വെസ്പ വീണ്ടും ഇന്ത്യയിലേക്ക്

By Admin

ബജാജിന്റെ കാലഹരണപ്പെട്ട സ്കൂട്ടര്‍ മോഡലുകള്‍ വിപണി വാണിരുന്ന കാലത്ത് വ്യത്യസ്തതയുള്ള മോഡലുകള്‍ അവതരിപ്പിച്ച കമ്പനിയാണ് പിയാജിയോ. ഇറ്റലിയിലെ വെസ്പ കമ്പനിയുടെ രണ്ടു മോഡലുകളാണ് 80 കളില്‍ പിയാജിയോ ഇന്ത്യയിലെത്തിച്ചത്. ബജാജിന്റെ സ്കൂട്ടറുകളില്‍ നിന്നും വ്യത്യസ്തമായി വളരെ റിഫൈന്‍ഡായിരുന്നു വെസ്പയുടെ എഞ്ചിന്‍. നല്ല രൂപഭംഗിയുണ്ടായിരുന്നു. എന്നാല്‍ സ്കൂട്ടര്‍ യുഗം അവസാനിച്ചതോടെ പിയാജിയോ വെസ്പയെ പിന്‍വലിച്ചു. എന്നിട്ട് മുച്ചക്രവിപണിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെ ‘ആപ്പെ’ എന്ന ഓട്ടോറിക്ഷ നിര്‍മ്മാണം തുടങ്ങി. ഏറെ താമസിയാതെ ആപ്പെ ഇന്ത്യയിലെ വിപണി കീഴടക്കി. ഇനി വീണ്ടും സ്കൂട്ടര്‍ വിപണിയില്‍ പ്രവേശിക്കാനൊരുങ്ങുകയാണ് പിയാജിയോ. ഇക്കുറിയും വെസ്പ തന്നെയാണ് പങ്കാളി. ഇരുകൂട്ടരും ഒന്നിച്ചുളള പ്രൊഡക്ഷന്‍ പദ്ധതികള്‍ക്ക് കഴിഞ്ഞയാഴ്ച ഇറ്റലിയിലെ മിലാനില്‍ ചേര്‍ന്ന വെസ്പയുടെ ബോര്‍ഡ് മീറ്റിംഗ് പച്ചക്കൊടി കാട്ടി. വെസ്പ എല്‍.എക്സ് 125 എന്ന മനോഹരമായ മോഡലാവും ആദ്യമായി പിയാജിയോ-വെസ്പ കൂട്ടുകെട്ടില്‍ പുറത്തു വരിക. 30 ദശലക്ഷം യൂറോയാണ് വെസ്പയുടെ നിര്‍മ്മാണ പ്ളാന്റിനായി ഇന്ത്യയില്‍ മുതല്‍ മുടക്കുക. പ്രതിവര്‍ഷം 1.5 ലക്ഷം സ്കൂട്ടറുകള്‍ നിര്‍മ്മിക്കാവുന്ന കൂറ്റന്‍ പ്ളാന്റായിരിക്കും ഇത്. 2012 ഒടുവില്‍ എല്‍.എക്സ് 125 വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്രവാഹന വിപണിയാണ് ഇന്ത്യ. പ്രതിവര്‍ഷം 7 ശതമാനം വളര്‍ച്ചയുള്ള വിപണിയാണിത്. ഇതില്‍ 15 ശതമാനം മാത്രമാണ് സ്കൂട്ടറുകള്‍. 13 ലക്ഷം സ്കൂട്ടറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞ സ്കൂട്ടര്‍ വിപണിക്ക് 13 ശതമാനം വളര്‍ച്ചയുണ്ട്.

അതിമനോഹരമായ വെസ്പ മോഡലുകള്‍ വിപണിയിലെത്തുന്നതോടെ ഇന്ത്യയിലെ സ്കൂട്ടര്‍ വിപണി ഇനിയും വളരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രതീക്ഷ.

Related Articles

One Comment on “വെസ്പ വീണ്ടും ഇന്ത്യയിലേക്ക്”

  • Teige wrote on 1 September, 2011, 17:58

    Calling all cars, calilng all cars, we’re ready to make a deal.

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 7 + 7 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.