര്‍ക്ക്. അഞ്ച് സ്പീഡ് മാന്യുവല്‍ ഗീയര്‍ ബോക്സ് ആണ് ഡിസ്കവര്‍ 150 സി സിയില്‍. ലിറ്ററിന് 65 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.
പെര്‍ഫോര്‍മന്‍സ്
യമഹ എസ് സി ആര്‍: കൃത്യമായ ഗീയര്‍ റേഷ്യോകള്‍ ഉള്ളതു കൊണ്ട് എസ് സി ആര്‍ മികച്ച പെര്‍ഫോമന്‍സാണ് കാഴ്ച്ച വെക്കുന്നത്. എയറോഡൈനാമിക് ഡിസൈന്‍ മെച്ചപ്പെട്ട റൈഡ് ക്വാളിറ്റി നല്‍കുന്നുണ്ട്. ഉയര്‍ന്ന ഹാന്‍ഡില്‍ ബാറും സീറ്റിങ് പൊസിഷനും ആയാസകരമായ യാത്രയ്ക്ക് ഉതകുന്നതാണ്. മുന്നില്‍ ടെലിസ്കോപ്പിക്ക് സസ്പെന്‍ഷനും പിന്നില്‍ സ്വിങ് ആം സസ്പെന്‍ഷനുമാണ് ഉപയോഗിച്ചിരിക്കുന്നത്.അഡ്വാന്‍സ്ഡ് സസ്പെന്‍ഷന്‍ വിറയലില്ലാത്ത യാത്ര ഉറപ്പു നല്‍കുന്നു. എസ്സിയുടെ 100/90 റേഡിയല്‍ ടയറുകളാണ് എസ്സി ആറിലുള്ളത്. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ സ്പീഡ് എസ്സിആര്‍ 5.9 സെക്കന്റ് കൊണ്ട് കൈവരിക്കും.

ഡിസ്കവര്‍ 150: നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയരാകുക എന്ന ബജാജിന്റ പോളിസി ഡിസ്കവര്‍ 150 നെ സെഗ്മെന്റിലെ മികച്ച പോരാളിയാക്കി മാറ്റുന്നു. വളരെ കൃത്യമായ ഗീയര്‍ ഷിഫ്റ്റ് യാത്ര
യിലെ ആയാസം കുറയ്ക്കുന്നു. സീറ്റിങ്ങ് പൊസിഷന്‍ അത്ര മികച്ചതല്ലെങ്കിലും യാത്രയെ അത് കാര്യമായി ബാധിക്കില്ലെന്നു പറയാം. പിറകിലെ വീതിയേറിയ ടയറുകള്‍ കൂടുതല്‍ സൂരക്ഷിതത്വം നല്‍കുന്നുണ്ട്. വെയ്റ്റ്- പവര്‍ റേഷ്യോ ഡിസ്കവറിന്റെയാണ് മെച്ചം എന്ന് പറയാം. പൂജ്യത്തില്‍നിന്ന് 60 കിലോമീറ്റര്‍ സ്പീഡ് ഡിസ്കവര്‍ 150, 5.2 സെക്കന്റ് കൊണ്ട് കൈവരിയ്ക്കും

റൈഡിങ് ആന്റ് ഹാന്റിലിങ്ങ്
യമഹ എസ് സി ആര്‍: യമഹയുടെ ബൈക്കുകളുടെ ആത്രയും ആയാസരഹിതമായ ഹാന്റിലിങ്ങുള്ള ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തില്‍ വേറെയില്ലെന്നു പറയാം. എസ് സി ആറിന്റെയും സ്ഥിതി മറിച്ചല്ല. കമ്യുട്ടര്‍ ബൈക്കായ എസ് സി ആറിലുള്ള യാത്ര ഏതു പ്രതലത്തിലൂടെയും മികച്ചതാണ്. സോഫ്റ്റും കംഫര്‍ട്ടബിളുമായിട്ടുള്ള സീറ്റുകളാണ് എസ് സി ആറില്‍.

ഡിസ്കവര്‍ 150: ഡിസ്കവറിലെ നൈട്രോ എക്സ് ഗ്യാസ് ഫില്‍ഡ് ഷോക്ക് അബ്സോര്‍ബര്‍ മികച്ച യാത്ര അനുഭവമാണ് നല്‍കുന്നത്. സീറ്റുകള്‍ മികച്ചതാണെങ്കിലും പിന്നിലെ യാത്ര അത്ര സുഖകരമല്ലെന്നു പറയേണ്ടിവരും. പെര്‍ഫോമന്‍സ് ഓറിയന്റഡ് ബൈക്കല്ല ഡിസ്കവര്‍ എങ്കിലും നല്ല പെര്‍ഫോമന്‍സാണ് കാഴ്ച്ച വെയ്ക്കുന്നത്. മുന്‍വശത്തെ വലിയ ഡിസ്ക്ക് ബ്രേയ്ക്കുകള്‍ എത്ര ദുര്‍ഘടമായസാഹചര്യത്തിലും നല്ല ബ്രേക്കി
ങ്ങ് ഉറപ്പുനല്‍കുന്നു.

ഭരതവാക്യം
കൂടുതല്‍ സ്റൈലും ഡ്രൈവിങ്ങ് ഹരവും ആഗ്രഹിക്കുന്നവര്‍ക്ക് റൈഡിങ് രസങ്ങള്‍ അതിന്റെ പരിപൂര്‍ണതയിലെത്തിക്കാന്‍ എസ്സിആറിനെ സമീപിക്കാം. എന്നാല്‍ ഡീസന്റായ സ്റൈലും, മികച്ച മൈലേജ് ആഗ്രഹിക്കുകയും സാധാരണ യാത്രകള്‍ മാത്രം ആവശ്യമായി വരികയും ചെയ്യുന്നവര്‍ക്ക് ഡിസ്കവറായിരിയ്ക്കും അനുയോജ്യം.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 5 + 9 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.