മാണിസാര്‍ ഈ നാടിന്റെ ഐശ്വര്യം

By Admin

ഗാന്ധിജിയെ മഹാത്മാ എന്നാദ്യം  വിളിച്ചത് രവീന്ദ്രനാഥ ടാഗോറാണ്. എന്നാല്‍ പാലായുടെ (കേരളത്തിന്റെയും) ധനമന്ത്രി കെ.എം. മാണിയെ മാ
ണിസാര്‍ എന്ന മഹാത്മാ ടച്ചുള്ള ആ വിളി ആദ്യം വിളിച്ചത് മാണിസാര്‍ തന്നെയാണ്. കാള്‍മാര്‍ക്സിനെ വരെ മലര്‍ത്തിയടിച്ച അദ്ധ്വാനവര്‍ഗസിദ്ധാന്തവും തിരുത്തല്‍ ബഡ്ജറ്റുകളും തുടങ്ങി ദാ ഇപ്പോള്‍ ഏറ്റവും ലേറ്റസ്റ് ബഡ്ജറ്റ് വരെ മാണിസാര്‍ മഹാനാണ് എന്നതിന്റെ തെളിവുകളാണ്. മാണിസാര്‍ ഈ വീടിന്റെ ഐശ്വര്യം ഈ വാഹനത്തിന്റെ ഐശ്വര്യം… എന്നെഴുതിയ സ്റിക്കര്‍ കോട്ടയത്തെ തിരുനക്കര മൈതാന പരിസരത്ത് വാങ്ങാന്‍ കിട്ടുമെന്നു കേട്ടു. അത് കെഎസ്ആര്‍ടിസിക്കാര്‍ ബള്‍ക്കായി വാങ്ങാനുള്ള സാധ്യതയുള്ളതിനാല്‍ അണികളെല്ലാം അതു വേഗം വാങ്ങിത്തീര്‍ത്തോണം. ആയിരം ബസുകളാണ് മാണിസാര്‍ പുതിയതായി  നിരത്തിലിറക്കാന്‍ പോകുന്നത്. കൃത്യം ആയിരമെണ്ണമുണ്ടാകുമോ എന്നു സംശയം തോന്നുന്നവര്‍ക്ക് ബസ്സെണ്ണാനും സംവിധാനമുണ്ടാകും. മറ്റൊന്ന്, കെഎസ്ആര്‍ടിസി ബസില്‍ ജിപിആര്‍എസ് സ്ഥാപിക്കുന്ന പദ്ധതിയാണ്. വൈപ്പര്‍, സ്പീഡോമീറ്റര്‍, ഫ്യൂവല്‍ മീറ്റര്‍ എന്നിവയുടെ സ്ഥാനത്ത് ദ്വാരമോ, വെള്ളം കയറിയ ചില്ലുകൂടോ, ചിലന്തിക്കൂട്ടന്മാരുടെ കൈവേലകളോ മാത്രം കണ്ടു ശീലിച്ച മലയാളികള്‍ക്ക് ഇതൊരു നവ്യാനുഭവമാകും. ബസ് എവിടെയെത്തി എന്നറിയാനുള്ള മെസേജുകള്‍ യാത്രക്കാര്‍ക്ക് മൊബൈലില്‍ ലഭിക്കുകയും ചെയ്യും. കെഎസ്ആര്‍ടിസിയില്‍ യാത്രചെയ്യുന്ന തികച്ചും സാധാരണക്കാരായ ആളുകള്‍ക്ക്  ഇതോടെ ബസ് സ്റോപ്പില്‍ നിന്നു ബോറടിക്കാതെ എസ്എംഎസ് അയച്ചു കളിക്കാം… നെയ്യാറ്റിന്‍കര, എറണാകുളം കോഴിക്കോട് ബസ് സ്റേഷനുകളില്‍ വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി ‘സേഫ് വുമണ്‍സേഫ് ട്രാവല്‍’ സംവിധാനം കൊണ്ടുവരുമെന്നും ബഡ്ജറ്റ് പറയുന്നു. പക്ഷേ, എങ്ങനെയാണ് വുമണിനെ സേഫ് ആക്കാന്‍ പോകുന്നതെന്ന് മാണി സാര്‍ വിവരിക്കുന്നില്ല. അതെല്ലാം കണ്ടറിഞ്ഞോണം. മാണിസാറിന്റെ ഘടകനായപി.ജെ. ജോസഫിന്റെ മണ്ഡലമായ മൂവാറ്റുപുഴയില്‍ വിമാനത്താവളം ഉണ്ടായിരുന്നെങ്കില്‍ അവിടെയും പദ്ധതി ആവിഷ്ക്കരിച്ചേനെ.
തോമസ് ഐസക്ക് കഴിഞ്ഞ ബഡ്ജറ്റുകളില്‍ പാലാ, കോട്ടയം എന്നുറക്കെ വിളിച്ചു പദ്ധതികള്‍ കൂട്ടിയിരുന്നെങ്കില്‍ മാണിസാര്‍ ഈ ബഡ്ജറ്റില്‍ പാലാന്ന് പോയിട്ട് ‘പാ’ന്ന് പോലും പറയില്ലായിരുന്നു. അതുകൊണ്ടു മാത്രമാണ് കോട്ടയത്തും പാലായിലും കണ്ടമാനം റോഡും പാലവും സാര്‍ അനുവദിച്ചത്. അല്ലാതെ കോട്ടയത്തെ ഭാവിയില്‍ ഒരു സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന് യാതൊരു താത്പര്യവുമുണ്ടായിട്ടല്ല. കഴിഞ്ഞ ബഡ്ജറ്റില്‍ ഒറ്റപ്പെട്ടുപോയ കോട്ടയത്തിന് ഇത്തവണ കൊടുത്ത ഒരു പാലം തന്നെ നോക്കുക. ഈരയില്‍ക്കടവില്‍ പാലം അനുവദിച്ചത് അവിടുത്തെ ഒറ്റപ്പെട്ട കടത്തുകാരന്റെ ബോറടി മാറ്റാന്‍ വേണ്ടിമാത്രമാണ്. ദിവസം പത്തോ ഇരുപതോ പേര്‍ മാത്രം കടത്തു വഞ്ചികടക്കുന്ന ഈരയില്‍ക്കടവില്‍ പാലം അത്യാവശ്യമാണെന്നു കണ്ടുപിടിച്ചതുപോലെ മറ്റു പല കണ്ടുപിടുത്തങ്ങളും നടത്തി സമ്മാനിച്ചിട്ടാണ് കോട്ടയത്തിന്റെ കണ്ണീര് സാറൊപ്പിയത്… 48 പാലം-റോഡ് പദ്ധതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാണ് ഇതില്‍ പന്ത്രണ്ടിലേറെയും കോട്ടയത്തായിപ്പോയല്ലോ എന്ന് സാര്‍ ഓര്‍ത്തതുതന്നെ. അപ്പോള്‍ത്തന്നെ ഹരിച്ചു നോക്കി. മറ്റ് പതിമൂന്നു ജില്ലകള്‍ക്ക് ശരാശരി രണ്ടരവീതം പദ്ധതികള്‍ കിട്ടിയിട്ടുണ്ട്. അതില്‍ കൂടുതല്‍ മലപ്പുറത്തേക്കു കൊടുത്തതുകൊണ്ട് മുന്നണിയില്‍ കെട്ടുറപ്പ് കൂട്ടാനായി എന്നതു മറക്കരുത്. മലപ്പുറം തറവാടിനെ ഹാപ്പിയാക്കിയതു കൊണ്ടാണ് ചില ജില്ലകള്‍ക്ക് ഒന്നും കിട്ടാതെ പോയത്. അതും മാണിസാറിന്റെ കുറ്റമല്ല. ആ ജില്ലക്കാര്‍ ഹര്‍ത്താല്‍ നടത്തി കേരളത്തെയും മാണിസാറിനേയും പിടിച്ചു കുലുക്കാന്‍ ശ്രമിച്ചു. മാണിസാര്‍ ലവലേശം കുലുങ്ങാതെ ധവളപത്രത്തിന്റെ കടലാസ് പണികളിലേക്കു കടന്നു. ഇക്കുറി ബഡ്ജറ്റിലൂടെ ഒന്നും കിട്ടാത്ത ജില്ലകള്‍ അടുത്ത ബഡ്ജറ്റിനു മുമ്പ് കോട്ടയം എന്ന മഹാരാജ്യത്ത് ലയിക്കാന്‍ തയ്യാറാകുകയോ, അല്ലെങ്കില്‍ മാണിസാറിനെപ്പോലൊരു നേതാവ് സ്വന്തം നാട്ടില്‍വന്ന് ജനിക്കാനായി പ്രാര്‍ത്ഥിച്ച് അതിരാത്രമോ ഹോമമോ മറ്റോ നടത്തുകയും ചെയ്യുകയാവും നല്ലത്.

showtime
സ്ത്രീകള്‍ റോഡില്‍ നേരിടേണ്ടി വരുന്ന ആണ്‍വാഹന ക്രൂരതകളെക്കുറിച്ച് നിങ്ങളെന്താണ് എഴുതാത്തത് എന്നു ചോദിച്ച് ഒരു വായനക്കാരി ‘ഓവര്‍ടേക്ക്’ ലേക്ക് വിളിച്ചിരുന്നു. സ്ത്രീയാണ് ഡ്രൈവിങ് സീറ്റിലെന്നു കണ്ടാല്‍ സൈഡ് കൊടുക്കാതിരിക്കുക, പിന്നില്‍ വന്ന് ഹോണടിച്ച് സ്വൈര്യം കെടുത്തുക, “വീട്ടിലെങ്ങാനുംവെറുതെയിരുന്നാല്‍പ്പോരേ… ഓരോ വാഹനവുമെടുത്തിറങ്ങും” എന്നെല്ലാം അശ്ളീലവും കൂട്ടിക്കലര്‍ത്തി കമന്റ് പാസ്സാക്കുക…. ഇവയെല്ലാമായാണ് പുരുഷ കേസരികള്‍ നമ്മുടെ റോഡുകളില്‍ വില്ലാളി വീരന്മാരായി വിലസുന്നത്. പെണ്ണിനെ കിടക്കപ്പായയില്‍ മാത്രം കണ്ടാല്‍ മതിയെന്നു വാശിയുള്ളവരാണോ കേരളത്തിലെ വാഹനമോടിക്കുന്ന പുരുഷന്മാരില്‍ ഭൂരിഭാഗവുമെന്നാണ് ആ സ്ത്രീ ചോദിച്ചത്…വാഹനമോടിക്കുന്ന സ്ത്രീ യും റോഡില്‍, തനിക്കു മുന്നില്‍കീഴടങ്ങേണ്ടവളും വിധേയപ്പെടേണ്ടവളും മാത്രമാണെന്ന പുരുഷബോധത്തിന് നേരെ കാര്‍ക്കിച്ചു തുപ്പാനുള്ള ആര്‍ജവം വളയം പിടിക്കുന്ന ഓരോ വളയിട്ട കൈക്കാരികള്‍ക്കും ഉണ്ടാകട്ടേയെന്ന്പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റെന്തു ചെയ്യാനാകും.

Related Articles

No related posts.

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 11 + 8 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.