Walking on the clouds

By Admin

മെല്ലെ നാവിലേക്കലിഞ്ഞിറങ്ങുന്ന പുളിത്തുണ്ട്. നാവിലെ സകല രസമുകുളങ്ങളും ഉണരുകയായി.. വായില്‍ കപ്പ ലോടിക്കാനുള്ള വെള്ളം നിറയു ന്നുണ്ട് ഓരോ കാഴ്ചക്കാരിലും. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലെ ആദ്യ സീനില്‍ ആഷിക് അബു പ്രയോഗിച്ച അതേ ടെക്നിക്ക് തന്നെയാണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ടീമിനോടും ഓവര്‍ടേക്ക് പ്രയോഗിച്ചത്. ‘മേഘമല’ എന്നു മാത്രം പറഞ്ഞു അവരോട്. കാരണം മേഘമലയും ഒരു പുളിത്തുണ്ടാണ്. പേരുകേള്‍ക്കുന്ന മാത്രയില്‍ ഏത് യാത്രക്കൊതിയന്മാരും കൊതിച്ചു പോകുന്ന സ്ഥലം.  മേഘമലയെന്ന് പറഞ്ഞതിനു പിന്നാലെ ആഷിക്കിനോടും സുഹൃത്തുക്കളോടും ഞങ്ങള്‍ ചോദിച്ചു: “പോരുന്നോ ഞങ്ങളുടെ കൂടെ…” മാന്‍സ  എലാന്റെ ഡോറുകള്‍ തുറക്കപ്പെട്ടു. യാത്രാ ബാഗുകളും ഓവര്‍ക്കോട്ടുകളുമായി സംഘം റെഡി. മന്ദം മന്ദമല്ലാതെ മാന്‍സ എലാന്‍ നീങ്ങിത്തുടങ്ങി… പശ്ചിമഘട്ടത്തിലെ മേഘക്കൊടുമുടി. തമിഴ്നാട്ടിലെ തേനി ജില്ലയില്‍ മേഘപ്പുതപ്പിനുള്ളില്‍ കുളിരുപറ്റിക്കിടക്കുന്ന മലനിരകളുടെ കൂട്ടം. വര്‍ഷത്തില്‍ ഒന്‍പതുമാസവും മഴത്തുള്ളികളുടെ കിലുക്കംകേള്‍ക്കുന്നയിടം. ഷോല വനങ്ങളെ ചൂഴ്ന്നും കാറ്റിനോടു ചേര്‍ന്നും മഞ്ഞ് ചുറ്റിത്തിരിയുന്ന മേട്… തണുത്ത ചുണ്ടുകളുമായി ആത്മാവിനോളം ആഴത്തില്‍ ചുംബിക്കാന്‍ മേഘതാരുണ്യങ്ങള്‍ വിലസുന്ന സ്വര്‍ഗം… വിശേഷണങ്ങളില്‍ മേഘമല ഇതൊക്കെയാണ്.. “പോരുന്നോ…ഞങ്ങളുടെ കൂടെ…”

അയ്യപ്പന്‍ കുയ്യപ്പന്‍…
ആനക്കള്ളന്‍ മാസത്തില്‍ ചരുങ്ങിയത് രണ്ട് യാത്രകളെങ്കിലും സംഘടിപ്പിക്കുന്ന ആഷിക്ക് അബു ആന്‍ഡ് ഫ്രണ്ട്സ്  പക്ഷേ, മേഘമല എന്നു കേള്‍ക്കുന്നത് ഇതാദ്യം. അതിനാല്‍ മറ്റൊരു യാത്രക്കൊതിയനേയു കൂടി വിളിക്കാമെന്നായി ആഷിക്ക്. ആ ചെറുപ്പക്കാരന്റെ പേര് കേള്‍ക്കുമ്പോള്‍ത്തന്നെ  പശ്ചാത്തലത്തില്‍ ഒരു പാട്ട് മുഴങ്ങും. “അയ്യപ്പന്‍ കുയ്യപ്പന്‍…. ആനക്കള്ളന്‍….” സോള്‍ട്ട് ആന്റ് പെപ്പറിലെ ഷൂട്ടിങ്ങിനിടയില്‍ രാത്രി നേരങ്ങളില്‍ “ഗൈസ്…ഒരുഡ്രൈവായാലോ” എന്ന് പലവട്ടം ചോദിച്ചിരുന്ന അതേ ആള്‍. യുവത്വത്തിന്റെ പുത്തന്‍ താരോദയമായ അതേ ആസിഫ് അലി. ഫ്രണ്ട്സിനൊപ്പം ഒരു ഇഷ്ട വാഹനത്തില്‍ കയറിയാല്‍ അപ്പോള്‍ തന്നെ ട്രിപ്പ് പ്ളാന്‍ ചെയ്യുന്ന ദുശീലമുണ്ട്  ആസിഫിന്. മേഘമലയിലേക്ക് വിളിച്ച പ്പോള്‍ വരുമെന്നു തന്നെ പറഞ്ഞു ആസിഫ്. പക്ഷെ അസുരവിത്ത് എന്ന സിനിമയുടെ ഷൂട്ടിങ്ങാണ്. രണ്ട് ദിവസത്തേക്ക് സെറ്റില്‍ നിന്ന് മാറി നി ല്‍ക്കാനാവില്ല. കുറച്ചു ദൂരം ഒപ്പം വന്ന് മടങ്ങാമെന്നായി പിന്നീട്. എങ്കിലും ട്രിപ്പ് വിടാന്‍ ആസിഫ് ഒരുക്കമായിരുന്നില്ല. കൊച്ചിയില്‍ നിന്നുള്ള യാത്രപുറപ്പെടുമ്പോള്‍ മുതല്‍ മേഘങ്ങള്‍ കുടപിടിച്ച് കൂട്ടുവന്നു. മന്‍സ എലാനില്‍ ആഷിക് അബു, സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ  അസോസി
യേറ്റ് ഡയറക്റ്ററും അഭിനേതാവുമായ ഷൈന്‍ ടോം ചാക്കോ, സിനിമാ പോസ്റര്‍ വിപ്ളവത്തിന് തുടക്കമിട്ട പപ്പായ മീഡിയയിലെ അബി എന്നിവരുണ്ട് ഒപ്പം നമ്മുടെ ആനക്കള്ളനും. അബിയാണ് ഈ യാത്രയിലെ ഡിജെ. യാത്രയുടെ പശ്ചാത്തല ഭംഗിക്കും മൂഡിനുമനുസരിച്ച് വാഹനങ്ങളില്‍ പാട്ടുകള്‍ ഉയര്‍ന്നു തുടങ്ങി. ടൂടോണ്‍ ഇന്റീരിയര്‍ ആണെങ്കിലും ബീജ് കളറിന്റെ പ്രസന്നത കണ്ട് സംഘം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വിസ്തൃതമായ ഉള്‍ഭാഗം.
വിശാലമായ സീറ്റുകള്‍. ഡ്രൈവിങ് സീറ്റില്‍ കയറി ആഷിക്ക് പറഞ്ഞു: “ഡ്രൈവിങ് സീറ്റിന്റെ ഉയരവും അഡ്ജസ്റ് ചെയ്യാമല്ലോ ഇത്രയും സ്ഥലമു ണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ രണ്ട് മൂന്ന് പേരെക്കൂടിവിളിക്കാമായിരുന്നല്ലോ?” സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഒപ്പമില്ലാതെ മേഘമലയി ലേക്കു പുറപ്പെടരുത്. കൊച്ചിയില്‍ നിന്നും കോട്ടയം വഴി കുമളിയിലേക്കാണ് യാത്ര. നാലര മണിക്കൂറുകളോളം തീര്‍ത്തും സാധാരണമായ കാഴ്ചകളില്‍ മുഴുകിയുള്ള മടുപ്പുമാറ്റാന്‍ സുഹൃത്തുക്കളൊപ്പമുണ്ടെങ്കിലേ കഴിയൂ. കുമളി എത്തുന്നതോടെ ‘സംഗതി’ മാറും. ജീവിതം മാറും. കുടുമുല്ലപ്പൂക്കളും ജെമന്തി പ്പൂക്കളും കാറ്റില്‍ വരവറിയിക്കും. കുമളി എത്തിയതോടെ വിശന്നു കണ്ണുകാണാതായെന്ന് സംഘം. കുമളിയിലെ ഒരു ഹോട്ടലില്‍ ഉച്ചഭക്ഷണം. ചപ്പാത്തിക്ക് പലവിധകറികള്‍ വരവായി. പക്ഷേ, എല്ലാത്തിനും ഒരേ രുചി, ഒരേ നിറം. പേരുകള്‍ക്കു മാത്രമേ മാറ്റമുളളൂ. പല പേരുകളുള്ള ചില മലയാള സിനിമകള്‍ കണ്ടതു പോലെയായി. എല്ലാം ഒരു പോലെയുണ്ട്. കുമളിയിലെത്തുമ്പോഴേയ്ക്കും തിരിച്ചുപോകുകയാണെന്ന് ആസിഫ് അര്‍ദ്ധമ നസോടെപറഞ്ഞു. പക്ഷെ, തിരികെപ്പോകാതെ വയ്യ. അതുവരെ അനുഗമിച്ചിക്കൊണ്ടിരുന്ന മറ്റൊരു കാറില്‍ കുമളിയില്‍ നിന്ന് മറ്റൊരു കാറില്‍ മറ്റൊരു വഴിയിലേയ്ക്ക് ആസിഫ് തിരിഞ്ഞു. കുമളിയില്‍ നിന്നും കുറേക്കൂടിമുന്നോട്ടു പോയാല്‍ തമിഴ്നാടിന്റെ ചെക്ക്പോസ്റ് എത്തും. അതു കഴിഞ്ഞ് ഹെയര്‍പ്പിന്നുകള്‍ വളഞ്ഞിറങ്ങുമ്പോള്‍ മലതുരന്ന് ഭീമന്‍ പൈപ്പുകള്‍ തമിഴ്നാട്ടിലേക്ക് നീണ്ടുപോകുന്നത് കാണാം. ഒരാള്‍പ്പൊക്കത്തിന്റെ യത്രയും വ്യാസമുള്ള ഈ പൈപ്പുകളിലൂടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ളവെള്ളം തമിഴര്‍ മണ്ണില്‍ പൊന്നു വിളയിക്കാനായി കൊണ്ടു പോകുന്നത്.

കനകന്‍ v/s അഴകി
കമ്പത്തേക്കുള്ള യാത്രയ്ക്കിടെ തമിഴ് ഗ്രാമദൃശ്യങ്ങള്‍ കടന്നു പോകുന്നു. തമിഴ്നാടിന്റെ ഹൈവേയില്‍ മന്‍സ എലാന്‍ അതിന്റെ പൂര്‍ണതയിലാണ്. ഹൈവേ ഡ്രൈവുകളില്‍ ഒരു ഹൈവേക്കാറായി മാറാനുള്ളമാന്‍സ എലാന്റെ കഴിവ് അപ്പോള്‍ ബോധ്യ പ്പെട്ടു. ഇടയ്ക്ക് റോഡ് വക്കുകളില്‍ നിന്ന്
സര്‍വവിധ അവകാശങ്ങളോടെയും ഹൈവേകളില്‍ കാല്‍നടക്കാര്‍ ‘മേയുന്ന’തൊഴിച്ചാല്‍ റോഡില്‍ യാതൊരുവിധ തടസങ്ങളുമില്ല. ഗ്രാമങ്ങള്‍ കടന്ന് ഇടയ്ക്ക് ചെറുപട്ടണങ്ങള്‍. ചെറുപട്ടണങ്ങളില്‍ കൂട്ടം കൂട്ടമായി തൊട്ടുതൊട്ടിരിക്കുന്ന വീടുകള്‍. അയല്‍ക്കാരനിടയില്‍  മലയാളി വലിയ മതിലു കളുയര്‍ത്തു മ്പോള്‍ തമിഴര്‍ ഒരു മുറ്റങ്ങളുള്ള പല വീടുകളിലായി പെരിയ കാതലിലാണ്. കമ്പം കഴിഞ്ഞ് ചിന്നമണ്ണൂരിലേക്കുള്ള പാതയിലായിരുന്നു ഞങ്ങള്‍. സമയംവൈകുന്നേരമാകുന്നു. ട്രാക്ടറുകളില്‍ വിളവെടുത്ത ചോളവും പച്ചക്കറിയുമൊക്കെയായി മനുഷ്യര്‍  മടങ്ങിത്തുടങ്ങുന്നു. ചോളവയലുകളില്‍ കാറ്റു പിടിക്കു ന്നതിന്റെ ഹുങ്കാരശബ്ദം. ചോളങ്ങളുടെ വിളവെടുപ്പു  കഴിഞ്ഞ് ചോളപ്പാടത്തിലേക്കിറങ്ങി. അസ്തമയ സൂര്യന്റെ വെയിലില്‍ തിളങ്ങുന്ന ചോളച്ചെ ടികള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ മനസില്‍ ഒരു തുള്ളി മഞ്ഞനിറം വീണ് ആകെപ്പരന്നിരുന്നു. കമ്പത്തെ ചെറുപട്ടണങ്ങളിലെല്ലാം ഫ്ളക്സുകളാണ് താരങ്ങള്‍. വിജയകാന്തും മറ്റു ചില ദ്രാവിഡ പാര്‍ട്ടിനേതാക്കന്മാരും കൊമ്പന്‍ മീശയും കൂളിങ് ഗ്ളാസുമായി നിരന്നിരിപ്പുണ്ട്. അതിലും കൂടുതല്‍ കണ്ടത് കല്യാണങ്ങളുടെ ബോര്‍ഡുകളാണ്. വധുവിന്റെയും വരന്റെയും വലിയ ചിത്രങ്ങള്‍. പിന്നെ അരികില്‍ അണ്ണന്മാരുടെയും അക്കച്ചിമാരുടെയും അമ്മാവി മാരുടെയും അപ്പായുടേയും ഒക്കെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍. സെന്തില്‍ വെഡ്സ് വൈഷ്ണവി എന്നൊക്കെയുള്ള ബോര്‍ഡുകള്‍ക്കിടയില്‍ ഒറ്റൊ രു ബോര്‍ഡിലെ എഴുത്ത് കണ്ട് സംഘത്തിന് കൂട്ടച്ചിരി. കനകന്‍ വേഴ്സസ് അഴകി.ദാമ്പത്യം ഒരു മത്സരമണെന്നോ? വധുവിന്റെ ചിത്രത്തിന്റെ അരികില്‍ ബന്ധുക്കളുടെ ചിത്രങ്ങളുമുണ്ട്. വരന്റെയും ചിത്രത്തിനരികിലുണ്ട് ധാരാളം പേര്‍. ഇവരായിരിക്കും ടീമംഗങ്ങള്‍!

മുന്തിരിപ്പൂക്കളിലെ അതിഥികള്‍
ചിന്നമണ്ണൂരിലേക്ക് അധികദൂരമില്ല. പക്ഷേ, വെയില്‍ മാഞ്ഞു തുടങ്ങിയിരിക്കുന്നു. ഇന്ന് മേഘമലയിലേക്കുള്ള യാത്രസാധ്യമല്ല.ഹെയര്‍പിന്‍ വളവു കളിലേക്ക് കയറുന്നതിനു മുമ്പായി ചെക്ക്പോസ്റുണ്ട്. അവിടെ ആറു മണിക്ക് ശേഷം തമിഴ്നാട് ഫോറസ്റ് ഉദ്യോഗസ്ഥര്‍ അടയ്ക്കും. അതിനാല്‍  ഇന്നു തന്നെ മേഘമലയിലേക്ക് യാത്ര വേണ്ട എന്ന തീരുമാനത്തിലെത്തി. കമ്പത്തെ മുന്തിരിത്തോട്ടങ്ങളിലേക്കു പോകാമെന്നായി സംഘം. മുന്തിരി ത്തോ
ട്ടങ്ങള്‍ കൊണ്ടു സമ്പന്നമാണ് കമ്പം.ചിന്നമണ്ണൂരിലേക്കുള്ള വഴിമധ്യേതന്നെ കണ്ടു ഒരു മുന്തിരിത്തോട്ടത്തിനരികില്‍ കെട്ടിയുയര്‍ത്തിയ ഫാംഹൌസ്. സിനിമാ ദൃശ്യം പോലെ തന്നെ തോന്നി. ആഷിക് വളരെപ്പെട്ടന്ന് തന്നെ കണ്ടുപിടിച്ചു. ഇത് കമല്‍ സാര്‍ സംവിധാനം ചെയ്ത ‘ആഗതന്‍’ എന്ന ചിത്ര ത്തിനായി നിര്‍മിച്ച സെറ്റ് തന്നെ. കമ്പിവേലികള്‍ കൊണ്ട് വേര്‍തിരിച്ച ആ സെറ്റിനുള്ളിലേക്ക് കയറാന്‍ ഇത്തിരി പണിപ്പെട്ടു. കമല്‍ ശിഷ്യന്മാരായ ആഷികും ഷൈനും ഗുരുവിന്റെ സിനിമയ്ക്കായി നിര്‍മിച്ച സെറ്റ് ചുറ്റി നടന്നു കണ്ടു. മുന്തിരിത്തോട്ടങ്ങളില്‍ മുന്തിരിവള്ളികള്‍ നിറയെ കായ്ച്ചു കിടക്കുന്നു. മുന്തിരിക്കുലകളില്‍ ഒന്നു രണ്ടെണ്ണം പൊട്ടിച്ചെടുത്ത് രുചി ച്ചു നോക്കി. മലയാളികള്‍ക്ക് മുന്തിരിവള്ളികള്‍ മുന്തിരി കുലയ്ക്കുന്നവ മാത്രമല്ലെന്നും ആഷി ക് പറയുന്നു. മുന്തിരി വള്ളികളില്‍ പൂക്കുന്നത് പ്രണയം കൂടിയായാണ്…  മുന്തിരിവള്ളികള്‍ കടന്ന് നടക്കുമ്പോള്‍ മുന്തിരപ്പൂക്കളിലെ അതിഥികളായി  നാലു പെണ്‍കുട്ടികള്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. മലയാളികള്‍. കമ്പത്തെഹോസ്പിറ്റലില്‍ എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥികള്‍. മലയാള സിനിമയുടെ പുതുതാരങ്ങളെക്കണ്ട് അവരില്‍ മുന്തിരിച്ചാറിന്റെ ലഹരി നിറഞ്ഞതു പോലെയായി. ഒപ്പം നിന്ന് ഫോട്ടോയെടുക്കാനായി പിന്നെ മത്സ
രം. ചിന്നമണ്ണൂര്‍ കടന്ന് തേനിയിലേക്ക് പോവുകയാണ് സംഘം. രാത്രി തേനിയില്‍ കഴിച്ചു കൂട്ടാനാണ് പ്ളാന്‍.. തേനിയിലെ  ഹോട്ടലിലേക്ക് നടന്നു കയറുമ്പോള്‍ തണുപ്പ് വീണു തുടങ്ങിയിരുന്നു.

മേഘമലയിലേക്ക്…
രാവിലെ തന്നെയുണര്‍ന്ന് തിരികെ ചിന്നമണ്ണൂരിലേക്ക് തിരിച്ചു. മേഘമലയിലേക്ക് ചിന്നമണ്ണൂരില്‍ നിന്നും ഇടത്തേക്കു തിരിഞ്ഞ് 44 കി.മീ. ദൂരമുണ്ട്. തെങ്ങും തോപ്പുകളും വേപ്പ് മരങ്ങളും അതിരിട്ട വഴികളിലൂടെ ചെമ്മണ്‍പൊടി പറത്തി എലാന്‍ ഓടിത്തുടങ്ങി. അങ്ങു ദൂരെ കാണാം മേഘങ്ങള്‍ തൊട്ടുപോകുന്ന മലനിരകള്‍. മന്‍സ എലാന്‍ ചെക്ക് പോസ്റ് കടന്ന് കയറിപ്പോവുന്നു.”ഡീസല്‍ എന്‍ജിനല്ലേ? ഹെയര്‍പിന്‍ കയറുമ്പോള്‍ അല്‍പം കഷ്ട
പ്പെടേണ്ടിവരും.” ഡ്രൈവറുടെ കമന്റ്. എന്നാല്‍ ആദ്യ ഹെയര്‍പ്പിന്നില്‍ത്തന്നെ എലാന്‍ പുലിക്കുട്ടിയായി. 90 കുതിര ശക്തിയോടെമന്‍സ എലാന്‍ ഹെയര്‍പ്പിന്നുകളെ കീഴടക്കിത്തുടങ്ങി. ഒട്ടും ടര്‍ബോലാഗ് ഇല്ലാതെ ആയിരം ആര്‍പി എമ്മില്‍തന്നെ എന്‍ജിന്റെ പെര്‍ഫോമന്‍സ് പ്രകടമായിത്തുടങ്ങുന്നുണ്ട്. പതിനെട്ട് ഹെയര്‍പിന്‍ വളവുകള്‍ കഴിഞ്ഞ് കയറിത്തുടങ്ങുമ്പോഴേക്കും മേഘമലപേരിനോട് കൂറുകാട്ടിത്തുടങ്ങി. കാറ്റില്‍ തേയിലയും കുരുമുളകും മണക്കുന്നു. മേഘമലയ്ക്കു ടീ ആന്റ് പെപ്പര്‍ എന്നൊരു ക്യാപ്ഷന്‍ കൂടി നല്‍കാം. ഡ്രൈവര്‍ സീറ്റിന്റെ ഉയരം കൂടുതലായതു കൊണ്ടും വിന്‍ഡോകള്‍ വലുതായതുകൊണ്ടും ഡ്രൈവര്‍ സീറ്റിലിരുന്നുള്ള പുറം കാഴ്ച്ച് ഏറെ വ്യക്തമാണ്. അതിനാല്‍ത്തന്നെ ഹെയര്‍പിന്‍വളവുകളില്‍ ആത്മവിശ്വാസത്തോടു കൂടി തിരിയാന്‍ മന്‍സ എലാന്‍ ധൈര്യം നല്‍കുന്നുണ്ട്. മേഘമല ഒരു യാത്രാസ്ഥലം എന്നതിലുപരി ഒരു അനുഭവം ആണെന്നു തന്നെ പറയാം. മേഘമലയെഏതൊരു യാത്രികനും വാക്കുകളിലാക്കുക പ്രയാസമാണ്. അതുപോലെ കുറേയേറെ വ്യൂ പോയിന്റുകളോ ടൂറിസ്റ് സ്പോട്ടുകളോ മേഘമലയിലില്ല.മേഘമല തന്നെ ഒരു വലിയ വ്യൂ പോയിന്റാണ്. ഇത് തേയിലത്തോട്ടങ്ങളുടെ സാമ്രാജ്യമാണ്. കൃത്രിമമായുണ്ടാക്കിയ തടാകം മേഘമലയുടെ ഹൃദയഭാഗത്തുണ്ട്. ഒരരികില്‍ കാടാണ്. വെള്ളിമല എന്ന പ്രദേശമാണ് മേഘമലയുടെ ഏറ്റവും സുന്ദരമായ പ്രദേശം. മേഘങ്ങള്‍ താണുവന്ന് തൊടുന്നതിവിടെയാണ്. വെള്ളിമലയാകണം ഏറ്റവും ഉയരമുള്ള പ്രദേശം. ഇവിടെ താമസസൌകര്യങ്ങള്‍ തീരെക്കുറവാണ്.  പഞ്ചായത്ത് വക ഗസ്റ്ഹൌസുണ്ടെങ്കിലും ആഴ്ച്ചകള്‍ക്കു മുമ്പേ ബുക്ക് ചെയ്തെങ്കില്‍ മാത്രമേ റൂമുകള്‍ കിട്ടൂ. പിന്നെയുള്ളത് വുഡ്ബ്രയര്‍ ഗ്രൂപ്പിന്റെ ബംഗ്ളാവുകളാണ്. ക്ളൌഡ് മൌണ്ടനും സാന്‍ഡ് റിവര്‍ കോട്ടേജും. മേഘമലയില്‍ ഭക്ഷണം കിട്ടുന്ന ഹോട്ടലുകളും തീരെ കുറവ്. വരുന്ന വഴി’ശെന്തില്‍ കട’യില്‍ നിന്നുംചായകുടിക്കാനായി വാഹനം നിര്‍ത്തിയിരുന്നു. പക്ഷേ, ചായയ്ക്കായുള്ള കാത്തിരിപ്പ്  നീണ്ടു നീണ്ടു പോയി. ചായയെത്തിയപ്പോഴേ ക്കും മഞ്ഞു മൂടി. ചായ തണുത്തും പോയി. പഞ്ചായത്തുവക വക ഗസ്റ് ഹൌസിനടുത്ത് ‘പേച്ചിയമ്മാള്‍ ഉണവകം’ (പേച്ചിയമ്മാളിന്റെ ഹോട്ടല്‍) കണ്ടു. അവിടെപ്പോയി ഭക്ഷണമുണ്ടോ എന്നു ചോദിച്ചപ്പോള്‍ കൊടുവാള്‍ എടുത്തു വെട്ടാന്‍ വരുമ്പോലെയാണ് പേച്ചിയമ്മാള്‍ കൊടും തമിഴ് കൊണ്ട് വരവേറ്റത്. ഒന്നും മനസിലായില്ല. അബി ഇടപെട്ടു. അബിയുടെ തമിഴില്‍ കാര്യങ്ങള്‍ ഏതാണ്ട് വ്യക്തമായി. ഊണ്തരാം. പക്ഷേ, രണ്ട് മണിക്കൂര്‍ സമയം തരണം. തരാമെന്നായിസംഘം. എന്തൊക്കെയാവും വിഭവങ്ങള്‍ എന്ന് ആഷിക്ക് ചോദിച്ചപ്പോള്‍ പേച്ചിയമ്മാള്‍ പ്രസന്നവദനയായിപുഞ്ചിരിച്ചു. ഭക്ഷണത്തിന്റെ ചേരുവകളെക്കുറിച്ചുവരെ ആഷിക്കിന് പേച്ചിയമ്മാള്‍ സ്റഡി ക്ളാസെടുത്തു. രസത്തിന്റെ രസക്കൂട്ടാണ് അമ്പരിപ്പിച്ചത്.

ജീരകവും കടുകും ഒരുമിച്ച് എണ്ണയില്‍ പൊട്ടിച്ചെടുത്ത് അതില്‍ തുവര വേവിച്ച വെള്ളവും ചേര്‍ക്കും, തമിഴന്റെ കറിയിലെസ്ഥിരം ചേരുവയായ മല്ലിയിലയും ചേര്‍ക്കും. രണ്ട് മണിക്കൂര്‍ നേരം ചുറ്റിനടക്കാന്‍ഇറങ്ങി.പേച്ചിയമ്മാള്‍ ഹോട്ടലിന്റെ അരികില്‍ തന്നെ ചെറിയ ഒരു അണക്കെട്ടുണ്ട് പ്രത്യേക സന്ദര്‍ശനാനുമതി ഇല്ലാതെ അങ്ങോട്ടു കടക്കാനാവില്ല മലമുഴക്കി വേഴാമ്പല്‍, പ്രത്യേക ഇനം വവ്വാലുകള്‍, പ്രത്യേക ഇനം പാമ്പുകള്‍ എന്നിവ ഇവിടെയുണ്ട്. സഞ്ചാരികളേക്കാള്‍ കൂടുതല്‍സസ്യശാസ്ത്ര-ജന്തുശാസ്ത്ര ഗവേഷകരാണ് ഇവിടെയെത്തുന്നത്.ആറു ഡാമുകളുണ്ട് മേഘമലയില്‍. പല ഡാമുകളും കണ്ണിനു മുന്നില്‍ ഏതു സമയവുംവെളിപ്പെടാറില്ല. പലപ്പോഴും മേഘങ്ങളില്‍ ഒളിച്ചിരിക്കുകയാണവ. ശുരുളി തീര്‍ത്ഥത്തില്‍ നിന്നും വരുന്ന ഉറവകളാണ് ഡാമുകളില്‍ വെള്ളം നിറയ്ക്കുന്നത്. ഒരുമേഘക്കൂട്ടം വന്ന് കുളിരോടെ മൂടിയപ്പോള്‍ ഹോട്ടലിലേക്ക്പാഞ്ഞു കയറി. കീരൈക്കൂട്ട്, താളഗം കറി, ചിന്നവെംഗായക്കറിഒക്കെയായി പേച്ചിയമ്മാള്‍ കാത്തിരിപ്പുണ്ടായിരുന്നു. നോണ്‍വെജ് വേണമെന്ന് പറഞ്ഞപ്പോള്‍ ചെട്ടിനാട് എഗ് ഓംലെറ്റിന്റെ രുചി അറിയിച്ചു പേച്ചിയമ്മാള്‍. മേഘമലയിലെ വെള്ളച്ചാട്ടം കാണാനിറങ്ങി. ക്ളൌഡ്സ് ലാന്‍ഡ് ഫാള്‍ എന്ന് സായിപ്പിട്ട പേര് എത്രശരിയാണ്. മേഘങ്ങളെ തൊട്ടുരുമ്മി കുതിക്കുന്നു വെള്ളച്ചാട്ടം. മേഘമലയുടെ ഒരരികിലുള്ള കമ്പം കാടുകളിലേയ്ക്കായി യാത്ര. മഹാരാജാമേടുംഇരവാംഗൂരുവും. ഇതുവരെക്കാണാത്ത നിറവും ഗന്ധവും പേറി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. അപൂര്‍വമായ ഇത്തരം പൂച്ചെടികള്‍ വിരിയുന്നതിനാല്‍ ഇവിടം സംരക്ഷിത പ്രദേശമാണ്. മേഘങ്ങള്‍ സ്വപ്നം കാണുന്ന മേഘമലയിലെ സഞ്ചാരങ്ങളില്‍ നാം ഏതു സമയവും സ്വയംഅലിഞ്ഞു പോകാം. മേഘം വന്നു വിളിക്കുമ്പോള്‍ പോകാതിരിക്കുന്നതെങ്ങനെ?

നവീന്‍ ഭാസ്കര്‍

Related Articles

No related posts.

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 14 + 11 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.